Saturday, August 22, 2015

നിങ്ങളുടെ ഭക്ഷണം ഹറാമായ സംമ്പത്തിൽ നിന്നോ !!!!?

നിങ്ങളുടെ ഭക്ഷണം ഹറാമായ സംമ്പത്തിൽ നിന്നോ !!!!?
___________________________
▪ഒരിക്കല്‍ ഉമര്‍ബിന്‍ അബ്‌ദുല്‍ അസീസ്‌ തന്റെ രാജ്യത്തിന്റെ അധികാരപരിധിയിലുള്ള തോട്ടത്തില്‍ നിന്ന്‌ പറിച്ചെടുത്ത ആപ്പിള്‍ അവിടെയുള്ള പട്ടിണിപ്പാവങ്ങള്‍ക്ക്‌ വിതരണം ചെയ്യുകയായിരുന്നു.

▪പെട്ടെന്ന്‌, തിരിഞ്ഞുനോക്കിയപ്പോള്‍ അതാ തന്റെ കുഞ്ഞുമോന്‍ അതില്‍ നിന്നൊരാപ്പിളെടുത്ത്‌ നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്നു;

▪ ഭരണാധികാരിയായ ഖലീഫ ആ ആപ്പിള്‍ തിരിച്ചു നല്‍കാന്‍ വേണ്ടി തന്റെ മോനോട്‌ ആവശ്യപ്പെട്ടു.

▪ദേഷ്യം കലര്‍ന്ന മുഖഭാവത്തോടെ തന്റെ മോന്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ചിരുന്ന ആപ്പിള്‍ ഖലീഫ പിടിച്ചുവാങ്ങി.

▪ ഏറെ താല്‍പര്യത്തോടെ കൈയില്‍ വെച്ച ആപ്പിള്‍ ഉപ്പ പിടിച്ചുവാങ്ങിയതില്‍ വിങ്ങിപ്പൊട്ടിക്കരഞ്ഞ മകന്‍ അവന്റെ ഉമ്മയുടെ അടുത്തേക്കോടി.

▪ ആ വരവു കണ്ടപ്പോള്‍ ഉമ്മയും അറിയാതെ കരഞ്ഞുപോയി.

▪രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ അതാ ഭക്ഷണത്തളികയില്‍ ഒരാപ്പിള്‍ കഷ്‌ണം! ഉമറിന്റെ മുഖം ചുവന്നുതുടുത്തു.

▪അതു കണ്ട ഭാര്യ ഫാത്തിമ പറഞ്ഞു. “നിങ്ങളെന്നെ സംശയിക്കേണ്ട. നമ്മുടെ ഭക്ഷണത്തില്‍ നിന്ന്‌ കുറച്ച്‌ വിറ്റ്‌ വാങ്ങിയതാണ്‌ ഈ ആപ്പിള്‍.”

▪ഇതു കേട്ടപ്പോള്‍ ഉമറുബിന്‍ അബ്‌ദുല്‍ അസീസ്‌ പറഞ്ഞു:
“ഫാത്വിമ, നമ്മുടെ കുഞ്ഞുമോന്റെ കൈയില്‍ നിന്ന്‌ ആ ആപ്പിള്‍ പിടിച്ചുവാങ്ങുമ്പോള്‍ എന്റെ കരള്‍ പറിച്ചെടുക്കുന്നതുപോലെയാണ്‌ എനിക്ക്‌ തോന്നിയത്‌. പക്ഷെ അല്ലാഹുവിന്റെ കോടതിയില്‍ ഞാനെന്തു മറുപടി പറയും❓❓ പാവങ്ങള്‍ക്ക്‌ അവകാശപ്പെട്ട ഒരാപ്പിളിന്‌ പകരം ഞാനും എന്റെ കുടുംബവും നരകശിക്ഷ ഏറ്റുവാങ്ങരുതല്ലോ…”
_____________________________
▪അല്ലാഹുവിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ഭയവും പരലോക ജീവിതത്തിലുള്ള പ്രതീക്ഷയുമാണ്‌ ഈ പ്രവര്‍ത്തനങ്ങളില്‍ നമുക്ക്‌ നിഴലിച്ചു കാണാനാവുന്നതാണ്‌.

▪സദ്യയിലും സമ്പാദ്യത്തിലും പാപം കലരാതിരിക്കുവാന്‍ നാമോരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്‌.

▪പട്ടിണി സഹിക്കേണ്ടിവന്നാലും ഹറാമായതൊന്നും നമ്മുടെ ഭക്ഷണത്തിലുണ്ടാവരുത്‌.

▪ തിരുനബി (സ്വ)ക്ക്‌ ആരെന്ത്‌ സമ്മാനിച്ചാലും അത്‌ എങ്ങനെ, എവിടെ നിന്ന്‌ കിട്ടിയെന്നെല്ലാം ചോദിച്ചറിഞ്ഞ ശേഷമാണ്‌ അവിടുന്നത്‌ ഭക്ഷിക്കാറുണ്ടായിരുന്നത്‌.
____________________________
▪പ്രവാചകന്‍ (സ്വ) ഒരു രാത്രി ഉറക്കമില്ലാതെ അസ്വസ്ഥനായി,

പ്രവാചക പത്‌നി ചോദിച്ചു:
നിങ്ങള്‍ക്ക്‌ രാത്രി ഉറക്കമില്ലേ… ഉറങ്ങുന്നില്ലേ….?

അവിടുന്നു പറഞ്ഞു: എന്റെ പാര്‍ശ്വഭാഗത്തിന്റെ ചുവട്ടില്‍ നിന്ന്‌ എനിക്കൊരു കാരക്ക ലഭിച്ചിരുന്നു. അപ്പോള്‍ ഞാന്‍ അത്‌ എടുത്തു തിന്നു. നമ്മുടെ പക്കലാകട്ടെ “സ്വദക്വ” യുടെ വകുപ്പുകളില്‍പ്പെട്ട കാരക്കകളും ഉണ്ടായിരുന്നു. ഞാന്‍ കഴിച്ച കാരക്ക അതില്‍പ്പെട്ടതാണോ എന്നു ഞാന്‍ ഭയക്കുന്നു.”
(അഹ്‌മദ്‌)
______________________________
▪റസൂല്‍ (സ്വ) തന്റെ വിരിപ്പില്‍ വീണുകിടന്ന ഒരു കാരക്ക, അത്‌ തനിക്കും തന്റെ കുടുംബത്തിനും ഹറാമാക്കപ്പെട്ട `സ്വദക്വ’ യില്‍പെട്ടതാണോ എന്നോര്‍ത്ത്‌ അസ്വസ്ഥനായി ഉറക്കമില്ലാതെ രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയെങ്കില്‍. ആലോചിച്ചു നോക്കൂ, ആധുനിക സമൂഹം എവിടെ എത്തിനില്‍ക്കുന്നു.

▪ലോട്ടറിയും, ചൂതാട്ടവും, കരിഞ്ചന്തയം, പൂഴ്‌ത്തിവെപ്പും, പലിശയും, കൊള്ളയും, പിടിച്ചുപറിയും, മോഷണവും എന്നു തുടങ്ങി കൊലപാതകങ്ങള്‍ വരെ പണമുണ്ടാക്കാന്‍ വേണ്ടി അവലംബിക്കുന്ന വര്‍ത്തമാനകാല സമൂഹം…’

▪നല്ലതല്ലാത്തതൊന്നും ഭക്ഷിക്കരുതെന്ന്‌ നബി (സ്വ) നമ്മെ പഠിപ്പിച്ചിട്ടില്ലേ❓❓…. എന്നിട്ടും പത്രത്താളുകളില്‍ മുഴുവന്‍ അധാര്‍മിക വഴിയിലൂടെ സമ്പാദിച്ച്‌ അതുവഴി ഉപജീവനം നടത്തുന്ന മുസ്‌ലിം നാമധാരികളായ ആളുകളെയല്ലേ നാം കണ്ടുകൊണ്ടിരിക്കുന്നത്‌.
_______________________________
▪ അബൂബക്കര്‍ (റ) തന്റെയടുക്കലേക്ക്‌ ഭക്ഷണം കൊണ്ടുവരുമ്പോഴെല്ലാം അതെവിടെ നിന്ന്‌ കിട്ടിയതാണ്‌ എന്ന്‌ ചോദിക്കുമായിരുന്നു.

ഒരിക്കല്‍ അദ്ദേഹം ചോദിക്കാന്‍ മറന്നുപോയി, ഭക്ഷണം കഴിച്ചതിന്‌ ശേഷം ചോദിച്ചു: ഈ ഭക്ഷണം എവിടെ നിന്നാണ്‌ കിട്ടിയത്‌. വേലക്കാരന്‍ മറുപടി പറഞ്ഞു:

“ഞാന്‍ ജാഹിലിയ്യാ കാലത്ത്‌ ജോല്‍സ്യവേലയില്‍ നല്ല പിടിപാടില്ലാതിരുന്നിട്ടും ഒരാള്‍ക്കുവേണ്ടി ജോത്സ്യം ചെയ്‌തു. ഞാന്‍ അയാളെ പറ്റിക്കുകയാണ്‌ ചെയ്‌തത്‌. അയാള്‍ എന്നെക്കണ്ടു. അയാള്‍ എനിക്കതിന്‌ കൂലി നല്‍കി. ഈ ഭക്ഷണം അതുകൊണ്ടുള്ളതാണ്‌.

▪ അതോടെ അബൂബക്കര്‍ (റ) തന്റെ വിരലുകള്‍ വായിലേക്ക്‌ തിരുകി വയറ്റിലുള്ളതെല്ലാം ഛര്‍ദ്ദിച്ചു.
_____________________________
▪അന്ത്യനാളില്‍ നരകത്തോട്‌ ഏറ്റവും അടുത്ത്‌ നില്‍ക്കുന്നത്‌ ഹറാമായ ഭക്ഷണം കഴിച്ചു വളര്‍ന്നവരായിരിക്കുമെന്നറിവുള്ളതിനാലാണ്‌ അബൂബക്കര്‍ (റ) ഭക്ഷണം ഛര്‍ദ്ദിച്ചുകളഞ്ഞത്‌.

അല്ലാഹു പറയുന്നു:
ഹേ ദൂതന്‍മാരേ; വിശിഷ്‌ട വസ്‌തുക്കളില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍.
(മുഅ്‌മിനൂന്‍ 51)

സത്യവിശ്വാസികളേ, നിങ്ങള്‍ക്ക്‌ നാം നല്‍കിയ വസ്‌തുക്കളില്‍ നിന്ന്‌ വിശിഷ്‌ടമായത്‌ ഭക്ഷിച്ചുകൊള്ളുക.
(ബക്വറ 172)

റസൂല്‍ (സ്വ) പറഞ്ഞു: നാല്‌ കാര്യങ്ങളെക്കുറിച്ച്‌ ചോദിക്കപ്പെടാതെ ഒരു ദാസന്റെയും കാല്‍പാദങ്ങള്‍ അന്ത്യനാളില്‍ നീങ്ങുകയില്ല.
തന്റെ ആയുസ്സിനെക്കുറിച്ച്‌ അത്‌ എന്തിന്‌ ചിലവഴിച്ചുവെന്ന്‌.
തന്റെ യൗവ്വനത്തെക്കുറിച്ച്‌, അത്‌ എങ്ങനെ ചിലവഴിച്ചുവെന്ന്‌,
എന്ന്‌ തന്റെ സ്വത്തിനെക്കുറിച്ച്‌, അത്‌ എവിടെ നിന്ന്‌ സമ്പാദിച്ചു എന്തില്‍ ചിലവഴിച്ചു.
തന്റെ അറിവിനെക്കുറിച്ച്‌, അതുകൊണ്ടെന്ത്‌ കര്‍മം ചെയ്‌തുവെന്ന്‌.”
(ത്വബ്‌റാനി, അഹ്‌മദ്‌)

▪ഇവിടെ സമ്പത്തിനെക്കുറിച്ച്‌ രണ്ട്‌ ചോദ്യങ്ങളാണ്‌ ഉണ്ടാവുക,

ഒന്ന്‌,
ഹിതമായ മാര്‍ഗത്തിലാണോ സമ്പാദിച്ചത്‌ എന്ന്‌,
രണ്ട്‌,
ഏതു മാര്‍ഗത്തിലാണ്‌ ആ സമ്പാദ്യം ചെലവഴിച്ചത്‌ എന്ന്‌.

▪മതപരമായി സാധുവായ മാര്‍ഗത്തിലൂടെ മാത്രം സമ്പാദിക്കുകയും സ്വന്തത്തിനും, കുടുംബത്തിനും അഗതികള്‍ക്കും അശരണര്‍ പൊങ്ങച്ചമോ ധൂര്‍ത്തോ ഇല്ലാതെ, ലോകമാന്യത്തിന്റെ അംശം കലരാതെ ചെലവഴിക്കുന്ന സമ്പാദ്യത്തിന്റെ വിഹിതങ്ങള്‍ പ്രതിഫലാര്‍ഹമാണ്‌.

▪ഹറാമാണെന്നോ, ഹലാലാണെന്നോ…. ഒന്നും ചിന്തിക്കാതെ പണമുണ്ടാക്കാനുള്ള വ്യഗ്രതയിലാണ്‌ ആധുനിക സമൂഹം; പലിശയും ചൂതാട്ടവും, ലോട്ടറിയും, അതിനും പുറമെ, പണമിരട്ടിപ്പിച്ച്‌ തരാമെന്ന വാഗ്‌ദാനവുമായി രംഗത്ത്‌ വരാറുള്ള തട്ടിപ്പുകളിലും, നമ്മില്‍ പലരും കുടുങ്ങിപ്പോകാറുണ്ടെങ്കില്‍ അതിന്റെ കാരണം അഹിതമായ മാര്‍ഗത്തില്‍ പണമുണ്ടാക്കുവാനുള്ള അവരുടെ ദുഷിച്ച ചിന്തകളാണ്‌.

▪ മതനിഷ്‌ഠയുടെ കുറവും വിശ്വാസത്തിന്റെ ദുര്‍ബലതയുമാണ്‌ ഇത്തരം ചിന്തകള്‍ക്ക്‌ കാരണം.

നബി (സ്വ) പറഞ്ഞു.
“ജനങ്ങള്‍ക്ക്‌ ഒരു കാലം വരും അന്ന്‌ ഒരു മനുഷ്യന്‍ താന്‍ സ്വീകരിച്ചത്‌ ഹലാലില്‍ നിന്നാണോ, അതല്ല ഹറാമില്‍ നിന്നാണോ എന്ന്‌ ഗൗനിക്കുകയില്ല.”

▪നിഷിദ്ധമായവ സമ്പാദിക്കുന്നതും അതിന്റെ അപകടകരമായ അനന്തരഫലങ്ങളും വ്യക്തികള്‍ക്കും സമുദായത്തിനും ഇഹത്തിലും പരത്തിലും നാശവും തകര്‍ച്ചയും വിതക്കും.
_______________________________
ഒരിക്കല്‍ സഅദ്‌ബ്‌നു അബീവക്വാസ്‌ (റ)നോട്‌ റസൂല്‍ (സ്വ) പറഞ്ഞു:

ഓ, സഅദ്‌, താങ്കള്‍ ഭക്ഷണം നന്നാക്കുക, താങ്കള്‍ ദുആക്ക്‌ ഉത്തരം നല്‍കപ്പെടുന്നവനാകും.

ശേഷം നബി (സ്വ) ഒരു വ്യക്തിയെക്കുറിച്ചു പറഞ്ഞു. ജടകുത്തിയ മുടിയും പൊടിപുരണ്ട ശരീരവുമായി യാത്ര ചെയ്യുന്ന ഒരാള്‍ തന്റെ ഇരുകരങ്ങളും ആകാശത്തേക്ക്‌ ഉയര്‍ത്തി
എന്റെ രക്ഷിതാവേ…
എന്റെ രക്ഷിതാവേ…
എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.
▪എന്നാല്‍ അയാളുടെ ഭക്ഷണം ഹറാമാണ്‌ ⛔.
▪വസ്‌ത്രവും ഹറാമാണ്‌. ⛔

അയാള്‍ നിഷിദ്ധങ്ങളാല്‍ പോഷണം നല്‍കപ്പെട്ടിരിക്കുന്നു. അയാള്‍ക്ക്‌ എങ്ങനെ ഉത്തരം നല്‍കപ്പെടും.

▪ഹറാമായത്‌ തിന്നവന്റെ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കില്ല എന്ന സന്ദേശമാണ്‌ ഈ സംഭവം നമുക്ക്‌ വിവരിച്ചു തരുന്നത്‌.

മറ്റൊരിക്കല്‍ റസൂല്‍ (സ്വ) പറഞ്ഞു: നിശ്ചയം അല്ലാഹു ത്വയ്യിബ്‌ (നല്ലവന്‍) ആകുന്നു. അവന്‍ നല്ലതു മാത്രമേ സ്വീകരിക്കുകയുള്ളൂ.”
(മുസ്‌ലിം)
______________________________
▪ഹറാമായ മാര്‍ഗത്തില്‍ സമ്പാദിച്ചുണ്ടാക്കിയവന്റെ ദാനധര്‍മങ്ങളോ, ഹജ്ജ്‌, ഉംറ തുടങ്ങിയവയോ സ്വീകരിക്കപ്പെടില്ല❓❓ എന്ന്‌ ഹദീഥുകളില്‍ നിന്ന്‌ വ്യക്തമായി നമുക്ക്‌ മനസ്സിലാകും.

ഒരിക്കല്‍ ഇമാം അഹ്‌മദിനോട്‌ ചോദിക്കപ്പെട്ടു. ഹൃദയങ്ങള്‍ ലോലമാകാന്‍ എന്തു ചെയ്യണം, അദ്ദേഹം പറഞ്ഞു.
ഹലാല്‌ ഭക്ഷിക്കുക.

⛔ഹറാമായ സമ്പാദ്യശീലങ്ങള്‍ പരലോകത്ത്‌ നരകത്തിലേക്ക്‌ കൊണ്ടെത്തിക്കും, ഹറാം തിന്നുന്നവന്‌ ദുഃഖവും പ്രയാസവും ധാര്‍മികമായ മൂല്യച്യുതിയും ഉണ്ടാകുന്നതിനപ്പുറം ദൗര്‍ഭാഗ്യവാന്‍മാരുടെ സങ്കേതമായ കത്തിയാളുന്ന നരകത്തിലേക്ക്‌ എടുത്തെറിയപ്പെടുമെന്നും നബി (സ്വ) താക്കീത്‌ നല്‍കിയിട്ടുണ്ട്‌.

നബി (സ്വ) പറഞ്ഞു:
ഹറാമായ സമ്പത്തിലൂടെ വളരുന്ന മാംസം ഒരിക്കലും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. ഹറാമായ സമ്പത്തിലൂടെ വളരുന്ന ശരീരത്തിന്‌ ഏറ്റവും അര്‍ഹമായത്‌ നരകാഗ്നിയാണ്‌.
(അഹ്‌മദ്‌)

▪സമ്പത്തിന്റെ ചതിക്കുഴികളിലും ആഴങ്ങളിലേക്കും വീഴാതിരിക്കണമെങ്കില്‍ പ്രവാചകന്‍ (സ്വ)യുടെയും സഹാബത്തിന്റെയും മനസ്സുകളില്‍ നിറഞ്ഞുനിന്നിരുന്നപോലെയുള്ള ഭക്തിയും വിശ്വാസവും കൈമുതലായി കരുതിവെക്കുക തന്നെ വേണം.

തിരുനബി (സ്വ) ആധിയോടെ ആളുകളെ ഉപദേശിച്ചത്‌ നമുക്കു കാണാനാവും. `അല്ലാഹുവാണ സത്യം, നിങ്ങള്‍ക്ക്‌ ദാരിദ്ര്യം വരുമോ എന്നതല്ല മറിച്ച്‌, മുന്‍കാലക്കാര്‍ക്ക്‌ ഉണ്ടായതുപോലെ സുഖങ്ങള്‍ പെരുകുമോ… എന്നതാണെനിക്ക്‌ പേടി. അപ്പോള്‍ അവര്‍ മല്‍സരിച്ചതുപോലെ നിങ്ങളും മല്‍സരിക്കും. അവര്‍ നശിച്ചതുപോലെ നിങ്ങളും നശിക്കും.

നബി (സ്വ) താക്കീത്‌ നല്‍കിയ ഈ പൊങ്ങച്ചത്തിന്റെയും ആഡംബര ഭ്രമത്തിന്റെയും അപകടങ്ങളല്ലേ ഇന്ന്‌ നാം കണ്ടുകൊണ്ടിരിക്കുന്നത്‌. സദ്യയും സമ്പാദ്യവും ഹലാലായ മാര്‍ഗങ്ങളിലൂടെയാവണമെന്ന ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ നിര്‍ദേശം കൈക്കൊള്ളാന്‍ നാം എത്രപേര്‍ ശ്രദ്ധിക്കാറുണ്ട്‌.

▪ ഹറാമായ ഒരു നാണയത്തുട്ടു പോലും നമുക്ക്‌ വേണ്ടെന്ന്‌ തീരുമാനിക്കണം. അത്‌ ഉപയോഗപ്പെടുത്തി വാങ്ങിയ എത്ര രുചികരമായ ഭക്ഷണമായിരുന്നാലും വേണ്ട എന്ന്‌ നമുക്ക്‌ പറയാന്‍ കഴിയണം. 
❌❎plz dont edit this post❎❌

[ഇത്‌ ഷെയർ ചെയ്‌ത്‌ നമ്മുടെ സുഹൃത്തുക്കളില്‍ എത്തിക്കാന്‍ ശ്രമിക്കുക]

▫《ഒരു നന്‍മ ഒരാളെ ചെയ്യാന്‍ പ്രേരിപിച്‌ അദ്ധേഹം അത്‌ ചെയ്‌താല്‍ അവർക്ക്‌ ലഭിക്കുന്നത്‌ പോലെയുള്ള പ്രതിഫലം നമുക്കും ലഭിക്കുന്നതാണ്.....

▫... അള്ളാഹു നമ്മുടെ പാപങ്ങളെല്ലാം പൊറുത്തു അവന്റ ജന്നാത്തുനഹീമില്‍ ഒരുമിച്‌ ക്കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ..
ആമീൻ...

No comments: