Thursday, July 23, 2015

ഖുതുബയുടെ ഭാഷയെ കുറിച്ച് കൂടുതല് വായിക്കുക..

ഖുതുബയുടെ ഭാഷയെ കുറിച്ച്
കൂടുതല് വായിക്കുക..

“ഖുത്വുബ മുഴുവന് അറബിയിലായിരിക്കല്
നിബന്ധനയാണ്
മുന്ഗാമികളും (സലഫ്)
പിന്ഗാമികളും (ഖലഫ്) ഇപ്രകാരമാണ്
പ്രവര്ത്തിച്ചത്” (മഹല്ലി, 1/278) “ജനങ്ങള്
ആ രീതി തുടര്ന്നതുകൊണ്ട്.” (ശര്ഹുല്കബീര്
‍ 4/579) “മുന്ഗാമികളെയും പിന്ഗാമിക
ളെയും പിന്തുടരാന് വേണ്ടി” (ഫത്ഹുല്
മുഈന്, പേ. 141, നിഹായഃ 2/317).
നബി (സ്വ) യുടെ സുന്നത്ത്
പരിശോധിച്ചാലും വ്യക്തമാകുന്നത്
ഖുത്വുബഃ അറബിയിലായിരിക്ക
ണം എന്നാണ്. ‘ഞാന് നിസ്കരിക്കുന്നത
ുപ്രകാരം നിങ്ങള് നിസ് കരിക്കുവീന്’
എന്ന നബി (സ്വ) യുടെ പ്രസ്താവന
ഖുത്വുബക്കും ബാധകമാണ്.
ഖുത്വുബഃ എല്ലാ അര്ഥത്തിലും നിസ്കാരം പോലെ അല്ലെങ്കിലും നിസ്കാരത്തോട്
അതിന് തുല്യതയുണ്ട്. ബുഖാരിയില്ത്തന
്നെ ജുമുഅഃ സമയത്ത്
കച്ചവടസംഘം വരി കയും ആളുകള്
എഴുന്നേറ്റ് പോവുകയും ചെയ്ത
സംഭവത്തെ പരാമര്ശിക്കുന്ന ഹദീസില്
‘ഞങ്ങള് നിസ്കരിച്ചു കൊണ്ടിരിക്കെ’
എന്നാണ് പറഞ്ഞത്. വാസ്തവത്തില്
അപ്പോള് നബി (സ്വ)
ഖുത്വുബഃ നിര്വഹിക്കുകയായിരുന്നു.
ഖുത്വുബയെ സംബ ന്ധിച്ചാണ് ഈ
ഹദീസില് നിസ്കാരമെന്ന്
പ്രയോഗിച്ചതെന്ന് വ്യക്തം.
ഖുത്വുബഃ നിസ്കാരം പോലെയാണെന്ന്
ആധികാരിക ഫിഖ്ഹ്
ഗ്രന്ഥങ്ങളും വ്യക്തമാക്കുന്നുണ്ട്. ചില
ഉദാഹരണങ്ങള് കാണുക.
“തീര്ച്ചയായും ഖുതുബയും നിസ്കാരവും ജംആയി നിര്വഹിക്കപ്പെ
ടുന്ന രണ്ടു നിസ്കാരങ്ങള്ക്ക്
തുല്യമാണ്.” (തുഹ്ഫഃ 2/457)
“ഏറ്റവും സ്വഹീഹായ അഭിപ്രായ പ്ര
കാരം ഖുത്വുബഃ നിസ്കാരത്തോട്
തുല്യമാണ്” (ശര്വാനി, 2/458).
ഖുത്വുബഃ യില് കഴിവുള്ളവന് നില്ക്കല്
നിബന്ധനയാണെന്നതിന്
തെളിവായി ഇമാം ശാഫിഈ (റ)
ഉദ്ധരിക്കുന്നു: “ഞാന്
എപ്രകാരം നിസ്കരിക്കുന്നത
ാണോ നിങ്ങള് ക ണ്ടത്
അപ്രകാരം നിസ്കരിക്കുക എന്ന
ഹദീസാണ്” (ശര്ഹുമുസ്ലിം 6/150). (ഖുത്വു
ബയും നിസ്കാരവും തുല്യമാണെന്നു
സാരം) “തീര്ച്ചയായും ഖുത്വുബ നിസ്കാര
ത്തോട് തുല്യമായതാണ്.
അഥവാ നിസ്കാരത്തിനു
പകരമാണ്” (തുഹ്ഫഃ 2/458).
ഖുത്വുബഃ നിസ്കാരത്തോട്
തുല്യമാകുമ്പോള്
‍ ഇബാദത്തിലെ പൊതുനിയമം ഇതിനും കൂടി ബാധകമാകുമല്ലോ.
നബി (സ്വ) യോടുള്ള ഇത്തിബാഅ്
ഖുത്വുബയിലും പരിഗ ണിക്കണമെന്ന്
ചുരുക്കം.
ഖുത്വുബ പരിഭാഷാവാദികള്
ഉന്നയിക്കുന്ന ചില ചോദ്യങ്ങള് നമുക്കു
വിശകലനം ചെയ്യാം.
ചോദ്യം:
നബി(സ്വ)യും സ്വഹാബത്തും ഖുതുബക്ക്
അറബിഭാഷ
പ്രത്യേകം തിരഞ്ഞെ ടുത്തിരുന്നോ?
മറുപടി: അതെ. നബി (സ്വ)
യുടെ സ്വഹാബികളില്
പലരും അനറബി രാജ്യങ്ങളില്
ഖുത്വുബഃ നിര്വഹിച്ചപ്പോ
ഴും പ്രാദേശിക ഭാഷക്കു
പകരം അറബി മാത്രമാണ്
ഉപയോ ഗിച്ചത്.
കെ.എം മൌലവി തന്റെ ഫത്വയില് ഇത്
വ്യക്തമാക്കിയത് മുമ്പ് ഉദ്ധരിച്ചിട്ടുണ്ട്.
ചോദ്യം: നബി (സ്വ) മറ്റ്
പ്രസംഗങ്ങളിലും ഉപദേശങ്ങളിലും അറബി തന്നെയാണല്ലോ ഉപയോഗിച്ചിരുന്ന
ത്. നന്മ കല്പ്പിക്കുകയും തിന്മ
വിരോധിക്കുകയും ചെയ്തതും അറ
ബിയില് തന്നെയായിരുന്നു.
ഇവയിലെല്ലാം തന്നെ അനറബിഭാഷ
ഉപയോഗിക്കല് പുത്തനാശയമല്ലെങ്കില്
ഖുത്വുബയില് മാത്രം അതെങ്ങനെയാണ്
പുത്തനാശയമാവുക?
മറുപടി: ഖുത്വുബഃ കേവലം ഒരു
പ്രസംഗമോ ഉപദേശമോ അല്ല.
മുഖയ്യദായ (കുറേ നിബന്ധനകള് ഉള്ള)
ആരാധനയാണ്. മതപ്രസംഗം പോലുള്ളവ
മുത്വ്ലഖായ (പ്രത്യേക നിബന്ധനകള്
ഇല്ലാത്ത) ആരാധനയാണ്.
ഖുത്വുബയുടെ നിര്വചനത്തില് നിന്ന് ഇത്
വ്യക്തമാണ്. ഖുത്വുബക്ക്
കുറേ ഫര്ളുകളും ശര്ത്വുകളും ഉള്ളതില്
ഒന്നാണ്, അത് അറബിയിലായിരിക്ക
ണം എന്നത്. ഈ നിബന്ധന
പാലിക്കുമ്പോഴേ ഖുത്വുബഃ സാധു
വാകുകയുള്ളൂ. നിസ്കാരത്തിലെ തക്ബീര്,
അത്തഹിയ്യാത്ത് തുടങ്ങിയവക്കു തുല്യ
മാണ് ഖുത്വുബഃ എന്ന് പോലും ചില
പണ്ഢിതന്മാര് പറഞ്ഞിട്ടുണ്ട്.
ഇതനുസരിച്ച്
തക്ബീറും അത്തഹിയ്യാത്തും
അറബിയിലായിരിക്കല്
നിര്ബന്ധമായതുപോലെ ഖുത്വു
ബയും അറബിയിലാകല് നിര്ബന്ധമാകുന്നു.
ശറഹുല്മുഹദ്ദബ് (2/440), ഇബ്നു കസീര് (3/514),
മുഗ്നി (1/287) എന്നീ ഗ്രന്ഥങ്ങള്
നോക്കുക.).
സാന്ദര്ഭികമായി ഒരു
കാര്യം കൂടി മാന്യവായനക്കാര്
‍ ശ്രദ്ധിക്കുക. ഖുര്ആനും സുന്ന
ത്തും പിന്പറ്റാന് നാഴികക്കു നാല്പ്പതു
വട്ടം ആഹ്വാനം ചെയ്യുകയും ഞങ്ങളുടെ റോള്മോഡല്
പ്രവാചകാനാണെന്ന്
പറയുകയും ചെയ്യുന്നവരോട്
അറബിയല്ലാത്ത ഭാ ഷയില് ഖുത്വൂബ
നിര്വ്വഹിക്കുന്നതിന് ഒരു ഖുര്ആന്
വാക്യമോ ഹദീസോ തെളി വായി കൊണ്ടുവരാന്
ആവശ്യപ്പെടുകയും
അവരുടെ പ്രതികരണം വിലയിരുത്തുകയും
ചെയ്യുക.
ഖുര്ആനും സുന്നത്തും ഉപേക്ഷിച്ച്
തങ്ങളുടെ സ്വന്തം യുക്തിയിലേക്ക് അവര്
മടങ്ങുന്നത് നിങ്ങള്ക്കു കാണാം. ,
ഷാഫി മദഹബിലെ ഇമാമീങ്ങള്
ഖുതുബയുടെ ഭാഷയെ പറ്റി എന്താണ്
പറഞ്ഞതെന്ന് നോക്കാം....ഇമാം
നവവി(റ) തന്റെ രൌളയില് പറയുന്നു... ﻭﻫﻞ
ﻳﺸﺘﺮﻁ ﻛﻮﻥ ﺍﻟﺨﻄﺒﻂ ﻛﻠﻬﺎ ﺑﺎﻟﻌﺮﺑﻴﺔ ﻭﺟﻬﺎﻥ ﺍﻟﺼﺤﻴﺢ ﺍﺷﺘﺮﺍﻃﻪ ---
ﺭﻭﺿﺔ "ഖുതുബ മുഴുവന് അറബി ഭാഷ
കൊണ്ടാവല് ശര്താണോ എന്നതില് രണ്ട്
വജ്ഹുണ്ട്..അതില് സഹീഹു ആയ വജ്ഹു ഖുതുബ
മുഴുവന് അറബിയില് ആയിരിക്കല്
ശര്താനെന്നാണ്.. .
ഇനി ഇമാം റാഫി(റ) പറയുന്നത്
നോക്കുക.. ﻓﻰ ﺍﺷﺘﺮﺍﻁ ﻛﻮﻥ ﺍﻟﺨﻄﺒﺔ ﻛﻠﻬﺎ ﺑﺎﻟﻌﺮﺑﻴﺔ ﻭﺟﻬﺎﻥ
ﺃﺻﺤﻬﻤﺎ ﺍﻧﻪ ﺷﺮﻁ ﺍﺗﺒﺎﻋﺎﻟﻤﺎ ﺟﺮﻯ ﻋﻠﻴﻪ ﺍﻟﻨﺎﺱ -- ﻋﺰﻳﺰ ﺷﺮﺡ
ﺍﻟﻮﺟﻴﺰ ഖുതുബ മുഴുവന് അറബി ആവല്
ശര്താണോ എന്നതില് രണ്ട്
വജ്ഹുണ്ട്...അതില് ഏറ്റവും സഹീഹായത്
മുഴുവനും അറബിയില് ആവല്
ശര്താനെന്നാണ്..കാരണം അതാണ്
മുസ്ലിംകളുടെ നടപടിയോടുള്ള ഇതിബാഉ
(പിന്പറ്റല്)...കൂട്ടത്തില് സാധാരണക്കാരായ പാവം സുഹൃത്തുക്കളുടെ ജുമുഅ ബാത്വിലാക്കാ൯ വേണ്ടി വഹാബികള് കട്ട് മുറിച്ച് ദു൪വൃാകൃാനം ചെയ്യുന്ന ഒരു വാചകമാണ് ...അതിനുളള മറുപടിയുംമാണ് താഴെ യുളളത്...സതൃം മനസ്സിലാക്കുക സുന്നിയാവുക

No comments: