Thursday, June 18, 2015

ramalanile samshayangalum uthrangalum

ചേദ്യം-1

നോമ്പുകാരൻ സുഗന്ധം ഉപയോകിക്കാമോ..?

✅ഉത്തരം

നോമ്പു കാരനു സുഗന്ധം ഉപയോഗിക്കൽ കറാഹതാണ്. സുഗന്ധം ഉപയോഗിച്ചതു കൊണ്ടും നോമ്പു മുറിയുകയില്ല. നോമ്പ്ഇല്ലാത്ത
രാത്രി സമയങ്ങളിൽ സുഗന്ധം ഉപയോഗിക്കൽ സുന്നത്ത് തന്നെയാണ്. രാത്രി പുലർച്ചയില് (അത്താഴ സമയത്ത്) സുഗന്ധം ഉപയോഗിക്കൽ പ്രത്യേകം സുന്നത്താണ്
അത് റമദാന് അല്ലാത്ത ദിവസങ്ങളിലും പ്രത്യേകം സുന്നത്താണ്. നിയ്യത്തു ഉപേക്ഷിച്ചതോ മൂലമോ മറ്റോ
നോമ്പു ഒഴിവാകുകയും ഇംസാക് നിർബന്ധമാകുകയും ചെയ്താൽ അവനും സുഗന്ധം ഉപയോഗിക്കൽ കറാഹത്
തന്നെയാണ്

ചോദ്യം-2

റംസാൻ ആശംസ അർപ്പിക്കാമോ...??



റമദാൻകരീം തുടങ്ങിയ ആശംസകൾ അർപ്പിക്കാവുന്നതാണ്
റമദാന്
കടന്നുവരുന്ന വേളയിൽ
റസൂൽ(സ) സ്വഹാബതിനെ
ആ വാർത്ത സന്തോഷത്തോടെ അറിയിച്ചിരുന്നത് ഹദീസുകളിൽ കാണാംഅതിനെ ഇത്തരം ആശംസകളുടെ അടിസ്ഥാനമാക്കി പലരും എടുത്തുപറയുന്നുണ്ട്അതോടൊപ്പം ഇത്തരം
ആശംസകള്
ഓരോ നാട്ടിലെയും പ്രദേശത്തെയും ആചാരങ്ങളും രീതികളും
ആയി മനസ്സിലാക്കാവുന്നതുമാണ്
അത്തരം കാര്യങ്ങളിൽ നിഷിദ്ധമാണെന്നതിന് പ്രത്യേകം തെളിവില്ലാത്തവ അനുവദനീയമാണെന്നാണ്
അടിസ്ഥാനതത്വം
അതിലുപരി
ഇത്തരം ആശംസകളോടൊപ്പം പലരും ബറകത് കൊണ്ടുള്ള പ്രാർത്ഥനകളും അതോടൊപ്പം പരസ്പരം കൈമാറുന്നുവെന്നത് പരസ്പരം, സ്നേഹവും ഗുണകാംക്ഷയും ഉണ്ടാവാനും കാരണമാകുന്നു
എന്ന നിലക്ക് പ്രോൽസാഹനീയം തന്നെ
റമാദൻറ്റെ
ചൈതന്യം ഉള്ക്കൊണ്ട് ജീവിക്കാൻ
നാഥൻ തുണക്കട്ടെ

ആമീൻ

_________________

ചോദ്യം 05

ഛർദ്ദിച്ചാൽ നോമ്പ്
മുറിയുമോ...??

ഉത്തരം✅

വായിലോ, അണ്ണാക്കിലോ, കൈവിരലോ മറ്റ് വസ്തുക്കളോ പ്രവേശിപ്പിച്ച്  മനപ്പൂർവ്വം
ഛര്ദിച്ചാൽ
നോമ്പ് മുറിയുന്നതാണ്. എന്നാൽ
രോഗം കാരണമായോ
മറ്റോ
ഛര്ദിച്ചാൽ
നോമ്പ്
മുറിയുന്നതല്ല ഇപ്രകാരം തലച്ചോറിൽ
നിന്നോ
നെഞ്ചിൽ
നിന്നോ കഫം വലിച്ചെടുത്ത് തുപ്പിക്കളയൽ
കൊണ്ടും
നോമ്പ് മുറിയുന്നതല്ല
മുകളിൽ പറഞ്ഞ
കാര്യങ്ങൾ
നോമ്പിനെ മുറിക്കുമെന്ന് അറിയാതെയോ, അല്ലെങ്കിൽ
താൻ നോമ്പുകാരനാണെന്ന് ഓർക്കാതെയോ, അതുമല്ലെങ്കിൽ നിർബന്ധതനായോ ഇപ്രകാരം
ചെയ്തില്ല

(ജീവന് ആപത്ത് വരുമെന്ന്ഒരാൾ ഭയപ്പെടുന്നതു
പോലെ)

എങ്കിൽ
നോമ്പ്
മുറിയുന്നതല്ല

______________________

ചോദ്യം-4

മാലികീ മദ്ഹബു തഖ്‌ലീദ് ചെയ്തു നോമ്പനുഷ്ഠിക്കുമ്പോൾ
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

ഉത്തരം✅

മൂന്നു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം
അവ നമ്മുടെ മദ്ഹബിൽ നോമ്പ് ബാത്വിലാവാത്തതും മാലികിയുടെ
നിരീക്ഷണത്തിൽ നോമ്പ് നഷ്ടപ്പെടുന്നതുമാണ്

ഒന്ന്, മദ്‌യ് (വികാരാരംഭത്തില് പുറപ്പെടുന്ന മദജലം) പുറപ്പെടൽ

രണ്ട് കണ്ണില് സുറുമ ഇടറൽ

മൂന്ന് നോമ്പുകാരനാണെന്നു മറന്നു ഭക്ഷണം കഴിക്കൽ
ഇക്കാര്യം
നമ്മുടെ ഫിഖ്ഹീ ഗ്രന്ഥങ്ങളിൽ തന്നെ വ്യക്തമാക്കിയതാണ

ചോദ്യം-3

റമളാൻ ആദ്യ രാത്രിയിൽ 30 നോമ്പിനും നിയ്യത്ത് വെക്കാമോ....???

ഉത്തരം✅

റമദാനിലെ ആദ്യരാത്രിയിൽ
ഈ റമദാനിലെ മുഴുവൻ നോമ്പും നോറ്റുവീട്ടുവാൻ നിയ്യത് വെച്ചാൽ മതിയാകുമെന്നാണ് മാലികി മദ്ഹബിലെ അഭിപ്രായം. അതിനാൽ
ആ രാത്രി അങ്ങനെ നിയ്യത്ത് വെക്കൽ നല്ലതാണെന്ന് ഫത്ഹുൽമുഈനിൽ കാണാം
പക്ഷേ, അതു കൊണ്ട് നിയ്യത്ത് വെക്കാൻ മറന്നു പോയ ദിവസത്തെ നോമ്പ് ലബിക്കണമെങ്കിൽ ആ നിയ്യത് ചെയ്യുന്നത് ഇമാം മാലിക് (റ) തഖ്ലീദ് ചെയ്തു കൊണ്ടായിരിക്കണംഅങ്ങനെ തഖ്ലീദ് ചെയ്തിട്ടുണ്ടെങ്കിൽ രാത്രിയിൽ
പ്രത്യേകം നിയ്യത്ത് ചെയ്യാൻ വിട്ടു പോയ നോമ്പിനു അത് മതിയാകും
പിന്നീട് ഖളാ വീട്ടേണ്ടതില്ല
അപ്രകാരം തന്നെ രാത്രി നിയ്യത്ത് വെക്കാൻ മറന്നു പോയവർക്ക്
ഇമാം അബൂഹനീഫ (റ) വിനെ തഖ്ലീദ് ചെയ്ത് പകലാദ്യത്തില് നിയ്യത്ത് ചെയ്താൽ അന്നത്തെ നോമ്പു ലഭിക്കും

ചോദ്യം-06

ഈച്ച പോലോത്ത പ്രാണികൾ അകത്ത് കടക്കൽകൊണ്ട് നോമ്പ്  മുറിയുമോ..?

ഉത്തരം✅

ഈച്ച പോലുള്ള പ്രാണികൾ അകത്ത്‌ കടക്കൽ കൊണ്ട്‌ നോമ്പ്‌ മുറിയില്ല പക്ഷെ ഉള്ളിൽ പോയതിനെ ചർദ്ദിച്ചോ മറ്റോ പുറത്തെടുക്കാൻ ശ്രമിക്കുന്നത്‌ നോമ്പിനെ നഷ്ടപ്പെടുത്തും

ചോദ്യം-07

അടുക്കളയിലെ
പുക ശ്വസിച്ചാൽ
നോമ്പ് മുറിയുമോ..?

ഉത്തരം✅

തടിയുള്ള വസ്തു ശരീരത്തിലെ ഉള്ളിലേക്ക് തുറക്കപ്പെട്ട ദ്വരങ്ങളിലൂടെ പ്രവേശിച്ചാലേ നോമ്പുമുറിയുകയുള്ളൂ.
പുകയെ
തടിയുള്ള വസ്തുക്കളില് ഉള്പ്പെടുത്തിയിട്ടില്ല. അതിനാൽ
പുക ശ്വസിച്ചോ
മറ്റോ അകത്തേക്ക് പ്രവേശിച്ചാലും നോമ്പു മുറിയുകയില്ല. (തുഹ്ഫ)

പുക വലി
നോമ്പിനെ നഷ്ഠപ്പെടുത്തും

(മഹല്ലി)


ചോദ്യം-09

നോമ്പുകാരന്ന് പേസ്റ്റ് ഉപയോകിക്കാമോ...?

ഉത്തരം✅

മിസ്വാക് ചെയ്യുന്നത് എല്ലാ സമയത്തും സുന്നതാണ്
എന്നാൽ
നോമ്പ് കാരന്ന്
ഉച്ചക്ക് ശേഷം മിസ്വാക് ചെയ്യൽ കറാഹതാണെന്നതാണ് ഭൂരിഭാഗ
പണ്ഡിതരും അഭിപ്രായപ്പെടുന്നത്. ഉറക്കമോ മറ്റോ കാരണം വായയുടെ ഗന്ധത്തില്
വ്യത്യാസം അനുഭവപ്പെട്ടാൽ നോമ്പുകാരന്നും ഉച്ചക്ക് ശേഷവും മിസ്വാക് ചെയ്യൽ സുന്നത് തന്നെയാണെന്ന് അഭിപ്രായപ്പെടുന്ന വലിയൊരു
വിഭാഗം പണ്ഡിതരുമുണ്ട് നോമ്പുകാരന് മിസ്വാക് ചെയ്യുന്നതുമായി ബന്ധപ്പെട്ട പൊതുവായ
നിയമം ഇതാണ്
മേല്പറഞ്ഞത് അനുസരിച്ച്
ബ്രഷ് ചെയ്യുമ്പോൾ പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്
എന്നാൽ മറ്റെല്ലാത്തിലുമെന്ന പോലെ
അതിൽനിന്ന് തടിയുള്ള ഒന്നും അകത്തേക്ക് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പേസ്റ്റിൻറ്റെ രുചി തൊണ്ടയില് അനുഭവപ്പെടുന്നത്കൊണ്ട്
മാത്രം നോമ്പ് മുറിയുന്നതല്ല

___________________

ചോദ്യം-10

ശൗച്യം
ചെയ്യുമ്പോൾ
നോമ്പു മുറിയുന്ന രൂപം വരുമോ?

ഉത്തരം✅

അതെ
ശുചീകരണ
വേളയിൽ കഴുകൽ നിർബന്ധമായ പരിധിയുടെ അപ്പുറത്തേക്ക് സ്ത്രീയുടെ യോനിയിൽ
വിരൾ പ്രവേശിച്ചാലും
സ്ത്രീ പുരുഷ
ഭേദമന്യെ പിൻദ്വരത്തില്
കൈ പ്രവേശിച്ചാലും നോമ്പ് മുറിയും. (തുഹ്ഫ 3/442)

_________________
ചോദ്യം-08

നിർബന്ധ കുളിയിൽ
വെള്ളം അകത്ത് കടന്നാൽ...?

കുളി നിർബന്ധമായ അവസരത്തിൽ
കോരിയൊഴിച്ച് കുളിക്കുമ്പോൾ അൽപം വെള്ളം അകത്ത് കടന്നാൽ നോമ്പ്
മുറിയുന്നതല്ല
പക്ഷെ
ഉൻമേഷത്തിന് വേണ്ടിയോ തണുപ്പിന് വേണ്ടിയോ
മറ്റോ
കുളിക്കുമ്പോൾ കോരിയൊഴിച്ച് കുളിച്ചാലും
അല്പം വെള്ളം ഉള്ളിലേക്ക്
കടക്കൽ കൊണ്ട് നോമ്പ് മുറിയുന്നതാണ്.

കുളിച്ചാൽ ഉള്ളിലേക്ക്
വെള്ളം പ്രവേശിക്കുമെന്ന് ഉറപ്പുള്ളവൻ
നോമ്പ് സമയം നിർബന്ധ കുളിയല്ലാത്ത
കുളി ഹറാമാണ് റമദാനിൽ രാത്രി കുളിക്കലാണ് സുന്നത്ത്

No comments: