Thursday, July 09, 2015

ഇതൊരോർമ്മപ്പെടുത്തലാണ്

ഇതൊരോർമ്മപ്പെടുത്തലാണ് .
എത്രപേർക്ക് ഇതുപോലോരനുഭവം
ഉണ്ടായിട്ടുണ്ടെന്ന് അറിയില്ല.
നാല് വർഷങ്ങൾക്ക് മുന്പുള്ള ഒരു
പെരുന്നാൾ .
പെരുന്നാളിന് ഒരാഴ്ച്ച മുൻപേ
എല്ലാവരും ഡ്രസ്സ് ഒക്കെ എടുത്ത് ,
വീട്ടിലേക്ക് ആവശ്യമായ
സാധനങ്ങളൊക്കെ ഒന്നും
വിട്ടുപോവാതെ ലിസ്റ്റ് ഇട്ട്
ആദ്യമേ വാങ്ങിവെച്ചു .
പെരുന്നാൾ തലേന്ന് രാത്രി
വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഉമ്മ
പായസം വെക്കാനുള്ള
തയ്യാറെടുപ്പിലാണ് . രാവിലെ
മുതൽ വീടും പരിസരവും
വൃത്തിയാക്കി ഒരു
നിമിഷംപോലും ഉമ്മ വെറുതെ
നിൽകുന്നത് കണ്ടിട്ടില്ല.
അതുകൊണ്ട് തന്നെ പതിവ്
പെരുന്നാൾ പായസം കിട്ടാതെ
വീട്ടില് നിന്ന് ഇറങ്ങുമ്പോൾ
അതിന്റെ ദേഷ്യം കാണിക്കാൻ
തോന്നിയില്ല. .
രാത്രി വൈകി തിരികെ
വീട്ടിലെത്തുമ്പോൾ
ഉമ്മ അടുക്കളയിൽ നാളത്തേക്കുള്ള
ബിരിയാണിക്കുള്ള ഒരുക്കം
തുടങ്ങിയിരുന്നു .
അപ്പുറത്തെ വീട്ടിലേക്ക്
മൈലാഞ്ചിയിടാൻ പോയ
പെങ്ങന്മാരും
തിരിച്ചെത്തിയിട്ടില്ല.
പെങ്ങന്മാരെ കൂട്ടിക്കൊണ്ടുവന്ന്
ഉറങ്ങാൻ കിടന്നപ്പോൾ സമയം
രണ്ട് മണിയോടടുത്തിരുന്നു . ഉമ്മ
അടുക്കളയിൽ തന്നെ .
രാവിലെ എഴുനേറ്റ്
കുളികഴിയുമ്പോഴേക്ക് പള്ളിയിൽ
തക്ബീർ ഉയർന്നു തുടങ്ങി .
'ഡ്രസ്സ് ഒന്നും ഇസ്തിരിയിട്ടിട്
ടില്ല'
എന്ന് ഓർത്ത് ദേഷ്യത്തോടെ ഞാൻ
റൂമിലേക്ക് നടന്നു .
പക്ഷേ ഉമ്മ എല്ലാം
നേരത്തെതന്നെ ഇസ്തിരിയിട്ട്
മടക്കിവെച്ചിട്ടുണ്ടായിരുന്നു..
അടുക്കളയിൽ നിന്ന് ഉമ്മയുടെ
പെരുന്നാൾ സ്പെഷ്യൽ
ബിരിയാണിയുടെ മണം
വന്നുതുടങ്ങി .
തിടുക്കത്തിൽ ഉമ്മയോട് ഈദ്
മുബാറക് പറഞ്ഞ് ഞാൻ
പള്ളിയിലേക്ക് ഓടി ..
പെരുന്നാൾ നിസ്കാരം കഴിഞ്ഞ്
അയൽവാസികളുടെ വീടുകളിൽ
കയറിയിറങ്ങി . വീട്ടിൽ ചെന്ന്
പേരിന് കുറച്ച് ബിരിയാണിയും
കഴിച്ച് കുടുംബവീടുകൾ
സന്ദർശിക്കാൻ
സുഹൃത്തിനോടൊപ്പം വിട്ടു .
ഉച്ച കഴിഞ്ഞ് വീട്ടിലേക്ക്
ചെല്ലുമ്പോൾ പെങ്ങന്മാരും
അടുത്തവീട്ടിലെ കുട്ടികളും
പുത്തനുടുപ്പുമിട്ട് മുറ്റത്ത് കളിക്കുന്നു.
കുടുംബ വീടുകളിലെ
വിശേഷങ്ങളൊക്കെ ചോദിച്ച്
ഉമ്മ മുൻപിൽ വന്നിരുന്നു .
വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക
്കെയാണ് ഞാൻ ശ്രദ്ധിച്ചത് ..
ഉമ്മ പെരുന്നാൾ ആയിട്ടും
ഇട്ടിരിക്കുന്നത് പഴയ ഒരു മേക്സി
തന്നെ..
ദേഷ്യം വന്ന് ഞാൻ എന്തോ
പറയാനൊരുങ്ങി ..
എനിക്ക് വല്ലാത്ത കുറ്റബോധം
തോന്നി ..
ഞാൻ ഓർക്കുകയായിരുന്നു..
ഞാനും പെങ്ങന്മാരും പുതിയ
ഡ്രെസ്സും ചെരിപ്പും ..
പെരുന്നാൾ ദിനത്തിൽ
എന്തൊക്കെ പുതുതായി വേണമോ
അതെല്ലാം വാങ്ങിയിട്ടുണ്ട്..
വീട്ടിലേക്കുള്ള സാധനങ്ങൾ
പോലും വിട്ടുപോവാതെ
വാങ്ങി..
പക്ഷെ ഉമ്മയ്ക്ക് ??
ഇല്ല .. ഒന്നും വാങ്ങിയിട്ടില്ല..
ഉമ്മ ഒന്നും ആവശ്യപ്പെട്ടിരു
ന്നില്ല ..
ഞങ്ങൾ ഒന്നും ചോദിച്ചുമില്ല..
കുറ്റബോധം കൊണ്ട് എനിക്ക്
ഒന്നും പറയാൻ കഴിഞ്ഞില്ല.
ഒരു പരിഭവമോ പരാതിയോ
അന്നോ അതിനു ശേഷമോ
അതിന്റെ പേരിൽ ഉമ്മ
പറഞ്ഞിട്ടില്ല.
പെരുന്നാൾ ..
എന്തൊക്കെ തയ്യാറെടുപ്പുകൾ
എന്തൊക്കെ സന്തോഷങ്ങൾ.. !
ഓർത്തുനോക്കിയിട്ടുണ്ടോ നമ്മുടെ
ഉമ്മമാരെപറ്റി ?
പെരുന്നാളായാലും മറ്റെന്ത്
ആഘോഷമായാലും അവരുടെ
സന്തോഷം നമ്മുടെ
പുഞ്ചിരിയിൽ മാത്രം ഒതുങ്ങുന്നു
..
മിക്ക ഉമ്മമാരും പെരുന്നാൾ
ദിനം മുഴുവൻ സ്വന്തം വീട്ടിൽ
തന്നെയാണ് ചിലവഴിക്കുന്നത്..
സന്ദർശകരെയും
അയൽവാസികളെയും
സൽക്കരിച്ച് സ്നേഹബന്ധങ്ങൾ
പുതുക്കി സംതൃപ്തിയടയുന്ന
തിനിടയിൽ അവർക്ക്
പുതുവസ്ത്രങ്ങൾ അണിയാനും
നമ്മെപ്പോലെ പ്രിയപ്പെട്ടവരു
ടെ വീടുകളിൽ സന്ദർശനം
നടത്താനും കഴിഞ്ഞെന്നുവരില്ല..
..
എങ്കിലും നിർബന്ധമായും
അവർക്ക് വേണ്ടതെല്ലാം
ചോദിച്ചറിഞ്ഞ്
വാങ്ങിക്കൊടുക്കുക..
സത്യത്തിൽ പെരുന്നാള് പോലെ
ഒരു സന്തോഷദിവസത്തിൽ നമ്മുടെ
കൈകൊണ്ട് കൊടുക്കുന്ന
സമ്മാനങ്ങളിലൂടെ അവർക്ക്
ലഭിക്കുന്നത് നമ്മുടെ
മനസ്സറിഞ്ഞുള്ള പരിഗണനയും
സ്നേഹവും തന്നെയാണ്..
അവർ ആഗ്രഹിക്കുന്നതു
അത്രമാത്രം..

(ഇത് ആരാണ് എഴുതിയത് എന്നറിയില്ല എങ്കിലും മനസ്സിന് വല്ലാതെ ടച്ച് ചെയ്തു..)

No comments: