Monday, August 24, 2015

ക്ഷമയോടെ വായിച്ചാൽ ചിലപ്പോൾ രക്ഷപ്പെട്ടേക്കാം

ചിലപ്പോൾ രക്ഷപ്പെട്ടേക്കാം

"ക്ഷമയോടെ വായിച്ചാൽ
ചങ്കിൽ തറക്കും കട്ടായം.
എങ്കിൽ കൂലി ഉറപ്പിക്കാം"

അസ്സലാമു അലൈക്കും

നമുക്കറിയാം… നമ്മുടെ നാട് ഇന്ന് ഒരുപാട് വികസിച്ചിരിക്കുന്നു;അത് പോലെ തന്നെ നമ്മുടെ സമുദായവും…ഒരു പാട് സൗകര്യങ്ങള്‍ കൂടി, എല്ലാം വിരല്‍ത്തുമ്പില്‍... അങ്ങോട്ടും ഇങ്ങോട്ടും കണ്ടു സംസാരിക്കാനും തീവണ്ടി ടിക്കറ്റ് എടുക്കാനും ഫോട്ടോ,വീഡിയോ തുടങ്ങിയവ സെക്കന്‍റുകള്‍ കൊണ്ട് ലോകത്തെവിടേക്കും അയക്കാനും ഒക്കെ ഒരു ഫോണ്‍ മതി. ഏകദേശം നമ്മുടെ എല്ലാവരുടെ കയ്യിലും അത് എത്തിച്ചേരുകയും ചെയ്തു. പണ്ടത്തെ പോലെ പുരുഷന്മാരെ ഒരു പാട് ആശ്രയിക്കാതെ ആവശ്യമുള്ളിടത്തൊക്കെ പോയി വരാന്‍ സ്ത്രീകള്‍ക്ക് വണ്ടികളുമായി. “ഐരി,കൈരി” എന്ന് പറഞ്ഞിരുന്ന, കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്ത വരായിരുന്നു നമ്മുടെ പെണ്‍ മക്കള്‍... ഇപ്പൊ ഒരു കുടുംബത്തില്‍ ഒരു ലേഡി ഡോക്ടറോ എഞ്ചിനീയറോ ഒക്കെ ഉണ്ട്. മാശാ അള്ളാഹ്... ചില പുരോഗമനവാദി പ്രസ്ഥാനക്കാര് പറയും പോലെ..”ഞമ്മള്‍ ഇപ്പോ ഒന്നിലും പിന്നിലല്ല.”........... എന്നാല്‍ ഈ നശ്വരമായ ദുനിയാവില്‍ ഏതാനും വര്‍ഷങ്ങള്‍ ജീവിക്കാന്‍ മാത്രം ഉപകരിക്കുന്ന ഈ സൗകര്യങ്ങള്‍ മാറ്റി വെച്ചാല്‍, ഒരു മുസ്ലിം എന്ന നിലക്ക് നമ്മുടെ അവസ്ഥ എന്താണ്...? പേരിന് കുറച്ചു വീഡിയോ പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നു, കേട്ട പാതി കേള്‍ക്കാത്ത പാതി മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്തു കൊടുക്കുന്നു...ഇതൊക്കെ അല്ലാതെ നമ്മുടെ ദീനിനെ പറ്റി നാം ചിന്തിക്കാറുണ്ടോ? നമ്മുടെ മക്കളുടെ ഭാവിയെ പറ്റി ഒരു പാട് വര്‍ഷം മുമ്പേ ചിന്തിച്ചു തല പുണ്ണാക്കും നമ്മള്‍....അവരുടെ ആഖിറത്തിനെ കുറിച്ച് നാം ചിന്തിക്കാറുണ്ടോ? അവര്‍ ദീനിയായിട്ടാണോ വളരുന്നത്? അത് നാം ചിന്തിക്കാറുണ്ടോ? അഴിഞ്ഞു വീഴാറായ ജീന്‍സിട്ട് നടക്കുന്ന 9-)o ക്ലാസുകാര നായ മകനോട് അത് ഇനി ഇടരുത് എന്ന് പറയാന്‍ മാത്രം ഈമാന്‍ നമുക്കുണ്ടോ? എത്ര ‘ഗുറാന്‍’ ക്ലാസ് കേട്ടിട്ടും, സ്വന്തം മകളോട് “കഴുത്തും മുടിയും ഔറത്താണ് മോളേ....അത് മറക്കാതെ വീട്ടിനു പുറത്തേക്ക് ഇറങ്ങരുത്” എന്ന് എത്ര ഉമ്മമാര്‍ പറയാറുണ്ട്? മക്കളുടെ ദീനിന്‍റെ കാര്യത്തില്‍ മാതാ പിതാക്കള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലേ? ജീന്‍സും ലെഗ്ഗിങ്ങ്സും (ഇതില്‍ ഏതാണ് കൂടുതല്‍ വൃത്തികേട് എന്ന് സ്വന്തം മക്കളെ പുറത്ത് നിന്ന് ഒന്ന് വീക്ഷിച്ചാല്‍ തീരുമാനിക്കാം) ഇട്ട് അതിനു മുകളില്‍ ഒരു ടോപ്പും (ഷര്‍ട്ടിനേക്കാള്‍ ലേശം കൂടി ഇറക്കമുള്ള ഒരു സാധനം) ഇട്ട് പ്രായപൂര്‍ത്തി യായ മക്കളെ വീടിനു പുറത്തേക്ക് വിടുന്ന ഉമ്മമാര്‍ അവരെ തള്ളി വിടുന്നത് സ്വര്‍ഗത്തിലേക്കുള്ള വഴിയിലേക്കോ അതോ നരകത്തിലേക്കുള്ള വഴിയിലേ ക്കോ...? സുബ്ഹാനല്ലാഹ്.... ഹജ്ജിനു പോണോലെ കണ്ടാല്‍... ഉമ്രക്ക് പോണോലെ കണ്ടാല്‍....ആകെ ചാടി വീഴും “ദോയെരിക്കിട്ടോ അമ്മക്കെക്കെ മേണ്ടീറ്റ്...” ജീവിതം മുഴുവന്‍ തോന്നിവാസം....ആഗ്രഹം മുഴുവന്‍ സ്വര്‍ഗവും....! മുസ്ലിങ്ങളായ നമ്മളോട് ആരെ പിന്തുടര്‍ന്ന്‍ ജീവിക്കാനാണ് കല്‍പ്പിച്ചത്....? അങ്ങനെയൊക്കെ ഇനി എന്നാണ് ജീവിക്കാന്‍ തുടങ്ങുക....?

         അശ്ലീലച്ചുവയുള്ളതും ദ്വയാര്‍ത്ഥ പദങ്ങളും ഉപയോഗിച്ചുള്ള ഡയലോഗുകള്‍ നിറഞ്ഞ സിനിമകള്‍ കണ്ട് കണ്ട് ഇപ്പോള്‍ ആളുകള്‍ക്ക് ശീലമായി. ഓരോ കൊല്ലം കഴിയുന്തോറും വൃത്തികേടുകള്‍ കൂടിക്കൂടി വരുന്ന ത് മനസ്സിലാവാത്ത വിധം ആളുകള്‍ അതില്‍ ലയിച്ചു കഴിഞ്ഞിരിക്കുന്നു. പോരാത്തതിന് വലിയ വലിയ കാര്യങ്ങള്‍ സംസാരിക്കുന്ന ചെറിയ കുട്ടികളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന ഒരു പുതിയ സ്ഥിതിവിശേഷം തന്നെ ഉണ്ടായിരിക്കുന്നു. കുട്ടികളുടെ നിഷ്കളങ്കത തകര്‍ക്കുന്ന രീതിയില്‍ തികച്ചും അനാവശ്യമായ കാര്യങ്ങളില്‍ അവര്‍ ഇടപെടുന്നതും മൂത്തവര്‍ സംസാരിക്കു ന്നതിനിടയില്‍ കയറി സംസാരിക്കുന്നതും ഒക്കെ ഒരു സാധാരണ സംഭവമായിരിക്കുന്നു. അതും കഴിഞ്ഞ് ഇപ്പോള്‍ മൂത്തവരോട് തട്ടിക്കയറുന്നതു ഒരു തമാശയായി സ്റ്റേജ് ഷോകളില്‍ വരുന്നു. സ്റ്റേജ് ഷോകളില്‍ ഹീറോ ആകുന്നതു തികച്ചും വേണ്ടാതീനം പറയുന്നതിന്‍റെ പേരില്‍..... ഇതൊക്കെ നമ്മുടെ മക്കളെ എല്ലാ ദിവസവും കാണിച്ചു അവരെ കേടാക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് പങ്കില്ലേ...? റമദാനില്‍ മാത്രം പൂട്ടുന്ന TV, എന്താ കാലാ കാലത്തേക്കും പൂട്ടിയാല്‍....?
അര മണിക്കൂറോ ഒരു മണിക്കൂറോ വാര്‍ത്ത കാണാന്‍ വേണ്ടി ഒരു കേബിള്‍ വലിച്ച് TV യില്‍ കുത്തും,എന്നിട്ട് അവര്‍ വാര്‍ത്ത കാണാത്ത നേരത്ത് ഭാര്യയും മക്കളും കൊച്ചുമക്കളും എല്ലാരും സകല അലമ്പ് പരിപാടികളും ഇരുന്നു കാണും.

ഒരു ഖുര്‍ആന്‍ വാങ്ങി പള്ളിയിലേക്ക് വഖഫ് ചെയ്യുന്നത്, അത് ആരൊക്കെ ഓതുന്നോ... ആ കൂലിയൊക്കെ നമുക്ക് കിട്ടണം എന്ന് ഉദ്ദേശി ച്ചല്ലേ.... അത് നമ്മുടെ മരണശേഷം ആരെങ്കിലും ഓതിയാലും നമുക്ക് അതിന്‍റെ പ്രതിഫലവും കിട്ടണം എന്ന് വിചാരിച്ചല്ലേ...? അത് പോലെ തന്നെ അല്ലേ ഈ പെട്ടി (TV) യുടെയും അവസ്ഥ ? വളരെ കുറച്ചു മാത്രം ഉപകാരവും എന്നാല്‍ കൂടുതലും ഉപദ്രവവും  ഉള്ള ഈ പെട്ടി വാങ്ങി വെച്ച ആള്‍ക്ക് അത് കാരണമായി എല്ലാ ശര്‍റിന്‍റെയും കുറ്റവും കിട്ടില്ലേ...? അതില്‍ വേണ്ടാതീനം ആര് കണ്ടാലും വാങ്ങിയ ആള്‍ അതിനു കാരണക്കാരന്‍ ആവില്ലേ....? അയാളുടെ മരണത്തിനു ശേഷവും....? ഇത് വായിക്കുന്ന വീട്ടമ്മമാര്‍ ആലോചിക്കുക,തന്‍റെ ഭര്‍ത്താവ് വാങ്ങി വെച്ച TV, അതിലൂടെ മക്കള്‍ കാണുന്ന ശര്‍റിന് മുഴുവന്‍ ഭര്‍ത്താവിനു കുറ്റം കിട്ടുന്ന അവസ്ഥ...

         ഒരു പേരിനു മാത്രം മക്കളെ മദ്രസ്സയില്‍ അയക്കുന്ന ഉമ്മമാരെ.... നിസ്കാരത്തില്‍ ചൊല്ലാനുള്ള കാര്യങ്ങള്‍ അല്ലാതെ മക്കള്‍ വേറെ എന്താണ് അവിടെ നിന്ന് ജീവിതത്തില്‍ ആവശ്യമുള്ളത് പഠിക്കുന്നത് ? ഇസ്ലാമികമായ ഒരു ചുറ്റുപാട് നമ്മുടെ വീടുകളില്‍ ഉണ്ടോ? സിനിമ കാണല്‍ തെറ്റാണ് എന്ന് ഇനി ആര് പഠിപ്പിച്ചു തന്നാലാണ് ഇനി തലയില്‍ കയറുക? മുസ്ലിം ട്രെന്‍ഡ് എന്ന് ഓമനപ്പേരിട്ടു വിളിച്ചു ‘മുടി പകുതിയും  വെളിയില്‍ കാണിച്ചു കൊണ്ട്’ നടക്കുന്ന സിനിമാ നടിമാരെ  നമ്മുടെ പെണ്മക്കള്‍ അനുകരിക്കുന്നത് കണ്ടിട്ട് യാതൊരു ബേജാറും ഇല്ലാത്ത അവസ്ഥയിലേക്ക് താന്നു പോയോ നമ്മുടെ ഈമാന്‍....? കാച്ചിയും തട്ടവും മാത്രം ശീലിച്ചിരുന്ന പഴയ കാല സ്ത്രീകള്‍ വീടിനു പുറത്തേക്ക് ഇറങ്ങുമ്പോള്‍ വളരെ ലൂസുള്ള പര്‍ദ്ദ ഇട്ടേ ഇറങ്ങാറുണ്ടായിരുന്നുള്ളൂ. സാരീ ഫേഷന്‍ തുടങ്ങിയത് ’60 കളുടെ രണ്ടാം പകുതിയില്‍ ആയിരുന്നു. അന്ന് പ്രായമായവര്‍ ചെറുപ്പക്കാരികളോടു പറയാറുണ്ടായിരുന്നത് “മക്കളേ, ചേല ഉടുത്തു പുറത്തു പോവുമ്പോള്‍ നല്ലോണം ശ്രദ്ദിക്കണേ... ആരാന്‍ ആണുങ്ങളുടെ മുന്നിലൂടെ പോവുമ്പോള്‍ പള്ള കാണാണ്ടെ ഒക്കെ നോക്കണേ...” ഇന്ന് ബാല്യക്കാരത്തികള്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോവുമ്പോള്‍ ഇതൊന്നും ശ്രദ്ദിക്കാന്‍ ആരുമില്ല, എങ്ങനെ നടന്നാലും ആര്‍ക്കും ഒരു പ്രശ്നവും ഇല്ല. ഉമ്മക്കും പ്രശ്നല്ല്യ ബാപ്പക്കും പ്രശ്നല്ല്യ. ഇത് വായിക്കുന്ന ഓരോ പിതാവും മാതാവും ഇടക്ക് എപ്പോഴെ ങ്കിലും ഒന്ന് പുറത്തു നിന്ന് വീക്ഷിച്ചാല്‍ ഒരു പക്ഷെ സ്വന്തം മകള്‍ എങ്ങനെ നടക്കുന്നു എന്ന് ഒരു പക്ഷെ മനസ്സിലായേക്കാം.

         ഫേഷനുകള്‍ എന്ന് നമ്മള്‍ വലിയ സംഭവമാക്കി പറയുന്ന പലതും എടുത്തു നോക്കൂ... എല്ലാം അനിസ്ലാമികം എന്ന് കാണാം. ജീന്‍സ് തൂങ്ങിത്തൂ ങ്ങി അണ്ടര്‍വെയറിന്‍റെ പകുതിയോളം കാണുന്ന അവസ്ഥയ്ക്കും പേര് “ഫേഷന്‍”. ആ ജീന്‍സ് ചെരിപ്പിന്‍റെ അടിയിലേക്ക് കേറി കിടന്നാലും കാണുന്ന വര്‍ക്ക് ഒരു ബുദ്ധിമുട്ടും തോന്നാത്ത കാലം വന്നു. ( നെരിയാണിക്കു താഴെ വസ്ത്രം നീട്ടരുത് എന്ന വിലക്ക് ഉള്ള സമുദായമാണ് നമ്മുടേത് ) പെണ്‍കുട്ടികള്‍ വസ്ത്രം എത്ര ഇടുങ്ങിയതാക്കാന്‍ പറ്റുമോ അത്രയും ഇടുക്കി അവരുടെ ആകൃതി മുഴുവന്‍ കാണിച്ചു നടക്കുന്നു. ഇതിന്‍റെയൊക്കെ പ്രധാന ഉറവിടം എന്താണ്...? സിനിമകള്‍ തന്നെ...മറ്റെന്ത്...?

         ഇപ്പോഴത്തെ ചെറുപ്പക്കാരെയും ചെറുപ്പക്കാരികളെയും കാണു മ്പോള്‍ സത്യത്തില്‍ വല്ലാത്ത ഭയമാണ് തോന്നുന്നത്: അവരുടെ ഈ പോക്ക് എങ്ങോട്ടാണ് എന്ന് ആലോചിക്കുമ്പോള്‍... ഇവരുടെ മാതാ പിതാക്കളുടെ അവസ്ഥ ആലോചിക്കുമ്പോള്‍..... ദീന്‍ മനസ്സില്‍ തട്ടിയവര്‍ക്ക് കാര്യം മനസ്സി ലാവും... അല്ലാത്തവര്‍ക്ക് ‘അതിനിപ്പോ എന്താ’ എന്നും തോന്നും... ഞാന്‍ എന്‍റെ വിഷമം പറഞ്ഞു അത്രേ ഉള്ളൂ..... എല്ലാവര്‍ക്കും അല്ലാഹു ഹിദായത്ത് തരട്ടെ.. ആമീന്

ഷയർ ചെയ്തൂടെ, എന്തെങ്കിലും മാറ്റം ആരിലെങ്കിലും ഉണ്ടാക്കിയാലോ
നാഥൻ നമ്മെ നിരാശരാക്കില്ലായിരിക്കാം,
അവൻ ഐശ്വര്യവാനല്ലേ ?.

No comments: