Friday, July 31, 2015

വെള്ളിയാഴ്ച; വിശ്വാസികളുടെ പെരുന്നാള്‍

വെള്ളിയാഴ്ച; വിശ്വാസികളുടെ പെരുന്നാള്‍
----------- -----------
'വിശ്വസിച്ചവരേ, വെള്ളിയാഴ്ച ദിവസം നമസ്‌കാരത്തിന് വിളിക്കപ്പെട്ടാല്‍ ദൈവസ്മരണയിലേക്ക് തിടുക്കത്തോടെ ചെന്നെത്തുക. കച്ചവട കാര്യങ്ങളൊക്കെ മാറ്റിവെക്കുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍! പിന്നെ നമസ്‌കാരത്തില്‍നിന്നു വിരമിച്ചു കഴിഞ്ഞാല്‍ ഭൂമിയില്‍ പരക്കുക. അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം വരിച്ചേക്കാം. വല്ല വ്യാപാര കാര്യമോ വിനോദവൃത്തിയോ കണ്ടാല്‍ നിന്നെ നിന്ന നില്പില്‍ വിട്ടു അവര്‍  അങ്ങോട്ട് തിരിയുന്നുവല്ലോ. പറയുക: വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹഫ് പാരായണം ചെയ്യുന്നതിന്‍റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് പ്രവാചകന്‍(സ)യില്‍ നിന്നും വിവിധ റിപ്പോര്‍ട്ടുകളിലായി വന്ന ഹദീസുകള്‍ കാണാം.

عن أبي سعيد الخدري ، قال عليه الصلاة والسلام: " من قرأ سورة الكهف ليلة الجمعة أضاء له من النور فيما بينه وبين البيت العتيق "

അബീ സഈദ് അല്‍ ഖുദരി (റ) വില്‍ നിന്നും നിവേദനം. പ്രവാചകന്‍(സ) പറഞ്ഞു: " ആരെങ്കിലും വെള്ളിയാഴ്ച രാവിന് സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്യുകയാണെങ്കില്‍ അവന്‍റെയും ബൈതുല്‍ അതീഖിന്‍റെയും (കഅബാലയം) ഇടയിലുള്ള അത്രയും ദൂരം പ്രകാശം ലഭിക്കും " [ സ്വഹീഹ് - അല്‍ബാനി (റ) ]

മറ്റൊരു ഹദീസില്‍ ഇപ്രകാരവും കാണാം :
" من قرأ سورة الكهف في يوم الجمعة أضاء له من النور ما بين الجمعتين "
" ആരെങ്കിലും വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്യുകയാണെങ്കില്‍ ആ രണ്ട് ജുമുഅകള്‍ക്കിടയിലുള്ള അത്രയും പ്രകാശം അവന് ലഭിക്കും " [സ്വഹീഹ് - അല്‍ബാനി] . ജുമുഅ ദിവസത്തിലെ സൂറത്തുല്‍ കഹ്ഫ്‌ പാരായണവുമായി ബന്ധപ്പെട്ട് വന്ന ഹദീസുകളില്‍ ഏറ്റവും പ്രബലമായ ഹദീസാണിത്.

അതുപോലെ ഇബ്നു ഉമര്‍ (റ) റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം :
عن ابن عمر رضي الله عنهما قال : قال رسول الله صلى الله عليه وسلم : " من قرأ سورة الكهف في يوم الجمعة سطع له نور من تحت قدمه إلى عنان السماء يضيء له يوم القيامة ، وغفر له ما بين الجمعتين ".

" ആരെങ്കിലും വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്‌താല്‍ അവന്‍റെ കാല്‍പാദം മുതല്‍ വാനോളം വരെ പ്രകാശം ഖിയാമത്ത് നാളില്‍ അവനു ലഭിക്കുന്നതായിരിക്കും. ആ രണ്ട് ജുമുഅകള്‍ക്കിടയിലുള്ള അവന്‍റെ പാപങ്ങളും പൊറുക്കപ്പെടുന്നതായിരിക്കും " [അത്തര്‍ഗീബ് വത്തര്‍ഹീബ് 298/1]

ഈ ഹദീസുകളില്‍ നിന്നും മനസ്സിലാകുന്നത് വെള്ളിയാഴ്ച രാവും, വെള്ളിയാഴ്ച ദിവസവും കഹ്ഫ്‌ പാരായണം ശ്രേഷ്ഠമായ സമയമാണ് എന്നതാണ്. അഥവാ വ്യാഴാഴ്ച ദിവസം സൂര്യന്‍ അസ്തമിച്ചത് മുതല്‍ വെള്ളിയാഴ്ച ദിവസം സൂര്യന്‍ അസ്തമിക്കുന്നത് വരെയാണ് ഹദീസുകളില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ട 'സൂറത്തുല്‍ കഹ്ഫ്' പാരായണം ചെയ്യാനുള്ള സമയം.

വെള്ളിയാഴ്ച രാവിലും, വെള്ളിയാഴ്ച ദിവസവും സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്യുന്നത് അങ്ങേയറ്റം പുന്യകരമാണ് എന്ന് ഇമാം ശാഫിഇ(റ)യെ പോലുള്ള ഇമാമീങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അല്ലാഹു അനുഗ്രഹിക്കട്ടെ ..അല്ലാഹുവിന്റെ പക്കലുള്ളത് വിനോദത്തെക്കാളും വ്യാപാരത്തെക്കാളും വിശിഷ്ടമാകുന്നു. വിഭവദാതാക്കളില്‍ അത്യുത്തമന്‍ അല്ലാഹു തന്നെ.'( അല്‍ജുമുഅ: 9-11)

jumua

ജുമുഅ: മുസ്‌ലിംകളുടെ ആഘോഷദിനം
ആഴ്ചയിലൊരിക്കല്‍ വിശ്വാസികള്‍ക്ക് അല്ലാഹു നിയമമാക്കിത്തന്ന ആഘോഷവും മതസമ്മേളനവുമാണ് ജുമുഅ ദിനം.  ദൈവസ്മരണയിലും തഖവയിലും ദൈവികാനുസരണത്തിലുമായി ആ ദിനം ജനങ്ങള്‍ കഴിച്ചുകൂട്ടുന്നു. അതു തന്നെയാണ് മുസ്‌ലിംകളുടെ ആഘോഷദിനം എന്ന് പറയാനുള്ള കാരണവും. വെള്ളിയാഴ്ച നോമ്പനുഷ്ഠിക്കല്‍ കറാഹത്താണ്. ആഘോഷ ദിനങ്ങളില്‍ നോമ്പ് അനൗചിത്യമാണ്.  വര്‍ഷത്തിലെ പെരുന്നാളിനോട് അതിന് വലിയ സാദൃശ്യമുണ്ട്. പെരുന്നാളിന് നോമ്പനുഷ്ഠിക്കല്‍ ഹറാമാണെങ്കില്‍ വെള്ളിയാഴ്ച കറാഹത്തുമാണ്. വെള്ളിയാഴ്ച ദിനം ഐഛിക നോമ്പനുഷ്ഠിക്കലാണ് കറാഹത്ത്. നിര്‍ബന്ധ നോമ്പോ പ്രാധാന്യമുള്ള ഐഛികനോമ്പോ നഷ്ടപ്പെട്ടവര്‍ പ്രസ്തുത ദിനം പകരമായി നോമ്പനുഷ്ടിക്കുന്നതില്‍ കുറ്റമൊന്നുമില്ല.

സവിശേഷമായ ജുമുഅ നമസ്‌കാരം
ആഴ്ചയിലെ പെരുന്നാളായതിനാല്‍ അന്നത്തെ നമസ്‌കാരത്തെ അല്ലാഹു കൂടുതല്‍ സവിശേഷമാക്കിയതായി കാണാം. ളുഹര്‍ നമസ്‌കാരത്തിന് പകരമാക്കി ജുമുഅയെ നിര്‍ബന്ധവുമാക്കി. ആ നമസ്‌കാരത്തിലേക്ക് വിളിക്കപ്പെട്ടാല്‍ പിന്തിനില്‍ക്കാന്‍ വിശ്വാസികള്‍ക്കവകാശമില്ല. നാട്ടില്‍ താമസിക്കുന്ന ആരോഗ്യവാന്മാരായ പുരുഷന്മാര്‍ക്കാണിത് നിര്‍ബന്ധമാക്കപ്പെട്ടത്. എന്നാല്‍ യാത്രക്കാരനും സ്ത്രീയും ജുമുഅ നമസ്‌കരിക്കുന്നതില്‍ തെറ്റൊന്നുമില്ല. പ്രവാചക കാലത്ത് സ്ത്രീകള്‍ നിര്‍ബന്ധ നമസ്‌കാരത്തിനും ജുമുഅക്കും പങ്കെടുത്തിരുന്നു. ' വിശ്വസിച്ചവരേ, വെള്ളിയാഴ്ച ദിവസം നമസ്‌കാരത്തിന് വിളിക്കപ്പെട്ടാല്‍ ദൈവസ്മരണയിലേക്ക് തിടുക്കത്തോടെ ചെന്നെത്തുക' (ജുമുഅ 9). ജുമുഅ നമസ്‌കാരത്തിനുള്ള വിളികേട്ടാല്‍ കച്ചവടക്കാരും തൊഴിലാളികളും അധ്യാപകനുമെല്ലാം ജോലി ഉപേക്ഷിച്ച് നമസ്‌കാരത്തിന് ഉത്തരം നല്‍കണം.

ഇസ്‌ലാം സംഘടിത വ്യവസ്ഥയാണ്
ഇസ്‌ലാം വ്യക്തി അധിഷ്ഠിതമായ ഒരു മതമല്ല, മറിച്ച് സംഘടിത വ്യവസ്ഥയാണ്. ഏകാന്തനായി ജീവിക്കാന്‍ മുസ്‌ലിം ആഗ്രഹിക്കുകയുമില്ല; കാരണം ഒറ്റക്ക് കഴിയുന്നവനെ ചെന്നായകള്‍ക്ക് എളുപ്പത്തില്‍ കീഴ്‌പ്പെടുത്താന്‍ കഴിയും. വിശ്വാസികള്‍ പരസ്പരം ബലപ്പെടുത്തുന്ന ഭദ്രമായ കോട്ടപോലെയാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ സഹായവും സംഘത്തോടൊപ്പമാണ്. അതിനാലാണ് ദിനേന അഞ്ച് നേരത്തെ നമസ്‌കാരം സംഘടിതമായി നിര്‍വഹിക്കാനാണ് ഇസ്‌ലാം പ്രോല്‍സാഹിപ്പിക്കുന്നത്. അവ പ്രബലമായ സുന്നത്താണ്. ഹമ്പലി മദ്ഹബില്‍ വാജിബുമാണ്. വ്യക്തമായ കാരണങ്ങളില്ലാത്തവര്‍ സംഘടിതമായി തന്നെ നമസ്‌കരിക്കണം എന്നാണ് ഇമാം അഹ്മദിന്റെ അഭിപ്രായം. സംഘടിത നമസ്‌കാരത്തില്‍ നിന്ന് പിന്തിനിന്ന വിഭാഗത്തെ പ്രവാചകന്‍ അവരുടെ ഭവനങ്ങളോടൊപ്പം കരിച്ചുകളയാന്‍ ഉദ്ദേശിച്ചതില്‍ നിന്ന് തന്നെ അതിന്റെ ഗൗരവം നമുക്ക് മനസ്സിലാക്കാം. ബാങ്ക് വിളിയുടെ ശബ്ദം കേള്‍ക്കുന്ന അന്ധനായ മനുഷ്യന് പോലും ഇതില്‍ ഇളവ് നല്‍കപ്പെട്ടിട്ടില്ല. ഈ നിസ്‌കാര വേളകളില്‍ വിശ്വാസികള്‍ ഒരുമിച്ച്കൂടുകയും അവരുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും സാഹോദര്യബന്ധം ഊട്ടിയുറപ്പിക്കുകയും വേണം. വല്ലവനും വന്നില്ലെങ്കില്‍ അവനെകുറിച്ച് അന്വേഷിക്കണം, രോഗിയാണെങ്കില്‍ ശുശ്രൂഷിക്കണം, വല്ല പ്രയാസങ്ങളിലും തിരക്കുകളിലുമാണെങ്കില്‍ സഹായിക്കണം. അപ്രകാരമാണ് മുസ്‌ലിം ഉമ്മ മുന്നോട്ട് പോകേണ്ടത്.

ദൈവസ്മരണക്കായുള്ള ഖുതുബ
ദൈവസ്മരണയിലേക്ക് ദ്രുതഗതിയിലുള്ള  സഞ്ചാരമാണ് ഖുതുബ. ജുമുഅ നമസ്‌കാരം അല്ലാഹുവിനുള്ള ഇബാദത്താണ്. എന്നാല്‍ ജുമുഅ ഖുതുബ ദൈവസ്മരണയുണര്‍ത്തുന്ന പ്രഭാഷണമാണ്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഇസ്‌ലാമികമായ പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുക, ജനങ്ങളുടെ സംശയങ്ങള്‍ക്ക് നിവാരണം നടത്തക, ഉദ്‌ബോധിപ്പിക്കുക...തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇതില്‍ നടക്കുന്നത്. അല്ലാഹുവിനെ കൊണ്ടും അവന്റെ നാമങ്ങള്‍കൊണ്ടും പരലോകം കൊണ്ടും, വിചാരണകൊണ്ടുമെല്ലാമുള്ള ഉദ്‌ബോധനമാണത്. അതിനാല്‍ തന്നെ അത് ആരംഭിക്കുന്നത് അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടും അല്ലാഹുവിനെയും പ്രവാചകനെയും സാക്ഷിനിര്‍ത്തിക്കൊണ്ടും തഖവ കൊണ്ട് ഉദ്‌ബോധിപ്പിച്ചുമാണ്.

ജുമുഅയില്‍ നിന്ന് പിന്തിനില്‍ക്കരുത്
വെള്ളിയാഴ്ച ദിവസം നമസ്‌കാരത്തിനായി ആഹ്വാനം ചെയ്താല്‍ ദൈവസ്മരണയിലേക്ക് വരാനും കച്ചവടവും മറ്റുജോലികളും അവസാനിപ്പിക്കാനുമാണ് വിശുദ്ധ ഖുര്‍ആന്റെ ആഹ്വാനം. ഈ സമയത്ത് മറ്റുകാര്യങ്ങളില്‍ വ്യാപൃതനാകുന്നത് വിശ്വാസിക്ക് യോജിച്ചതല്ല. ജുമുഅ ഉപേക്ഷിച്ച് കൊണ്ട് എല്ലാ ആഴ്ചയും യാത്രപോകുക, ഉല്ലസിക്കുക തുടങ്ങിയവയൊന്നും വിശ്വാസിക്ക് ഭൂഷണമല്ല. കാരണം കൂടാതെ മൂന്ന് പ്രാവശ്യം ജുമുഅ ഉപേക്ഷിക്കല്‍ അനുവദനീയമല്ല. 'മതിയായ കാരണമില്ലാതെ മൂന്ന് ജുമുഅ ആരെങ്കിലും ഉപേക്ഷിക്കുകയാണെങ്കില്‍ അല്ലാഹു അവരുടെ ഹൃദയങ്ങള്‍ മുദ്രവെക്കും' എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. അത്തരം ഹൃദയങ്ങളില്‍ തൗഹീദിന്റെ വെളളിവെളിച്ചമോ വിശ്വാസത്തിന്റെ പ്രകാശമോ കടക്കുകയില്ല. അന്ധകാരനിബിഢവും അടഞ്ഞതുമായ ഹൃദയമായിത്തീരും. ' തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? അല്ലാഹു അവനെ ബോധപൂര്‍വം വഴികേടിലാക്കിയിരിക്കുന്നു. അവന്റെ കാതിനും മനസ്സിനും മുദ്രവെച്ചിരിക്കുന്നു. കണ്ണുകള്‍ക്ക് മൂടിയിട്ടിരിക്കുന്നു. അപ്പോള്‍ അല്ലാഹുവെ കൂടാതെ അവനെ നേര്‍വഴിയിലാക്കാന്‍ ആരുണ്ട്? എന്നിട്ടും നിങ്ങളൊട്ടും ചിന്തിച്ചറിയുന്നില്ലേ? ' (അല്‍ജാസിയ 23).
ജുമുഅ നമസ്‌കാരം ആഴ്ചയിലെ നിര്‍ബന്ധ നമസ്‌കാരമാണ്. മുസ്‌ലിംകള്‍ അതില്‍ അതിയായ താല്‍പര്യം പ്രകടിപ്പിക്കണം. അതില്‍ നിന്ന് മാറിനില്‍ക്കാന്‍ ഒരാള്‍ക്കും അനുവാദമില്ല, ശനിയാഴ്ച ജോലി ചെയ്യുന്നത് നിഷിദ്ധമാക്കിയ ജൂതമതത്തെ പോലെയല്ല ഇസ്‌ലാം. ശനിയാഴ്ച ദിവസം ഐഹികമായ ഒരു പ്രവര്‍ത്തനത്തിലുമേര്‍പ്പെടല്‍ അവര്‍ക്ക് അനുവദനീയമല്ല. അതില്‍ നിന്ന് രക്ഷപ്പെടാന്‍ കുതന്ത്രം പ്രയോഗിച്ച ഒരു കൂട്ടരെ കുരങ്ങന്മാരാക്കിത്തീര്‍ത്ത കഥ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.

ഇസ്‌ലാം വെള്ളിയാഴ്ച ജോലി നിഷിദ്ധമാക്കിയിട്ടില്ല
വിശ്വാസികള്‍ക്ക് ആഴ്ചയില്‍ ഏത് ദിവസവും ജോലിക്ക് പോകാം. ഭൗതികമായ ജോലികള്‍ ഏത് സമയത്ത് നിര്‍വഹിക്കുന്നതും ഇസ്‌ലാം നിഷിദ്ധമാക്കുന്നില്ല. വെള്ളിയാഴ്ചയും റമദാന്‍ മാസത്തിലുമെല്ലാ്ം വിശ്വാസികള്‍ക്ക് ജോലി ചെയ്യാന്‍ ഇസ്‌ലാം അനുമതി നല്‍കുന്നുണ്ട്. വെള്ളിയാഴ്ച ദിവസം ബാങ്ക് വിളി കേട്ടാല്‍ അവ അവസാനിപ്പിച്ച് ജുമുഅ ഖുതുബക്കും നമസ്‌കാരത്തിനുമായി എത്തണമെന്നാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. കച്ചവടവും മറ്റു ഐഹിക കാര്യങ്ങളും ദിനേനയുള്ള നമസ്‌കാരങ്ങളില്‍ നിന്ന് വിശ്വാസികളെ തടയുകയില്ല എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. ' ആ വെളിച്ചം ലഭിച്ചവരുണ്ടാവുക ചില മന്ദിരങ്ങളിലാണ്.  അവ പടുത്തുയര്‍ത്താനും അവിടെ തന്റെ നാമം ഉരുവിടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. രാവിലെയും വൈകുന്നേരവും അവിടെ അവന്റെ വിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുന്നു. കച്ചവടമോ കൊള്ളക്കൊടുക്കകളോ അല്ലാഹുവെ സ്മരിക്കുന്നതിനും നമസ്‌കാരം നിലനിര്‍ത്തുന്നതിനും സകാത്ത് നല്‍കുന്നതിനും തടസ്സമാകാത്ത ചില വിശുദ്ധന്മാരാണ് അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നത്. മനസ്സുകള്‍ താളംതെറ്റുകയും കണ്ണുകള്‍ ഇളകിമറിയുകയും ചെയ്യുന്ന അന്ത്യനാളിനെ ഭയപ്പെടുന്നവരാണവര്‍. അല്ലാഹു അവര്‍ക്ക് തങ്ങള്‍ ചെയ്ത ഏറ്റം നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കാനാണത്. അവര്‍ക്ക് തന്റെ അനുഗ്രഹം കൂടുതലായി കൊടുക്കാനും. അല്ലാഹു താനിച്ഛിക്കുന്നവര്‍ക്ക് കണക്കില്ലാതെ കൊടുക്കുന്നു.' (അന്നൂര്‍ 36-38). ദിനേനയുള്ള നമസ്‌കാരങ്ങളെ തന്നെ ജോലികളും മറ്റും തടസ്സപ്പെടുത്തരുതെങ്കില്‍ വെള്ളിയാഴ്ചത്തെ പ്രത്യേക ഖുതുബയുടെയും നമസ്‌കാരത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. ആ ദിനത്തെയും അതിലെ നമസ്‌കാരത്തെയും പ്രാര്‍ഥനയെയും വിശ്വാസികള്‍ കാത്തിരിക്കുകയും അതിനായി തയ്യാറാകുകയും ചെയ്യേണ്ടതുണ്ട്.

വെള്ളിയാഴ്ചയിലെ ഐഛിക കര്‍മങ്ങള്‍
അംഗശുദ്ധി വരുത്തുക, വൃത്തിയാക്കുക, സുഗന്ധം പുരട്ടുക, കുളിക്കുക തുടങ്ങിയവയെല്ലാം വെള്ളിയാഴ്ച പ്രത്യേകം സുന്നത്താണ്. മുന്‍കാല മതസമൂഹങ്ങളില്‍ ശുദ്ധിയില്ലാത്ത അവസ്ഥയില്‍ അല്ലാഹുവിന്റെ സാമീപ്യം കണ്ടെത്തുന്നതിലാണ് പുണ്യം കല്‍പിച്ചിരിക്കുന്നത്. വൃത്തിയും വെടിപ്പുമില്ലാതെ കഴിഞ്ഞവരെ ' വിശുദ്ധര്‍' ആയി വാഴ്ത്തിയിരുന്നു.
എന്നാല്‍ ഇസ്‌ലാം ശുദ്ധിയെ ഇബാദത്തായാണ് പരിഗണിക്കുന്നത്, വൃത്തിയെ ആണ് നാം ദൈവസാമീപ്യത്തിനുള്ള മാര്‍ഗമായി കരുതുന്നത്. നമസ്‌കാരത്തിന്റെ സ്വീകാര്യതക്കായി അംഗശുദ്ധി നിബന്ധനയാണ്. നമസ്‌കാരം ശരിയാകണമെങ്കില്‍ നമസ്‌കരിക്കുന്ന സ്ഥലവും നമസ്‌കരിക്കുന്നവന്റെ ശരീരവും വസ്ത്രവും മാലിന്യമുക്തമാകണം.
വെള്ളിയാഴ്ച വിശ്വാസി കുളിച്ച് സുഗന്ധം പുരട്ടി പുറപ്പെടുന്നു. അവനില്‍ നിന്ന് സുഗന്ധമല്ലാതെ മറ്റൊന്നും അനുഭവിക്കാന്‍ കഴിയരുത്. ഉള്ളി പോലെ ജനങ്ങള്‍ക്കരോചകമായ ഗന്ധമുള്ളവ തിന്നുകൊണ്ട് പള്ളിയിലേക്ക് വരുന്നതിനെ പ്രവാചകന്‍ വിലക്കിയിട്ടുണ്ട്. പ്രവാചകന്‍ പഠിപ്പിച്ചു: ' ആരെങ്കിലും ഉള്ളിതിന്നാല്‍ അവന്‍ നമ്മുടെ നമസ്‌കാരത്തില്‍ നിന്നും പള്ളിയില്‍ നിന്നും അകന്നുനില്‍ക്കട്ടെ!' . പുകവലിച്ച് ജനങ്ങള്‍ക്ക ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പള്ളിയിലേക്ക് വരാതിരിക്കാനുമാണ് ഈ ആഹ്വാനം എന്ന് നാം മനസ്സിലാക്കണം.
ഏറ്റവും നല്ല വസ്ത്രം ധരിച്ചുകൊണ്ടായിരിക്കണം പള്ളിയിലേക്ക് പുറപ്പെടേണ്ടത്. പ്രവാചകന്‍(സ)ക്ക് പെരുന്നാള്‍ ദിനത്തിനും വെള്ളിയാഴ്ചക്കുമായി പ്രത്യേക വസ്ത്രമുണ്ടായിരുന്നു. ജനങ്ങളെ ഗാംഭീര്യത്തോടെ അഭിമുഖീകരിക്കുവാനായിരുന്നു അത്. അല്ലാഹു സുന്ദരനാണ്, സൗന്ദര്യത്തെ അവന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു എന്നാണല്ലോ പ്രവാചക വചനം. അതിനാല്‍ തന്നെ വെള്ളിയാഴ്ച ദിനം നേരത്തെ തന്നെ പളളിയിലേക്ക് ഒരുങ്ങിപ്പുറപ്പെടുക.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്.

Tuesday, July 28, 2015

യാസീന്‍ പതിവാക്കുന്നവര്ക്ക് വിജയം

യാസീന്‍ പതിവാക്കുന്നവര്ക്ക് വിജയം

ഖുര്‍ആന്റെ ഹൃദയ ഭാഗമെന്നറിയപ്പെടുന്ന സൂറത്താണ് വിശുദ്ധ ഖുര്‍ആനിലെ 36ാം അധ്യായമായ സൂറത്ത് യാസീന്‍. അനസ്(റ) നിവേദനം: നബി(സ്വ) തങ്ങള്‍ പറയുന്നു: “”ഏതൊരു വസ്തുവിനും ഹൃദയമുണ്ട്. ഖുര്‍ആന്റെ ഹൃദയം യാസീനാകുന്നു”“ (തിര്‍മദി).

ശരീരത്തിന്റെ പ്രധാന ഭാഗമാണ് ഹൃദയമെന്നതുപോലെ ഖുര്‍ആന്റെ പരമ പ്രധാനമായ ഭാഗമാണ് എണ്‍പത്തിമൂന്ന് സൂക്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന മക്കയില്‍ അവതരിച്ച ഈ അധ്യായം. ഖുര്‍ആന്‍ മൊത്തം പരാമര്‍ശിക്കുന്ന കാര്യങ്ങളുടെയെല്ലാം ആകെത്തുക യാസീനില്‍ അടങ്ങിയിരിക്കുന്നു.

“”യാസീന്‍ ഒരാള്‍ ഓതിയാല്‍ പത്ത് പ്രാവശ്യം ഖുര്‍ആന്‍ മുഴുവനും ഓതുന്നതിന്റെ പ്രതിഫലം അവന് ലഭിക്കുമെന്ന്”“നബി(സ്വ) തങ്ങള്‍ പറഞ്ഞതായി അനസ്(റ) ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം.

യാസീന്‍ സൂറത്തിന്റെ ശ്രേഷ്ഠതകള്‍ നിരവധി ഗ്രന്ഥങ്ങളിലായി പാരാവാരം പോലെ പരന്ന് കിടക്കുന്നു. അവയില്‍ ചിലത് മാത്രമാണ് താഴെ കുറിക്കുന്നത്.

ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തിയാവാന്‍:

ഏതുതരം ഉദ്ദേശ്യങ്ങളും നിറവേറാന്‍ ഉപയോഗപ്പെടുത്താവുന്ന സൂറത്താണ് യാസീന്‍. നബി(സ്വ) തങ്ങള്‍ പറയുന്നു: “”നിങ്ങള്‍ കൂടുതലായി യാസീന്‍ പാരായണം ചെയ്യുക. കാരണം അതില്‍ പത്ത് വിധം അനുഗ്രഹങ്ങളുണ്ട്. യാസീന്‍ വിശന്നവന്‍ ഓതിയാല്‍ ഭക്ഷണം ലഭിക്കും, ദാഹിച്ചവന്‍ ഓതിയാല്‍ ദാഹം ശമിക്കും. വസ്ത്രമില്ലാത്തവന്‍ ഓതിയാല്‍ വസ്ത്രം ലഭിക്കും. ഇണയെത്തേടുന്നവന്‍ ഓതിയാല്‍ ഇണയെ ലഭിക്കും. ഭയന്നവന്‍ ഓതിയാല്‍ നിര്‍ഭയത്വവും സമാധാനവും ലഭിക്കും. തടവുകാരന്‍ ഓതിയാല്‍ മോചനം ലഭിക്കും. യാത്രക്കാരന്‍ ഓതിയാല്‍ യാത്രയില്‍ അല്ലാഹുവിന്റെ സഹായമുണ്ടാവും. നഷ്ടപ്പെട്ട വസ്തു തിരിച്ച് കിട്ടാനാണെങ്കില്‍ അത് തിരിച്ചുകിട്ടും. മരണാസന്നനായവന്റെ സമീപത്ത് വെച്ചോതിയാല്‍ മയ്യിത്തിന് മരണവേദന കുറയും. രോഗി ഓതിയാല്‍ രോഗം സുഖപ്പെടും എന്നല്ല യാസീന്‍ ഏതൊരാവശ്യത്തിന് വേണ്ടിയാണോ ഓതിയത് ആ ആവശ്യം നിറവേറുക തന്നെ ചെയ്യും…”“ (റൂഹുല്‍ ബയാന്‍).

പ്രധാന ഉദ്ദേശ്യങ്ങള്‍ സഫലമാകാന്‍ നാല്‍പത്തിയൊന്ന് യാസീന്‍ ഓതി ദുആ ചെയ്യുന്നത് വളരെയധികം ഫലപ്രദമാണ്. ഏത് പ്രയാസകരമായ ലക്ഷ്യവും പൂര്‍ത്തിയായിക്കിട്ടാന്‍ സൂറത്ത് യാസീന്‍ നാല്‍പത്തിയൊന്ന് തവണ ഓതുന്നതിന്റെ ഫലപ്രാപ്തി അത്ഭുതകരവും പരീക്ഷിച്ചറിഞ്ഞതാണെന്നും വ്യക്തമാക്കിയ ശേഷം പണ്ഡിതന്മാര്‍ അതിന്റെ രൂപം വിവരിക്കുന്നതിങ്ങനെയാണ്.ഒരു വെള്ളിയാഴ്ച ജുമുഅ നിസ്കാരം കഴിഞ്ഞ ശേഷം സൂറത്ത് യാസീന്‍ ഓതുന്നത് ആരംഭിക്കുക. പിന്നീട് സൗകര്യംപോലെ, സമയവും സന്ദര്‍ഭവുമനുസരിച്ച് ഒരാഴ്ചക്കുള്ളിലായി നല്‍പ്പത് യാസീന്‍ പൂര്‍ത്തിയാക്കുക. അടുത്ത വെള്ളിയാഴ്ച സ്വുബ്ഹി നിസ്കാരത്തിന്റെ അര മണിക്കൂര്‍ മുന്പെഴുന്നേറ്റ് (അത്താഴ സമയത്ത്) ബാക്കി ഒന്നുകൂടി ഓതി പൂര്‍ത്തിയാക്കി ഉദ്ദ്യേം പറഞ്ഞ് അല്ലാഹുവിനോട് ദുആ ചെയ്യുക. മുറാദുകള്‍ ഹാസ്വിലാകുമെന്നുറപ്പ് (അല്‍ ഫവാഇദ്).

അധികാരികളെ ഭയപ്പെടുമ്പോള്‍:

അധികാരികളെ ഭയപ്പെടുമ്പോഴും അവരില്‍നിന്ന് എളുപ്പത്തില്‍ കാര്യങ്ങള്‍ സാധിച്ച് കിട്ടാനും യാസീന്‍ ഓതുന്നത് വളരെ നല്ലതാണ്. പ്രമുഖ ഉത്തരേന്ത്യന്‍ പണ്ഡിതനും ആയിരത്തിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഇമാം അഹ്മദ് റസാഖാന്‍ ബറേല്‍വി(റ) പറയുന്നു: “”ഏതെങ്കിലും ആവശ്യത്തിനായി അമീര്‍മാരുടെയോ ഉന്നതാധികാരികളുടെയോ അടുത്തേക്ക് പോകുംമുമ്പ് യാസീന്‍ സൂറത്ത് ഇരുപത്തിയഞ്ച് പ്രാവശ്യം ഓതുക. കഴിയാത്തവര്‍ ഒരു തവണയെങ്കിലും ഓതുക. എങ്കില്‍ എളുപ്പത്തില്‍ കാര്യങ്ങള്‍ സാധിച്ചുകിട്ടുന്നതാണ്.”“

ഇമാം അബുല്‍ ഹസനുശ്ശാദുലി(റ) പറയുന്നു: “”അക്രമികളേയും ധിക്കാരികളെയും സമീപിക്കേണ്ടിവരുമ്പോള്‍ യാസീന്‍ സൂറത്ത് ഓതുക. ഓതിയശേഷം താഴെ പറയുന്ന പ്രാര്‍ത്ഥന നിര്‍വഹിക്കുക. അവരുടെ ഭാഗത്ത് നിന്ന് തൃപ്തികരമല്ലാത്ത ഒന്നും സംഭവിക്കില്ല.

ശത്രുക്കളെ ഭയപ്പെടുന്നവര്‍ യാസീന്‍ സൂറത്ത് ഏഴ് പ്രാവശ്യം ഓതുക. ഭയം മാറി സമാധാനം കൈവരും. അല്ലാമാ ഫഖ്രി(റ) പറയുന്നു: “”ശത്രുക്കളുടെ ശല്യവും ദോഷവും ഭയപ്പെടുന്നവന് നല്ലൊരു പരിഹാരമാണ് യാസീന്‍. ഏഴ് ദിവസം തുടര്‍ച്ചയായി ഓരോ തവണ വീതം ശത്രുദോഷം തടയാനെന്ന് മനസ്സില്‍ വിചാരിച്ച് ഓതുക. ശത്രുവില്‍ നിന്നുണ്ടാവുന്ന എല്ലാ വിഷമങ്ങളില്‍ നിന്നും അല്ലാഹു സംരക്ഷണം നല്‍കും.”“

സാമ്പത്തിക പുരോഗതി കൈവരിക്കാന്‍:

സാമ്പത്തിക ക്ലേശമനുഭവിക്കുന്നവര്‍ സ്വുബ്ഹി നിസ്കാരശേഷം യാസീന്‍ പതിവാക്കുക. അല്ലാഹു സമ്പത്ത് മാത്രമല്ല ഇസ്സത്തും അല്ലാഹു നല്‍കുമെന്ന് പണ്ഡിതന്മാര്‍. ഇമാം അഹ്മദ്(റ) പറയുന്നു: “”സ്വുബ്ഹിക്ക് ശേഷം പതിവായി യാസീന്‍ ഓതി വന്നാല്‍ അവന് വളരെപ്പെട്ടെന്ന് എ്വെര്യങ്ങളും സ്ഥാനമാനങ്ങളും വന്നുചേരും. ഇസ്സത്തും സമ്പത്തും വര്‍ധിക്കും. പിശാചില്‍നിന്നും ആപത്തുകളില്‍ നിന്നും സംരക്ഷിക്കപ്പെടും”“ (ഫളാഇലുല്‍ ഖുര്‍ആന്‍).

അല്ലാഹു ഓതിയ സൂറത്ത്:

അല്ലാഹു പാരായണം ചെയ്യുകയും മലക്കുകള്‍ ശ്രവിക്കുകയും ചെയ്ത സൂറത്തുകളിലൊന്നാണ് യാസീന്‍. നബി(സ്വ) തങ്ങള്‍ പറയുന്നു: “”നിശ്ചയം അല്ലാഹു, ആദംനബിയെ സൃഷ്ടിക്കുന്നതിന് എത്രയോ വര്‍ഷം മുമ്പ് തന്നെ യാസീന്‍ സൂറത്തും ത്വാഹാ സൂറത്തും പാരായണം ചെയ്തു. അത് കേട്ടപ്പോള്‍ മലക്കുകള്‍ പറഞ്ഞു: “”ഈ സൂറത്തുകള്‍ അവതരിപ്പിച്ച് കിട്ടുന്ന സമൂഹത്തിനാണ് സര്‍വ മംഗങ്ങളും. ഇത് പാരായണം ചെയ്യുന്ന നാവുകള്‍ക്കാണ് എല്ലാ ഭാവുകങ്ങളും. ഇത് മനഃപാഠമാക്കുന്ന ഹൃദയങ്ങള്‍ക്കാണ് എല്ലാ ആശംസകളും”“ (റൂഹുല്‍ ബയാന്‍).

പ്രസവം എളുപ്പമാവാന്‍:

അബൂഖിലാബ(റ) പറയുന്നു: “”യാസീന്‍ സൂറത്ത് ആരെങ്കിലും പാരായണം ചെയ്താല്‍ അവന്റെ ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. ഭക്ഷണം കുറവ് വന്നേക്കുമോ എന്ന് ഭയപ്പെടുമ്പോള്‍ അതിനടുത്ത് വെച്ച് യാസീന്‍ പാരായണം ചെയ്താല്‍ അതില്‍ ബര്‍കത്ത് കാണാവുന്നതാണ്. പ്രസവം പ്രയാസമായ ഘട്ടത്തില്‍ ഗര്‍ഭിണിയുടെ സമീപത്ത് വെച്ച് ഓതുന്നപക്ഷം എളുപ്പത്തില്‍ പ്രസവിക്കുന്നതാണ്”“ (തഫ്സീര്‍ ദുര്‍റുല്‍ മന്‍സൂര്‍).

പരലോകത്ത് ശഫാഅത്ത് ലഭിക്കാന്‍:

യാസീന്‍ സൂറത്ത് പതിവായി ഓതിവരുന്നവര്‍ക്ക് പരലോകത്ത് അത് അല്ലാഹുവിന്റെ മുമ്പില്‍ ശുപാര്‍ശ പറയുമെന്നും എണ്ണമറ്റ ജനങ്ങള്‍ക്ക് അതിന്റെ ഗുണം ലഭിക്കുമെന്നും ഹദീസില്‍ വന്നിട്ടുണ്ട്. ആഇശാ ബീവി(റ) നിവേദനം: നബി(സ്വ) തങ്ങള്‍ പറഞ്ഞു: “”അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുര്‍ആനില്‍ “അസീസ” (അന്തസുറ്റത്) എന്ന് പേരുള്ള ഒരു അധ്യായമുണ്ട്. അത് പാരായണം ചെയ്തവനെ പരലോകത്ത് “ശരീഫ്”എന്നാണ് വിളിക്കപ്പെടുക. അത് ഓതിവന്നവര്‍ക്ക് ആ സൂറത്ത് ശുപാര്‍ശ ചെയ്യും. റബീഅ, മുള്വര്‍ എന്നീ ഗോത്രങ്ങളെക്കാളധികം അവരുണ്ടായിരുന്നാലും ശരി. ആ സൂറത്തിന്റെ പേരാണ് യാസീന്‍. (മദീനയിലെ അംഗസംഖ്യ കൂടിയ രണ്ട് ഗോത്രങ്ങളാണ് മുള്വര്‍, റബീഅ എന്നീ ഗോത്രങ്ങള്‍) (തഫ്സീറുല്‍ ഖുര്‍ത്വുബി).

മരണവേദന ലഘൂകരിക്കും:

മരണം ആസന്നമായവരുടെയടുത്ത് യാസീന്‍ സൂറത്ത് പാരായണം ചെയ്യാന്‍ നബി(സ്വ) തങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. നബി(സ്വ) പറയുന്നു: “”നിങ്ങള്‍ മരണാസന്നനായ വ്യക്തിയുടെ അടുക്കല്‍ വെച്ച് സൂറത്ത് യാസീന്‍ ഓതുക. കാരണം യാസീന്‍ സൂറത്ത് ഓതപ്പെടുന്ന മയ്യിത്തിന് മരണവേദന ലഘൂകരിക്കപ്പെടും”“ (അബൂദാവൂദ്, തഫ്സീറുല്‍ ഖുര്‍ത്വുബി).

മഅ്ഖല്‍ ബ്നു യസാര്‍(റ) നിവേദനം: നബി(സ്വ) പറയുന്നു: “”അല്ലാഹുവിന്റെ തൃപ്തിയാഗ്രഹിച്ച് ഒരാള്‍ സൂറത്ത് യാസീന്‍ പാരായണം ചെയ്താല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ അല്ലാഹു പൊറുത്ത് കൊടുക്കും. ഈ സൂറത്ത് മരണം ആസന്നമായവരുടെയടുക്കല്‍ വെച്ച് നിങ്ങള്‍ പാരായണം ചെയ്യുക”“ (ബൈഹഖി).

ഇതിന്റെ യുക്തിയെക്കുറിച്ച് പണ്ഡിതന്മാര്‍ പറയുന്നു: “”മരണം അടുത്തെത്തുമ്പോള്‍ സ്വാഭാവികമായും മനുഷ്യന്റെ ശക്തി ക്ഷയിക്കും. അവയവങ്ങള്‍ ദുര്‍ബലമാവും. പക്ഷെ ഹൃദയം പൂര്‍ണമായി അല്ലാഹുവിലേക്ക് തിരിയും. ആ സന്ദര്‍ഭത്തില്‍ ഈ സൂറത്ത് പാരായണം ചെയ്താല്‍ അവന്റെ മനസ്സിന് ബലം വര്‍ധിക്കും. ഹൃദയം ഈമാന്‍ കൊണ്ട് പ്രഭാപൂരിതമാവും. കൂടാതെ റഹ്മത്തിന്റെ മലക്കുകളുടെ അനുഗൃഹീത സാന്നിധ്യവും ലഭിക്കും. മനുഷ്യന്റെ ഖല്‍ബും ഖുര്‍ആന്റെ ഖല്‍ബും പരസ്പരം ബന്ധപ്പെടുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യും!”“ (റൂഹുല്‍ ബയാന്‍).

ഇമാം ഇസ്മാഈല്‍ അല്‍ഹിഖി(റ) പറയുന്നു: നബി(സ്വ) തങ്ങള്‍ പറഞ്ഞതായി എനിക്ക് വിവരം ലഭിച്ചു. “”മരണാസന്നനായ ഒരാളുടെയടുക്കല്‍ വെച്ച് യാസീന്‍ പാരായണം ചെയ്യപ്പെട്ടാല്‍ മരണത്തിന്റെ മാലാഖ അസ്റാഈല്‍(അ) റൂഹ് പിടിക്കാനെത്തുമ്പോള്‍ യാസീനിന്റെ ഓരോ ഹര്‍ഫിനനുസരിച്ചും പത്ത് റഹ്മത്തിന്റെ മലക്കുകള്‍ വീതം ഇറങ്ങും. അവര്‍ അവന് മുമ്പില്‍ അണിയണിയായി നില്‍പുറപ്പിക്കുകയും അവന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും. മാത്രമല്ല, ആ മലക്കുകള്‍ അവന്റെ ജനാസയെ അനുഗമിക്കുകയും അവന്റെ മേലിലുള്ള മയ്യിത്ത് നിസ്കാരത്തില്‍ പങ്കുകൊള്ളുകയും ചെയ്യും. മറവ് ചെയ്യുന്ന സ്ഥലത്തും അവരുടെ സാന്നിധ്യമുണ്ടാകും.”“

മാത്രമല്ല, മരണ വെപ്രാളത്തിനിടയില്‍ മയ്യിത്തിനരികില്‍ വെച്ച് യാസീന്‍ ഓതപ്പെട്ടാല്‍ ദാഹം തീര്‍ന്നവനായാണ് അവന്‍ മരണപ്പെടുക. ഒരു സമുദ്രം മൊത്തം കുടിച്ച് തീര്‍ക്കാനുള്ള ദാഹമുണ്ടാകുന്ന സമയമാണത്. സ്വര്‍ഗീയ പാനീയം അവന് കുടിപ്പിക്കപ്പെടുന്നതാണ് കാരണം (റൂഹുല്‍ ബയാന്‍).

ഓതുന്നവന് മഗ്ഫിറത്ത്, കേള്‍ക്കുന്നവന് രക്ഷ:

ചെയ്തുപോയ പാപങ്ങള്‍ പൊറുക്കപ്പെടാനും തെറ്റുകളില്‍ നിന്ന് സംരക്ഷണം ലഭിക്കാനും യാസീന്‍ സൂറത്ത് നല്ലൊരു മാര്‍ഗമാണ്. അബൂഹുറൈറ(റ) നിവേദനം: നബി(സ്വ) തങ്ങള്‍ പറയുന്നതായി ഞാന്‍ കേട്ടു: “”ആരെങ്കിലുമൊരാള്‍ വെള്ളിയാഴ്ച രാവ് സൂറത്ത് യാസീന്‍ ഓതിയാല്‍ അവന്‍ എല്ലാ പാപങ്ങളില്‍ നിന്നും മോചിതനാവും”“ (തഫ്സീറുല്‍ ഖുര്‍ത്വുബി).

ഓതുന്നവര്‍ക്ക് മാത്രമല്ല, യാസീന്‍ സൂറത്ത് കേള്‍ക്കുന്നവര്‍ക്ക് പോലും പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് ഹദീസില്‍ കാണാം. ഖുര്‍ആന്‍ ഓതുന്നതുപോലെ പുണ്യമുള്ളതാണ് ഖുര്‍ആന്‍ കേള്‍ക്കുന്നതും.

ആഇശാ ബീവി(റ) നിവേദനം: നബി(സ്വ) തങ്ങള്‍ പറഞ്ഞു: “”തീര്‍ച്ചയായും ഖുര്‍ആനില്‍ ഒരധ്യായമുണ്ട്. ഓതുന്നവന് ആ സൂറത്ത് ശുപാര്‍ശ ചെയ്യും. കേള്‍ക്കുന്നവര്‍ക്ക് പാപമോചനവും രക്ഷയും ലഭിക്കും, തൗറാത്തില്‍ പ്രസ്തുത സൂറത്തിന്റെ പേര് “മുഅമ്മ”എന്നാണ്.

നബി(സ്വ) തങ്ങള്‍ ഇത്രയും പറഞ്ഞപ്പോള്‍ ഒരു സ്വഹാബി സംശയം ചോദിച്ചു: “”നബിയേ! “മുഅമ്മ”എന്ന് വെച്ചാല്‍ എന്താണ്?

അവിടുന്ന് വിശദീകരിച്ചു: “”രണ്ട് ലോകത്തെയും എല്ലാ ഗുണങ്ങളും ഉള്‍ക്കൊള്ളുന്നത് എന്നര്‍ത്ഥം. അതിന് പുറമെ ദാഫിഅഃ എന്നും ശാഫിഅഃ എന്നും ഖാള്വിയഃ എന്നും യാസീന്‍ സൂറത്തിന് പേരുണ്ട്. ദാഫിഅഃ എന്നാല്‍ എല്ലാ വിപത്തുകളും തടയുന്നത് എന്നും ഖാളിയഃ എന്നാല്‍ എല്ലാ ആവശ്യങ്ങളും പൂര്‍ത്തിയാക്കുന്നത് എന്നും ശാഫിഅഃ എന്നാല്‍ ഓതിയവര്‍ക്ക് പരലോകത്ത് ശുപാര്‍ശ പറയുന്നത് എന്നുമാണ് താല്‍പര്യം”“ (ഖുര്‍ത്വുബി).

മനഃസമാധാനത്തിന്, സംതൃപ്തിക്ക്

ടെന്‍ഷനുകള്‍ വര്‍ധിച്ച് വരുന്ന ലോകത്ത് എപ്പോഴും മനഃസംതൃപ്തി ലഭിക്കാന്‍ യാസീന്‍ സൂറത്ത് ഓതിയാല്‍ മതിയെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. “”ആരെങ്കിലുമൊരാള്‍ പകലിന്റെ ആദ്യത്തില്‍ (സ്വുബ്ഹി നിസ്കാര ശേഷം) യാസീന്‍ സൂറത്ത് ഓതിയാല്‍ അന്ന് വൈകുന്നേരം വരെ അവന്റെ ഹൃദയം സന്തോഷത്തിലായിരിക്കും. വൈകുന്നേരം (മഗ്രിബിന് ശേഷം) ഓതിയാല്‍ പിറ്റേന്ന് രാവിലെ വരെയും തഥൈവ.”“ഈ ആശയം സൂചിപ്പിക്കുന്ന ഒരു ഹദീസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (അല്‍ ഫവാഇദ്, ദാരിമി).

പ്രശ്നങ്ങളിലും പ്രയാസങ്ങളിലും പെട്ട് ഉഴലുമ്പോള്‍ സ്വസ്ഥതയും മനഃസമാധാനവും ലഭിക്കാന്‍ പണ്ഡിതന്മാര്‍ നിര്‍ദേശിക്കുന്ന മറ്റൊരു മാര്‍ഗമിങ്ങനെയാണ്. പൂര്‍ണമായി വുളൂ ചെയ്ത് ശുദ്ധിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് സൂറത്ത് യാസീന്‍ പാരായണം ചെയ്യുക 58ാം ആയത്ത് (സലാമുന്‍ ഖൗലന്‍ മിന്‍ റബ്ബിര്‍റഹീം) എത്തുമ്പോള്‍ അത് ഇരുപത്തിയെട്ട് തവണ ആവര്‍ത്തിക്കുക. പിന്നീട് ബാക്കി ഓതി പൂര്‍ത്തിയാക്കുക. ഏത് പ്രയാസവും നീങ്ങി മനഃസമാധാനം കൈവരും”“ (അല്‍ ഫവാഇദ്).

മനഃപാഠമാക്കല്‍, പതിവാക്കല്‍

യാസീന്‍ സൂറത്ത് മനഃപാഠമാക്കാന്‍ നബി(സ്വ) തങ്ങള്‍ പ്രത്യേകം പ്രോല്‍സാഹനം നല്‍കിയിട്ടുണ്ട്. ഇബ്നു അബ്ബാസ്(റ) നിവേദനം. നബി(സ്വ) തങ്ങള്‍ പറഞ്ഞു: “”എന്റെ സമുദായത്തിലെ ഓരോ വ്യക്തിയുടെയും ഹൃദയത്തില്‍ യാസീന്‍ ഉണ്ടാവണമെന്ന് ഞാനാശിക്കുന്നു”“ (ഇബ്നുകസീര്‍).

മതപഠനത്തിന്റെ പ്രാഥമിക തലത്തില്‍ തന്നെ സൂറത്ത് യാസീന്‍ മനഃപാഠമാക്കാന്‍ വിദ്യാര്‍ത്ഥികളോട് അധ്യാപകര്‍ ആവശ്യപ്പെടുന്നതും ഇതുകൊണ്ടുതന്നെയാണ്.

യാസീന്‍ പതിവാക്കിയാല്‍ പാപമോചനവും ശഹീദിന്റെ പ്രതിഫലവും ലഭിക്കുന്നതാണ്. ഹസ്റത്ത് ജുന്‍ദുബ്(റ) പറയുന്നു: “”രാത്രിയില്‍ യാസീനോതുന്നത് പതിവാക്കിയാല്‍ നേരം പുലരുമ്പോഴേക്ക് അവന്റെ പാപങ്ങള്‍ പൊറുക്കപ്പെട്ട് കഴിഞ്ഞിരിക്കും”“ (ഇബ്നു കസീര്‍).

അനസ്(റ) നിവേദനം: നബി(സ്വ) തങ്ങള്‍ പറഞ്ഞു: “”ആരെങ്കിലും എല്ലാ രാത്രിയിലും യാസീനോതുന്നത് പതിവാക്കുകയും പിന്നീടവന്‍ മരണപ്പെടുകയും ചെയ്താല്‍ രക്തസാക്ഷിയായാണവന്‍ മരണപ്പെട്ടത്. രക്തസാക്ഷിയുടെ പ്രതിഫലം തന്നെ അവന് ലഭിക്കുന്നതാണ്”“ (ത്വബ്റാനി).

സൂറത്ത് യാസീന്‍ പതിവാക്കുന്നവന്റെ എല്ലാ പ്രയാസങ്ങളും തീരുമെന്നും ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തിയാകുമെന്നും ഹദീസില്‍ വന്നിട്ടുണ്ട്. അത്വാഅ്(റ) പറയുന്നു: നബി(സ്വ) തങ്ങള്‍ പറഞ്ഞതായി എനിക്ക് വിവരം ലഭിച്ചു: “”ഒരാള്‍ ദിവസംതോറും യാസീന്‍ ഓതിവരുന്നതായാല്‍ അവന്റെ എല്ലാ ആവശ്യങ്ങളും നിറവേറുന്നതാണ്. ഏര്‍പ്പാടുകളില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുകയും ചെയ്യും”“ (ദാരിമി).

ഖബര്‍ സിയാറത്തിന്റെ അവസരത്തില്‍ യാസീന്‍ ഓതുന്നത് വളരെ പുണ്യമുള്ളതാണ്. ഓതുന്നവനും ഖബറാളിക്കും ഒരുപോലെ പ്രതിഫലം കിട്ടുന്ന കാര്യമാണത്. അനസ്(റ) നിവേദനം. നബി(സ്വ) തങ്ങള്‍ പറഞ്ഞു: “”നിങ്ങളിലൊരാള്‍ ഖബ്ര്‍സ്ഥാനില്‍ പ്രവേശിക്കുകയും എന്നിട്ട് സൂറത്ത് യാസീന്‍ ഓതി ഖബറാളികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ അല്ലാഹു ആ ഖബ്റാളികളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കും. ആ ഖബ്ര്‍ സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്ന വിശ്വാസികളുടെ എണ്ണമനുസരിച്ച് ഓതിയവന് നന്മകള്‍ എഴുതപ്പെടുകയും ചെയ്യും”“ (ഖുര്‍ത്വുബി).