Thursday, July 09, 2015

ആയുര്‍വേദ മൂലികകള്‍

ആയുര്‍വേദ മൂലികകള്‍

ഉളുക്കിന് : സമൂലം തോട്ടവാടിയ്യും കല്ലുപ്പും അരച് അരികടിയില്‍ കലക്കി തിളപ്പിച് പുരട്ടുക

പുഴുകടിക്ക് : പച്ച മഞ്ഞളും വേപ്പിലയും ഒന്നിച്ച അരച് പുരട്ടുക.

തല മുടി വളരുന്നതിന്:  എള്ളണ്ണ തേച്ചു സ്ഥിരം കുളിക്കുക .

പല്ല് വേദനക്ക്: വെളുത്തുള്ളി ചതച് വേദനയുള്ള പല്ലുകൊണ്ട് കുറച്ചു സമയം കടിച്ചു പിടിക്കുക .

പ്രമേഹത്തിന്‌: നെല്ലിക്കാ നീരില്‍ മഞ്ഞള്‍ പൊടിയും തേനും ചേര്‍ത് കഴിക്കുക .

പനിക്ക് ; കുരുമുളക് ,ചുക്ക്,ഏലം ,വെളുത്തുള്ളി ,കൃഷ്ണ തുളസി ,ഇവ കഷായം വെച്ച് കുടിക്കുക .

ചുണങ്ങിന് : വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക .

ഉറക്ക കുറവിന് : കിടക്കുന്നതിനു മുമ്പ് ഒരു സ്പൂണ്‍ തേന്‍ കഴിക്കുക

മൂത്ര തടസതിന്: ഏലക്ക പൊടിച് കരിക്കിന്‍ വെള്ളത്തില്‍ ചേര്‍ത് കഴിക്കുക

കഫകെട്ടിന്‌: ത്രി ഫലാദി ചൂര്‍ണം ചെറു ചൂട് വെള്ളത്തില്‍ ചേര്‍ത് കുടിക്കുക

വിര ശല്യത്തിന്: കുതി വിളഞ്ഞ പപ്പായ വെള്ളതിളിട്റ്റ് തിളപ്പിച് കഴിക്കുക

ചെവി വേദനക്ക്: വെളുത്തുള്ളി ചതച് വെളിച്ചെണ്ണയില്‍ ഇട്ട് കാച്ചി ചെറു ചൂടോടുകുടി ചെവിയില്‍ ഒഴിക്കുക

വളം കടിക്ക് : വെളുത്തുള്ളിയും മഞ്ഞളും ചേര്‍ത് അരച്ച് ഉപ്പ് നീരില്‍ ചേര്‍ത് പുരട്ടുക .

ദഹന കേടിന്: ഇഞ്ചി നീരും ഉപ്പും ചെറു നാരങ്ങ നീരും ചേര്‍ത് കഴിക്കുക

തലവേദനയ്ക്ക് :  ഒരു സ്പൂണ്‍ കടുകും ഒരല്ലി ചേര്‍ത് അരച്ച് നെറ്റിയില്‍ പുരട്ടുക

കണ്ണിന്റെ മൂടലിന് :  നിവാസവും രണ്ടു നേരം വീതം വാഴ തേന്‍ കണ്ണിലെഴുതുക

വയറു കടിക്ക് : കട്ട്ടന്‍ ചായയില്‍ ചെറു നാരങ്ങ നീരും ഒരു നുള്ള ഉപ്പും ചേര്‍ത് കുടിക്കുക

ചൊറിക്ക് : വെളിച്ചെണ്ണയില്‍ ചുന്ന ഉള്ളി ചതച്ച് ഇട്ട് കാച്ചി പുരട്ടുക

തുമ്മലിന് : വേപ്പെണ്ണ തലയില്‍ ചേച്ച കുളിക്കുക

ജലദോഷത്തിന് : തുളസിയില നീരും ചുവന്ന ഉള്ളിയുടെ നീരും ചെറു തേന്‍ ചേര്‍ത് കഴിക്കുക

കാഴ്ച കുറവിന് : ആവനയ്ക്കിന്റെ തളിരില നെയ്യില്‍ വറുത് കഴിക്കുക

മഞ്ഞപിത്തതിന്‌ : കിഴാര്‍ നെല്ലി അരച്ച് പാലില്‍ ചേര്‍ത്ത് വെറും വയറ്റില്‍ കുടിക്കുക ( എരിവ് ,പുളി ,ഉപ്പ്,കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവ ഒഴിവാക്കുക )

ചുണ്ട് പൊട്ടുന്നതിന് : വെണ്ണയോ നെയ്യോ പുരട്ടുക

തീ പൊള്ളലിന് : ചെറുതേന്‍ പുരട്ടുക

വിശപ്പില്ലയ്മക്ക് : എലം ,ഗ്രാമ്പു,ജീരകം ,ചുക്ക് , ഇവ സമം ഉണക്കി പൊടിച്ച് പഞ്ചസാര ചേര്‍ത് കഴിക്കുക്ക

പേന്‍ പോകാന്‍ : തുളസിയില ചതച്ച് തലയില്‍ ചേര്‍ത് പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക

ശരീരം വണ്ണം വെയ്ക്കുന്നതിന് : ഒരു ഗ്ലാസ്‌ കരിക്കിന്‍ വെള്ളത്തിലോ പച്ച വെള്ളത്തിലോ രാത്രിയില്‍ ഒരു പിടി ഉലുവ ഇട്ടുവെച്ചിരുന്നു അതി രാവിലെ വെറും വയറ്റില്‍ ഊറ്റി കുടിക്കുക

ചുമയ്ക്ക് : പഞ്ചസാര പൊടിച്ചത് ,ജീരക പൊടി ,ചുക്ക് പൊടി ,ഇവ സമം എടുത്ത് തേനില്‍ ചേര്‍ത് കഴിക്കുക .

അമിത വണ്ണം കുറയാന്‍ : ചെറു തേനും സമം വെള്ളവും ചേര്‍ത്ത് അതി രാവിലെ കുടിക്കുക .

ഒച്ചയടപ്പിന് : ജീരകം വറുത്ത് പൊടിച്ച് തേനില്‍ ചേര്‍ത്ത് കഴിക്കുക

തുമ്മലിന് : ചെറു നാരങ്ങ അരച്ചത് രക്തചന്ദന പൊടി പച്ച കര്‍പ്പൂരം ഇവ വെളിച്ചെണ്ണയില്‍ മൂപ്പിച്ച് തലയില്‍ തേച്ച് കുളിക്കുക

അതിക വിശപ്പിന് : ജീരകം ,ഉലുവ ,ഇവ വറത്ത് പൊടിച്ച് വെള്ളം തിളപ്പിച്ച് കുടിക്കുക

മുഖകുരുവിന് : തുളസിയില പച്ചമഞ്ഞള്‍ ചേര്‍ത്ത് അരച്ച് പുരട്ടുക

താരന്‍ മാറാന്‍ : കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ച് അല്‍പ സമയത്തിനു ശേഷം കഴുകി കളയുക

സ്ത്രീകളുടെ മുഖത്തെ രോമ വളച്ച തടയാന്‍ : പാല്പ്പാടയില്‍ രക്തചന്ദനം അരച്ച് ചാലിച്ച് മുഖത്ത് പുരട്ടുക

മുഖത്തെ എണ്ണമയം മാറാന്‍ : തണ്ണി മത്തന്റെ നീര് മുഖത് പുരട്ടുക

ചുണങ്ങിന് : വേപ്പിലയും മഞ്ഞളും ചേര്‍ത്ത് അരച്ച് പുരട്ടുക

വായ്‌ പുണ്ണ് : അയമോദകം മോരില്‍ ചേര്‍ത്ത് കുടിക്കുക .

കരള്‍ വീക്കത്തിന് : കൂവളത്തില ചവച്ചരച്ച് തിന്നുക

കൊളസ്ട്രോളിന് : ആഹാരത്തില്‍ പതിവായി ഇഞ്ചി,ഉള്ളി,തൈര് ,ഇവ ഉള്‍പെടുത്തുക

അമിതമായ ദാഹത്തിന് : വൈകിട്ട് കൊത്തമല്ലി ചതച്ച് വെള്ളത്തിലിട്ടു മൂടി വെക്കുക.പിറ്റേ ദിവസം രാവിലെ ആ വെള്ളം ഊറ്റിയെടുത്ത് പഞ്ചസാര ചേര്‍ത്ത് കഴിക്കുക

മോണ പഴുപ്പിന് : നാരകത്തിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക
കടന്നല്‍ വിഷത്തിനു : എള്ള് പാല്‍ അരച്ച് പുരട്ടുക

നെഞ്ചെരിച്ച്ലിന് : കുറച്ചു വെള്ളത്തില്‍ തേങ്ങ തിരുമ്മി കൊത്തംബലരിയും ഇട്ടു തിളപ്പിച്ച് കുടിക്കുക

പല്ലുവേധനക്ക് : തുളസിയിലയും ,പച്ച മഞ്ഞളും അരച്ച് വേദനയുള ഭാഗത്ത്‌ പുരട്ടുക

ഉറക്ക കുറവിന് : ത്രിഫലം തേനില്‍ ചാലിച്ച് രാത്രിയില്‍ കഴിക്കുക .

പനിക്ക് : ചെറിയ ആടലോടകത്തിന്റെ ഇല വാട്ടി പിഴിഞ്ഞ നീര് കല്‍കണ്ടവും തേനും ചേര്‍ത്ത് കഴികുക .

കാല്‍ വിണ്ട് കീറുന്നതിന് : കനകാംബരത്ത്തിന്റെ ഇല അരച്ച് പുരട്ടുക

അരിമ്പാറ മാറാന്‍ : ചുണ്ണാമ്പും സമം കാരവും ചേര്‍ത്ത് പുരട്ടുക

No comments: