Tuesday, June 30, 2015

സകാത്ത്;ഹ്രസ്വവിശകലനം

കറൻസി സകാത്ത്;ഹ്രസ്വവിശകലനം✅ എളമരം റഹ്മത്തുല്ല സഖാഫി
സ്വർണ്ണത്തിനുംവെള്ളിക്കും സകാത്ത് നല്കാന് ഖുര്ആനും സുന്നത്തും നിര്ദേശിക്കുന്നുണ്ട്. എന്നാല് അതിനേക്കാള് വില പിടിപ്പുള്ള പല ലോഹങ്ങളും രത്‌നങ്ങളും ലോകത്തുണ്ട്. അവക്കൊന്നുമില്ലാതെ സ്വര്ണത്തിനും വെള്ളിക്കും സകാത്ത് ഉണ്ടാകാന് കാരണം, സ്വര്ണവും വെള്ളിയും ആഗോളതലത്തില് പ്രാചീന കാലം മുതല്ക്കേ വിലയായി ഉപയോഗിക്കുന്ന വസ്തുക്കളായതുകൊണ്ടാണ്. ഏത് സാധനവും ഇത് ഉപയോഗിച്ച് വാങ്ങാന് സാധിക്കും. ഇത് പണക്കാരുടെ കൈയില് മാത്രം കെട്ടിക്കിടന്നാല് പാവപ്പെട്ടവന് പ്രയാസപ്പെടും.നിശ്ചിത വിഹിതം അവരിലേക്ക് ഒഴുകണം. അതാണ് സകാത്ത്. എന്നാല് ഇന്ന് പലപ്പോഴും വെള്ളിയും സ്വര്ണവും നേരിട്ട് വിനിമയോപാധികളായി രംഗത്തില്ല. എങ്കിലും അവആസ്തിയായി സ്വീകരിച്ച് ഉപയോഗസൗകര്യത്തിനായി കറന്സി നോട്ടുകള് ഇറക്കിയിരിക്കയാണ്. അതുപയോഗിച്ച് എന്തും നമുക്ക് വാങ്ങാന് സാധിക്കും. അതിനാല് കറന്സികള്ക്കും സകാത്ത് നല്കണം. 20 മിസ്‌കാല് (85 ഗ്രാം) സ്വര്ണം ഒരാളുടെ അധീനതയില് ഒരു വര്ഷം കെട്ടിക്കിടന്നാല് അതിന്റെ രണ്ടര ശതമാനം സകാത്തായി വിതരണം ചെയ്യണം. സൂക്ഷിക്കാന് വേണ്ടി ഉണ്ടാക്കിയ ആഭരണങ്ങള്ക്കും സകാത്ത് നല്കണം. എന്നാല്സ്ത്രീകള്ക്ക് ഉപയോഗിക്കാന് നിര്മിച്ചതാണെങ്കില്, അത് പതിവില് കവിഞ്ഞതല്ലെങ്കില് സകാത്ത് നല്കേണ്ടതില്ല. 200 ദിര്ഹം (595 ഗ്രാം) വെള്ളിയുണ്ടായാല് അതും സകാത്ത് നിര്ബന്ധമാകാന് മാത്രമുള്ള ധനമായി. ഒരു കൊല്ലം പൂര്ത്തിയായാല് ഇതിനും രണ്ടര ശതമാനം സകാത്ത് കൊടുക്കണം. ഇടക്ക് ഉടമാവകാശം നഷ്ടപ്പെടുകയോ തൂക്കം കുറയുകയോ ചെയ്താല് സകാത്ത് വേണ്ട. 595 ഗ്രാം വെള്ളിയുടെ വില (ഏകദേശം 37,000 രൂപ..CHECK NEW RITE) കൈവശം വെക്കുമ്പോഴാണ് കറന്സി നോട്ടിന് സകാത്ത് നിര്ബന്ധമാകുക.ഇന്ന് വെള്ളി, സ്വര്ണങ്ങളേക്കാള് ആളുകള് കൈവശം വെക്കുന്നത് കറന്സിയാണ്. പ്രൊവിഡന്റ് ഫണ്ട്, ആഴ്ചക്കുറി, ദിവസ നിക്ഷേപം…ഇങ്ങനെ പല തരത്തിലും ആളുകള്ക്ക് സമ്പാദ്യമുണ്ട്. ഇവ സകാത്ത് നല്കാനുള്ള തുകയായ (ഏകദേശം 37,000 രൂപ CHECK NEW RITE) എത്തിക്കഴിഞ്ഞാല് സകാത്തിന് വേണ്ടി കണക്ക് സൂക്ഷിക്കണം. ഒരുവര്ഷം പൂര്ത്തിയാകുന്നതിന് മുമ്പ് എടുത്തു ഉപയോഗിച്ചുപോയില്ലെങ്കില് അതിന് സകാത്ത് കൊടുക്കണം. ഒന്നും രണ്ടും ലക്ഷത്തിന്റെ കുറിയിടപാടുകള് ഇന്ന് നാട്ടിന്പുറത്ത് പോലും സര്വസാധാരണമാണ്. ആദ്യം ലഭിച്ച് ഉപയോഗിച്ചുപോയാല് സകാത്തില്ല.സകാത്തിന്റെ കണക്കായ 595 ഗ്രാം വെള്ളിയുടെ വില അടച്ചുകഴിഞ്ഞ് പിന്നെ ഒരു കൊല്ലം പൂര്ത്തിയായാല് കുറിയിടപാടുകാരനും സകാത്ത് കൊടുക്കണം. കടമായി കൊടുത്ത പണത്തിനും സകാത്ത് നിര്ബന്ധമാണ്. വാങ്ങിയത് അടച്ചുതീര്ക്കാന് പ്രയാസമില്ലാത്ത മുതലാളിയാണെങ്കില് കൊല്ലം തികഞ്ഞാല് അയാള് തന്നില്ലെങ്കിലും ഉടമ സകാത്ത് കൊടുക്കണം. പാവപ്പെട്ടവന്റെ കൈയിലാണ് കുടുങ്ങിപ്പോയതെങ്കില് തിരിച്ചു ലഭിച്ചതിനു ശേഷം സകാത്ത് നല്കിയാലും മതി.കച്ചവടവും വാടക സ്റ്റോറുംനാട്ടില് പണിയൊന്നുമില്ലാതെ കഴിയുന്ന ശരീഫിന് ജ്യേഷ്ഠന് ഒരു ലക്ഷം രൂപഅയച്ചുകൊടുത്തു. മുഹര്റം ഒന്നിന് ഇത് കൈപ്പറ്റി. സ്വഫര് ഒന്നിന് ശരീഫ് ഈ തുകക്കത്രയും ചെരിപ്പുകള് വാങ്ങി ഒരു കടയാരംഭിച്ചു. ഇനി ഈ കച്ചവടത്തിന്റെ സകാത്ത് എങ്ങനെ കണക്കാക്കണം? ഇവിടെ ശരീഫ് കടയാരംഭിക്കുന്നത് സ്വഫര് ഒന്നിനാണെങ്കിലും അതിനുപയോഗിച്ച ഒരു ലക്ഷം രൂപ അതിന്റെ ഒരു മാസം മുമ്പ് കൈയിലെത്തിയതു കൊണ്ടും ഈ തുക സകാത്ത് നിര്ബന്ധമാകാനുള്ള 595 ഗ്രാം വെള്ളിയുടെ വിലയുള്ളതിനാലും അടുത്ത മുഹര്റം ഒന്നിന് തന്നെ കടയില് സ്റ്റോക്കെടുപ്പ് നടത്തണം. നിലവില് ഉള്ള സാധനങ്ങള്ക്ക് മാര്ക്കറ്റ് വിലയാണ് കൂട്ടേണ്ടത്.ഹോള്സൈല് സാധനങ്ങള്ക്ക് ഹോള്സൈല് മാര്ക്കറ്റ് വിലയും റീട്ടയില് സാധനങ്ങള്ക്ക് റീടെയില് മാര്ക്കറ്റ് വിലയും കണക്കാക്കണം. ഒപ്പം കടം പോയതില് കിട്ടുമെന്ന് ഉറപ്പുള്ളതും കടയില് നിന്നു ആഴ്ചക്കുറിയായോ മറ്റോ നിക്ഷേപിച്ച വല്ലതുമുണ്ടെങ്കില് അതും കൂട്ടണം. (ലഭ്യമായ ലാഭത്തില് നിന്ന് ചെലവായിപ്പോയതൊന്നും കൂട്ടേണ്ടതില്ല. ) ഇത് മൊത്തം രണ്ട് ലക്ഷം രൂപക്കുള്ള മൂല്യമുണ്ടെന്നു വെക്കുക. അതിന്റെ രണ്ടര ശതമാനമായ 5000 രൂപ സകാത്ത് കൊടുക്കണം. കച്ചവടത്തിന്റെ നിസാബും (സകാത്ത് നിര്ബന്ധമാകാനുള്ള മൂല്യം) 595 ഗ്രാം വെള്ളിയുടെ വില(ഏകദേശം 37,000 രൂപ,CHECK NEW RITE)യാണ്. കച്ചവടം ആരംഭിക്കുമ്പോള് 595 ഗ്രാം വെള്ളിയുടെ വിലയുടെ ആസ്തി വേണമെന്നില്ല. കൊല്ലം പൂര്ത്തിയാകുമ്പോള് ഉണ്ടായാല് മതി. ഹോട്ടലുടമകള്, ജ്യൂസ് കടക്കാര് തുടങ്ങിയവര്ക്ക് കൊല്ലം തികയുമ്പോള് ചരക്കുകളുടെ വില കൂട്ടിയിടാന് കൂടുതലൊന്നും ഉണ്ടാകില്ലെങ്കിലും കച്ചവടത്തില് നിന്ന് ലഭിച്ച് നിക്ഷേപിച്ച സംഖ്യയുണ്ടെങ്കില് അതിന്റെ സകാത്ത് കണക്കാക്കണം. ഒരു കടയാരംഭിച്ച് ആറ് മാസം കഴിഞ്ഞപ്പോള് അതിന്റെ ലാഭത്തില് നിന്ന് മറ്റൊരു കട തുടങ്ങിയാല് ആദ്യത്തെ കടക്ക് കൊല്ലം പൂര്ത്തിയാകുമ്പോള് തന്നെ രണ്ടാം കടയുടെ സകാത്തും കൊടുക്കണം. ഇന്ന് പല ഏജന്സികളും അവയുടെ ഉത്പന്നങ്ങള് കടയില് ഇറക്കിക്കൊടുക്കും. വിറ്റതിന് ശേഷമോ അല്പ്പാല്പ്പമായോ കാശ് അടച്ചുതീര്ത്താല് മതി. ഇത് കടമാണ് എന്നതു കൊണ്ട് കച്ചവടത്തിന്റെ സകാത്തില് നിന്നും ഒഴിവാകുകയില്ല.കച്ചവടത്തിന് വേണ്ടി ഇറക്കിയ മുഴുവന് പണവും ലോണ് വാങ്ങിയതാണെങ്കിലും സകാത്ത് നിര്ബന്ധമാണ്. വാടക സ്റ്റോര് നടത്തുന്നയാള് വാടക സാധനങ്ങള്ക്ക് 'വില കെട്ടി' സകാത്ത് കൊടുക്കേണ്ടതില്ല. ഇത് കച്ചവടമല്ലാത്തതാണ് കാരണം. എന്നാല് പീടികമുറികളും മറ്റും വാടകക്കെടുത്ത് മേല്വാടകക്ക് കൊടുക്കുന്നവര് വര്ഷം പൂര്ത്തിയായാല് അതിന് ലഭിക്കാവുന്ന വാടക കൂട്ടിനോക്കി 595 ഗ്രാം വെള്ളിക്കുള്ള വിലയുണ്ടെങ്കില് അതിന് രണ്ടര ശതമാനം സകാത്ത് നല്കണം. കച്ചവടം എന്ന വിഭാഗത്തില് ഉള്പ്പെടുന്നതുകൊണ്ടാണ് ഇത്. ജ്വല്ലറി ഉടമകള് വര്ഷം തികഞ്ഞാല് സ്റ്റോക്കെടുപ്പ് നടത്തണം. 595 ഗ്രാം വെള്ളിയുടെ വില വരുന്ന ഒരു വള മാത്രമാണ് കടയിലുള്ളതെങ്കിലും അതിന് സകാത്ത് നല്കണം. കച്ചവടച്ചരക്ക് എന്ന പരിഗണന ആയതുകൊണ്ട് സകാത്തായി സ്വര്ണം തന്നെ നല്കേണ്ടതില്ല. പണം നല്കിയാലും മതി. കച്ചവടച്ചരക്ക് എന്ന നിലക്കല്ലാതെ സ്വര്ണത്തിനും വെള്ളിക്കും സകാത്ത് കൊടുക്കുമ്പോള് സ്വര്ണവും വെള്ളിയുമായി തന്നെ നല്കണം.
സമ്പാ;VMH wandoor  9605606574

No comments: