Monday, May 15, 2017

*#ചോദ്യം*:

*#ചോദ്യം*: _*വിവാഹശേഷം ഭാര്യ ഭര്‍തൃവീട്ടിലാണോ ഭാര്യവീട്ടിലാണോ ഇസ്‌ലാമിക നിയമപ്രകാരം താമസിക്കേണ്ടത്?_
*#ഉ*:* രണ്ടിലുമല്ല. ഭര്‍ത്താവിന്‍റെ സ്വന്തം വീട്ടിലാണ് താമസിക്കേണ്ടത്. അതില്ലെങ്കില്‍ വാടകവീട്ടിലെങ്കിലും താമസസൌകര്യമൊരുക്കല്‍ ഭര്‍ത്താവിന്‍റെ കടമയാണ്. എന്നാല്‍ പരസ്പരം സമ്മതമാണെങ്കില്‍ ആരുടെ വീട്ടിലും താമസിക്കാം.
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ വിവാഹത്തോടെ ഭാര്യക്ക് കൊടുക്കല്‍ നിര്‍ബന്ധമാണ്. (തുഹഫ 8/362) പലരും പാര്‍പ്പിടം കുറെ കഴിഞ്ഞാണ് കൊടുക്കുന്നത്. അതില്‍ ഭാര്യക്ക് കുഴപ്പമില്ലെങ്കില്‍ കുഴപ്പമില്ല. പല കുടുംബ പ്രശ്നങ്ങളും ഉണ്ടാകുന്നത് ഇത് ശ്രദ്ധിക്കാത്തതുകൊണ്ടാണ്
*#ചോദ്യം*: _*ഒരാളുടെ ഭാര്യ മരിച്ചു. വലിയ മക്കളുണ്ട്. എങ്കിലും വേറെ വിവാഹം കഴിക്കാന്‍ അദ്ദേഹം താല്‍പര്യം കാണിച്ചാല്‍ മക്കള്‍ക്ക് എതിര്‍ക്കാന്‍ അവകാശമുണ്ടോ?_
*#ഉ*:* ഇല്ലെന്ന്‍ മാത്രമല്ല വരുമാനമില്ലാത്തതുകൊണ്ട് മഹറ് കൊടുക്കാനും ആ ഭാര്യക്ക് ചെലവ് കൊടുക്കാനും കഴിയാത്തയാളാണെങ്കില്‍ മഹറ് വാങ്ങികൊടുക്കലും ചെലവിന് കൊടുക്കലും മക്കളുടെ കടമയാണ്. കാരണം ഒരു ഇണയുണ്ടാവുക എന്നത് മനുഷ്യന്‍റെ പ്രധാന ആവശ്യങ്ങളില്‍പ്പെട്ടതാണ്. (തുഹഫ 7/423)
*#ചോദ്യം*: _*ഇസ്‌ലാമില്‍ വിവാഹത്തിന് പ്രത്യേക മാസം ഉണ്ടോ?_
*#ഉ*:* ഉണ്ട്. ശവ്വാല്‍ (തുഹഫ 7/253)
*--------*
#ചോദ്യം*: _നബി(സ) ശവ്വാലിലാണോ വിവാഹിതനായത്?_
#ഉ*: അതെ. ആയിഷാബീവിയും നബി(സ)യും തമ്മിലുള്ള വിവാഹം ശവ്വാല്‍ മാസത്തിലായിരുന്നു. (തുഹഫ 7/255)
*#ചോദ്യം*: _*ഇരുപത്തഞ്ചുകാരനായ നബി(സ) നാല്‍പ്പതുകാരിയായ ഖദീജ(റ)യെയാണല്ലോ ആദ്യമായി വിവാഹം ചെയ്തത് അതുപോലെ തന്നേക്കാള്‍ പ്രായക്കൂടുതലുള്ള സ്ത്രീകളെ വിവാഹം ചെയ്യല്‍ സുന്നത്തുണ്ടോ?_
*#ഉ*:* ഇല്ല. തന്നെക്കാള്‍ പ്രായക്കുറവുള്ളവരെ വിവാഹം ചെയ്യലാണ് ഉത്തമം. എന്നാല്‍ പ്രായക്കൂടുതലുള്ളവരെയും വിവാഹം ചെയ്യാം.
#ചോദ്യം*: _നികാഹിന് വരുമ്പോള്‍ മഹറ് എടുക്കാന്‍ മറന്നു. എന്നാല്‍ നിക്കാഹ് സ്വഹീഹാകുമോ?_
#ഉ*: ആകും. മഹര്‍ പ്രദര്‍ശിപ്പിക്കല്‍ സുന്നത്തേയുള്ളൂ. എന്നാല്‍ ഇണ ചേരുന്നതിന്‍റെ മുമ്പ് അത് വധുവിനെ ഏല്‍പ്പിക്കല്‍ നിര്‍ബന്ധമാണ്.
*---- ------*
*#ചോദ്യം*: _*നികാഹ് കഴിഞ്ഞ ഉടനെ വരന്‍ വധുവിന്‍റെ കഴുത്തില്‍ മഹര്‍ ചാര്‍ത്തുന്ന പതിവുണ്ടല്ലോ ഇത് തെറ്റല്ലേ?_
*#ഉ*:* തെറ്റല്ല. നികാഹോടുകൂടി പരസ്പരം കാണലും മറ്റെല്ലാ കാര്യങ്ങളും ഹലാലായി. മാല ചാര്‍ത്തലും അതില്‍പ്പെട്ടതാണ്. എന്നാല്‍ അന്യപുരുഷന്മാരായ സുഹൃത്തുക്കളെയും കൂട്ടി മഹര്‍ ചാര്‍ത്തലാണ് തെറ്റ്.
*#ചോദ്യം*: _*നികാഹ് പള്ളിയില്‍ വെച്ചാകുന്നത് സുന്നത്താണോ?_
#ഉ*: സുന്നത്താണ്. (തുഹഫ 7/255)
*----------*
*#ചോദ്യം*: _*ഭര്‍ത്താവിനുവേണ്ടി ഭാര്യ കിടപ്പറയില്‍ അണിഞ്ഞൊരുങ്ങി ഭര്‍ത്താവിനെ ആകര്‍ഷിക്കണം. അതുപോലെ ഭര്‍ത്താവ്‌ ഭാര്യക്കുവേണ്ടി അണിഞ്ഞൊരുങ്ങേണ്ടതുണ്ടോ?_
#ഉ*: ഉണ്ട്. ഇബ്നു അബ്ബാസ്(റ) പറയുന്നു: "പുരുഷന്മാരുടെ അതേ അവകാശം സ്ത്രീകള്‍ക്കുമുണ്ട്" എന്ന ആയത്തു കാരണം ഞാന്‍ എന്‍റെ ഭാര്യക്കുവേണ്ടി അണിഞ്ഞൊരുങ്ങാറുണ്ട്. അവള്‍ എനിക്കുവേണ്ടി അണിഞ്ഞൊരുങ്ങുന്നതു പോലെ.
(തുഹഫ 7/256)
*#ചോദ്യം*: _*ഖിബ്'ലക്ക് നേരെ കിടന്ന്‍ ഇണ ചേരുന്നതില്‍ തെറ്റുണ്ടോ?_
*#ഉ*:* കറാഹത്തില്ല.
(തുഹഫ 7/256)
*----------*
*#ചോദ്യം*: _*വിവാഹം നിശ്ചയിച്ചു. നിക്കാഹ് കഴിഞ്ഞിട്ടില്ല വരന്‍ വധുവിന് മൊബൈല്‍ ഫോണ്‍, ആഭരണങ്ങള്‍ തുടങ്ങിയ സമ്മാനങ്ങളും കൊടുത്തു. പിന്നീട് ഇരുകൂട്ടരിലാരോ വിവാഹം വേണ്ടെന്നുവെച്ചു എന്നാല്‍ ആ സമ്മാനങ്ങള്‍ തിരിച്ചു വാങ്ങാമോ?_
*#ഉ*:* വാങ്ങാം. (ഫത്ഹുല്‍മുഈന്‍ 379)
*#ചോദ്യം*: _*സ്വര്‍ണ്ണം തന്നെ മഹര്‍ കൊടുക്കണമെന്നുണ്ടോ?_
*#ഉ*:* ഇല്ല. വില മതിക്കുന്ന എന്ത് വസ്തുക്കളും കൊടുക്കാം. നബി(സ)യുടെ പെണ്‍മക്കള്‍ക്ക് 500 ദിര്‍ഹം വെള്ളിയാണ് മഹറായി കിട്ടിയത്.
(ഫത്ഹുല്‍മുഈന്‍ 374)
*----------*
*#ചോദ്യം*: _*എനിക്ക് മഹര്‍ വേണ്ട എന്നു പറയാന്‍ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് അവകാശമുണ്ടോ?_
*#ഉ*:* ഉണ്ട്. അപ്പോള്‍ പുരുഷന് മഹര്‍ കൊടുക്കാതെ അവളെ വിവാഹം കഴിക്കാം.
(ഫത്ഹുല്‍മുഈന്‍ 267)
*#ചോദ്യം*: _*വിവാഹസദ്യ നല്‍കല്‍ രാത്രിയാണോ പകലാണോ ഉത്തമം?_
*#ഉ*:* രാത്രിയാണ് സുന്നത്ത്.
(തുഹഫ 7/498, ഫത്ഹുല്‍മുഈന്‍ 267)
പണ്ട് കാലത്തൊക്കെ കല്ല്യാണം രാത്രിയായിരുന്നല്ലോ.
*---- ------*
*#ചോദ്യം*: _*വിവാഹത്തിന് സദ്യ കൊടുക്കാന്‍ സാധിച്ചില്ല. എങ്കില്‍ പിന്നീട് ഒരു ദിവസം കൊടുക്കല്‍ സുന്നത്തുണ്ടോ?_
*#ഉ*:* തീര്‍ച്ചയായും സുന്നത്തുണ്ട്. ഇണ മരിച്ചുപോവുകയോ ത്വലാഖ് ചൊല്ലി പിരിയുകയോ ചെയതാല്‍ പോലും വിവാഹസദ്യയുടെ സുന്നത്ത് ബാക്കിയായി കിടക്കും. അത് വീട്ടുകയും ചെയ്യാം._
(തുഹഫ 7/496)
*#ചോദ്യം*: _*നമുക്ക് സുന്നത്ത് നോമ്പ് ഉണ്ടെങ്കില്‍ ക്ഷണിച്ച വിവാഹത്തിനോ മറ്റോ നാം പങ്കെടുക്കേണ്ടതുണ്ടോ?_
*#ഉ*:* ഉണ്ട്. മാത്രമല്ല വീട്ടുകാരനുവേണ്ടി നോമ്പ് മുറിക്കലും ഭക്ഷണം കഴിക്കലും സുന്നത്താണ്. മുറിക്കുന്നില്ലെങ്കില്‍ അവിടെ പങ്കെടുക്കുകയും ബറകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം.
(തുഹഫ 7/508)
*---------*
*#ചോദ്യം*: _*വിവാഹ ദിവസം വരന്‍റെ കൂടെ സല്‍ക്കാരത്തിന് പോകുന്ന ചില വിരുതന്മാര്‍ തമാശക്കായി അവിടെ നിന്ന്‍ വാഴക്കുല, ഫ്രൂട്ട്സ് തുടങ്ങിയവ എടുത്തുകൊണ്ടു പോരുന്നതില്‍ തെറ്റുണ്ടോ?_
*#ഉ*:* ഉണ്ട്. അതിഥിയായി വരുന്ന ആള്‍ക്ക് വിളമ്പിക്കൊടുത്ത ഭക്ഷണം കഴിക്കാം. ഒന്നും കൊണ്ടുവരികയോ പൂച്ചക്കോ മറ്റോ ഇട്ട് കൊടുക്കുകയോ പോലും ചെയ്യാന്‍ പാടില്ല. അതിന് വീട്ടുകാരന്‍റെ സമ്മതം വേണം.
(തുഹഫ 7/509)
*#ചോദ്യം: _*ഭക്ഷണം ടാബിളില്‍ വെച്ചതിനുശേഷമാണോ ഇരിക്കേണ്ടത്. അതോ ഇരുന്നതിന് ശേഷമാണോ വെക്കേണ്ടത്_
*#ഉ:* ഇരുന്നതിനുശേഷമാണ് ഭക്ഷണം കൊണ്ടുവെക്കേണ്ടത്. അത് ഭക്ഷണത്തോടുള്ള ബഹുമാനമാണ്. പാത്രങ്ങള്‍ എടുത്തതിനുശേഷമാണ് എണീക്കേണ്ടത്.
(ഇഹ്'യാ ഉലൂമിദ്ധീന്‍ 2/36)
*#ചോദ്യം: _*ഫ്രൂട്ട്സ് ഭക്ഷണത്തിന്‍റെ മുമ്പോ പിമ്പോ ഉത്തമം?
*#ഉ*:* ആദ്യം ഫ്രൂട്ട്സ് പിന്നെ മാംസം പിന്നെ മധുരം ഇതാണ് ശരിയായ ക്രമം.
(ശര്‍വാനി 7/512, ഇഹ്'യാ ഉലൂമിദ്ധീന്‍ 2/344)
*#ചോദ്യം: _*വരന്‍ നികാഹില്‍ പങ്കെടുക്കാതെ പകരം വേറെ ഒരാളെ വക്കാലത്ത് ആക്കാമോ?
*#ഉ:* ആക്കാം.
(തുഹഫ 5/344)
*----------*
*#ചോദ്യം: _*ഒരാള്‍ തന്‍റെ ഭാര്യയുടെ ഉമ്മയെ (അമ്മായിഉമ്മ) തൊട്ടാല്‍ വുളു മുറിയുമോ?_
*#ഉ:* ഇല്ല.
*#ചോദ്യം: _*വിവാഹ സദ്യ നല്‍കേണ്ടതെപ്പോഴാണ്?
*#ഉ:* വിവാഹസദ്യയുടെ ഏറ്റവും ഉത്തമമായ സമയം ഭാര്യ ഭര്‍ത്താക്കന്മാര്‍ സംയോഗത്തിലേര്‍പ്പെട്ട ശേഷമാണ്. അതാണ് നബിചര്യ. നികാഹ് മാത്രം കഴിഞ്ഞ ശേഷമാണെങ്കില്‍ വിവാഹസദ്യയുടെ അടിസ്ഥാന സുന്നത്ത് മാത്രം ലഭിക്കും.
(ഫത്ഹുല്‍മുഈന്‍ 378)
കല്യാണത്തിന്‍റെ വിഭവങ്ങള്‍ വിളമ്പുന്നതിന്‍റെ മുമ്പ് തന്നെ നികാഹ് നടത്തലാണ് വിവാഹസദ്യയുടെ സുന്നത്ത് ലഭിക്കാനുള്ള ഏക പോംവഴി. ചിലര്‍ ചെയ്യുന്നതുപോലെ സദ്യയും സല്‍ക്കാരവും എല്ലാം കഴിഞ്ഞ് നിക്കാഹ് നടത്തിയാല്‍ ആ സദ്യക്ക് 'വിവാഹ സദ്യ' എന്ന പുണ്യം ലഭിക്കില്ല. മിക്കയാളുകളും മനസ്സിലാക്കാത്ത ഒരു വിഷയമാണിത്
*#ചോദ്യം: _*വിവാഹം വൈകുന്നത് കാരണം മക്കള്‍ ഹറാമില്‍ വീണാല്‍ മാതാപിതാക്കള്‍ കുറ്റക്കാരാകുമോ?
*#ഉ:*ആകും.
--- ------
*#ചോദ്യം: _*പെണ്ണ്‍ കാണാന്‍ പോകുമ്പോള്‍ കൂടെ കൂട്ടുകാരെ കൂട്ടാമോ?
*#ഉ:* കൂടെക്കൂട്ടാം പക്ഷെ അവര്‍ക്ക് പെണ്ണിനെ കാണിച്ചുകൊടുക്കല്‍ ഹറാമാണ്.
അറിവുകൾ പഠിക്കുവാനും, മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും ശ്രമിക്കുക
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
*صلى الله على محمد صلى الله عليه وسل*
ഇത് മാക്സിമം ഷെയർ ചെയ്യുക, കാരണം ഇതൊരു ജാരിയായ സ്വദഖയാകുന്നു, ജാരിയായ സ്വദഖ എന്നാൽ ലോകാവസാനം വരെ അതിൻ്റെ പ്രതിഫലം വർദ്ധിച്ചുകൊണ്ടിരിക്കും എന്നർത്ഥം. നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ ഷെയർ ചെയ്യുന്നുവോ അതിൻ്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്കും വന്ന് ചേരും..

Sunday, April 09, 2017

കിതാബുകൾ തേടി ഇനിവലയണ്ട..!!

http://ifshaussunna.blogspot.in/2017/04/blog-post_7.html?m=1

കിതാബുകൾ തേടി ഇനിവലയണ്ട..!!
എവിടെ ഇരുന്നും കിടന്നും നിങ്ങൾക്ക്  ഏത് കിതാബും മുത്വാലഅ ചെയ്യാം വളരെ ഈസിയായി...
ഈ ബ്ലോഗിന്റെ ലിങ്ക് കളയാതെ സേവ് ചെയ്ത് വെക്കുക...

ഏത് കിതാബ് വേണമെങ്കിലും ഓപ്പൺ ബട്ടനിൽ അമർത്തൂ...
മക്തബയിൽ കയറിയാൽ വലത് വശത്ത് കൊടുത്ത ഫോൾഡറുകളിലൂടെ ഓരോ ബാബിലുമെത്താം,കുടാതെ മുകളിലെ സെർച്ച് ബാറിൽ ഇബാറത്ത് തിരയാം...

കൂടുതൽ കിതാബുകൾ അപ്ലോട് ചെയ്യപ്പെടും.(ഇ.അ)
ഈ ബ്ലോഗ് നിങ്ങൾ സേവ് ചെയ്ത് വെച്ചാൽ ആവശ്യ സമയത്ത് കിതാബ് സെർച്ച് ചെയ്ത് വലയേണ്ടിവരില്ല.