Wednesday, July 22, 2015

ഖുർആൻ അബദ്ധങ്ങളില്ലാത്ത ഗ്രന്ഥം.

ഖുർആൻ അബദ്ധങ്ങളില്ലാത്ത ഗ്രന്ഥം.
•••••••••••••••••••••••••••••••••••••••••

വിജ്ഞാനങ്ങളെ അളക്കാനുപയോഗിക്കുന്ന ഏത് മാനദണ്ഡങ്ങളുപയോഗിച്ച് അളന്ന് നോക്കിയാലും പ്രകൃതിപ്രതിഭാസങ്ങളെ കുറിച്ച ഖുര്ആനിക പരാമര്ശങ്ങള് അത്ഭുതങ്ങളാണെന്ന വസ്തുത ബോധ്യപ്പെടും.

പ്രപഞ്ചത്തെയും പ്രകൃതിയെയും കുറിച്ച ഖുര്ആനിക പരാമര്ശങ്ങളുടെ സവിശേഷതകള് താഴെ പറയുന്നവയാണ്.

1⃣.വസ്തുതാവിവരണങ്ങളിലോ ഉപമാലങ്കാരങ്ങളിലോ ഒന്നും തീരെ അബദ്ധങ്ങളില്ല.

2⃣. ഒരിക്കലും തെറ്റുപറ്റാത്ത വസ്തുതകളാണ് ഖുര്ആനില് പരാമര്ശിക്കുന്നത്.

3⃣. ഖുര്ആനിന്റെ അവതരണകാലത്ത് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളുടെ സ്വാധീനം ഖുര്ആനില് ഇല്ല.

4⃣.ആധുനികശാസ്ത്രത്തിന്റെ പിതാക്കനമാര്ക്കുണ്ടായിരുന്ന അബദ്ധധാരണകള് പോലും ഖുര്ആനിലില്ല.

5⃣. ഭാഷാപ്രയോഗങ്ങളില് പോലും കൃത്യത പുലര്ത്താന് ഖുര്ആന് ശ്രദ്ധിക്കുന്നു.

6⃣. പദങ്ങള് കൃത്യവും സൂക്ഷ്മവുമായി നിലനില്ക്കുന്നു.

7⃣. ഖുര്ആനില് പരാമര്ശിക്കപ്പെട്ട എണ്ണങ്ങള് പോലും കൃത്യമാണ്.

8⃣. ഖുര്ആനില് പറഞ്ഞ ക്രമം പോലും ശരിയാണ്.

9⃣. ഒരിക്കല് ശരിയല്ലെന്ന് തോന്നിയ പരാമര്ശങ്ങള് പോലും പിന്നീട് ശരിയാണെന്ന് ബോധ്യപ്പെടുന്നു..
അബദ്ധങ്ങളില്ല!

➡പ്രകൃതിപ്രതിഭാസങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളില് അവ രചിക്കപ്പെട്ട കാലത്ത് നിലനിന്നിരുന്ന അബദ്ധസങ്കല്പങ്ങളുടെ സ്വാധീനമുണ്ടാവുക സ്വാഭാവികമാണ്.

ഭൌമ കേന്ദ്രപ്രപഞ്ചത്തില് വിശ്വസിച്ചിരുന്ന കാലത്ത് രചിക്കപ്പെട്ട ഗ്രന്ഥങ്ങ ളിലെല്ലാം പ്രസ്തുത വിശ്വാസത്തിന്റെ സ്വാധീനം കാണാന് കഴിയും.

പ്രപഞ്ചത്തെയോ പ്രകൃതിയെയോ കുറിച്ച് നേരിട്ട് പരാമര്ശിക്കുന്ന ഗ്രന്ഥങ്ങളില് ഇത്തരം അബദ്ധങ്ങളുടെ തോത് കൂടുതലായിരിക്കും; അതല്ലാത്ത ഗ്രന്ഥങ്ങളിലെ ഉപമാലങ്കാരങ്ങളിലും ഉദാഹരണങ്ങളിലുമായിരിക്കും ഇത്തരം അബദ്ധങ്ങളുടെ സ്വാധീനം നമുക്ക് കാണാനാവുക.

ന്യൂട്ടന് മുതല് ഐന്സ്റീന് വരെയുള്ളവരുടെ ശാസ്ത്രലേഖനങ്ങളും ബൈബിള് മുതല് ഉപനിഷത്തുകള് വരെയുള്ള വേദഗ്രന്ഥങ്ങളും ദി റിപ്പബ്ളിക്ക് മുതല് അര്ഥശാസ്ത്രം വരെയുള്ള രാഷ്ട്രീയമീംമാംസാ ഗ്രന്ഥങ്ങളുമെല്ലാം പരിശോധിച്ചാല് അവ എഴുതപ്പെട്ട കാലത്തെ അബദ്ധങ്ങള് നേര്ക്കുനേരെ പകര്ത്തിയതിനും സ്വാധീനിച്ചതിനുമെല്ലാമുള്ള നിരവധി ഉദാഹരണങ്ങള് കണ്ടെത്താന് കഴിയും.

✅ഇതില്നിന്ന് തികച്ചും വേറിട്ടു നില്ക്കുന്ന ഗ്രന്ഥമാണ് ഖുര്ആന്. അന്നത്തെ അബദ്ധ സങ്കല്പങ്ങളുടെ യാതൊരു സ്വാധീനവും ഖുര്ആനില് കണ്ടെത്തുവാന് കഴിയില്ല.

⏩ ഉപമാലങ്കാരങ്ങളിലും ഉദാഹരണങ്ങളിലും പോലും സൂക്ഷ്മതയും കൃത്യതയും പുലര്ത്തുവാന് ഖുര്ആന് ശ്രദ്ധിക്കുന്നുവെന്നതാണ് അതിന്റെ സവിശേഷത.

☀സൂര്യചന്ദ്രന്മാരെക്കുറിച്ച ഖുര്ആന് പരാമര്ശങ്ങള് ഉദാഹരണമായെടുക്കുക.

“ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു. സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു.”  (71:16)

“സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും, അതിന് ഘട്ടങ്ങള് നിര്ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള് കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന് വേണ്ടി. യഥാര്ഥ മുറപ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകള്ക്കു വേണ്ടി അല്ലാഹു തെളിവുകള് വിശദീകരിക്കുന്നു.”  (10:5)

“ആകാശത്ത് നക്ഷത്രമണ്ഡലങ്ങള് ഉണ്ടാക്കിയവന് അനുഗ്രഹപൂര്ണനാകുന്നു. അവിടെ അവന് ഒരു വിളക്കും (സൂര്യന്) വെളിച്ചം നല്കുന്ന ചന്ദ്രനും ഉണ്ടാക്കിയിരിക്കുന്നു.”  (25:61)

⤴ഈ വചനങ്ങളില് സൂര്യനെ വിളിച്ചിരിക്കുന്നത് സിറാജ്, ദ്വിയാഅ് എന്നിങ്ങനെയാണ്. സിറാജ് എന്നാല് ‘വിളക്ക്’ എന്നാണര്ഥം; ദ്വിയാഅ് എന്നാല് ‘സ്വയം തിളങ്ങുന്ന ശോഭ’യെന്നും.

ചന്ദ്രനെ വിളിച്ചരിക്കുന്നതാകട്ടെ നൂര് എന്നോ മുനീര് എന്നോ ആണ്. നൂര് എന്നാല് ‘പ്രകാശം’ എന്നാണര്ഥം; മുനീര് എന്നാല് ‘വെളിച്ചം നല്കുന്നത്’ എന്നും.

സിറാജ് പ്രകാശത്തിന്റെ സ്രോതസ്സാണ്. നൂര് അത് നിര്മിക്കുന്ന പ്രകാശവും. സൂര്യനാണ് പ്രകാശത്തിന്റെ സ്രോതസ്സ് എന്നും ചന്ദ്രനില് നിന്ന് ലഭിക്കുന്നത് സൂര്യനില് നിര്മിക്കപ്പെടുന്ന പ്രകാശമാണെന്നും സ്വയം പ്രകാശിക്കാത്ത ചന്ദ്രനില് സൂര്യപ്രകാശം പ്രതിചലിക്കുന്നതുകൊണ്ടാണ് അതില്നിന്ന് നമുക്ക് വെളിച്ചം ലഭിക്കുന്നത് എന്നും ഇന്നു നമുക്കറിയാം.

ഖുര്ആന് അവതരിപ്പിക്കപ്പെടുന്ന കാലത്ത് മനുഷ്യര്ക്ക് ഇല്ലാതിരുന്ന അറിവാണിത്. എത്ര കൃത്യമാണ് ഖുര്ആനിക പരാമര്ശങ്ങള്!

‘സിറാജ്’ എന്ന അറബി പദത്തിന്റെ നേര്ക്കുനേരെയുള്ള അര്ഥം ‘വിളക്ക്’ എന്നാണ്. രാത്രിയിലാണ് മനുഷ്യര്ക്ക് വിളക്ക് ആവശ്യമായി വരാറുള്ളത്. നല്ല നിലാവുള്ള രാത്രിയില് ചന്ദ്രന് നമുക്ക് വിളക്കിന് പകരമാവാറുണ്ട്.

അതുകൊണ്ടുതന്നെ സാധാരണഗതിയില് ചന്ദ്രനെയാണ് വിളക്കിനോട് ഉപമിക്കുവാന് ഏറ്റവും അനുയോജ്യം.  മനുഷ്യരുടെ ഉപമാലങ്കാരങ്ങളില് അങ്ങനെയാണ് കാണപ്പെടുക.

☑ഖുര്ആന് ഇവിടെ കൃത്യത പുലര്ത്തുന്നു. സൂര്യനാണ് യഥാര്ഥത്തില് വിളക്ക്; പ്രകാശത്തിന്റെ സ്രോതസ്സ്. ചന്ദ്രനില് നാം കാണുന്നത് പ്രതിഫലിക്കപ്പെട്ട പ്രകാശം മാത്രമാണ്.

☀ഖുര്ആന് സൂര്യനെ സിറാജായും ചന്ദ്രനെ നൂറായും പരിചയപ്പെടുത്തുന്നു.

പതിനാലു നൂറ്റാണ്ടു മുമ്പത്തെ അറിവിന്റെ അടിസ്ഥാനത്തില് എഴുതപ്പെട്ടതായിരുന്നുവെങ്കില് ഇത്ര കൃത്യമായ പരാമര്ശങ്ങള് കാണുവാന് നമുക്ക് കഴിയുകയില്ലായിരുന്നു.

☝സര്വ്വേശ്വരനായ തമ്പുരാന്റെ വചനങ്ങളാണ് ഖുര്ആന് എന്ന വസ്തുത വ്യക്തമാക്കുന്നതാണ് ഈ കൃത്യത..

〰〰〰〰〰〰〰〰
    ℹIslamic Voice
〰〰〰〰〰〰〰〰

No comments: