Monday, June 08, 2015

krishikkaaran

മനുഷ്യനു സിഗരറ്റില്ലാതെ
ജീവിക്കാം ....
എന്നിട്ടും സിഗരറ്റുണ്ടാക്കുന്നവൻ
കോടാനുകോടീശ്വരൻ !
മനുഷ്യനു മദ്യം ഇല്ലാതെ
ജീവിക്കാം ....
എന്നിട്ടും മദ്യം ഉണ്ടാക്കുന്നവൻ
കോടാനുകോടീശ്വരൻ !
മനുഷ്യനു മൊബൈയിൽ ഫോൺ ഇല്ലാതെ
ജീവിക്കാം ....
എന്നിട്ടും മൊബൈയിൽ ഫോണുണ്ടാക്കുന്നവൻ
കോടാനുകോടീശ്വരൻ !
എന്നാൽ അന്നമില്ലാതെ
മനുഷ്യനു ജീവിക്കാനാവില്ല !
പക്ഷേ, അന്നമുണ്ടാക്കുന്ന കൃഷിക്കാരൻ
പട്ടിണിപാവം, ദരിദ്രൻ, കടക്കാരൻ !

No comments: