Monday, August 31, 2015

അങ്ങ് എൻടെ കരളിൻടെ കഷ്ണമാണ്.

അങ്ങ് എൻടെ കരളിൻടെ കഷ്ണമാണ്......
==================

ആയിരത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്, ഇരുണ്ട യുഗമെന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ച ഒരു കാലഘട്ടത്തില്‍, എ.ഡി അഞ്ഞൂറ്റി എഴുപതാമാണ്ടില്‍ അറേബ്യയിലെ മക്ക എന്ന മരുഭൂമിയില്‍ പ്രവാ‍ചകന്‍ ഭൂജാതനായി; അബ്ദുല്ലയുടെയും ആമിനയുടെയും പുത്രനാ‍യി.

ജനിക്കും മുമ്പേ പിതാവിനെ നഷ്‌ടമായ നബി.

ആറു വയസ്സുള്ളപ്പോള്‍ മാതാവിന്റെ ദേഹവിയോഗത്തിനു സാക്ഷിയായ നബി.

തികച്ചും അനാഥനായിരുന്ന നബി.

നിരക്ഷനായിരുന്ന നബി.

ആട്ടിടയനായിരുന്ന നബി.

കച്ചവടക്കാരനായിരുന്ന നബി.

സത്യസന്ധതയുടെ പര്യായമായിരുന്ന, അല്‍ അമീന്‍ (സത്യസന്ധന്‍) എന്നു മക്കാനിവാസികള്‍ വിളിച്ചിരുന്ന നബി.

ഇരുപത്തഞ്ചാം വയസ്സില്‍ നാല്‍പ്പതു വയസ്സുകാരിയായ ഖദീജയെന്ന കുലീനയെ വിവാഹം ചെയ്ത നബി.

നാല്പതാം വയസ്സില്‍ പ്രവാചകത്വം നല്‍കപ്പെട്ട നബി.

ഏകനായ ദൈവത്തെ മാത്രം ആരാധിക്കാന്‍ ആഹ്വാനം ചെയ്ത നബി.

വായിക്കുക, നിന്നെ സൃഷ്‌ടിച്ച നാഥന്റെ നാമത്തില്‍ എന്ന ഉദ്ബോധനം പ്രചരിപ്പിച്ച നബി.

അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മുക്തരാകാന്‍ ആഹ്വാനം ചെയ്ത നബി.

സത്യപ്രബോധനമാര്‍ഗ്ഗത്തില്‍ സ്വന്തം കുടുംബത്തിന്റെയും ജനതയുടെയും രൂക്ഷമായ എതിര്‍പ്പിനും ശത്രുതക്കും പാത്രീഭൂതനായ നബി.

ജനിച്ചു വളര്‍ന്ന വീടും നാടും ബന്ധുജനങ്ങളെയും ഉപേക്ഷിച്ച് മദീനയിലേക്ക് പലായനം ചെയ്യേണ്ടി വന്ന നബി.

ലോകൈക ഗുരുവായ നബി.

സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആള്‍‌രൂപമായിരുന്ന നബി.

സല്‍‌സ്വഭാവത്തിന്റെ നിറകുടമായിരുന്ന നബി.

സൈന്യാധിപനായിരുന്ന നബി.

കുടുംബനാഥനായിരുന്ന നബി.

ഉത്തമനായ ഭര്‍ത്താവായിരുന്ന നബി.

ഫലിതാസ്വാദകനായിരുന്ന നബി.

അനുചരരുടെ വഴികാ‍ട്ടിയും സുഹൃത്തുമായിരുന്ന നബി.
രാഷ്‌ട്രത്തലവനായിരുന്ന നബി.

നീതിമാനായ ഭരണാധികാരിയായിരുന്ന നബി.

ന്യായാധിപനായിരുന്ന നബി.

കേവലം ഇരുപത്തിമൂന്നു സംവത്സരക്കാലത്തെ പ്രബോധനം കൊണ്ട് ലോകത്തെയാകെ മാറ്റിമറിച്ച നബി. ഭൂഗോളത്തിന്റെ ഓരോ മൂലയിലും നന്മയുടെ പൊന്‍‌കിരണങ്ങളെത്തിച്ച നബി.

സര്‍വ്വലോകത്തിനും അനുഗ്രഹമായി നിയോഗിക്കപ്പെട്ട നബി.

അസ്വലാ‍ത്തു വസ്സലാമു അലൈക്ക യാ റസൂലല്ലാഹ്….

ദൈവത്തിന്റെ സമാധാനവും രക്ഷയും അങ്ങയുടെ മേലുണ്ടാവട്ടെ പ്രീയപ്പെട്ട പ്രവാചക ശ്രേഷ്‌ടരേ…

എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്നു പ്രഖ്യാപിച്ച നബി.

ആ ജീവിതരീതികൊണ്ട്‌ മനസ്സുകളെ കീഴടക്കിയ നബി.

നബി(സ) നടന്നു പോകുന്ന പാതയില്‍ ഒരു ജൂതപ്പെണ്ണു ദിവസവും കാത്തു നില്‍ക്കും; നബിയെ തുപ്പാന്‍. എന്നും തുപ്പും. ഒരു ദിവസം ആ പെണ്‍കുട്ടിയെ വഴിയില്‍ കണ്ടില്ല. നബി(സ) ആ കുട്ടിയുടെ വീട് അന്വേഷിച്ച് കണ്ടുപിടിച്ച് അവിടെയെത്തി. നബിയെക്കണ്ട് പെണ്‍കുട്ടി പരിഭ്രാന്തയായി. പകരം ചോദിക്കാന്‍ വന്നതാവുമോ? നബി സ്നേഹത്തോടെ ചോദിച്ചു: ‘മകളേ ഇന്നു നിന്നെ വഴിയില്‍ കണ്ടില്ല, നിനക്കെന്തു പറ്റി എന്നന്വേഷിക്കാന്‍ വന്നതാണ് ഞാന്‍. വല്ല അസുഖവും പിടിപെട്ടോ മകളേ…?’
പശ്ചാത്താപ വിവശയായ പെണ്‍കുട്ടിയും അവളുടെ മാതാവും നബിയുടെ കാല്‍ക്കല്‍ വീണു. “നശ്‌ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അന്നക്ക റസൂലല്ലാഹ്…” (ഏകനായ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.അങ്ങ് ദൈവത്തിന്റെ പ്രവാചകനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു).

സൈദുനില്‍ ഖൈല്‍ എന്ന കൊള്ളക്കാരന്‍ (കുതിര സൈദെന്ന് അര്‍ത്ഥം) നബിയെക്കുറിച്ചറിഞ്ഞു. പാരമ്പര്യ വിശ്വാസപ്രമാണങ്ങളെ നിരാകരിച്ച് മറ്റേതോ വിശ്വാസം പ്രചരിപ്പിക്കുന്ന മുഹമ്മദിനെ വകവരുത്തിയിട്ടു തന്നെ കാര്യം. സൈദ് മദീനയിലേക്ക് പുറപ്പെട്ടു. ആ സമയം മദീനാ പള്ളിയില്‍ അനുചരര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുകയായിരുന്ന നബി(സ) സൈദിന്റെ ആഗമനം മനസ്സിലാക്കി പ്രഭാഷണം മാനസാന്തരത്തിനുതകും വിധം സ്നേഹത്തിന്റെയും നന്മയുടെയും വഴിയിലേക്കു തിരിച്ചു വിട്ടു.

പ്രഭാഷണമവസാനിപ്പിച്ച് ഊരിപ്പിടിച്ച ഖഡ്‌ഗവുമായി നില്‍ക്കുകയായിരുന്ന സൈദിനെ കാണുവാന്‍ ചെന്നു പ്രവാചകന്‍.

സൈദ് ചോദിച്ചു: ‘ഞാനാരെന്നറിയുമോ? ഞാനാണ് സൈദുനില്‍ ഖൈല്‍ ‘

നബി പ്രതിവചിച്ചു: ‘സൈദുനില്‍ ഖൈല്‍ ? കുതിര സൈദോ! ആ പേരു താങ്കള്‍ക്ക് ചേരുകയില്ലല്ലോ സഹോദരാ. താങ്കള്‍ സൈദുനില്‍ ഖൈല്‍ അല്ല സൈദുനില്‍ ഖൈര്‍ ആണ്.(നന്മയുടെ വക്താവായ സൈദ്). ഒരു നിമിഷം. സൈദിന്റെ കയ്യില്‍ നിന്നും വാള്‍ താഴെവീണു. കണ്ണീരോടെ സൈദ് നബിയെ ആശ്ലേഷിച്ചു. അശ്‌ഹദു അന്നക്ക റസൂലല്ലാഹ്

മനുഷ്യമന‍സ്സുകളെ നബി പരിവര്‍ത്തനപ്പെടുത്തിയതിന്റെ അനേകം മാതൃകകളില്‍ ചിലതു മാത്രം.

സ്നേഹത്തിന്റെയും കരുണയുടെയും സഹനത്തിന്റെയും പാരാവാരമായിരുന്ന നബി.

ഒരു ചെറിയ പെരുന്നാള്‍ ദിവസം. ഏവരും ആമോദത്തില്‍ മുഴുകിയ ദിനം. പുതുവസ്ത്രങ്ങളണിഞ്ഞ് കുട്ടികള്‍ ആഹ്ലാദിക്കുന്നു. പള്ളിയില്‍ നിന്നിറങ്ങിയ നബി കണ്ടു, കീറിപ്പറിഞ്ഞു മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു കുരുന്നു ബാലന്‍ പാതയോരത്ത് വിശന്നു കരയുന്നു. നബിയുടെ ഹൃദയം പൊട്ടി. കണ്ണില്‍ നീര്‍ പൊടിഞ്ഞു. ഓടിച്ചെന്നു ആ പൈതലിനെ മാറോടണച്ചു. അവന്‍ അനാഥനായിരുന്നു. അവനാരുമില്ല. നബി അവനെ വീട്ടിലേക്കു കൊണ്ടുപോയി. കുളിപ്പിച്ചു പുത്തനുടുപ്പുകളണിയിച്ചു. വയര്‍ നിറയെ ഭക്ഷണം നല്‍കി. അവനെ സംരക്ഷിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു.
ചൂണ്ടുവിരലും നടുവിരലും ഉയര്‍ത്തിക്കാട്ടി നബി ഇങ്ങനെ പ്രഖ്യാപിച്ചു: അനാഥരെ സംരക്ഷിക്കുന്നവനും ഞാനും നാളെ സ്വര്‍ഗ്ഗത്തില്‍ ഇതുപോലെ അടുത്തടുത്തായിരിക്കും.

ഖന്തക്ക് യുദ്ധം നടക്കുന്ന സമയം. ശത്രുക്കളില്‍ നിന്ന് രക്ഷനേടുന്നതിനായി കിടങ്ങുകള്‍ കുഴിക്കുന്നു നബിയും അനുചരരും. ദരിദ്രരായ അനുചരര്‍ക്ക് ഭക്ഷിക്കാനൊന്നുമില്ല. വിശപ്പിന്റെ കാഠിന്യമേറിയപ്പോള്‍ ഒരു സ്വഹാബി നബിയുടെ പക്കല്‍ പരാതി പറഞ്ഞു. നബിയേ, കഴിക്കാനൊന്നുമില്ല. വിശപ്പു സഹിക്കാനാവാതെ ഇതാ ഞാന്‍ വയറ്റില്‍ കല്ലു കെട്ടി വെച്ചിരിക്കയാണ്.

നബിതങ്ങള്‍ മന്ദഹസിച്ചു. അവിടുത്തെ കുപ്പായം മെല്ലെ ഉയര്‍ത്തിക്കാട്ടി. ഏവരും സ്തംഭിച്ചു പോയി. അതാ ആ വയറ്റില്‍ ഒന്നല്ല, രണ്ടു കല്ലുകള്‍ കെട്ടി വെച്ചിരിക്കുന്നു….
അസ്വലാ‍ത്തു വസ്സലാമു അലൈക്ക യാ റസൂലല്ലാഹ്….

ഒരു മാതാവ് കുട്ടിയേയും കൊണ്ട് നബിസന്നിധിയിലെത്തി. നബിയേ, എന്റെ മകന്‍ ധാരാളം മധുരം ഭക്ഷിക്കുന്നു. അങ്ങനെ ചെയ്യരുതെന്നു അങ്ങ് ഇവനെയൊന്നു ഉപദേശിക്കണം. നബി പറഞ്ഞു. പോയിട്ട് ഒരാഴ്‌ച കഴിഞ്ഞു വരൂ സഹോദരീ.

ഒരാഴ്‌ച കഴിഞ്ഞു അവര്‍ വീണ്ടും വന്നപ്പോള്‍ നബി കുട്ടിയെ ഉപദേശിച്ചു. അധികം മധുരം ഭക്ഷിക്കരുതേ.

അനുചരര്‍ ചോദിച്ചു. എന്താണ് നബിയേ കഴിഞ്ഞ തവണ അങ്ങിതു പറയാതിരുന്നത്? നബിയുടെ മറുപടി: അതോ, അന്ന് ഞാനും ധാരാളം മധുരം കഴിക്കുമായിരുന്നല്ലോ? ആ അവസ്ഥയില്‍ ഞാനെങ്ങനെ മറ്റൊരാളെ ഉപദേശിക്കും. ഞാന്‍ മധുരം ഉപയോഗിക്കുന്നത് നിര്‍ത്തി. അതിനുവേണ്ടിയാണ് ഒരാഴ്‌ച സാവകാശം ചോദിച്ചത്.

യുദ്ധത്തില്‍ തടവുപുള്ളികളായി പിടിക്കപ്പെടുന്നവര്‍ക്ക് കൊടിയ ശിക്ഷകള്‍ നല്‍കപ്പെട്ടിരുന്ന കാലം. ഒരു യുദ്ധത്തില്‍ തടവിലാക്കപ്പെട്ട ശത്രുക്കള്‍ക്ക് നബി ശിക്ഷ വിധിച്ചു: “നിങ്ങളില്‍ അക്ഷരാഭ്യാസമുള്ളവര്‍ അതറിയാത്തവരെ അക്ഷരം പഠിപ്പിക്കണം.”

നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നില്ല നബി. മദ്യാസക്തരും വിഷയതത്പരരും പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്നവരുമായിരുന്ന കാട്ടറബികളെ സമൂലമായ മാനസിക പരിവര്‍ത്തനത്തിലൂടെയാണ് നബി മനുഷ്യരാക്കിയത്, സംസ്കാര സമ്പന്നരാക്കിയത്.

ഡോ.മൈക്കല്‍ ഹാര്‍ട്ട് ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികള്‍ എന്ന ഗ്രന്ഥത്തില്‍ ഒന്നാം സ്ഥാനം നല്‍കിയത് പ്രവാചകന്‍ മുഹമ്മദി(സ)നായിരുന്നു.

(The 100: A Ranking of the Most Influential Persons in History. Dr. Michael Hart)

പ്രിയതമയുടെ പ്രണയം പിടിച്ചു പറ്റാൻ...

പ്രിയതമയുടെ പ്രണയം പിടിച്ചു പറ്റാൻ...

1.തന്റെ അടുക്കല് അവള് എപ്പോളും സുരക്ഷിത ആണെന്നുള്ള തോന്നല് അവള്ക്ക് ഉണ്ടാക്കികൊടുക്കുക.

2. അസ്സലാമു അലൈകും എന്ന് പറഞ്ഞുകൊണ്ട് തന്നെ എല്ലായ്പ്പോഴും അവളെ അഭിവാദ്യം ചെയ്യുക. നിങ്ങളുടെ ഇടയില് പിശാചു കടന്നു വരുന്നതിനെ ഇത് തടയും.

3. അവള് എളുപ്പം തകര്ന്നു പോകുന്ന ഒരു പളുങ്ക് പാത്രം പോലെ ആണെന്നു അറിയുക. അതിനെ എപ്പോഴും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക.

4. നിങ്ങള്ക്ക് അവളെ ഉപദേശിക്കണം എന്നുണ്ടെങ്കില് വളരെ റൊമാന്റിക് ആയ സ്നേഹം നിറഞ്ഞു കവിഞ്ഞിരിക്കുന്ന വേളയില് സംയമനത്തോടെ മാത്രം ചെയ്യുക.

5. അവളോട്‌ എപ്പോഴും ഔദാര്യത്തോടെ കാരുണ്യത്തോടെ പെരുമാറുക.

6. അവള്ക്കു നിങ്ങളുടെ ഇരിപ്പിടത്തില് നിന്ന് എഴുന്നേറ്റു കൊടുത്ത് അവളോടുള്ള സ്നേഹം പ്രകടിപ്പിക്കുക.

7. ദേഷ്യം പാടെ ഒഴിവാക്കുക-അതിനായി വുളു എടുക്കുകയോ ദേഷ്യം വരുന്ന സന്ദര്ഭങ്ങളില് ശാന്തമായി എവിടെയെങ്കിലും ഇരിക്കുകയോ കിടക്കുകയോ ചെയ്യുക.

8. കാഴ്ചയിലും വൃത്തിയിലും നല്ല രീതിയില് നടക്കുക. നല്ല വസ്ത്രവും സുഗന്ധവും പൂശുക.

9. കാര്ക്കശ്യ നിലപാടുകള് ഒഴിവാക്കുക. അത് നിങ്ങളെത്തന്നെ തകര്ത്തേക്കാം.

10. നല്ലൊരു ശ്രോതാവാകുക. ഭാര്യ പറയുന്നതിനെ സ്നേഹത്തോടെ സമാധാനത്തോടെ കേള്ക്കുക.

11. കുറച്ചൊക്കെ പുകഴ്ത്തലും മുഖസ്തുതിയും ആവാം. വാദപ്രതിവാദം പരമാവതി ഒഴിവാക്കുക.

12. ഭാര്യയെ അവള് ഇഷ്ടപ്പെടുന്ന ഓമനപ്പേരുകളില് വിളിക്കുക.

13. മുന്കൂട്ടി പറയാതെ സമ്മാനങ്ങള് നല്കി അവളെ ആശ്ച്ചര്യപ്പെടുത്തുക.

14. നാവിനെ സൂക്ഷിക്കുക. മോശം വാക്കുകള് ഉപയോഗിക്കാതിരിക്കുക, ഭാര്യയെ അപമാനിക്കാതിരിക്കുക.

15. അവളുടെ കുറ്റങ്ങളെയും കുറവുകളെയും അംഗീകരിക്കുക. അവളുടെകൂടെ നില്ക്കുക.

16. നിങ്ങള് അവളെ അഭിനന്ദിക്കുന്നുണ്ടെന്നു അവള്ക്കു ബോധ്യപ്പെടുത്തികൊടുക്കുക.

17. ബന്ധങ്ങള് നല്ല രീതിയില് സൂക്ഷിക്കാന് അവളെ പ്രോത്സാഹിപ്പിക്കുക. അവളുടെ ബന്ധുക്കളുമായി പ്രത്യേകിച്ചു.

18. സംസാരിക്കുമ്പോള് അവള്ക്കു ഇഷ്ടമുള്ള വിഷയങ്ങള് കൂടുതലായി എടുത്തിടാന് ശ്രമിക്കുക.

19. മറ്റുള്ളവരുടെ മുന്പില് അവള് നല്ല ഒരു ഭാര്യയാണെന്നു നിങ്ങള് പ്രഖ്യാപിക്കുക.

20. കഴിയുമ്പോഴൊക്കെ ചെറിയ ചെറിയ സമ്മാനങ്ങള് വാങ്ങി നല്കുക.

21. അവളുടെ ദിനം ദിന ജീവിത ശലിയില് നിന്ന് ഒരല്പം ഇടവേള ഇടയ്ക്കു അവള്ക്ക് നല്കുക.

22. ഭാര്യയെപ്പറ്റി നല്ലത് മാത്രം ചിന്തിക്കുക.

23. അവളുടെ സംസാരത്തില് നിങ്ങള്ക്കിഷ്ടപ്പെടാത്ത കാര്യങ്ങള് മനസ്സില് നിന്നും ഒഴിവാക്കിക്കളയുക.

24. നിങ്ങളുടെ ക്ഷമയുടെ അളവ് ഓരോ ദിവസവും വര്ദ്ധിപ്പിക്കാന് ശ്രമിക്കുക. അവളുടെ ഗര്ഭകാലത്തും ആര്ത്തവ സമയത്തും പ്രത്യേകിച്ച്.

25. അവളുടെ അസൂയയെ മനസ്സിലാക്കുകയും അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുക.

26. എപ്പോളും വിനയം കാണിക്കുക.

27. സുഹൃത്തുക്കളുടെ സന്തോഷത്തേക്കാള് ഭാര്യയുടെ സന്തോഷത്തിനു വില നല്കുക.

28. വീട്ടു ജോലികളില് അവളെ സഹായിക്കുക.

29. നിങ്ങളുടെ ഉമ്മയെയോ ബാപ്പയെയോ സ്നേഹിക്കാന് അവളെ ബലം പ്രയോഗിച്ചു നിര്ബന്ധിക്കാതിരിക്കുക. അവരെ ബഹുമാനിക്കാന് അവളെ സഹായിക്കുക മാത്രം ചെയ്യുക.

30. അവളൊരു മാതൃക ഭാര്യ ആണെന്ന് അവള്ക്കു തന്നെ ഒരു തോന്നല് ഉണ്ടാക്കികൊടുക്കുക.

31. പ്രാര്ഥനയില് നിങ്ങളുടെ ഭാര്യയെ ഉള്പ്പെടുത്തുക. എപ്പോഴും.

32. കഴിഞ്ഞു പോയ കാര്യങ്ങളെല്ലാം അല്ലാഹുവിനു വിട്ടു കൊടുക്കുക. ഭൂതകാലം കുഴിച്ചു നോക്കാന് തുനിഞ്ഞിറങ്ങാതിരിക്കുക.

33. നിങ്ങള് എന്തെങ്കിലും സഹായം ചെയ്യുമ്പോള് അത് ഔദാര്യം അല്ല മറിച്ചു കടമയാണെന്ന് അവളെ അറിയിക്കുക.

34. പിശാചിനെയാണ് ശത്രുവായി കാണേണ്ടത്, നിങ്ങളുടെ ഭാര്യയെ അല്ല. അവളിലുള്ള പിശാചിനെ അകറ്റുവാന് ശ്രമിക്കുക.

35. സ്വന്തം കൈകൊണ്ടു അവളെ ഊട്ടുക.

36. നിങ്ങള്ക്ക് കിട്ടിയ അമൂല്യമായൊരു മുത്ത്‌ എന്ന പോലെ അവളെ കരുതുക.

37. എല്ലായ്പ്പോഴും അവള്ക്കു നല്ല ഒരു പുഞ്ചിരി സമ്മാനിക്കുക.

38. ചെറിയ പ്രശ്നങ്ങള് വളര്ന്നു വലുതാകും മുന്പേ സൂക്ഷ്മതയോടെ ഊതികെടുത്തുക.

39. പരുക്കന് പെരുമാറ്റം അരുത്. പരുഷമായി പെരുമാറാതിരിക്കുക.

40. അവളുടെ ചിന്തകളെയും നിലപാടുകളെയും ബഹുമാനിക്കുക.

41. അവളെ സ്വയം പഠിക്കാനും അവളിലുള്ള കുറവുകളും നന്മയും തിരിച്ചറിഞ്ഞു സ്വയം വിജയത്തിലെത്താനും അവളെ സഹായിക്കുക.

42. ആഴത്തിലുള്ള ബന്ധങ്ങളുടെയും അതിരുകളെ ആദരിക്കുവാന് ശ്രമിക്കുക.

43. കുഞ്ഞുങ്ങളെ പരിപാലിക്കാന് അവളെ സഹായിക്കുക.

44. വാക്കുകള് കൊണ്ട് അവള്ക്കു നല്ല സമ്മാനങ്ങള് നല്കുക. കഴിവതും പുകഴ്ത്തുക.

45. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുക.

46. നിങ്ങള് യാത്രയിലാണെന്നും എപ്പോള് തിരിച്ചു വരുമെന്നും അവളെഅറിയിക്കുക.

47. വാദ പ്രതിവാദം ഒഴിവാക്കാനായി വീട് വിട്ടു ഇറങ്ങിപ്പോകാതിരിക്കുക.

48. സ്വകാര്യതകള് സ്വകാര്യതകളായി തന്നെ സൂക്ഷിക്കുക. അത് തന്റെതായാലും ഭാര്യയുടെതായാലും.

49. അല്ലാഹുവിനോട് കൂടുതല് അടുക്കാന് പ്രോത്സാഹിപ്പിക്കുക.

50. അവളുടെ അവകാശങ്ങളെ അംഗീകരിക്കുക. അവളെ തന്റെ ഹൃദയത്തിന്റെ ആഴങ്ങളില് നട്ടു വളര്ത്തും പോലെ സ്നേഹിക്കുക.

51. അവള്ക്കു നല്ല ജീവിത സാഹചര്യങ്ങള് ഒരുക്കിക്കൊടുക്കാന് ശ്രമിക്കുക.

52. ശാരീരിക ബന്ധത്തിന് മുന്പ് അവള്ക്കു മനോഹരമായ സൂചനകള് കൊടുക്കുക(ചുംബനമോ മധുര വാക്കുകളോ)

53. കൃത്യമായ ഇസ്ലാമിക നിര്ദേശങ്ങള് ആവശ്യമുള്ളപ്പോള് അല്ലാതെ നിങ്ങളുടെ കുടുംബ രഹസ്യങ്ങളും പ്രശ്നങ്ങളും മറ്റുള്ളവരോട് പങ്കു വെക്കാതിരിക്കുക.

54. അവളുടെ ആരോഗ്യത്തില് നിങ്ങള് ശ്രദ്ധിക്കുന്നുണ്ടെന്ന് അവള്ക്കു ഉറപ്പു കൊടുക്കുക.

55. നിങ്ങള്ക്കും കുറവുകള് ഉണ്ടെന്നും എല്ലായ്പ്പോഴും ശരി അല്ലെന്നും മനസ്സിലാക്കുക.

56. സന്തോഷവും സന്താപങ്ങളും അവളോടൊപ്പം പങ്കു വെക്കുക.

57. അവളുടെ ദൌര്ബല്യങ്ങളില് അവളുടെ മേല് കരുണ കാണിക്കുക.

58. അവള്ക്കു ചായ്ഞ്ഞു കിടക്കാനുള്ള ഒരു തണലായി എപ്പോഴുംനിലകൊള്ളുക. മാറോടടക്കി അവളെ സ്നേഹിക്കുക.

59. അവളുടെ പരിവേദനങ്ങളും പരാതികളും കേള്ക്കുക.

60. നല്ല നിയ്യത്തോട് കൂടി മാത്രം കാര്യങള്‍ ചെയ്യുക.

എന്താണ് ജംഉം ഖസ്‌റും? എങ്ങിനെയാണ് യാത്രയിലെ നമസ്കാരം ?

എന്താണ് ജംഉം ഖസ്‌റും? എങ്ങിനെയാണ് യാത്രയിലെ നമസ്കാരം ? രണ്ട് നേരത്തെ നമസ്‌കാരങ്ങള്‍ ഏതെങ്കിലും ഒന്നിന്റെ സമയത്ത് റക്അത്തുകള്‍ ചുരുക്കാതെ പൂര്‍ണമായും നമസ്‌കരിക്കുന്നതിനാണ് ജംഅ് എന്നു പറയുന്നത്. ഉദാഹരണം: ളുഹ്‌റിന്റെ സമയത്ത് നാല് റക്അത്ത് അസ്വറും, ഇതുപോലെ അസ്വര്‍ നമസ്‌കാര സമയത്ത് നാല് റക്അത്ത് ളുഹ്‌റും നമസ്‌കരിക്കുന്നതാണ് ജംഅ്. എന്നാല്‍, ഇങ്ങനെ അസ്വറും മഗ്‌രിബും ജംആക്കാവുന്നതല്ല. സുബ്ഹ് നമസ്‌കാരത്തിന് ഒരിളവും ബാധകവുമല്ല. ഖസ്ര്‍ കൊണ്ടുള്ള ഉദ്ദേശ്യം നാല് റക്അത്തുള്ള നമസ്‌കാരം രണ്ട് റക്അത്താക്കി ചുരുക്കി നിര്‍വഹിക്കുക എന്നതാണ്. ഇത് യാത്രാവേളയില്‍ മാത്രം അനുവദനീയമായ ഒരിളവാണ്. ഈ ഇളവനുസരിച്ച് യാത്രാവേളയില്‍ ളുഹ്ര്‍-അസ്വര്‍ നമസ്‌കാരങ്ങള്‍ ഈരണ്ട് റക്അത്തായി ചുരുക്കി നിര്‍വഹിക്കാവുന്നതാണ്. ജംഅ്, ഖസ്ര്‍ എന്നീ രണ്ടിളവുകളും യാത്രാവേളയില്‍ അനുവദനീയമാണ്. ഇതനുസരിച്ച് ളുഹ്‌റിന്റെ സമയത്ത് ളുഹ്ര്‍ രണ്ട് റക്അത്തും ശേഷം അസ്വര്‍ രണ്ട് റക്അത്തുമായി നമസ്‌കരിക്കാം. ഇതേ പ്രകാരം അസ്വറിന്റെ കൂടെ ളുഹ്‌റും നിര്‍വഹിക്കാവുന്നതാണ്. ഇവിടെയെല്ലാം തന്നെ ആദ്യത്തെ നമസ്‌കാരമാണ് ആദ്യം നിര്‍വഹിക്കേണ്ടത്. പലരും ധരിച്ചിരിക്കുന്നതു പോലെ ജംഉം ഖസ്‌റും എന്നത് ഒരേ പ്രക്രിയയുടെ പേരല്ല. രണ്ടും രണ്ടാണ്. രണ്ടിനും അതിന്റേതായ നിബന്ധനകളും പ്രത്യേകതകളുമുണ്ട്. യാത്രക്കാരന് മാത്രം ബാധകമായ ആനുകൂല്യമാണ് ഖസ്ര്‍. ജംആകട്ടെ ന്യായമായ കാരണങ്ങളുള്ളവര്‍ക്കൊക്കെ ഉപയോഗപ്പെടുത്താവുന്ന ഇളവാണ്. ഇസ്‌ലാമിക വിധികളെപറ്റി ധാരണയില്ലാത്തവര്‍ പലരും, ഇത്തരം ഇളവുകളെ സംബന്ധിച്ച് അറിവില്ലാത്തതിനാല്‍ പല ഘട്ടങ്ങളിലും കര്‍മ്മങ്ങള്‍ ഉപേക്ഷിക്കുന്നതായി കാണാം. മറ്റു ചിലരാകട്ടെ, ഇസ്‌ലാം ഒരിക്കലും ഉദ്ദേശിക്കാത്ത ബുദ്ധിമുട്ടുകള്‍ സ്വയം വഹിക്കുകയും മറ്റുള്ളവരെ അതിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നു. ........................................................................... ജംആക്കുക എന്നതിന്റെ താല്‍പര്യമെന്താണ്? ആ ആനുകൂല്യം ആര്‍ക്കൊക്കെ? രണ്ടു നേരത്തെ നമസ്‌കാരം ഒരു സമയത്ത് നമസ്‌കരിക്കലാണ് ജംആക്കുക (ചേര്‍ത്ത് നമസ്‌കരിക്കുക) എന്നാല്‍. ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് പകരം നമസ്‌കാരം ഖദാ (നഷ്ടപ്പെടുക) ആക്കുകയാണ് മിക്കവരും ചെയ്യാറുള്ളത്. മുന്‍കൂട്ടി നിശ്ചയിച്ച യാത്രകള്‍ക്ക് തയാറെടുക്കുമ്പോള്‍ യാത്രാ ഷെഡ്യൂളില്‍ നമസ്‌കാരം അജണ്ടയിലുണ്ടായിരിക്കണം. യാത്രാ സൗകര്യങ്ങള്‍ വളരെ വികസിച്ച ഇക്കാലത്തും യാത്രക്കിടയില്‍ ആകസ്മികമായ പല തടസ്സങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട്. നേരത്തെ ജംഅ് ചെയ്യുന്നതാണ് സൗകര്യമെങ്കില്‍ അങ്ങനെയും, വൈകിപ്പിക്കുന്നതാണ് സൗകര്യമെങ്കില്‍ അങ്ങനെയും ചെയ്യാന്‍ പാകത്തില്‍ യാത്ര ക്രമീകരിക്കണം. വൈകിപ്പിച്ച് ജംഅ് ചെയ്യുന്നവര്‍ ആദ്യത്തെ നമസ്‌കാരത്തിന്റെ സമയം കഴിയും മുമ്പ് തന്നെ അത് അടുത്ത നമസ്‌കാരത്തോടൊപ്പം ജംആക്കുമെന്ന് മനസ്സില്‍ കരുതേണ്ടതാണ്. സമയത്തിന് നമസ്‌കരിക്കാന്‍ ന്യായമായ തടസ്സമുള്ളവര്‍ക്കും ജംഅ് ചെയ്യാവുന്നതാണ്. യാത്രക്കാര്‍ക്ക് പുറമെ ഓപ്പറേഷന്‍ തിയേറ്ററിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ശ്രദ്ധ തെറ്റാതെ രോഗിയുടെ അടുത്ത് നില്‍ക്കേണ്ടവര്‍, പരീക്ഷാ ഹാളില്‍ ബന്ധിതരായ വിദ്യാര്‍ത്ഥികളും അധ്യാപകരും, ഇന്റര്‍വ്യൂപോലുള്ള കാര്യങ്ങള്‍ക്കായി ധാരാളം സമയം ചെലവഴിക്കാന്‍ നിര്‍ബന്ധിതരായവര്‍, വാഹനം കാത്തുനില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം ഉപയോഗപ്പെടുത്താവുന്ന സൗകര്യമാണ് അല്ലാഹു നല്‍കിയ ജംഅ് എന്ന ഇളവ്. ഇതു സംബന്ധമായി ഒരു തിരുവചനം അബ്ദുല്ലാഹിബ്‌നു അബ്ബാസില്‍ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്. മഴയോ മറ്റാശങ്കകളോ ഇല്ലാതെ തന്നെ തിരുമേനി (صلى الله عليه و سلم) മദീനയില്‍വെച്ച് ളുഹ്‌റും അസ്‌റും, മഗ്‌രിബും ഇശാഉം ജംആക്കി നമസ്‌കരിക്കുകയുണ്ടായി. തത്സംബന്ധമായി ഇബ്‌നു അബ്ബാസിനോടന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, തിരുമേനി തന്റെ ഉമ്മത്തിന് പ്രയാസമുണ്ടാക്കേണ്ട എന്നുദ്ദേശിച്ച് ചെയ്തതാണ് എന്നായിരുന്നു. ഈ ഹദീസ് അവലംബിച്ച് ഇമാം ഇബ്‌നു സീരീനെപോലുളള പ്രഗത്ഭ പണ്ഡിതന്മാര്‍ യാത്ര, രോഗം, മഴ തുടങ്ങിയ കാരണങ്ങള്‍ക്ക് പുറമെ മറ്റനിവാര്യമായ സാഹചര്യങ്ങളിലും ജംആക്കാമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അതൊരു സ്ഥിരം ഏര്‍പ്പാടാവരുതെന്നും അവര്‍ നിബന്ധന വെച്ചിട്ടുണ്ട്. ഈ അഭിപ്രായത്തിനാണ് ഇമാം ഇബ്‌നുല്‍ മുന്‍ദിര്‍ മുന്‍ഗണന നല്‍കിയത്. ശറഹുമുസ്‌ലിമില്‍ ഇമാം നവവി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് (യാത്രക്കാരുടെ നമസ്‌കാരം: ശറഹു മുസ്‌ലിം).. സുബ്ഹ് നമസ്‌കാരത്തിന് ഇത്തരം ഇളവുകള്‍ ബാധകമല്ല. അതുപോലെ അസ്‌റും മഗ്‌രിബും ചേര്‍ത്ത് ജംആക്കാന്‍ പറ്റില്ല. അസ്ര്‍ നമസ്‌കാരത്തിനു മുമ്പ് പുറപ്പെടുകയും മഗ്‌രിബ് കഴിഞ്ഞേ ലക്ഷ്യസ്ഥാനത്തെത്തൂ എന്നു ബോധ്യമാവുകയും ചെയ്താല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ലഭ്യമായ സൗകര്യങ്ങള്‍ എവിടെയാണോ ഉള്ളത് അവിടെ വെച്ച് അസ്ര്‍ നമസ്‌കരിക്കുക. അപ്പോള്‍ സാധ്യമാകുന്ന നിബന്ധനകള്‍ പൂര്‍ത്തിയാക്കിയാല്‍ മതി. ബസ്സിലാണെങ്കില്‍ സീറ്റിലിരുന്നും വുദുവിന് സാധ്യമല്ലാത്തപക്ഷം തയമ്മും ചെയ്തും നമസ്‌കരിക്കുക. പലരെയും ഇത്തരം സന്ദര്‍ഭങ്ങളില്‍ ചില സംശയങ്ങള്‍ പിടികൂടാറുണ്ട്. പ്രമുഖ കര്‍മ്മശാസ്ത്ര ഗ്രന്ഥമായ 'കശ്ശാഫുല്‍ ഖിനാ ഇ'ല്‍ മുലയൂട്ടുന്ന സ്ത്രീക്ക് വരെ ജംആക്കാമെന്ന് പറയുന്നു. ശരീരത്തിലും വസ്ത്രത്തിലും കൂടെക്കൂടെ നജസാവുമെന്നതും, ഓരോ നമസ്‌കാരത്തിനും വൃത്തിയുള്ള വെവ്വേറെ വസ്ത്രം അണിയേണ്ടി വരുമെന്നതുമൊക്കെയാണ് അതിന് കാരണമായി വിശദീകരിച്ചിരിക്കുന്നത്. ആര്‍ത്തവവേളകളിലല്ലാത്ത സന്ദര്‍ഭങ്ങളിലും ചില സ്ത്രീകള്‍ക്ക് രക്തസ്രാവം ഉണ്ടാവാറുണ്ട്. ഇതൊരു രോഗമാണ്. രക്തസ്രാവമുള്ള സ്ത്രീകള്‍ക്ക് നമസ്‌കാരം ജംആക്കാമെന്ന് കുറിക്കുന്ന ഹദീസുകളും കാണാം. അത്തരം സ്ത്രീകള്‍ അഞ്ച് നേരവും കുളിച്ച് ശുദ്ധിയാവുക പ്രയാസമായതിനാല്‍ ളുഹറും അസറും അസറിന്റെ സമയത്തും മഗ്‌രിബും ഇശാഉം ഇശാഇന്റെ സമയത്തും നമസ്‌കരിച്ചാല്‍ മതി. ഹംന ബിന്‍ത് ജഹ്ശി(رضي الله عنه)നോട് തിരുമേനി അങ്ങനെ നിര്‍ദേശിച്ചതായി ഇമാം അഹ്മദ്, തിര്‍മിദി, ഇബ്‌നുമാജ തുടങ്ങിവര്‍ ഉദ്ധരിച്ച ഹദീസില്‍ കാണാം. മൂത്രവാര്‍ച്ച പോലുള്ള രോഗമുള്ളവരും ഇതില്‍ ഉള്‍പെടും. ഇങ്ങനെ പ്രയാസമനുഭവിക്കുന്നവര്‍ക്ക് അവരുടെ പ്രയാസം മനസ്സിലാക്കി ഇസ്‌ലാമിക ശരീഅത്ത് ധാരാളം ഇളവുകള്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഇത്തരം ഇളവുകള്‍ ഉപയോഗപ്പെടുത്തുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നുവെന്നും തിരുമേനി(صلى الله عليه و سلم) പഠിപ്പിച്ചിരിക്കുന്നു. കാരണം അല്ലാഹു തന്നെയാണല്ലോ അതനുവദിച്ചുതരുന്നത്. ........................................................................................നമസ്‌കാരം ഖസ്‌റാക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്? 1. യാത്ര പുറപ്പെട്ട ശേഷമേ ഖസ്‌റാക്കാനുള്ള ഇളവ് ഉപയോഗപ്പെടുത്താവൂ. യാത്ര അവസാനിച്ച ശേഷവും ഖസ്‌റാക്കാന്‍ പാടുള്ളതല്ല. ഇത് പക്ഷേ ജംആക്കുന്നവര്‍ക്ക് ബാധകമല്ല. യാത്ര പുറപ്പെടുന്നതിനു മുമ്പും യാത്ര അവസാനിപ്പിച്ചശേഷവുമെല്ലാം നമസ്‌കാരം ജംആക്കാവുന്നതാണ്. 2. യാത്ര എന്ന് പൊതുവെ പറയപ്പെടുന്ന ദൂരമെങ്കിലും വഴിദൂരമുള്ളവര്‍ക്കാണ് ഈ ഇളവുള്ളത്. ഇത്ര കിലോമീറ്റര്‍, ഇത്ര മൈല്‍ എന്ന് തുടങ്ങിയ കാര്യത്തില്‍ ഇരുപതിലധികം അഭിപ്രായങ്ങളാണുള്ളത് (ഫത്ഹുല്‍ ബാരി കാണുക). ഖുര്‍ആനിലും ഹദീസിലും യാത്ര എന്നു പറയുകയല്ലാതെ അതിന്റെ ദൂരം നിര്‍ണയിച്ചിട്ടില്ലാത്തതിനാലാണ് ഇങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുള്ളത്. [നമസ്‌കാരം ചുരുക്കി നമസ്‌കരിക്കുന്നതിനും നോമ്പ് ഒഴിക്കുന്നതിനും മിക്ക പണ്ഡിതരും നിശ്ചയിച്ചിട്ടുള്ള ദൂരം ഏതാണ്ട് 84 കിലോമീറ്ററാണ്. ഈ ദൂരനിര്‍ണയം ഏകദേശക്കണക്ക് മാത്രമാണ്. നബി(صلى الله عليه و سلم)യോ അനുചരന്മാരോ മീറ്ററും കിലോമീറ്ററും കണക്കുകൂട്ടി ദൂരം നിര്‍ണയിച്ചു തന്നിട്ടില്ല. ചില പണ്ഡിതന്‍മാരുടെ അഭിപ്രായത്തില്‍ ദൂരം ഒരുപാധിയേയല്ല.] 3. യാത്രക്കാരന്‍ പൂര്‍ണ്ണമായി നമസ്‌കരിക്കുന്നവന്റെ പിന്നില്‍ മഅ്മൂമായിട്ടാണ് നമസ്‌കരിക്കുന്നതെങ്കില്‍ അയാളും ഇമാമിനെപ്പോലെ നാലു റക്അത്തുതന്നെ നമസ്‌കരിക്കേണ്ടതാണ്. യാത്രക്കാരുടെ നമസ്‌കാരത്തെപറ്റി വിശദീകരിച്ചുകൊണ്ട് ഇമാം നവവി പറയുന്നു: യാത്രയില്‍ ഖസ്‌റാക്കുന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. എന്നാല്‍ ഇമാം ശാഫിഈ, ഇമാം മാലിക് തുടങ്ങി ഭൂരിഭാഗം പണ്ഡിതന്മാരുടെയും വീക്ഷണം യാത്രക്കാര്‍ ഖസ്‌റാക്കുന്നതാണ് ഉത്തമം എന്നാണ് (ശറഹു മുസ്‌ലിം). ശാഫിഈ മദ്ഹബിലെ ഏറ്റവും ബൃഹത്തായ ഗ്രന്ഥത്തില്‍ ഇമാം നവവി തന്നെ രേഖപ്പെടുത്തുന്നു: നമസ്‌കാരം ഖസ്‌റാക്കലും ആക്കാതിരിക്കലുമൊക്കെ അനുവദനീയമാണെന്നതാണ് നമ്മുടെ മദ്ഹബ്. തുടര്‍ന്നദ്ദേഹം പറയുന്നു: ഇങ്ങനെ ഖസ്‌റാക്കാമെന്നത് കറാഹത്തായി ആരെങ്കിലും മനസ്സിലാക്കുകയോ, അതല്ലെങ്കില്‍ ഇങ്ങനെ ഖസ്‌റാക്കുന്നത് അനുവദനീയമാണെന്ന കാര്യത്തില്‍ സന്ദേഹിക്കുകയോ ചെയ്യുന്നവരെ സംബന്ധിച്ചേടത്തോളം ഖസ്‌റാക്കുകയെന്നതാണ് ഏറ്റവും ശ്രേഷ്ഠകരമായിട്ടുള്ളത്. എന്ന് മാത്രമല്ല ഇത്തരം പശ്ചാത്തലത്തില്‍ പൂര്‍ണമായി നമസ്‌കരിക്കുന്നത് കറാഹത്താവുക കൂടി ചെയ്യും. ഖസ്‌റാക്കാനുള്ള വൈമനസ്യം നീങ്ങുവോളം ഈ കറാഹത്തിന്റെ വിധിയും തുടരും. ഇത്തരം ഘട്ടത്തില്‍ എല്ലാതരം ഇളവുകളുടെയും കാര്യം ഇപ്രകാരം തന്നെ. ഇതേ അഭിപ്രായം തന്നെയാണ് ഉസ്മാനുബ്‌നു അഫ്ഫാന്‍, സഅദുബ്‌നു അബീ വഖാസ്, ആഇശ തുടങ്ങിയ മഹാന്മാരായ സ്വഹാബികളുടെതും. കൂടാതെ ഇബ്‌നു മസ്ഊദ്, ഇബ്‌നു ഉമര്‍, ഇബ്‌നു അബ്ബാസ്, ഇമാം മാലിക്, ഇമാം അഹ്മദ് തുടങ്ങിയ പന്ത്രണ്ടോളം സ്വഹാബിമാരുടെയും മറ്റു പ്രഗത്ഭരായ പണ്ഡിതന്മാരുള്‍പ്പെടെയുള്ള ബഹുഭൂരിഭാഗത്തിന്റെയും അഭിപ്രായവും ഇതുതന്നെയാണെന്നും അദ്ദേഹം തുടര്‍ന്നു പറയുന്നു (യാത്രക്കാരന്റെ നമസ്‌കാരം എന്ന ഭാഗം, അല്‍ മജ്മൂഅ്). (ബുഖാരി: 1084, മുസ്‌ലിം: 695). തിരുചര്യയെ അക്ഷരംപ്രതി ചാണിനു ചാണായി പിന്‍പറ്റിയ മഹാനായ സ്വഹാബി അബ്ദുല്ലാഹിബ്‌നു ഉമര്‍ പറയുന്നു: ഞാന്‍ റസൂല്‍(صلى الله عليه و سلم), അബൂബക്കര്‍(رضي الله عنه), ഉമര്‍(رضي الله عنه), ഉസ്മാന്‍(رضي الله عنه) തുടങ്ങിയവരോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്. അവരാരും യാത്രയില്‍ രണ്ട് റക്അത്തിലധികം നമസ്‌കരിക്കാറുണ്ടായിരുന്നില്ല ലോകത്തേറ്റവും കൂടുതല്‍ ആളുകള്‍ പിന്‍പറ്റുന്ന ഹനഫി മദ്ഹബിന്റെ വീക്ഷണമാകട്ടെ, ഖസ്‌റാക്കുക എന്നത് കേവല
അനുവദനീയമോ അഭികാമ്യമോ മാത്രമല്ല വാജിബ് (നിര്‍ബന്ധം) തന്നെ ആണെന്നാണ്. (മുസ്‌ലിം, 1605). ഭയാശങ്കകളുള്ള സന്ദര്‍ഭത്തില്‍ മാത്രം നല്‍കപ്പെട്ട ഒരിളവാണ് ഖസ്ര്‍ എന്നായിരിന്നു മഹാനായ ഉമറി(رضي الله عنه)ന്റെ ധാരണ. പിന്നീട് ഇസ്‌ലാമിക സമൂഹം പൂര്‍ണമായും സുരക്ഷിതമായപ്പോള്‍ അദ്ദേഹം തിരുമേനിയോട് ഇനിയും നമസ്‌കാരം ഖസ്‌റാക്കുന്നതിന്റെ പ്രസക്തിയെപറ്റി ചോദിക്കുകയുണ്ടായി. അന്നേരം തിരുമേനി പ്രതികരിച്ചതിങ്ങനെ: ''അല്ലാഹു നിങ്ങളോട് കാണിച്ച ഒരു ഔദാര്യമാണത്. ആ ഔദാര്യം നിങ്ങള്‍ സ്വീകരിക്കുക'' പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 004 അല്‍ നിസാഅ് 101 وَإِذَا ضَرَبْتُمْ فِي الْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُوا مِنَ الصَّلَاةِ إِنْ خِفْتُمْ أَن يَفْتِنَكُمُ الَّذِينَ كَفَرُوا ۚ إِنَّ الْكَافِرِينَ كَانُوا لَكُمْ عَدُوًّا مُّبِينًا ‘നിങ്ങള്‍ ഭൂമിയില്‍ യാത്രചെയ്യുകയാണെങ്കില്‍ സത്യനിഷേധികള്‍ നിങ്ങള്‍ക്ക്‌ നാശം വരുത്തുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം നമസ്കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. തീര്‍ച്ചയായും സത്യനിഷേധികള്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കളാകുന്നു.’ "And when you travel throughout the land, there is no blame upon you for shortening the prayer, [especially] if you fear that those who disbelieve may disrupt [or attack] you. Indeed, the disbelievers are ever to you a clear enemy." അതിനാല്‍ ആവശ്യമില്ലാത്ത വസ്‌വാസുകളുണ്ടാക്കി അത്തരം ഇളവുകള്‍ ഒഴിവാക്കേണ്ടതില്ല.. കാരുണ്യവാനായ നാഥന്‍ നല്‍കിയ ആനുകൂല്യം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത് ഹദീസ്‌ .. (ബുഖാരി. 2. 20. 186) ഇബ്നു അബ്ബാസ്(رضي الله عنه) നിവേദനം: നബി(صلى الله عليه و سلم) പത്തൊമ്പത് ദിവസം ഖസ്റാക്കിക്കൊണ്ട് (മക്കാവിജയ വേളയില്‍) അവിടെ താമസിച്ചു. ഞങ്ങള്‍ യാത്ര ചെയ്യുകയും ഒരു സ്ഥലത്തു 19 ദിവസം വരെ താമസിക്കുകയും ചെയ്താല്‍ ഖസ്റാക്കും. വര്‍ദ്ധിപ്പിച്ചാല്‍ പൂര്‍ത്തിയാക്കും. Sahih Al-Bukhari Hadith 5.593 Narrated by Ikrima Ibn 'Abbas said, "We  stayed for 19 days with Prophet on a journey during which we used to offer shortened prayers." Ibn 'Abbas added, "We offer the Qasr prayer (i.e. shortened prayer) If we stay up to 19 days as travelers, but if we stay longer, we offer complete prayers." (ബുഖാരി. 2. 20. 189) ഹാരിസത്തു(رضي الله عنه) പറയുന്നു: ഞങ്ങള്‍ തികച്ചും നിര്‍ഭയരായിരിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ നബി(صلى الله عليه و سلم) ഞങ്ങളെയും കൂട്ടി മിനായില്‍ വെച്ച് രണ്ട് റക്ത്താക്കി നമസ്കരിച്ചിട്ടുണ്ട്. (ബുഖാരി. 2. 20. 206) ഇബ്നു ഉമര്‍(رضي الله عنه) നിവേദനം: ഞാന്‍ നബി(صلى الله عليه و سلم)യെ സഹവസിച്ചിട്ടുണ്ട്. അവിടുന്ന് യാത്രയില്‍ രണ്ട് റക്അത്തില്‍ കൂടുതലായി നമസ്കരിക്കാറില്ല. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ എന്നിവരേയും ഞാന്‍ സഹവസിച്ചിട്ടുണ്ട്. അവരും രണ്ടു റക്അത്തില്‍ കൂടുതലായി (സുന്നത്തു) വര്‍ദ്ധിപ്പിക്കാറില്ല. (ബുഖാരി. 2. 20. 209) ഇബ്നുഉമര്‍(رضي الله عنه) നിവേദനം: നബി(صلى الله عليه و سلم) വേഗം എത്തേണ്ടതായ യാത്രയിലാണെങ്കില്‍ മഗ്രിബിന്റെയും ഇശായുടെയും ഇടയില്‍ ജംഅാക്കി നമസ്കരിക്കും. ഇബ്നു അബ്ബാസ്(رضي الله عنه) നിവേദനം: നബി(صلى الله عليه و سلم) യാത്രയില്‍ ളുഹ്റും അസ്റും അപ്രകാരം തന്നെ മഗ്രിബും ഇശായും ജം: ആക്കി നമസ്കരിക്കാറുണ്ട് (ബുഖാരി. 2. 20. 203) ജാബിര്‍(റ) നിവേദനം: നബി(صلى الله عليه و سلم) കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് തന്റെ വാഹനപ്പുറത്ത് വെച്ച് നമസ്കരിക്കാറുണ്ട്. ഫര്‍ള് നമസ്കരിക്കുവാന്‍ ഉദ്ദേശിക്കുമ്പോള്‍ വാഹനപ്പുറത്ത് നിന്ന് ഇറങ്ങി ഖിബ്ലയെ അഭിമുഖീകരിച്ചുകൊണ്ട് നമസ്കരിക്കും. Sunan of Abu-Dawood Hadith 1231 Narrated by Jabir ibn Abdullah The Messenger of الله stayed at Tabuk twenty days; heصلى الله عليه و سلم shortened the prayer (during his stay). ജാബിര്‍(رضي الله عنه) നിവേദനം: നബി(صلى الله عليه و سلم) തബൂകില്‍ ഇരുപതു ദിവസം താമസിച്ചപ്പോള്‍ എല്ലാം നമസ്കാരം ചുരുക്കുകയാണുണ്ടായിട്ടുള്ളത് . Sahih Al-Bukhari Hadith 2.195 Narrated by Anas bin Malik I offered four Rakat of Zuhr prayer with the Prophet  at Medina, and two Rakat at Dhul-Hulaifa. (i.e. shortened the 'Asr prayer). അനസ്(رضي الله عنه) നിവേദനം :ഞാന്‍ പ്രവാചകന്റെ കൂടെ നാല് റകഅത്ത് ളുഹര്‍ മദീനയില്‍ വെച്ചും രണ്ട് റകഅത്ത് അസര്‍ (ചുരുക്കി) ദുല്‍ ഹുലൈഫ യില്‍ വെച്ചും നമസ്കരിച്ചു