Sunday, October 18, 2015

ഖുർആനിൽ പ്രധാനമായും പ്രതിപാതിച്ചകാര്യങ്ങൾ !

ഖുർആനിൽ പ്രധാനമായും പ്രതിപാതിച്ചകാര്യങ്ങൾ !
〰〰〰〰〰〰〰〰〰〰
1⃣ ഖുർആൻ എന്ന പദത്തിന്റെ അർത്ഥം? വായിക്കപ്പെടുന്നത്

2⃣ ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥം? ഖുർആൻ

3⃣ഇസ്ലാമിൽ പാരായണം ആരാധനയായി നിശ്ചയിക്കപ്പെട
്ട ഏക ഗ്രന്ഥം? ഖുർആൻ

4⃣ഖുർആൻ അവതരിച്ചത് എത്ര കാലം കൊണ്ട്? 23 വർഷം

5⃣ഖുർആൻ അവതരിച്ച രാത്രിയുടെ പേര്? ലൈലത്തുൽ ഖദ്ർ

6⃣ഖുർആൻ അല്ലാഹുവിൻറെ സൃഷ്ടിയാണോ? അല്ല, അല്ലാഹുവിന്റെ വചനമാണ്.

7⃣ഖുർആൻ അവതരിക്കുന്നതിനു മുമ്പ് തന്നെ അതിന്റെ പൂർണരൂപം രേഖപ്പെടുത്തിയിരുന്നത് എവിടെ? ലൗഹുൽ മഹ്ഫൂദിൽ

8⃣ഖുർആനിന്റെ മറ്റു പേരുകൾ? അൽ-ഫുർഖാൻ, അദ്ദിക്ർ, അന്നൂർ, അൽ-ഹുദാ, അൽ-കിതാബ്

9⃣ആദ്യമായി അവതരിച്ച വചനങ്ങൾ ഏതു സൂറത്തിൽ? സൂറത്ത് അൽ-അലഖ് (96)

��ആദ്യമായി പൂർണമായി അവതരിച്ച സൂറത്ത്? അൽ-ഫാതിഹ

1⃣1⃣സൂറത്തുൽ ഫാതിഹയുടെ മറ്റു പേരുകൾ? ഉമ്മുൽ ഖുർആൻ, അസാസുൽ
ഖുർആൻ, അദ്ദുആ, അൽ-ഹംദ്, അൽ-കൻസ്

1⃣2⃣ഖുർആനിൽ ആകെ എത്ര സൂറത്തുകൾ ഉണ്ട്? 114

1⃣3⃣ഖുർആനിൽ ആകെ എത്ര ആയത്തുകൾ ഉണ്ട്? 6236

1⃣4⃣ഖുർആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം നിശ്ചയിച്ചത് ആര്? അല്ലാഹു

1⃣5⃣ഒന്നാമതായി ഖുർആൻ മനപ്പാഠമാക്കിയ വ്യക്തി? മുഹമ്മദ് നബി(സ)

1⃣6⃣ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ചത് ഏതു ഖലീഫയുടെ കാലത്ത്? ഒന്നാം ഖലീഫ അബൂബക്ർ(റ) വിന്റെ കാലത്ത്

1⃣7⃣ഹിജ്റക്ക് മുമ്പ് അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്? മക്കീ സൂറത്തുകൾ

1⃣8⃣ഹിജ്റക്ക് ശേഷം അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്? മദനീ സൂറത്തുകൾ

1⃣9⃣മക്കീ സൂറത്തുകളുടെ എണ്ണം? 86

2⃣0⃣മദനീ സൂറത്തുകളുടെ എണ്ണം? 28

2⃣1⃣ഏറ്റവും കുറവ് സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ? രണ്ടാം ജുസുഇൽ (അൽ-ബഖറ സൂറത്തിന്റെ ഒരു ഭാഗം മാത്രം)

2⃣2⃣ഏറ്റവും കൂടുതൽ സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ? എത്ര സൂറത്തുകൾ? മുപ്പതാം ജുസുഇൽ, 37 സൂറത്തുകൾ

2⃣3⃣ഖുർആനിലെ ഏറ്റവും വലിയ സൂറത്ത്? സൂറത്ത് അൽ-ബഖറ

2⃣4⃣ഖുർആനിലെ ഏറ്റവും ചെറിയ സൂറത്ത്? സൂറത്ത് അൽ-കൌസർ

2⃣5⃣ബിസ്മി കൊണ്ട് ആരംഭിക്കാത്ത സൂറത്ത്? സൂറത്ത് അത്തൗബ

2⃣6⃣രണ്ട് ബിസ്മിയുള്ള സൂറത്ത്? സൂറത്ത് അന്നംല്

2⃣7⃣ഖുർആനിൽ എത്ര ബിസ്മി എഴുതപ്പെട്ടിട്ടുണ്ട്? 114

2⃣8⃣ആയത്തോ ആയത്തിന്റെ ഭാഗമോ ആയ ബിസ്മികൾ ഏതെല്ലാം? സൂറത്ത് അൽ-ഫാതിഹയുടെ ആദ്യ ത്തിലും, സൂറത്ത് അന്നംലിലെ ആയത്ത് 30ലും ഉള്ളത്

2⃣9⃣ഖുർആനിലെ ഏറ്റവും മഹത്വമുള്ള ആയത്ത്? ആയത്തുൽ കുർസിയ്യ്

3⃣0⃣ഉറങ്ങുന്നതിനു മുമ്പ് ഓതിയാൽ അടുത്ത പ്രഭാതം വരെ അല്ലാഹുവിൻറെ സംരക്ഷണം ലഭിക്കാൻ കാരണമാകുന്ന ആയത്ത്? ആയത്തുൽ കുർസിയ്യ്

3⃣1⃣ആയത്തുൽ കുർസിയ്യ് ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്? സൂറത്ത് 2 അൽ-ബഖറ, ആയത്ത് 255

3⃣2⃣ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിന്റെ പേര്? ആയത്തുദ്ദൈൻ

3⃣3⃣ആയത്തുദ്ദൈൻ ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്? സൂറത്ത് 2 അൽ-ബഖറ, ആയത്ത് 282

3⃣4⃣ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിലെ പ്രതിപാദ്യ വിഷയം? കടമിടപാടുകളുടെ നിയമങ്ങൾ

3⃣5⃣ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്? സൂറത്ത് 2 അൽ-ബഖറ, 286 ആയത്ത്

3⃣6⃣സൂറത്ത് അൽ-ബഖറ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്? സൂറത്ത് 26 അശ്ശുഅറാ, 227 ആയത്ത്

3⃣7⃣അല്ലാഹുവിന്റെ പേരുകൾ നല്കപ്പെട്ട സൂറത്തുകൾ? ഫാത്വിർ (35), ഗാഫിർ (40), അർറഹ് മാൻ (55), അൽ-അഅ് ലാ (87)

3⃣8⃣പ്രവാചകന്മാരുടെ പേരിലുള്ള സൂറത്തുകൾ? യൂനുസ് (10), ഹൂദ്(11), യൂസുഫ്(12), ഇബ്റാഹീം (14), മുഹമ്മദ് (47), നൂഹ് (71)

3⃣9⃣പ്രവാചകന്മാരുടെതല്ലാത്ത വ്യക്തികളുടെ പേരുകളിലുള്ള സൂറത്തുകൾ? മർയം (19), ലുഖ്മാൻ (31)

4⃣0⃣രാജ്യങ്ങളുടെ പേര് നല്കപ്പെട്ട സൂറത്തുകൾ? റൂം (30), സബഅ് (34)

4⃣1⃣എല്ലാ ആയത്തിലും അല്ലാഹു എന്ന പദമുള്ള സൂറത്ത്? സൂറത്ത് മുജാദല

2⃣4⃣ﻑ ഇല്ലാത്ത സൂറത്ത്? അൽ-ഫാതിഹ

3⃣4⃣ ﻡ ഇല്ലാത്ത സൂറത്ത്? അൽ-കൌസർ

4⃣4⃣ ﺕഇല്ലാത്ത സൂറത്ത് ? അൽ-ഇഖ്ലാസ്

4⃣5⃣ ഖുർആനിന്റെ മൂന്നിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട സൂറത്ത്? അൽ-ഇഖ്ലാസ് (112)

4⃣6⃣ അല്ലാഹുവിൽ ശരണം തേടാൻ ഉപയോഗിക്കുന്നതിനാൽ അൽ-മുഅവ്വിദതൈനി എന്ന് അറിയപ്പെടുന്ന സൂറത്തുകൾ? അൽ-ഫലഖ് (113) , അന്നാസ് (114)

4⃣7⃣ അൽ-ഇഖ്ലാസ്, അൽ-ഫലഖ്, അന്നാസ് എന്നീ മൂന്നു സൂറത്തുകൾക്കും കൂടി പറയുന്ന പേര്? അൽ-മുഅവ്വിദാത്ത്

4⃣8⃣ ഇഹലോകത്തുള്ള എല്ലാത്തിനേക്കാളും എനിക്ക് പ്രിയങ്കരമായത്' എന്ന് നബി (സ) പറഞ്ഞത് ഏതു സൂറത്തിനെക്കുറി
ച്ചാണ്? സൂറത്ത് അൽ-ഫത്ഹ് (48)

4⃣9⃣ ആരാധനാകർമങ്ങളുടെ പേരുള്ള സൂറത്തുകൾ? ഹജ്ജ് (22), സജദ (32), ജുമുഅ (62)

5⃣0⃣ ഏതു സൂറത്തിനെക്കുറിച്ചാണ് അതു പാരായണം ചെയ്യപ്പെടുന്ന വീടുകളിൽനിന്ന് പിശാച് ഓടിപ്പോകും എന്ന് നബി(സ) പറഞ്ഞത്? സൂറത്ത് അൽ-ബഖറ

5⃣1⃣ ഖബർ ശിക്ഷയെ തടുക്കുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്? സൂറത്ത് അൽ-മുൽക് (67)

5⃣2⃣ പാപങ്ങൾ പൊറുക്കപ്പെടുന്
നതുവരെ അതിന്റെ ആൾക്കുവേണ്ടി ശുപാർശ ചെയ്യുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്? സൂറത്ത് അൽ-മുൽക് (67)

5⃣3⃣ വെള്ളിയാഴ്ച ഫജ്ർ നമസ്കാരത്തിന് ഓതൽ സുന്നത്തുള്ള സൂറത്തുകൾ? സൂറത്ത് സജദ (32), സൂറത്ത് അൽ ഇൻസാൻ (76)

5⃣4⃣
വിത്ർ നമസ്കാരത്തിൽ ഓതൽ സുന്നത്തായ സൂറത്തുകൾ? സൂറത്ത് അഅ് ലാ , കാഫിറൂൻ, ഇഖ് ലാസ്

5⃣5⃣ സ്ത്രീകളെ പ്രത്യേകം പഠിപ്പിക്കാൻ നബി(സ) പ്രോത്സാഹിപ്പിച്ച സൂറത്ത്? സൂറത്ത് അന്നൂർ (24)

5⃣6⃣ ഏതു സൂറത്തിൽ നിന്നുള്ള വചനങ്ങൾ കേട്ടതാണ് ഉമർ(റ)വിനെ ഇസ്ലാമിലേക്ക് ആകർഷിച്ചത്? സൂറത്ത് ത്വാഹാ (20)

5⃣7⃣ ദാരിദ്ര്യത്തെ തടയുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്? സൂറത്ത് അൽ-വാഖിഅ (57)

5⃣8⃣ ഏതു സൂറത്ത് അവതരിച്ചപ്പോഴാണ് നബി(സ)യുടെ വിയോഗത്തിന്റെ സൂചന മനസ്സിലാക്കി അബൂബക്ർ(റ) കരഞ്ഞത്? സൂറത്ത് അന്നസ്വ്ർ

5⃣9⃣ എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട സൂറത്ത്? സൂറത്ത് അൽ-അൻആം

6⃣0⃣ സൂറത്ത് ഗാഫിറിന്റെ മറ്റൊരു പേര്? സൂറത്ത് മുഅ്മിൻ

6⃣1⃣ സൂറത്ത് ഫുസ്സിലതിന്റെ മറ്റൊരു പേര്? സൂറത്ത് ഹാമീം സജദ

6⃣2⃣ സൂറത്തുൽ ഇൻസാനിന്റെ മറ്റൊരു പേര്? സൂറത്ത് അദ്ദഹ്ർ

6⃣3⃣ സൂറത്തുൽ ഇസ്റാഇന്റെ മറ്റൊരു പേര്? സൂറത്ത് ബനൂ ഇസ്രാഈൽ

6⃣4⃣ സൂറത്തുൽ ഇഖ് ലാസിന്റെ മറ്റൊരു പേര്? സൂറത്ത് അത്തൌഹീദ്

6⃣5⃣ ശിർകിൽ നിന്ന് അകറ്റുന്നത് (ﺑﺮﺍﺋﺔ ﻣﻦ ﺍﻟﺸﺮﻙ ) എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്? സൂറത്ത് അൽ-കാഫിറൂൻ

6⃣6⃣ നബി(സ)യോടൊപ്പം ശത്രുക്കൾ സുജൂദ് ചെയ്തത് ഏതു സൂറത്ത് കേട്ടപ്പോൾ? സൂറത്ത് അന്നജ്മ് (53)

6⃣7⃣ തസ്ബീഹ് കൊണ്ട് (സബ്ബഹ, യുസബ്ബിഹു പോലെ) തുടങ്ങുന്ന സൂറത്തുകൾക്ക് പൊതുവായി പറയുന്ന പേര്? മുസബ്ബിഹാത്ത്

6⃣8⃣ മുസബ്ബിഹാത്തുകൾ എന്നറിയപ്പെടുന്ന സൂറത്തുകൾ എത്ര? ഏതെല്ലാം? 7 സൂറത്തുകൾ - ഇസ്റാഅ് (17), ഹദീദ് (57), ഹശ്ർ (59), സ്വഫ്ഫ് (61), ജുമുഅ (62), തഗാബുൻ (64), അഅ് ലാ (87)

6⃣9⃣ ആയിരം ആയത്തുകളെക്കൾ ഉത്തമമായ ഒരു ആയത്ത് ഇവയിലുണ്ട്' എന്ന് നബി(സ) പറഞ്ഞത് എന്തിനെപ്പറ്റി? മുസബ്ബിഹാത്തുകളെപ്പറ്റി

7⃣0⃣ ഖുർആൻ പാരായണം ചെയ്യുമ്പോൾ പിശാചിൽനിന്ന് അല്ലാഹുവിൽ ശരണം തേടാൻ കല്പിക്കുന്നത് ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ? സൂറത്ത് അന്നഹ്ൽ, ആയത്ത് 98.

7⃣1⃣ ഇസ്ലാം മതത്തിന്റെ പൂർത്തീകരണം കുറിക്കുന്ന വചനം (അൽ യൗമ അക്മൽതു ലകും ദീനകും) ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ? സൂറത്ത് മാഇദ, ആയത്ത് 3

7⃣2⃣ ഖുർആൻ പാരായണനിയമങ്ങൾക്ക് മൊത്തത്തിൽ പറയുന്ന പേര്? തജ്.വീദ്

7⃣3⃣ ഖുർആൻ സാവധാനത്തിൽ വേണ്ടിടത്ത് നിർത്തി ഓതുന്നതിന് പറയുന്ന പേര്? തർതീൽ

7⃣4⃣ ചില ആയത്തുകൾ പാരായണം ചെയ്താൽ ചെയ്താൽ സുജൂദ് ചെയ്യൽ സുന്നത്താണ്. ഈ സുജൂദിന് പറയുന്ന പേര്? സുജൂദുത്തിലാവത്ത്

7⃣5⃣ സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ എത്ര? 15

7⃣6⃣ സുജൂദുത്തിലാവത്ത്തിന്റെ ആയത്ത് ആദ്യം അവതരിച്ചത് ഏതു സൂറത്തിൽ? സൂറത്ത് അന്നജ്മ് (53)

7⃣7⃣ സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ രണ്ടെണ്ണമുള്ള സൂറത്ത്? അൽ-ഹജ്ജ്

7⃣8⃣ ചില സൂറത്തുകളുടെ തുടക്കത്തിൽ കാണുന്ന (അലിഫ് ലാം മീം പോലുള്ള) കേവലാക്ഷരങ്ങൾക്ക് പറയുന്ന പേര്? ഹുറൂഫുൽ മുഖത്തആത്ത്

7⃣9⃣ ഹുറൂഫുൽ മുഖത്തആത്ത് കൊണ്ട് തുടങ്ങുന്ന സൂറത്തുകൾ എത്ര? 29

8⃣0⃣ ആകെ എത്ര അക്ഷരങ്ങൾ മുഖത്തആത്ത് ആയി വന്നിട്ടുണ്ട്? 14

8⃣1⃣ ഹുറൂഫുൽ മുഖത്തആത്തിൽ ഒറ്റ അക്ഷരമായി വന്നിട്ടുള്ളത് ഏതെല്ലാം? സ്വാദ് ഖാഫ്, നൂൻ

8⃣2⃣ ഹുറൂഫുൽ മുഖത്തആത്തിൽ സൂറത്തിന്റെ പേരായി വന്നിട്ടുള്ളവ ഏതെല്ലാം? സ്വാദ് (38), ഖാഫ് (50)

8⃣3⃣ ഹുറൂഫുൽ മുഖത്തആത്ത് ആയി കൂടിയത് എത്ര അക്ഷരങ്ങളാണ് ഒന്നിച്ചു വന്നിട്ടുള്ളത്? ഏവ? ഏതു സൂറത്തിൽ? 5 അക്ഷരങ്ങൾ - കാഫ്, ഹാ, യാ,ഐൻ, സ്വാദ് (ﻛﻬﻴﻌﺺ) - സൂറത്ത് മർയം

8⃣4⃣ ഹുറൂഫുൽ മുഖത്തആത്തിൽ കൂടുതൽ തവണ ആവർത്തിച്ചു വന്നത് ഏത്? എത്ര തവണ? (ﺣﻢ ) ഹാമീം, 7 തവണ (സൂറത്ത് 40 മുതൽ 46 വരെ)

8⃣5⃣ ഹുറൂഫുൽ മുഖത്തആത്ത് രണ്ടു കൂട്ടങ്ങളായി വന്നത് ഏതു സൂറത്തിൽ? അക്ഷരങ്ങൾ ഏവ? സൂറത്ത് അശ് ശൂറാ (42) - ഹാമീം, ഐൻ സീൻ ഖാഫ് (ﺣﻢ ﻋﺴﻖ ‏)

8⃣6⃣ അറബിയിലെ എല്ലാ അക്ഷരങ്ങളും ഉൾകൊള്ളുന്ന ഖുർആനിലെ രണ്ട് ആയത്തുകൾ? ആലു ഇംറാൻ 154, ഫത്ഹ് 29

8⃣7⃣ ഖുർആനിൽ ഏറ്റവുമധികം ആവർത്തിച്ചു പറഞ്ഞ മൂന്നു വിഷയങ്ങൾ? തൗഹീദ് (ഏകദൈവാരാധന), ആഖിറത്ത് (പരലോകം), രിസാലത്ത് (പ്രവാചകനിയോഗം)

8⃣8⃣ ലാ ഇലാഹ ഇല്ലല്ലാഹു എന്ന വാചകം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്? 2 തവണ (സ്വാഫ്ഫാത്ത് 35, മുഹമ്മദ് 19)

8⃣9⃣ ഖുർആനിൽ എത്ര നബിമാരുടെ പേര് പരാമർശിച്ചിട്ടുണ്ട്? 25

9⃣0⃣ ഖുർആനിൽ നബി(സ)യുടെ പേര് എത്ര തവണ വന്നിട്ടുണ്ട്? 5 തവണ (മുഹമ്മദ് 4 , അഹ് മദ് 1)

9⃣1⃣ ഖുർആനിൽ ഏറ്റവുമധികം തവണ പേര് പറയപ്പെട്ട നബി? എത്ര തവണ? മൂസാ നബി(അ) - 136 തവണ.

9⃣2⃣ ഖുർആനിൽ പേര് പറയപ്പെട്ട ഏക വനിത? മർയം (മർയം ഇബ്നത ഇംറാൻ)

9⃣3⃣ സത്യവിശ്വാസികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം? മർയം (അ), ഫിർഔന്റെ ഭാര്യ (പേര് പറഞ്ഞിട്ടില്ല)

9⃣4⃣ സത്യനിഷേധികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം? നൂഹ് നബി(അ)യുടെ ഭാര്യ, ലൂത്വ് നബി(അ)യുടെ ഭാര്യ

9⃣5⃣ ഖുർആനിൽ പേര് പറയപ്പെട്ട സ്വഹാബി? സൈദ് (സൈദ്ബ്നു ഹാരിസ) (റ)

9⃣6⃣ ഖുർആൻ പേരെടുത്തു പറഞ്ഞ് ശപിച്ച വ്യക്തി? അബൂലഹബ്

9⃣7⃣ ഖുർആനിൽ പറഞ്ഞ മക്കയുടെ മറ്റു പേരുകൾ? ബക്ക, ഉമ്മുൽ ഖുറാ, ബലദുൽ അമീൻ

9⃣8⃣ ഖുർആനിൽ പരാമർശിക്കപ്പെട
ുന്ന കത്ത് ആര് ആർക്ക് അയച്ചതാണ്? സുലൈമാൻ നബി (അ) സബഇലെ രാജ്ഞിക്ക് അയച്ചത്

9⃣9⃣ രണ്ടെണ്ണത്തിൽ ശിഫാ അഥവാ രോഗശമനം ഉണ്ടെന്നു ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്. അവ ഏതെല്ലാം? ഖുർആൻ, തേൻ

1⃣0⃣0⃣ രോഗം മാറാനും കണ്ണേറ്, സിഹ്ർ തുടങ്ങിയ പൈശാചിക ഉപദ്രവങ്ങൾ തടുക്കാനും ഖുർആൻ ആയത്തുകളും നബി(സ) പഠിപ്പിച്ച ദിക്റുകളും ദുആകളും ഉപയോഗിച്ച് മന്ത്രിക്കുന്നതിന് പറയുന്ന പേര്? റുഖ്യ ശറഇയ്യ

1⃣0⃣1⃣ ഖുർആനിന് തുല്യമായ ഒന്ന് (ഒരു ഗ്രന്ഥം/ പത്ത് അധ്യായങ്ങൾ/ ഒരു അധ്യായം) കൊണ്ടുവരാനുള്ള വെല്ലുവിളി ഖുർആനിൽ എത്ര സ്ഥലത്തുണ്ട്? 5 സ്ഥലത്ത്
(52:33-34, 17:88, 11:13, 10:37-38, 2:23)
ഇസ്ലലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നമ്മളിൽ നിന്നും ഇല്ലാതാക്കാൻ വിശ്വാസത്തിന്റെ വെളിച്ചം മനുഷ്യ സമൂഹത്തിന് എത്തിച്ച്ക്കെട്ക്കാൻ നിങ്ങളും പങ്കാളികളാവുക !
സത്യം മനസിലാക്കി ജീവിച്ച് മരിക്കാൻ അല്ലാഹു നമുക്ക് എല്ലാവർകും
ഹിദായത്ത് നൽകി 
അനുഗ്രഹിക്കുമാറാകട്ടെ....آمـــــــــــــين

ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവ് ഉപകാര പ്രതമയാൽ അതിൽ നിങ്ങൾകും പ്രതിഫലമുണ്ട് !

Wednesday, October 07, 2015

സ്ത്രീ ജുമുഅ ജമാ അത്ത്

സ്ത്രീ ജുമുഅ ജമാ അത്ത്

""""ആതിക ബീവി യുടെ പള്ളിയിൽ പോക്കും ഭർത്താക്കന്മാരായ ഉമർ റ, സുബൈറുബ്നു അവാം റ എന്നിവരു ടെ കടിനമായ   വെറുപ്പും, അടിക്കലും"""".......

പുത്തൻ വാദികള്‍ സ്ത്രീകളെ പര പുരുഷന്മാർ പങ്കെടുകുന്ന പള്ളിയിലേക്ക് കൊൻ ട് പോവാൻ പ്രധാനമായും

ഉദ്ധരിക്കാറുള്ള ഹദീസിൻ റ്റെയും ആതിക ബീവി റ യുടെ സംഭവത്തിൻ റ്റെയും യാഥാർത്ത്യം ചുവടെ...........

❓❓
ആതിക ബീവി റ പള്ളിയിൽ പോയിരുന്നത് ഉമർ റ അങ്ങേ അറ്റത്തെ വെറുപ്പുൻ ടായിരുന്നൊ ?????

അതെ ✅


""സാലിം റ യിൽ നിന്ന് നിവേദനം അദ്ദേഹം പറഞ്ഞു ഉമർ റ തിന്മകളോട് എപ്പോഴും വെറുപ്പുള്ള ആളായിരുന്നു. താൻ നിസ്ക്കാരത്തിന്ന് വേൻ ടി പുറപ്പെടുംബോള്‍ സൈദിൻ റ്റെ മകള്‍ ആതിക റ തന്നോടനുഗമിക്കും .

ഉമർ റ അത് ഷക്തമായി വെറുത്തിരുന്നു.

പക്ഷെ അവർ അത് തടഞ്ഞില്ല . നിങ്ങളുടെ സ്ത്രീകള്‍ നിസ്ക്കാരത്തിലേക്കനുമതി തേടിയാൽ നിങ്ങളവരെ തടയരുതെന്ന് നബി സ പറഞ്ഞിരിക്കുന്നുവെന്നദ്ദേഹം പറയാറുൻ ടായിരുന്നു""""""........ ( അഹ്മദ് )........

മറ്റൊരു റിപ്പോർട്ടിൽ കാണാം

"""" ഉമർ റ മഹതിയോട് പറയാറുൻ ടായിരുന്നു അല്ലാഹുവാണേ !!!!!! തീർച്ചയായും ഞാനതിഷ്ട്ടപ്പെടുന്നില്ലെന്ന് നിനക്കറിയാം"""""
( മുസ്വന്നഫ് 3/148).....

❌❌❌
ഇവിടെ ഒരു സംഷയം തോന്നിയേക്കാം
ഉമർ എന്ത് കൊൻ ട് പ്രത്യക്ഷത്തിൽ  തടഞ്ഞില്ലെന്ന്

✅✅
അതിൻ റ്റെ മറുപടി അത് നബി സ യോടുള്ള ഹദീസ് മഹതിയവർകള്‍ പറഞ്ഞതിനെ പ്രത്യക്ഷത്തിൽ എതിർക്കുന്നത് ഹദീസിനോടും നബി സ യോടുമുള്ള അപമര്യാദയായി ഉമർ റ  കൻ ടത് കൊൻ ടാണ് ...

ഇതിന്ന് ഉപോൽഫലകമായ മറ്റൊരു സംഭവം കൂടി നോക്കൂ

ഇമാം അബൂ യൂസുഫ് റ വിൽ നിന്ന് മുല്ലാ അലിയ്യുൽഖാരി റ ഉദ്ദരിക്കുന്നു.

""നബി സ ക്ക് ചെരങ്ങ ഇഷ്ട്ടമായിരുന്നുവെന്ന ഹദീസ് അദ്ദേഹം ഉദ്ധരിച്ചപ്പോള്‍ ഒരാള്‍ പറഞ്ഞു   '' അതെനിക്കിഷ്ട്ടമില്ല '' അപ്പോള്‍ അബൂ യൂസുഫ് റ വാള് ഉറയിൽ നിന്ന് ഊരി ആ വ്യക്തിയോട് പറഞ്ഞു  "" നീ നിൻ റ്റെ ഈമാൻ പുതുക്കൂ"""" അല്ലെങ്കിൽ നിന്നെ ഞാൻ കൊന്ന് കളയും """"

ഇത്തരം സംഭവങ്ങള്‍ സലഫുകളിൽ നിന്ന് ധാരാളം ഉദ്ദരിക്കപെട്ടിൻ ട്  ( ലാമിഉദ്ദറാരി)......

യതാർത്തത്തിൽ ആ ഹദീസിൻ റ്റെ പൊരുള്‍ മനസ്സിലാക്കിയ ഉമർ റ തന്ത്രത്തിലൂടെ മഹതിയവർകളെ നിർത്തിക്കുകയായിരുന്നു....

ഉമർ റ സ്വന്തം ഭാര്യ പള്ളിയിൽ പോകുന്നത് നിർത്തലാക്കാൻ വേൻ ടി തന്ത്ര പരമായി അടിക്കുന്നു.......ചുവടെ

""""""""ഉമർ റ വിൻ റ്റെ ഭാര്യ ആതിഖ ബീവി റ പള്ളിയിൽ പോകാൻ സമ്മതം തേടാറുൻ ടായിരുന്നു . അദ്ദേഹം ഒന്നും പ്രതികരിക്കില്ല . നിങ്ങള്‍ തടയിഞ്ഞില്ലെങ്കിൽ ഞാൻ പോകുമെന്ന് മഹതിയും . അല്ലാഹുവിൻ റ്റെ അടിമകളെ ( സ്ത്രീകളെ)  നിങ്ങള്‍ പള്ളികളെ തൊട്ട് തടയരുതെന്ന നബി വാക്യം അദ്ദേഹം തടയാറുമില്ല .

അങ്ങനെയിരിക്കെ ഒരു ദിവസം ആതിഖ ബീവി റ സുബ് ഹിക്ക് പള്ളി യിലേക്ക് പുറപ്പെട്ടപ്പോള്‍ ഉമർ റ മുംബെ പോവുകയും ഇരുട്ടിൽ വഴിയിൽ ഒളിച്ചിരിക്കുകയും ചെയ്തു. മഹതി സ്തലത്തെത്തിയപ്പോള്‍ അവരുടെ മേൽ ചാടി വീഴുകയും സ്തന ഭാഗത്ത് പിടിച്ച് ഞെക്കുകയും ചെയ്തു. ആരാണെന്നറിയാതിരിക്കാൻ ഉനർ റ ഒന്നും മിൻ ടാതെ അടങ്ങിയിരുന്നു.

ആതിക ബീവി റ വീട്ടിലേക്ക് മടങ്ങി . പള്ളി യിലേക്ക് തിരിക്കാൻ സാധിച്ചതുമില്ല . പിന്നീട് മഹതി പള്ളിയിലേക്ക് പുറപ്പെട്ടിട്ടില്ല .

എന്ത് കൊൻ ടാണ് ഇപ്പോള്‍ പുറപ്പെടാത്തതെന്ന ഉമർ റ വിൻ റ്റെ ചൊദ്യത്തിന്ന് ജനങ്ങള്‍ ദുഷിച്ചിരിക്കുന്നു എന്നാണ് മഹതി മറുപടി പറഞ്ഞത് . ഉമർ റ അതൻ ഗീകരിക്കുകയും ചെയ്തു. അദ്ദേഹത്തെ അനുഗമിക്കാനാണ് നമ്മോടുള്ള  കൽപ്പന . അദ്ദേഹം ഉമറയ്നിയിലും സുപ്രസിദ്ധ ഖലീഫമാരിലും പെട്ട ആളാണ്"""""""

( ബഹ്ജത്തുന്നുഫൂസ് 1/212,,,,,
ഇതേ സംഭവം ഇബ്നു കസീർ തൻ റ്റെ അൽ ബിദായത്തു വന്നിഹായയിലും (6/432)..  വ്യ്ക്തമാക്കിയിട്ടുൻ ട്.....

എനി ഉമർ റ വഫാത്തിന്ന് ശേഷം ആതിക ബീവി റ പള്ളിയിൽ പോകാറുൻ ടായിരുന്നല്ലൊ എന്ന ചോദ്യമാണെങ്കിൽ
മറുപടി ചുവടെ....

അബൂ അംറ് റ തൻ റ്റെ തംഹീദിൽ പറയുന്നു . ഉമർ റ ആതിഖ ബീവിയെ വിവാഹാൻവേഷണം നടത്തിയപ്പോള്‍ തന്നെ  അടിക്കരുതെന്നും അവകാഷങ്ങള്‍ തടയരുതെന്നും നിബന്ധന വെച്ചു . പിന്നീട് സുബൈർ റ വിവാഹാൻവേഷ ണം  നടത്തിയപ്പോഴും( ഉമർ റ വിന്ന് ശേഷം ) ഇതേ നിബന്ധന വെച്ചു .

സുബൈർ റ ഒരു തന്ത്രം പയറ്റി

അഥവാ ആതിഖ ബീവി റ ഇഷാ നിസ്ക്കാരത്തിന്ന് പുറപ്പെട്ടപ്പോള്‍ ഒളിഞ്ഞിരുന്ന് തൻ റ്റെയടുത്തെത്തിയപ്പോള്‍ ഊരക്കെട്ടിൽ അടിച്ചു . മഹതി മടങ്ങിപ്പോവുകയും  ......ഇന്നാലില്ലാഹി ...... ചൊല്ലുകയും ജനങ്ങള്‍ ചീത്ത സ്വഭാവക്കാരായി എന്ന് പരിതപ്പിക്കുകയും ചെയ്തു . ആതിക ബീവി റ പിന്നീട് പള്ളിയിലേക്ക് പോയിരുന്നില്ല...

(അൽ ഇസ്വാബ 4/346)..

ഇതേ സംഭവം ഉസ്ദുൽ ഗാബ 5/499 ഇബ്നുൽ അസീറും ഉദ്ധരിച്ചിട്ടുൻ ട്....

Points.......

നബി സ യിൽ നിന്ന് നേരിട്ട് ദീൻ പടിച്ച സ്വഹാബത്തിൻ റ്റെ ഈ പ്രവർത്തി നാം മാത്ർകയാക്കുക......

സ്വഹാബത്ത് നബിയോടൊപ്പമാണ് ജീവിച്ചത് ഒോരോ ഹദീസിൻ റ്റെ പൊരുളും മനസ്സിലാക്കിയത് എേറ്റവും കൂടുതൽ സ്വഹാബത്താണ് .

അതിനാൽ സ്ത്രീകളെ പള്ളിയെ തൊട്ട് തടയരുത് എന്ന ഹദീസ് കേട്ട അവർ പള്ളിയിൽ പോകുന്ന സ്ത്രീകളെ അടിച്ചതും വിലക്കിയതും, കല്ല് വാരിയെറിഞ്ഞതും ഒക്കെ ഹദീസിൻ റ്റെ പൊരുള്‍ മനസ്സിലാക്കിയത് കൊൻ ടാണ്.......

അനിവാര്യ കാര്യങ്ങള്‍ക്ക് പള്ളി തടയരുതെന്ന നിർദ്ദേശമുള്ളത് കൊൻ ട് സർവ്വതിനും അത് തുറന്ന് കൊടുക്കണമെന്ന് ആരും മനസ്സിലാക്കില്ല......

ചുരുക്കത്തിൽ അടിച്ചതും കല്ല് വാരിയെറിഞ്ഞതും ഉമർ റ, ആയാലും  സുബൈറുബ്നു അവ്വാം റ,  ആയാലും   അബ്ദുല്ലാഹിബ്നു മസ് ഊദ് റ ആയാലും നാശമുൻ ടാകുമെന്ന് കൻ ടാൽ പള്ളിയിൽ പോകാൻ പാടില്ലെന്ന കർമ്മ ശാസ്ത്ര പൻ ടിതരുടെ പ്രസ്താവനകള്‍ക്ക് അടിവരയിടുന്നതാണ് ആതിക ബീവി റ യുടെ സംഭവം.

അത് മഹതിയവർകളോട്  ഉമർ റ എന്ത് കൊൻ ടാണ് ഇപ്പോള്‍  പള്ളിയിലേക്ക് പുറപ്പെടാത്തതെന്ന ചോദ്യത്തിന്ന് മഹതിയവർകള്‍ പറഞ്ഞ  മറുപടി  ജനങ്ങള്‍ ദുഷിച്ചിരിക്കുന്നു, നാശമായിരിക്കുന്നു എന്നാണ്..........

അതിനാൽ ആതിഖ ബീവി റ യെ മാത്റ്കയാക്കുന്ന  സ്ത്രീകള്‍ ഫിത് നയും, ഫസാദും വ്യാപകമായ ഇക്കാലത്ത് പള്ളിയിൽ പോക്ക് നിറുത്തുകയാണ് വേൻ ടത്......

ദുആ വസിയ്യത്തോടെ
സിദ്ദീഖുൽ മിസ്ബാഹ്...

അവലംബം....( സ്ത്രീ ജുമുഅ ജമാ അത്ത് പ്രമാണങ്ങളിൽ other..  കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ.... അല്ലാഹു ആഫിയത്തുള്ള ദീർഗായുസ്സ് പ്രധാനം  ചെയ്യട്ടെ ആമീൻ......).......

Friday, October 02, 2015

നിസ്ക്കാര ക്രമം

(1) നിയ്യത്ത്:
നിയ്യത്ത് എന്നാല്‍ ഒരുകാര്യം നിശ്ചയിച്ചുറപ്പിക്കുക, ഉദ്ദേശിക്കുക എന്നാണ് ഭാഷാര്‍ഥം. നിസ്കരിക്കുന്നവന്‍ തക്ബീറതുല്‍ ഇഹ്റാമിന്റെ സമയത്ത് നിയ്യത്ത് മനസ്സില്‍ കൊണ്ടുവന്നിരിക്കണം. നാവുകൊണ്ട് ഉച്ചരിക്കല്‍ നിര്‍ബന്ധമില്ലെങ്കിലും സുന്നത്താണ്. ഉമര്‍ (റ) വില്‍ നിന്ന് നിവേദനം ചെയ്യുന്ന ഹദീസില്‍ നിന്ന് നിയ്യത്തിന്റെ അനിവാര്യത നമുക്ക് മനസ്സിലാക്കാവുന്നതാണ്. നബി(സ്വ) അരുള്‍ ചെയ്യുന്നു. നിശ്ചയം എല്ലാ കര്‍മങ്ങളുടെയും സ്വീകാര്യത നിയ്യത്തുകള്‍ കൊണ്ട് മാത്രമാണ്. ഒരോ മനുഷ്യനും അവന്‍ ഉദ്ദേശിച്ചത് മാത്രമാണുള്ളത് (ബുഖാരി മുസ്ലിം). വീട്ടില്‍ നിന്ന് പള്ളിയിലേക്കോ നിസ്കാരസ്ഥലത്തേക്കോ ഉള്ള യാത്ര നിയ്യത്തായി പരിഗണിക്കപ്പെടുകയില്ല. മുകളില്‍ പറഞ്ഞപോലെ, തക്ബീറതുല്‍ ഇഹ്റാമിന്റെ സമയത്ത് നിയ്യത്ത് മനസ്സില്‍ കൊണ്ടുവരികയും അത് തക്ബീറിനോട് ചേര്‍ന്നു വരികയും വേണം. ജമാഅത്തായി നിസ്കരിക്കാന്‍ വേണ്ടി ഓടിപ്പോകുന്ന വ്യക്തി അല്‍പനേരം അണിയില്‍ (സ്വഫ്) നിന്ന ശേഷം നിയ്യത്ത് മനസ്സില്‍ കൊണ്ടു വന്ന് തക്ബീര്‍ ചൊല്ലി മാത്രമേ ഇമാമുള്ള നിസ്കാരത്തിലേക്ക് പ്രവേശിക്കാവൂ. അഥവാ നിറുത്തത്തില്‍ തന്നെയാണ് നിയ്യത്തും തക്ബീറതുല്‍ ഇഹാറാമും വേണ്ടത്. അല്ലാതിരുന്നാല്‍ നിസ്കാരം സാധുവാകുകയില്ല.
നിയ്യത്ത് എങ്ങനെ
ഞാന്‍ നിസ്കരിക്കുന്നുവെന്നും ഏത് നിസ്കാരമാണെന്നും ഫര്‍ളാണെങ്കില്‍ ഫര്‍ളെന്നും കരുത ലാണ് നിര്‍ബന്ധം. റക്അത്തിന്റെ എണ്ണം, അദാഅ്, ഖളാഅ്, ഖിബിലാക്ക് മുന്നിടുന്നു എന്നിവ കരുതല്‍ സുന്നത്താണ്. മഅ്മൂമാണെങ്കില്‍ ഇമാമോടുകൂടി എന്ന് കൂടി കരുതണം. അപ്പോള്‍ പൂര്‍ണ്ണ രൂപം ഇങ്ങനെ മനസ്സിലാക്കാം. ഉദാ: സ്വുബ്ഹി എന്ന ഫര്‍ള് നിസ്കാരം രണ്ട് റക്അത് ഖിബിലക്ക്് മുന്നിട്ട് ഇമാമോടു കൂടെ അദാആയി അല്ലാഹുവിന് വേണ്ടി ഞാന്‍ നിസ്കരിക്കുന്നു.

(2) തക്ബീറത്തുല്‍ ഇഹ്റാം :
അല്ലാഹു അക്ബര്‍ എന്നാണ് തക്ബീറിന്റെ വാക്യം. അല്ലാഹു മഹാനാകുന്നു എന്നാണ് ഇതിന്നര്‍ഥം. ഇത് അറബിയില്‍ തന്നെ പറയല്‍ നിര്‍ബന്ധമാണ്. മത്രമല്ല അര്‍ഥത്തെ ബാധിക്കുന്ന രൂപത്തില്‍ അക്ഷരങ്ങളെ മാറ്റുകയോ നീട്ടുകയോ ചെയ്താലും പരിഗണിക്കപ്പെടുകയില്ല. നിന്ന് നിസ്കരിക്കുന്നവര്‍ ശരിക്കും നിവര്‍ന്നു നിന്നാകണം തക്ബീര്‍ ചൊല്ലേത്. റുകൂഇലുള്ള ഇമാമിനെ പ്രാപിക്കാന്‍ വേണ്ടി ഓടിച്ചെന്ന് റുകൂഇലേക്ക് പോയ്കൊണ്ടിരിക്കെ തക്ബീറ് ചൊല്ലുന്നത് സാധുവല്ല. റുകൂഇല്‍ ശരീരം പൂര്‍ണമായി അടങ്ങാന്‍ ആവശ്യമായ സമയം ഇമാമിനോടൊപ്പം ലഭിച്ചില്ലെങ്കില്‍ പ്രസ്തുത റക്അത് പരിഗണിക്കപ്പെടുന്നതല്ല. നിസ്കാരത്തിന് പോവുക, ഓടി പോവരുത്. നടന്നുകൊണ്ട ് പോവുക, ജമാഅത്തായി കിട്ടിയത് നിസ്കരിക്കുക. അല്ലാത്തവ സ്വന്തമായി പൂര്‍ത്തിയാക്കുകയും ചെയ്യുക, ഇതാണ് നബി(സ്വ)യുടെ നിര്‍ദേശം.

(3) നില്‍ക്കാന്‍ കഴിവുള്ളവന്‍ നല്‍ക്കല്‍:
ഇത് ഫര്‍ള് നിസ്കാരത്തില്‍ നിര്‍ബന്ധമാണ് എന്നത് ഖുര്‍ആന്‍ ഹദീസ് ഇജ്മഅ് എന്നിവകൊണ്ട് സ്ഥിരപ്പെട്ടതാണ്. അല്ലാഹു പറയുന്നു നിസ്കാരങ്ങളെ വിശിഷ്യാ മധ്യ നിസ്കാരത്തെ നിങ്ങള്‍ കാത്ത് സൂക്ഷിക്കുകയും അല്ലാഹുവിന്റെ മുമ്പില്‍ ശാന്തരായി നില്‍ക്കുകയും ചെയ്യുവീന്‍.
ഫര്‍ള് നിസ്കാരത്തില്‍ നില്‍ക്കാന്‍ സാധിക്കാത്തവന്‍ ഇരുന്നോ കിടന്നോ കഴിയും വിധം നിസ്കരിച്ചാല്‍ മതി. അവര്‍ക്കതിന് പരിപൂര്‍ണ പ്രതിഫലം ലഭിക്കുകയും ചെയ്യും. നബി(സ്വ) പറഞ്ഞതായി അബൂ മൂസാ(റ) നിവേദനം ചെയ്യുന്നു. ഒരാള്‍ രോഗത്തിലോ യാത്രയിലോ ആയാല്‍ താന്‍ ആരോഗ്യവാനും സ്ഥിരവാസക്കാരനുമായിരുന്നപ്പോള്‍ ചെയ്തിരുന്ന പുണ്യകര്‍മത്തിന്റെ പ്രതിഫം അല്ലാഹു അവനു രേഖപ്പെടുത്തും (ബുഖാരി).

4) ഫാതിഹഃ ഓതല്‍
നിസ്കാരത്തിന്റെ നാലാമത്തെ ഫര്‍ളാകുന്നു ഫാതിഹഃ ഓതല്‍. ഓരോ റക്അതിലും ഫാതിഹഃ ഓതല്‍ നിര്‍ബന്ധമാണ്. എന്നാല്‍, റുകൂഇല്‍ ഇമാമിനെ തുടരുകയും അവനോടൊപ്പം റുകൂഇല്‍ അടങ്ങിത്താമസിക്കാന്‍ സമയം ലഭിക്കുകയും ചെയ്തവന് ഫാതിഹഃ ഓതിയില്ലെങ്കിലും അത് റക്അതായി പരിഗണിക്കപ്പെടുമെന്ന് പണ്ഢിതന്മാര്‍ ഏകോപിച്ച് പറയുന്നു. ഫാതിഹഃയുടെ നിര്‍ബന്ധം കുറിക്കുന്ന ഹദീസുകള്‍ നിരവധിയുണ്ട്. “നബി (സ്വ) പറഞ്ഞു. ഫാതിഹഃ ഓതാത്തവന് നിസ്കാരമില്ല”(ബുഖാരി). ഉബാദത്ത്ബ്നു സ്വാമിത് (റ) നിന്ന് നിവേദനം:“ഞങ്ങള്‍ നബി (സ്വ) യോടൊപ്പം നിസ്കരിച്ചു, നബി (സ്വ) യുടെ മേല്‍ ഓത്ത് ഭാരമായി, നിസ്കാരം കഴിഞ്ഞ ശേഷം തങ്ങള്‍ ചോദിച്ചു, നിങ്ങള്‍ ഇമാമിന്റെ പിന്നില്‍ നിന്ന് ഓതാറുണ്ടോ? ഞാനങ്ങനെ ധരിക്കുന്നു, ഞങ്ങള്‍ പറഞ്ഞു. അതെ ഓതാറുണ്ട്. അപ്പോള്‍ നബി (സ്വ) പറഞ്ഞു. നിങ്ങള്‍ ഉമ്മുല്‍ ഖുര്‍ആന്‍ മാത്രം ഓതുക, അത് ഓതാത്തവനു നിസ്കാരമില്ല”(ബുഖാരി).

5 )റുകൂഅ് ചെയ്യല്‍
നിസ്കാരത്തിന്റെ അഞ്ചാമത്തെ ഫര്‍ളാണ് റുകൂഅ് ചെയ്യല്‍. നിറുത്തത്തില്‍ സ്രഷ്ടാവിനെ ആവോളം പുകഴ്ത്തുകയും അവന്റെ മുമ്പില്‍ ആവശ്യങ്ങളെല്ലാം സമര്‍പ്പിക്കുകയും അതിലുപരി തന്റെ ശാശ്വത വിജയത്തിന്റെ നിദാനമായ ഹിദായത്ത് (സന്മാര്‍ഗം) ലഭ്യമാകാനും ആ പാതയില്‍ തന്നെ സ്ഥിരപ്പെടുത്താനുമായി ആത്മാര്‍ഥമായി തേടിയ ശേഷം, യജമാനന്റെ മുമ്പില്‍ അവന്‍ കല്‍പിച്ച പ്രകാരം കുമ്പിടുകയാണ്. “വിശ്വാസികളെ, നിങ്ങള്‍ റകൂഉം സുജൂദും ചെയ്യുക, നിങ്ങള്‍ നാഥനെ ആരാധിക്കുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുക, നിങ്ങള്‍ വിജയിക്കാന്‍ വേണ്ടി”എന്ന സൂറതുല്‍ ഹജ്ജ് 66-ാ മത്തെ സൂക്തം റുകൂഇന്റെ നിര്‍ബന്ധത്തെ വിളിച്ചറിയിക്കുന്നു.

6 ) ഇഅ്തിദാല്‍
റുകൂഇല്‍ നിന്ന് ഉയര്‍ന്ന് പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങുക എന്നതാണ് ഇഅ്തിദാല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്, നിസ്കാരത്തിന്റെ മറ്റൊരു ഫര്‍ളായ ഇതും മൂന്നാമത്തെ ഫര്‍ളായ ഖിയാമും തമ്മില്‍ വ്യത്യാസമുണ്ടെന്നത് പേര് കൊണ്ട് തന്നെ ബോധ്യപ്പെടുന്നതാണ്, മുതുക് നേരയാകും വരെ നി വര്‍ന്ന് നിന്നാലെ നബിചര്യ പാലിച്ചവനാകൂ. അബൂ ഹുമൈദിനിസ്സാഇദി (റ) യില്‍ നിന്ന് ഇമാം ബുഖാരി (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍, നബി (സ്വ) യുടെ മുതുകെല്ലു നിവരുംവരെ നിവര്‍ന്നിരുന്നു എന്ന് കാണാവുന്നതാണ്.

7)സുജൂദ്
നിസ്കാരത്തിലെ പ്രധാനപ്പെട്ട ഒരു ഫര്‍ളാണ് സുജൂദ്. ഇഅ്തിദാലില്‍ നിന്ന് തക്ബീര്‍ ചൊല്ലി വിനയവും വണക്കവുമെല്ലാം അതിന്റെ പാരമ്യതയില്‍ എത്തുന്ന സുജൂദിലേക്ക് നീങ്ങാനുള്ള ഖുര്‍ആന്റെ ആഹ്വാനം ശ്രദ്ധിക്കൂ.“നീ രക്ഷിതാവിനെ പ്രശംസ കൊണ്ട് വാഴ്ത്തുകയും സുജൂദ് ചെയ്യുന്നവരില്‍ പെടുകയും ചെയ്യുക, മരണം ആഗതമാകും വരെ നീ നിന്റെ നാഥനെ ആരാധിക്കുക” (ഹിജ്റ്-98-99). ഇനിയും ഖുര്‍ആനില്‍ പല സ്ഥലങ്ങളില്‍ സുജൂദിന്റെ സ്ഥാനവും ഫലങ്ങളും പ്രതിപാദിച്ചതായി കാണാം. നബി (സ്വ) പറയുന്നു, പിന്നെ അനക്കം അടങ്ങും വിധത്തില്‍ സുജൂദ് ചെയ്യുക (ബുഖാരി).
സുജൂദില്‍ ഏഴ് അവയവങ്ങള്‍ നിലത്ത് വെക്കണം, ഇബ്നു അബ്ബാസി (റ) ല്‍ നിന്നുള്ള നിവേദനത്തില്‍ കാണാം. നബി (സ്വ) പറഞ്ഞു: “ഏഴ് അസ്ഥികളുടെ മേല്‍ സുജൂദ് ചെയ്യാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. നെറ്റി (ഇത് പറയുമ്പോള്‍ അവിടുന്ന് മൂക്കിന്റെ നേരെ ചൂണ്ടി) രണ്ടു കൈകള്‍, രണ്ടുകാല്‍ മുട്ടുകള്‍, രണ്ട് പാദങ്ങളുടെ അഗ്രങ്ങള്‍ എന്നിവയുടെ മേലില്‍”(ബുഖാരി മുസ്ലിം).

8)ഇരുത്തം
ഓരോ റക്അത്തിലും മേല്‍ പറഞ്ഞ നിബന്ധനകള്‍ മുഴുവന്‍ പാലിച്ചുകൊണ്ട് രണ്ട് സുജൂദ് ചെയ്യല്‍ നിര്‍ബന്ധമാണ്. നിസ്കാരത്തിന്റെ അടുത്ത ഫര്‍ള് രണ്ട് സുജൂദുകള്‍ക്കിടയിലുള്ള ഇരു ത്തമാണ്. ഒന്നാം സുജൂദില്‍ നിന്ന് തക്ബീര്‍ ചൊല്ലി ഈ ഇരുത്തത്തിലേക്ക് പ്രവേശിക്കണം, ഇടതു കാല്‍ പാദം പരത്തിവെച്ച് അതിന്മേലാണ് ഇരിക്കേണ്ടത്, വലത്തെ കാലിന്റെ വിരലുകളുടെ പള്ള നിലത്ത് തട്ടും വിധം വലത് കാല്‍ നാട്ടിവെക്കുകയാണ് വേണ്ടത്, സുന്നത്തായ രൂപം ഇങ്ങനെയാണ്, ഇതിന് ‘ഇഫ്തിറാഷ്’ന്റെ ഇരുത്തം എന്നാണ് പറയുക.

9) ഥുമഅ്നീനത്ത്
അടക്കം അനങ്ങല്‍ എന്നാണ് ഇതിന്റെ അര്‍ഥം, റുകൂഅ്, സുജൂദ്, ഇടയിലെ ഇരുത്തം, ഇഫ്തിറാഷിന്റെ ഇരുത്തം ഇവയില്‍ അടങ്ങിതാമസിക്കല്‍ നിസ്കാരത്തിന്റെ ഒമ്പതാമത്തെ ഫര്‍ളാകുന്നു. എല്ലാ അംഗങ്ങളും ആ ഫര്‍ളില്‍ സ്ഥിരമാവുകയെന്നാ ണിതു കൊണ്ട് വിവക്ഷിതം.

10).തശഹ്ഹുദ് (അത്തഹിയ്യാത്ത്)
നിര്‍ത്തത്തിലും റുകൂഅ് സുജൂദ് തുടങ്ങിയവയിലുമെല്ലാം സ്രഷ്ടാവിനെ പുകഴ്ത്തു കയും തന്റെ കഴിവുകേടുകള്‍ അവന്റെ മുന്നില്‍ എണ്ണിപ്പറയുകയും ചെയ്ത വിശ്വാസി യജമാനനുമായുള്ള സംഭാഷണത്തില്‍ നിന്ന് വിരമിക്കും മുമ്പ് അത്മീയമായും മാനസികമായും അല്ലാഹുവിലേക്ക് ഒരു മിഅ്റാജ് നടത്തുകയാണ് അത്തഹിയ്യാത്തിലൂടെ.

11).ഇരുത്തം
അത്തഹിയ്യാത്തിനും സ്വലാത്തിനും ശേഷം സലാം വീട്ടാന്‍ വേണ്ടി ഇരിക്കല്‍ നിസ്കാര ത്തിന്റെ മറ്റൊരു ഫര്‍ളാകുന്നു. അത് ഉപേക്ഷിച്ചാല്‍ നിസ്കാരം സാധുവാകുകയില്ല.

12)സ്വലാത്ത്
സ്വലാത്തിന്റെ വാചകം നിര്‍ണ്ണിതമല്ലാത്തതുകൊണ്ട് തന്നെ എങ്ങനെ സ്വലാത്ത് ചൊല്ലിയാലും ഫര്‍ള് വീടുന്നതാണ്. അല്ലാഹുവെ, നബി (സ്വ) ക്ക് നീ ഗുണം ചെയ്യേണമെ, എന്നര്‍ഥം വരുന്ന രൂപത്തില്‍ അത് നിര്‍വ്വഹിക്കുക. ഇബ്നു ഉമര്‍ (റ) പറയുന്നത് ശ്രദ്ധിക്കൂ. നബി (സ്വ) പറഞ്ഞു. ഖിറാഅത്തും തശഹ്ഹുദും എന്റെ മേലില്‍ സ്വലാത്തുമില്ലാത്ത നിസ്കാരമില്ല. ഇമാം ബൈഹഖി പറയുന്നു. തശഹ്ഹുദില്‍ നബി (സ്വ) യുടെ മേല്‍ സ്വലാത്ത് ചൊല്ലാതിരുന്നാല്‍ നിസ്കാരം മടക്കി നിസ്കരിക്കേണ്ടതാണ്.
നബി (സ്വ) ക്ക് സ്വലാത്ത് ചൊല്ലുന്നതിനോടൊപ്പം അവിടുത്തെ കുടുംബത്തിനും സ്വലാത്ത് ചൊ ല്ലല്‍ ഘനപ്പെട്ട സുന്നത്താണ്. ഹദീസില്‍ പല രൂപത്തിലും സ്വലാത്തിന്റെ വാചകങ്ങള്‍ രേഖപ്പെട്ടിട്ടുണ്ടെങ്കിലും സ്വലാത്ത് ഇബ്റാഹീമിയ്യഃ യാണ് ഏറ്റവും ഉത്തമം. “അല്ലാഹുവെ, ഇബ്റാഹീം നബി (അ) ക്കും കുടുംബത്തിനും നീ ഗുണം ചെയ്ത പോലെ നബി (സ്വ) ക്കും കുടുംബത്തിനും നീ ഗുണം ചെയ്യുകയും, ഇബ്റാഹീം നബി (അ) ക്കും കുടുംബത്തിനും നീ അനുഗ്രഹം ചെയ്ത പോലെ തിരുനബി (സ്വ) ക്കും കുടുംബത്തിനും നീ അനുഗ്രഹം ചെയ്യണേ എന്നര്‍ഥം വരുന്ന പ്രസ് തുത സ്വലാത്ത് പൂര്‍ത്തിയായാല്‍ പിന്നെ പ്രാര്‍ഥനയുടെ സമയമാണ്.

13).സലാം വീട്ടല്‍
തക്ബീര്‍ ചൊല്ലി യജമാനനുമായുളള മുനാജാത്തി (സംഭാഷണം) ല്‍ പ്രവേശിച്ച അടിമ അവസാനമായി തന്റെ ചുറ്റുമുളളവര്‍ക്ക് നാഥന്റെ രക്ഷയുണ്ടാകാനായി സലാം വീട്ടലിലൂടെ ആവശ്യപ്പെടുന്നു. ഇമാം തുര്‍മുദിയുടെ റിപ്പോര്‍ട്ട് ഇങ്ങനെ വായിക്കാം,”നിസ്കാരത്തിന്റെ താക്കോല്‍ ശുദ്ധിയും അതിലേക്കുളള പ്രവേശം തക്ബീറതുല്‍ ഇഹ്റാമും വിരാമം സലാമുമാകുന്നു.

14). ക്രമം പാലിക്കല്‍.

നിസ്ക്കാരത്തിന്റെ കര്‍മ്മങ്ങളാണ്‌ മുകളില്‍ പ്രതിപാദിച്ചത്. ഈ കര്‍മ്മങ്ങളെല്ലാം ക്രമപ്രകാരം ചെയ്യേണ്ടതാണ്‌. ക്രമം തെറ്റിയാണ്‌ ചെയ്യുന്നതെങ്കില്‍ നിസ്ക്കാരം സാധുവാകയില്ല.