Friday, July 03, 2015

സകാത്തിന്റെ എട്ട്‌ അവകാശികൾ

സകാത്തിന്റെ എട്ട്‌ അവകാശികൾ

(1) ഫകീർ - ജീവിത ചെലവിനായുള്ള വിഭവങ്ങൾ തീർത്തും ഇല്ലാത്തവർ.
(2) മിസ്കീൻ - പ്രാഥമികാവശ്യത്തിന്‌ വിഭവങ്ങൾ തികയാത്തവർ.
(3) അമീൽ - സകാത്ത്‌ സംഭരണ-വിതരണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ.
(4) മുഅല്ലഫാതുൽ ഖുലൂബ്‌ - ഇസ്ലാമതം പുതുതായി സ്വീകരിച്ചവർ, അല്ലെങ്കിൽ മാനസികമായി താൽപര്യമുള്ളവർ.
(5) റിഖാബ്‌ - മോചനദ്രവ്യം ആവശ്യമുള്ള അടിമകൾ.
(6) ഗരീബ് - കടബാദ്ധ്യതയുള്ളവർ (പ്രാഥമിക ആവശ്യങ്ങൾക്കോ
(അനുവദനീയമാർഗ്ഗങ്ങളിലോ സമ്പത്ത്‌ ചിലവഴിക്കുക മൂലം).
(7) ഫി-സബീലില്ലഹ്‌ - ദൈവിക മാർഗ്ഗത്തിൽജിഹാദ്‌ ചെയ്യുന്നവർ.
(8) ഇബ്നു സബീൽ - വഴിയാത്രികർ.“ദാനധർമ്മങ്ങൾ (നൽകേണ്ടത്‌) ദരിദ്രൻമാർക്കും, അഗതികൾക്കും, അതിന്റെ കാര്യത്തിൽ പ്രവർത്തിക്കുന്നവർക്കും, (ഇസ്ലാമുമായി) മനസ്സുകൾ ഇണക്കപ്പെട്ടവർക്കും, അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും, കടം കൊണ്ട്‌ വിഷമിക്കുന്നവർക്കും, അല്ലാഹുവിന്റെ മാർഗ്ഗത്തിലും, വഴിപോക്കന്നും മാത്രമാണ്‌. അല്ലാഹുവിങ്കൽ നിന്ന്‌ നിശ്ചയിക്കപ്പെട്ടതത്രെ ഇത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌.
കാലികളുടെ സകാത്ത്‌

ഒട്ടകം, മാട്‌ വർഗ്ഗം, ആടുകൾ എന്നിവയാണ്‌ സകാത്ത്‌ നൽകേണ്ടുന്ന പരിധിയിൽ വരുന്ന കാലികൾ. കാലികളുടെ നിസ്വാബും അവയുടെ നൽകേണ്ടതായ വിഹിതവും താഴെ ചേർക്കുന്നു.

ഒട്ടകം

ഒട്ടകത്തിന്റെ നിസ്വാബ്‌ 5 എണ്ണമാണ്‌ 5 മുതൽ 9 വരെ 1 ആട്‌ 10 മുതൽ 14 വരെ 2 ആട്‌ 15 മുതൽ 19 വരെ 3 ആട്‌ 20 മുതൽ 24 വരെ 4 ആട്‌ 25 മുതൽ 35 വരെ 1 വയസ്സുള്ള 1 ഒട്ടകം. അല്ലെങ്കിൽ2 വയസ്സുള്ള ഒരൊട്ടകം. 36 മുതൽ 45 വരെ 2 വയസ്സുള്ള ഒരു ഒട്ടകം 46 മുതൽ 60 വരെ 3 വയസ്സുള്ള ഒരു ഒട്ടകം 61 മുതൽ 75 വരെ 4 വയസ്സുള്ള ഒരു ഒട്ടകം 76 മുതൽ 90 വരെ 2 വയസ്സുള്ള 2 ഒട്ടകം 91 മുതൽ 120 വരെ 3 വയസ്സുള്ള 2 ഒട്ടകം പിന്നീട്‌ വരുന്ന ഓരോ 40 നും 2 വയസ്സുള്ള ഓരോ ഒട്ടകം വീതം. ഓരോ 50 ന്‌ 3 വയസ്സുള്ള ഒട്ടകവും.

മാട്‌ വർഗ്ഗം

മാട്‌ വർഗ്ഗത്തിന്റെ നിസ്വാബ്‌ 30 മൃഗം 30 മുതൽ 39 വരെ 1 വയസ്സായ കാളക്കുട്ടി​‍്‌ 40 മുതൽ 59 വരെ 2 വയസ്സായ പശുക്കുട്ടി 60 മുതൽ 69 വരെ 1 വയസ്സുള്ള 2 കാളക്കുട്ടി 70 മുതൽ 79 വരെ 2 വയസ്സുള്ള 1 പശുക്കുട്ടിയും 1 വയസ്സുള്ള 1 കാളക്കുട്ടിയും. പിന്നീട്‌ ഓരോ 30 നും 2 വയസ്സുള്ള 1 കാളക്കുട്ടി വീതവും. ഓരോ 40 ന്‌ 2വയസ്സുള്ള പശുക്കുട്ടിയും.

ആട്‌

ആടിന്റെ നിസ്വാബ്‌ 40 എണ്ണമാണ്‌ 40 മുതൽ 120 വരെ 1 ആട്​‍്‌ 121 മുതൽ 200 വരെ 2 ആട്‌ 201 മുതൽ 300 വരെ 3 ആട്‌ 301 മുതൽ 400 വരെ 4 ആട്‌ 401 മുതൽ 500 വരെ 5 ആട്‌ പിന്നീട്‌ വരുന്ന ഓരോ 100 നും ഓരോ ആട്‌ വീതമാണ്‌ നൽകേണ്ടത്‌.

മേൽ പറയപ്പെട്ടവയല്ലാത്ത കോഴി, താറാവ്‌, ആന തുടങ്ങിയവയെ വ്യവസായിക അടിസ്ഥാത്തിൽ വളർത്തുന്ന അവസ്ഥയുണ്ടായാൽ അതിൽ നിന്ന്‌ ലഭിക്കുന്ന വരുമാനം നാണയത്തിന്റെ നിസ്വാബിന്‌ തുല്യമായ സംഖ്യയുണ്ടായാൽ അതിന്റെ 2.5% സകാത്ത്‌ കൊടുക്കൽ നിർബന്ധമാണ്‌.
സകാത്തിന്റെ ഉദ്ദേശങ്ങൾ

ആത്മ സംസ്കരണംമുസ്‌ലിമിനെ ഔദാര്യശീലം പരിശീലിപ്പിക്കൽസമ്പന്നനും ദരിദ്രനും തമ്മിൽ സ്നേഹബന്ധം ഉണ്ടാക്കൽദാരിദ്ര്യ നിർമ്മാർജ്ജനംമനുഷ്യനെ പാപങ്ങളിൽ നിന്നും ശുദ്ധിയാക്കൽ

No comments: