Monday, August 31, 2015

പ്രിയതമയുടെ പ്രണയം പിടിച്ചു പറ്റാൻ...

പ്രിയതമയുടെ പ്രണയം പിടിച്ചു പറ്റാൻ...

1.തന്റെ അടുക്കല് അവള് എപ്പോളും സുരക്ഷിത ആണെന്നുള്ള തോന്നല് അവള്ക്ക് ഉണ്ടാക്കികൊടുക്കുക.

2. അസ്സലാമു അലൈകും എന്ന് പറഞ്ഞുകൊണ്ട് തന്നെ എല്ലായ്പ്പോഴും അവളെ അഭിവാദ്യം ചെയ്യുക. നിങ്ങളുടെ ഇടയില് പിശാചു കടന്നു വരുന്നതിനെ ഇത് തടയും.

3. അവള് എളുപ്പം തകര്ന്നു പോകുന്ന ഒരു പളുങ്ക് പാത്രം പോലെ ആണെന്നു അറിയുക. അതിനെ എപ്പോഴും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക.

4. നിങ്ങള്ക്ക് അവളെ ഉപദേശിക്കണം എന്നുണ്ടെങ്കില് വളരെ റൊമാന്റിക് ആയ സ്നേഹം നിറഞ്ഞു കവിഞ്ഞിരിക്കുന്ന വേളയില് സംയമനത്തോടെ മാത്രം ചെയ്യുക.

5. അവളോട്‌ എപ്പോഴും ഔദാര്യത്തോടെ കാരുണ്യത്തോടെ പെരുമാറുക.

6. അവള്ക്കു നിങ്ങളുടെ ഇരിപ്പിടത്തില് നിന്ന് എഴുന്നേറ്റു കൊടുത്ത് അവളോടുള്ള സ്നേഹം പ്രകടിപ്പിക്കുക.

7. ദേഷ്യം പാടെ ഒഴിവാക്കുക-അതിനായി വുളു എടുക്കുകയോ ദേഷ്യം വരുന്ന സന്ദര്ഭങ്ങളില് ശാന്തമായി എവിടെയെങ്കിലും ഇരിക്കുകയോ കിടക്കുകയോ ചെയ്യുക.

8. കാഴ്ചയിലും വൃത്തിയിലും നല്ല രീതിയില് നടക്കുക. നല്ല വസ്ത്രവും സുഗന്ധവും പൂശുക.

9. കാര്ക്കശ്യ നിലപാടുകള് ഒഴിവാക്കുക. അത് നിങ്ങളെത്തന്നെ തകര്ത്തേക്കാം.

10. നല്ലൊരു ശ്രോതാവാകുക. ഭാര്യ പറയുന്നതിനെ സ്നേഹത്തോടെ സമാധാനത്തോടെ കേള്ക്കുക.

11. കുറച്ചൊക്കെ പുകഴ്ത്തലും മുഖസ്തുതിയും ആവാം. വാദപ്രതിവാദം പരമാവതി ഒഴിവാക്കുക.

12. ഭാര്യയെ അവള് ഇഷ്ടപ്പെടുന്ന ഓമനപ്പേരുകളില് വിളിക്കുക.

13. മുന്കൂട്ടി പറയാതെ സമ്മാനങ്ങള് നല്കി അവളെ ആശ്ച്ചര്യപ്പെടുത്തുക.

14. നാവിനെ സൂക്ഷിക്കുക. മോശം വാക്കുകള് ഉപയോഗിക്കാതിരിക്കുക, ഭാര്യയെ അപമാനിക്കാതിരിക്കുക.

15. അവളുടെ കുറ്റങ്ങളെയും കുറവുകളെയും അംഗീകരിക്കുക. അവളുടെകൂടെ നില്ക്കുക.

16. നിങ്ങള് അവളെ അഭിനന്ദിക്കുന്നുണ്ടെന്നു അവള്ക്കു ബോധ്യപ്പെടുത്തികൊടുക്കുക.

17. ബന്ധങ്ങള് നല്ല രീതിയില് സൂക്ഷിക്കാന് അവളെ പ്രോത്സാഹിപ്പിക്കുക. അവളുടെ ബന്ധുക്കളുമായി പ്രത്യേകിച്ചു.

18. സംസാരിക്കുമ്പോള് അവള്ക്കു ഇഷ്ടമുള്ള വിഷയങ്ങള് കൂടുതലായി എടുത്തിടാന് ശ്രമിക്കുക.

19. മറ്റുള്ളവരുടെ മുന്പില് അവള് നല്ല ഒരു ഭാര്യയാണെന്നു നിങ്ങള് പ്രഖ്യാപിക്കുക.

20. കഴിയുമ്പോഴൊക്കെ ചെറിയ ചെറിയ സമ്മാനങ്ങള് വാങ്ങി നല്കുക.

21. അവളുടെ ദിനം ദിന ജീവിത ശലിയില് നിന്ന് ഒരല്പം ഇടവേള ഇടയ്ക്കു അവള്ക്ക് നല്കുക.

22. ഭാര്യയെപ്പറ്റി നല്ലത് മാത്രം ചിന്തിക്കുക.

23. അവളുടെ സംസാരത്തില് നിങ്ങള്ക്കിഷ്ടപ്പെടാത്ത കാര്യങ്ങള് മനസ്സില് നിന്നും ഒഴിവാക്കിക്കളയുക.

24. നിങ്ങളുടെ ക്ഷമയുടെ അളവ് ഓരോ ദിവസവും വര്ദ്ധിപ്പിക്കാന് ശ്രമിക്കുക. അവളുടെ ഗര്ഭകാലത്തും ആര്ത്തവ സമയത്തും പ്രത്യേകിച്ച്.

25. അവളുടെ അസൂയയെ മനസ്സിലാക്കുകയും അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുക.

26. എപ്പോളും വിനയം കാണിക്കുക.

27. സുഹൃത്തുക്കളുടെ സന്തോഷത്തേക്കാള് ഭാര്യയുടെ സന്തോഷത്തിനു വില നല്കുക.

28. വീട്ടു ജോലികളില് അവളെ സഹായിക്കുക.

29. നിങ്ങളുടെ ഉമ്മയെയോ ബാപ്പയെയോ സ്നേഹിക്കാന് അവളെ ബലം പ്രയോഗിച്ചു നിര്ബന്ധിക്കാതിരിക്കുക. അവരെ ബഹുമാനിക്കാന് അവളെ സഹായിക്കുക മാത്രം ചെയ്യുക.

30. അവളൊരു മാതൃക ഭാര്യ ആണെന്ന് അവള്ക്കു തന്നെ ഒരു തോന്നല് ഉണ്ടാക്കികൊടുക്കുക.

31. പ്രാര്ഥനയില് നിങ്ങളുടെ ഭാര്യയെ ഉള്പ്പെടുത്തുക. എപ്പോഴും.

32. കഴിഞ്ഞു പോയ കാര്യങ്ങളെല്ലാം അല്ലാഹുവിനു വിട്ടു കൊടുക്കുക. ഭൂതകാലം കുഴിച്ചു നോക്കാന് തുനിഞ്ഞിറങ്ങാതിരിക്കുക.

33. നിങ്ങള് എന്തെങ്കിലും സഹായം ചെയ്യുമ്പോള് അത് ഔദാര്യം അല്ല മറിച്ചു കടമയാണെന്ന് അവളെ അറിയിക്കുക.

34. പിശാചിനെയാണ് ശത്രുവായി കാണേണ്ടത്, നിങ്ങളുടെ ഭാര്യയെ അല്ല. അവളിലുള്ള പിശാചിനെ അകറ്റുവാന് ശ്രമിക്കുക.

35. സ്വന്തം കൈകൊണ്ടു അവളെ ഊട്ടുക.

36. നിങ്ങള്ക്ക് കിട്ടിയ അമൂല്യമായൊരു മുത്ത്‌ എന്ന പോലെ അവളെ കരുതുക.

37. എല്ലായ്പ്പോഴും അവള്ക്കു നല്ല ഒരു പുഞ്ചിരി സമ്മാനിക്കുക.

38. ചെറിയ പ്രശ്നങ്ങള് വളര്ന്നു വലുതാകും മുന്പേ സൂക്ഷ്മതയോടെ ഊതികെടുത്തുക.

39. പരുക്കന് പെരുമാറ്റം അരുത്. പരുഷമായി പെരുമാറാതിരിക്കുക.

40. അവളുടെ ചിന്തകളെയും നിലപാടുകളെയും ബഹുമാനിക്കുക.

41. അവളെ സ്വയം പഠിക്കാനും അവളിലുള്ള കുറവുകളും നന്മയും തിരിച്ചറിഞ്ഞു സ്വയം വിജയത്തിലെത്താനും അവളെ സഹായിക്കുക.

42. ആഴത്തിലുള്ള ബന്ധങ്ങളുടെയും അതിരുകളെ ആദരിക്കുവാന് ശ്രമിക്കുക.

43. കുഞ്ഞുങ്ങളെ പരിപാലിക്കാന് അവളെ സഹായിക്കുക.

44. വാക്കുകള് കൊണ്ട് അവള്ക്കു നല്ല സമ്മാനങ്ങള് നല്കുക. കഴിവതും പുകഴ്ത്തുക.

45. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുക.

46. നിങ്ങള് യാത്രയിലാണെന്നും എപ്പോള് തിരിച്ചു വരുമെന്നും അവളെഅറിയിക്കുക.

47. വാദ പ്രതിവാദം ഒഴിവാക്കാനായി വീട് വിട്ടു ഇറങ്ങിപ്പോകാതിരിക്കുക.

48. സ്വകാര്യതകള് സ്വകാര്യതകളായി തന്നെ സൂക്ഷിക്കുക. അത് തന്റെതായാലും ഭാര്യയുടെതായാലും.

49. അല്ലാഹുവിനോട് കൂടുതല് അടുക്കാന് പ്രോത്സാഹിപ്പിക്കുക.

50. അവളുടെ അവകാശങ്ങളെ അംഗീകരിക്കുക. അവളെ തന്റെ ഹൃദയത്തിന്റെ ആഴങ്ങളില് നട്ടു വളര്ത്തും പോലെ സ്നേഹിക്കുക.

51. അവള്ക്കു നല്ല ജീവിത സാഹചര്യങ്ങള് ഒരുക്കിക്കൊടുക്കാന് ശ്രമിക്കുക.

52. ശാരീരിക ബന്ധത്തിന് മുന്പ് അവള്ക്കു മനോഹരമായ സൂചനകള് കൊടുക്കുക(ചുംബനമോ മധുര വാക്കുകളോ)

53. കൃത്യമായ ഇസ്ലാമിക നിര്ദേശങ്ങള് ആവശ്യമുള്ളപ്പോള് അല്ലാതെ നിങ്ങളുടെ കുടുംബ രഹസ്യങ്ങളും പ്രശ്നങ്ങളും മറ്റുള്ളവരോട് പങ്കു വെക്കാതിരിക്കുക.

54. അവളുടെ ആരോഗ്യത്തില് നിങ്ങള് ശ്രദ്ധിക്കുന്നുണ്ടെന്ന് അവള്ക്കു ഉറപ്പു കൊടുക്കുക.

55. നിങ്ങള്ക്കും കുറവുകള് ഉണ്ടെന്നും എല്ലായ്പ്പോഴും ശരി അല്ലെന്നും മനസ്സിലാക്കുക.

56. സന്തോഷവും സന്താപങ്ങളും അവളോടൊപ്പം പങ്കു വെക്കുക.

57. അവളുടെ ദൌര്ബല്യങ്ങളില് അവളുടെ മേല് കരുണ കാണിക്കുക.

58. അവള്ക്കു ചായ്ഞ്ഞു കിടക്കാനുള്ള ഒരു തണലായി എപ്പോഴുംനിലകൊള്ളുക. മാറോടടക്കി അവളെ സ്നേഹിക്കുക.

59. അവളുടെ പരിവേദനങ്ങളും പരാതികളും കേള്ക്കുക.

60. നല്ല നിയ്യത്തോട് കൂടി മാത്രം കാര്യങള്‍ ചെയ്യുക.

1 comment:

Unknown said...

ഒര് ആയത്തിന്റെ അവതരണേത്തേടപ്പം മുപ്പതിനായിരം മലക്കുകളും ഇറങ്ങിയ ആയത്ത് ഏത്