Thursday, August 20, 2015

ലൈംഗികത:  ഇസ്‌ലാമിക വീക്ഷണത്തില്‍


☶☶☶☶☶☶☶☶☶☶☶☶☶☶
   ലൈംഗികത:  ഇസ്‌ലാമിക
           വീക്ഷണത്തില്‍
▓▓▓️ART:- 3▓▓▓
വികാരശമനം അവിഹിത വഴിയില്‍.
░▓▒░░░░░░░░░░░▒▓░
അവിഹിത വഴിയില്‍ വികാരം ശമിപ്പിക്കല്‍ ആക്ഷേപാര്‍ഹവും കടുത്ത തെറ്റുമാണ്. ആര്‍ത്തവ-പ്രസവ രക്ത കാലത്തും ലൈംഗിക ബന്ധം നിഷിദ്ധമാണ്. ഇത് മദ്ഹബുകളുടെ ഇമാമുകളുടെ ഖണ്ഡിതാഭിപ്രായമാണ്. ഈ അവസരത്തില്‍ മുട്ടുപൊക്കിളിനിടെ സുഖാസ്വാദനം നിഷിദ്ധമാണെന്നാണ് പ്രബല വീക്ഷണം (തുഹ്ഫ: 1/389, നിഹായ: 1/330).
▁▁▁▁▁▁▁▁▁▁▁▁
ഇമാം ഗസ്സാലി (റ) പറയുന്നു: ആര്‍ത്തവ കാലത്തെ ശാരീരിക ബന്ധത്തില്‍ ജനിക്കുന്ന കുഞ്ഞിനു കുഷ്ഠരോഗം വരാന്‍ സാധ്യതയുണ്ട് (ഇഹ്‌യ: 2/50). ഉസ്മാനുദ്ദഹബി പറയുന്നു: ആര്‍ത്തവ രക്തം പുരുഷ ലിംഗത്തിനു അനാരോഗ്യം വരുത്തുന്നതായി അനുഭവമുണ്ട് (ഥിബ്ബുന്നബവി).
ഇസ്തിഹാളത്തു രക്തം പുറപ്പെടുന്ന സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം. അത് രോഗ സംബന്ധമായി പുറത്തുവരുന്ന രക്തമാണ്. ആര്‍ത്തവ രക്തമോ പ്രസവ രക്തമോ അല്ല (ഫതാവല്‍ കുബ്‌റ: 2/94). ഗര്‍ഭിണികളുമായും മുലയൂട്ടുന്ന അവസരത്തിലും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത്, ശിശുവിന് ബുദ്ധിമുട്ടുവരും എന്നു ഭയമുണ്ടെങ്കില്‍ കറാഹത്തും തകരാറു സംഭവിക്കുമെന്നുറപ്പുണ്ടെങ്കില്‍ നിഷിദ്ധവുമാണ് (തുഹ്ഫ: 7/217).
▓▓▓▓▓▓▓▓▓▓▓▓
        വികാരനിയന്ത്രണം.
░▓▒░░░░░░░░░░░▒▓░
സ്വയം ഭോഗം ഹറാം തന്നെയാണ്. നിഷിദ്ധമായ ചിന്തകളുണ്ടായി എന്നതല്ല സ്വയം ഭോഗം ഹറാം ആവാനുള്ള കാരണം, മറിച്ച്, അത് ശരീരത്തിനും ബുദ്ധിക്കും പ്രശ്നങ്ങളുണ്ടാക്കുന്നു എന്നതാണ് പ്രധാനം. സ്വയം ഭോഗം ശരീരത്തിനും ബുദ്ധിക്കും ഏറെ ദോഷം ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇത്ര ശക്തമായി ശരീഅത് നിഷിദ്ധമാക്കിയതില്‍നിന്ന് അത് മനസ്സിലാക്കാവുന്നതേയുള്ളൂ. മനുഷ്യന്റെ ശരീരത്തിനും ബുദ്ധിക്കും ഏറെ പ്രാധാന്യവും മഹത്വവും നല്‍കുന്നതാണ് ഇസ്‌ലാമിന്റെ നിയമങ്ങളും കാഴ്ചപ്പാടുകളും.
▁▁▁▁▁▁▁▁▁▁▁▁
ലൈംഗികമായ ആഗ്രഹം തീരെ ശമിക്കാതിരിക്കുകയും അതു മൂലം അവന്റെം ജീവന്‍ തന്നെ അപകടത്തിനു കാരണമായാല്‍ സ്വയംഭോഗമാകാമെന്ന അംറ് ബ്നു ദീനാര്‍ (റ) വിന്റെ അഭിപ്രായമാണ് അഹ്മദ് ബ്നു ഹമ്പലിനുള്ളതെന്ന് അബുല്ഹസന്‍ അല്ഇംണറാനി തന്റെന അല്ബലയാന് എന്ന ഗ്രന്ഥത്തില് പറയുന്നുണ്ട്.
▁▁▁▁▁▁▁▁▁▁▁▁
മുകളില്‍ കൊടുത്ത ഒരു അഭിപ്രായത്തില്‍ നിന്നു തന്നെ ഇതു നിസ്സാരമല്ലെന്നും തീരെ ചെയ്തു കൂടാത്തതാണെന്നും മനസ്സിലാക്കാമല്ലോ. മാത്രമല്ല ഇതിനു അടിമപെട്ടവര്‍ കൌണ്സിലലിങ്ങ് പോലെയുള്ള ചികിത്സാ രീതികളിലൂടെയെങ്കിലും മുക്തമാകാന്‍ ശ്രമിക്കേണ്ടതുണ്ട്.
▁▁▁▁▁▁▁▁▁▁▁▁
അതിലുപരി, സ്വയം ഭോഗം പതിവാക്കുന്നവര്‍ പിന്നീട് അതിന് അടിമപ്പെടുകയും വൈവാഹികജീവിതത്തില്‍ പരാജയപ്പെടുകയും ചെയ്യുന്ന അനുഭവങ്ങള്‍ എത്രയോ ഉണ്ട്.
▁▁▁▁▁▁▁▁▁▁▁▁
ലൈംഗിക ബന്ധത്തിന് ആഗ്രഹം തോന്നുകയും അത് കൊണ്ട് തന്നെ വികാരശമനത്തിനായി മറ്റു മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയാണ് വേണ്ടത്. സാധ്യമായാല്‍ എത്രയും വേഗം വിവാഹം കഴിക്കാനാണ് ഇസ്‌ലാം ഉപദേശിക്കുന്നത്. നിങ്ങളില്‍ ആര്‍ക്കെങ്കിലും വിവാഹത്തിന് സാധിക്കുമെങ്കില്‍ അവന്‍ അത് ചെയ്തുകൊള്ളട്ടെ എന്ന പ്രവാചകവചനം അതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ വിവാഹത്തിനു സാധിക്കാതെ വരികയും ചെയ്താല്‍, നോമ്പനുഷ്ഠിച്ചുകൊണ്ട് വികാരം നിയന്ത്രിക്കണമെന്നാണ് പ്രവാചകര്‍ ഉപദേശിക്കുന്നത്. ഒരു കാരണവശാലും മരുന്നുപയോഗിച്ച് വികാരത്തെ നശിപ്പിക്കരുത്.
▁▁▁▁▁▁▁▁▁▁▁▁
കര്‍പൂരം പോലെയുള്ള മരുന്നുപയോഗിച്ച് വികാരം ദുര്‍ബലമാക്കല്‍ കറാഹത്തും പാടെ നശിപ്പിക്കല്‍ നിഷിദ്ധവുമാണ് (ജമല്‍: 4/117, ശര്‍വാനി: 7/186). കര്‍പൂരം ഉപയോഗിച്ച് കാമം മരവിപ്പിച്ച ചിലര്‍ പിന്നീട് വിലപിടിപ്പുള്ള മരുന്നുകള്‍ സേവിച്ച് അത് വീണ്ടെടുക്കാന്‍ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല (തുഹ്ഫ: 7/186).
▁▁▁▁▁▁▁▁▁▁▁▁
ഭക്ഷണത്തില്‍ മിതത്വം പാലിക്കുന്നതോടെ തന്നെ ഒരളവോളം വികാരങ്ങളെ നിയന്ത്രിക്കാനാവും. വികാരം ഇളക്കുന്ന ദൃശ്യങ്ങളും മറ്റും കാണാതിരിക്കുന്നതും അത്തരം സംഗീതങ്ങളോ മറ്റോ കേള്‍ക്കാതിരിക്കുന്നതും അതിന് ഉപകരിക്കും. നല്ല കൂട്ടുകെട്ടും ആരാധനാകര്‍മ്മങ്ങളിലായി സമയം ചെലവഴിക്കുന്നതും ചിന്തകളെ സ്വതന്ത്രമായി അഴിച്ചുവിടാതിരിക്കാന്‍ സഹായിക്കും. അതാണല്ലോ പലപ്പോഴും ഇത്തരം ദുഷ്ചിന്തകളിലേക്ക് നയിക്കുന്നത്. സമൂഹത്തിന് ഉപകാരപ്പെടുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് അതില്‍ മുഴുകുന്നതും ഇത്തരം രഹസ്യദോഷങ്ങളില്‍നിന്ന് മോചനം നേടാന്‍ സഹായകമാണ്. ഉറക്കറയിലെ ദൃശ്യങ്ങളും വെളിച്ചവും വിരിപ്പിലെ ചിത്രങ്ങള്‍വരെ വികാരം ഇളക്കിവിടാന്‍ സഹായകമായേക്കാം. അവയും വേണ്ടവിധം സംവിധാനിക്കുന്നത് നല്ലതാണ്. ഹറാമില്‍നിന്ന് രക്ഷപ്പെടാനെന്ന നല്ല ഉദ്ദേശ്യത്തോടെ ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ക്കൊക്കെ പ്രതിഫലം ലഭിക്കുമെന്നത് കൂടി കൂട്ടിവായിക്കുമ്പോള്‍ നമ്മുടെ ഓരോ നിമിഷവും ധന്യമാകുന്നതായി അനുഭവപ്പെടും. അതാണ് ഒരു വിശ്വാസിയുടെ യഥാര്‍ത്ഥ നിമിഷങ്ങള്‍.
▁▁▁▁▁▁▁▁▁▁▁▁
അല്ലാഹു മനുഷ്യനു നല്‍കിയ കാമശക്തി അവിഹിത ബന്ധത്തിലൂടെ തീര്‍ക്കുന്നതും അതിനെ നശിപ്പിക്കുന്നതും ഇസ്‌ലാം വിലക്കിയിട്ടുള്ളതാണ്. ചുരുക്കത്തില്‍ മനുഷ്യന്റെ ജീവിതത്തില്‍ സെക്‌സിനുള്ള പ്രാധാന്യം വളരെ വലുതാണ്. എന്നാല്‍, പാശ്ചാത്യ ലോകത്തിന്റെ ഫ്രീസെക്‌സ് സംസ്‌കാരം അതേപടി നമ്മിലേക്ക് പകര്‍ന്നുകൊണ്ടിരിക്കുന്നു എന്നത് ഒരു ദു:ഖസത്യമാണ്. അതുകൊണ്ടുതന്നെ, ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നായി സെക്‌സ് എന്ന പദം മാറിയിട്ടുണ്ട്. ഇത് തരുത്തപ്പെടേണ്ടതാണ്. കാരണം, മതവീക്ഷണത്തില്‍ സെക്‌സിനു പ്രാധാന്യവും ശ്രേഷ്ഠതയും പുണ്യവും ഉണ്ട്. ഇതു പ്രമാണം മൂലം തെളിഞ്ഞതാണെന്നു സുതരാം വ്യക്തമായല്ലോ.
▓▓▓▓▓▓▓▓▓▓▓▓
        അവിഹിത ബന്ധം.
░▓▒░░░░░░░░░░░▒▓░
കൊലപാതകം കഴിഞ്ഞാല്‍ ഏറ്റവും വലിയ കുറ്റമാണ് വ്യഭിചാരം. ഇത് അനുവദനീയമായ ഒരു സമുദായവും മുമ്പു കഴിഞ്ഞുപോയിട്ടില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ചുപോകരുത്. അത് നീചവൃത്തിയും ദുശിച്ച മാര്‍ഗവുമാണ്. പ്രവാചകന്‍ പറഞ്ഞു: അവിഹിത ബന്ധം വ്യാപകമായാല്‍ പ്ലേഗും പൂര്‍വികര്‍ കണ്ടിട്ടില്ലാത്ത വേദനാജനകമായ രോഗങ്ങളും ജനങ്ങള്‍ക്കു പിടിപെടും (ഇബ്‌നു മാജ).
▁▁▁▁▁▁▁▁▁▁▁▁
വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ വ്യഭിചാരം നടത്തിയാല്‍ അവരെ എറിഞ്ഞുകൊല്ലാനും അല്ലാത്തവരെ നൂറ് അടി അടിക്കാനും ഒരു വര്‍ഷം നാടു കടത്താനും ഇസ്‌ലാമിക ഭരണാധികാരികള്‍ക്ക് മതം അനുമതി നല്‍കുന്നു. ഈ കടുത്ത തെറ്റ് സംഭവിക്കാനിട നല്‍കുന്ന സാഹചര്യം ഒഴിവാക്കണം.
▁▁▁▁▁▁▁▁▁▁▁▁
പ്രവാചകന്‍ പറഞ്ഞു: ഭര്‍ത്താക്കന്മാര്‍ സ്ഥലത്തില്ലാത്ത സ്ത്രീകളുടെ അടുത്തേക്ക് നിങ്ങള്‍ ചെല്ലരുത്. നിശ്ചയം നിങ്ങളില്‍ രക്തചംക്രമണം ചെയ്യുന്നിടത്തെല്ലാം പിശാച് സഞ്ചരിക്കുന്നുണ്ട് (തുര്‍മുദി). ഒരു പുരുഷനും സ്ത്രീയും തനിച്ചാവുകയില്ല; അവര്‍ക്കിടയില്‍ മൂന്നാമതായി ഒരു പിശാച് ഉണ്ടായിട്ടല്ലാതെ (തുര്‍മുദി). മേല്‍ഭാഗം ഇടുങ്ങിയതും അടിഭാഗം വിശാലമായതുമായ അടുപ്പിന്റെ ആകൃതിയിലുള്ള ഒരു ഗുഹ ഇസ്‌റാഇന്റെ രാത്രി പ്രവാചകന്‍ കണ്ടു. അതില്‍ തീ കത്തിക്കപ്പെടുന്നു. പൂര്‍ണ നഗ്നരായ നിരവധി സ്ത്രീ പുരുഷന്മാര്‍ അതിലുണ്ട്. തീ ഉയരുമ്പോള്‍ അവര്‍ ഉയര്‍ന്നു പുറത്തേക്കു തള്ളപ്പെടും. തീ അടങ്ങുമ്പോള്‍ അവര്‍ താഴേക്കു വീഴും. ജിബ്‌രീല്‍ (അ) പറഞ്ഞു: ഇവര്‍ വ്യഭിചാരികളാണ് (ബുഖാരി).
────────────
വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍
∞∞∞∞∞∞∞∞∞∞∞∞∞∞∞∞
●Right Path Of Islam●
WhatsApp  +971508474272
∞∞∞∞∞∞∞∞∞∞∞∞∞∞∞∞

No comments: