Wednesday, August 05, 2015

സ്വലാത്ത് പൂർണ്ണമായും എഴുതുക; പിശുക്കരുതേ..

✨സ്വലാത്ത് പൂർണ്ണമായും എഴുതുക; പിശുക്കരുതേ..✨

ഹബീബായ മുത്ത് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളുടെ പേര് എഴുതുമ്പോൾ പൂർണ്ണമായും സ്വലാത്ത് എഴുതണം.(സ്വ,),(സ.അ),(സ) എനി ഇംഗ്ലീഷിലാണെങ്കിലോ (s),(swa),(S.a)  പോലെയുളള രൂപങ്ങളിൽ ചുരുക്കരുത്.
അവിടുത്തെ പേര് ആവർത്തിക്കുമ്പോൾ സ്വലാത്ത് എഴുതാൻ മടിയോ മുഷിപ്പോ പാടില്ല മുഅ'മിനീങ്ങളെ.
മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾ നമുക്ക് വേണ്ടി എത്ര പ്രയാസങ്ങൾ സഹിച്ചു.!
നമുക്ക് വേണ്ടി, നമ്മുടെ ദീനിൻറെ നിലനിൽപിന് വേണ്ടി എത്ര ത്യാഗങ്ങൾ അവിടുന്ന് സഹിച്ചു ..!!
എന്തിനേറെ പറയണം ,ഉഹ്ദിൻറെ വേളയിൽ അവിടുത്തെ മുൻപല്ല് പൊട്ടിയത് നമുക്ക് വേണ്ടിയായിരുന്നില്ലേ?
നിസ്ക്കാര സമയത്ത് ശത്രുക്കൾ ചീഞ്ഞളിഞ്ഞ കുടൽമാല അവിടുത്തെ കഴുത്തിൽ കൊണ്ടിട്ടത് നമുക്ക് വേണ്ടി പ്രവർത്തിക്കുന്നതിനിടയിലായിരുന്നില്ലേ?
എത്ര കല്ലേറുകൾ ,... എത്ര ചീത്ത വിളികൾ ...ആക്ഷേപങ്ങൾ ...
എല്ലാം നമുക്ക് വേണ്ടിയല്ലേ..??

    മരണസമയത്ത് പോലും നമ്മെ ഓർത്ത് കരഞ്ഞ ആ തിരുഹബീബിൻറെ (സ്വല്ലല്ലാഹു അലൈഹിവസല്ലം) പേര് ഉരുവിടുന്ന സമയത്ത് നമുക്ക് എങ്ങനെ  സ്വലാത്ത് വിസ്മരിക്കാനാവും..?
അവിടുത്തെ പേര് എഴുതുമ്പോൾ പൂർണ്ണമായും സ്വലാത്ത് എഴുതാൻ നമുക്കെങ്ങനെ മടി തോന്നുന്നു..❓

  മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾ പറയുന്നു: "എൻറെ പേര് എഴുതുമ്പോൾ ആരെങ്കിലും സ്വലാത്ത് എഴുതിയാൽ ആ എഴുത്ത് നിലനിൽക്കുന്ന കാലത്തോളം അത് അവനു വേണ്ടി പൊറുക്കൽ ചോദിച്ചു കൊണ്ടിരിക്കുന്നതാണ്."

  ഇമാം സുയൂഥി(റ) പറയുന്നു :"നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ പേരിന് പിറകെ (ص،صلعم،صلم) പോലെ ചുരുക്കത്തിൽ സ്വലാത്ത് എഴുതൽ കറാഹത്താണ്."

  അബ്ദുളളാഹി ബ്ന് ഹകം(റ) പറയുന്നു :ഇമാം ശാഫിഈ(റ) നെ ഞാൻ സ്വപ്നത്തിൽ ദർശിച്ചു.ഞാൻ ചോദിച്ചു :അല്ലാഹു നിങ്ങളെ എങ്ങനെയാണ് സ്വീകരിച്ചത്.
ഇമാം ശാഫിഈ (റ) പറഞ്ഞു :"പുതുമാരന് മണിയറ ഒരുക്കി സ്വീകരിക്കുന്നു പോലെയാണ് അല്ലാഹു എന്നെ സ്വീകരിച്ചത്.
ഇത്രയും വലിയ സ്ഥാനം ലഭിക്കാനുളള കാരണമെന്തായിരുന്നു..?
മഹാനവർകൾ പറഞ്ഞു :"എൻറെ ഗ്രന്ഥമായ 'രിസാലയിൽ' നബി( സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേൽ സ്വലാത്ത് എഴുതിയത് കാരണമായിട്ടാണ് എനിക്കിത്രയും വലിയ സ്ഥാനം ലഭിച്ചത്."

  സുഫ്'യാനു ബ്നു ഉയൈന(റ) പറയുന്നു:"എൻറെ കൂടെ ഹദീസ് പഠിച്ചരുന്ന ഒരു കൂട്ടുകാരനെ മരണശേഷം ഞാൻ സ്വപ്നത്തിൽ കണ്ടു.
സുന്ദരമായ പച്ച വസ്ത്രം ധരിച്ച അദ്ദേഹത്തോട് ഞാൻ ചോദിച്ചു :"നിങ്ങൾ എൻറെ കൂടെ ഹദീസ് പഠിച്ച ആളായിരുന്നില്ലേ..നിങ്ങൾക്ക് ഇങ്ങനെ ഒരു ആദരവ് ലഭിക്കാനുളള കാരണമെന്താണ്?
അദ്ദേഹം പറഞ്ഞു :"ഞാൻ ഹദീസ് പഠിക്കുമ്പോൾ നബി( സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളുടെ പേരിനു കൂടെ " صلى الله عليه وسلم"
എന്ന് എഴുതാറുണ്ടായിരുന്നു.അതിന് അല്ലാഹു എന്നെ ആദരിച്ചതാണ്."

നമ്മിൽ പലരും സ്വലാത്ത് വളലെ ഷോർട്ടാക്കിയല്ലേ..എഴുതാർ..അങ്ങനെ ഷോർട്ടാക്കിയാൽ ഹബീബിനോടുളള(സ്വല്ലല്ലാഹു അലൈഹിവസല്ലം) മുഹബ്ബത്ത് കൂടുമോ..മുത്തേ...
വാട്സപ്പിൽ വരുന്ന ഒരുപാട് നല്ല നല്ല അറിവുകളിലും സ്വലാത്ത് പൂർണ്ണമാവുകയില്ല.
സതൃമല്ലേ..?
ഒരു പക്ഷേ വെറെയാരെങ്കിലും ആകാം ടൈപ്പ് ചെയ്തിട്ടുണ്ടാവുക..
നാം കാണുമ്പോൾ അത് എഡിറ്റ് ചെയ്ത് സ്വലാത്ത് പൂർണ്ണമാക്കണം..
ഹബീബായ മുത്ത് നബിയുടെ(സ്വല്ലല്ലാഹു അലൈഹിവസല്ലം) പേരു കേൾകുബോൾ സ്വലാത്ത് ചൊല്ലാനും എഴുതുബോൾ പൂർണ്ണമായും സ്വലാത്ത് എഴുതുവാനും കാരുണൃവാനായ അല്ലാഹു നമുക്കും നല്ല അറിവുകൾ ടൈപ്പ് ചെയ്യുന്നവർക്കും തൗഫീക് നൽകുമാറാവട്ടെ...ആമീൻ..

ഈ ഒരു അറിവ് എല്ലാ ഗ്രൂപ്പിലും എത്തിക്കുക..
എൻറെ ഹബീബിൻറെ(സ്വല്ലല്ലാഹു അലൈഹിവസല്ലം) തീരുനാമം എഴുതുമ്പോൾ ആരും തന്നെ സ്വലാത്ത് ചുരുക്കരുത് എന്നായിരിക്കട്ടെ ..നമ്മുടെ നിയ്യത്ത്..
ഈ മേസേജ് കണടിട്ട് കാരുണൃവാനായ റബ്ബും മുത്ത് നബിയും(സ്വല്ലല്ലാഹു അലൈഹിവസല്ലം) വല്ലാതെ സന്തോഷിക്കട്ടെ...
ഇൻഷാ അല്ലാഹ്..

No comments: