Friday, June 12, 2015

റമദാനിൽ നമ്മുക്ക് പറ്റുന്ന 19 പിഴവുകൾ

റമദാനിൽ നമ്മുക്ക് പറ്റുന്ന 19 പിഴവുകൾ
1. മഖരിബിനു തൊട്ടു മുൻപ് ദുആയ്ക്ക് ഉത്തരം കിട്ടുന്ന സമയം നാം ഒഴിവാക്കുന്നു .(നോമ്പ് തുറക്കാനുള്ള തിരക്കിൽ ദുആ മറന്നു പോകുന്നു.)
2.  മഖരിബു ബാങ്കിന്റെ ജവാബ് ഒഴിവാക്കുന്നു .
3. ബാങ്ക് തീരുന്നതുവരെ നോമ്പ് തുറ പിന്തിക്കുന്നു.
4. മഖരിബു ജമാത്തിന്റെ ആദ്യത്തെ റക്കഅത്ത് ഒഴിവാക്കുന്നു. (നോമ്പ് തുറയിൽ മുഴുകി നഷ്ടപ്പെടുത്തുന്നു.
5. മഖരീബു ജമാത്തിനു പള്ളിയിൽ പോകാതെ വീട്ടില്‍ നിന്നു നിസ്കരിക്കുന്നു.(ക്ഷീണം കാരണം)
6.  മഖരീബിന് മുന്‍പും ശേഷവും ഉള്ള സുന്നത്ത് നിസ്കാരങ്ങൾ ഒഴിവാക്കുന്നു.
7. ഭക്ഷണ പാനീയങ്ങളിൽ മിതത്വമില്ലായ്മ കാണിക്കുന്നു.
8. മഖരിബു ഇഷാഇന്റെ ഇടയ്ക്കുള്ള പ്രധാനപ്പെട്ട സമയങ്ങൾ നഷ്ടപ്പെടുത്തുന്നു ..
9. തറാവീഹ് ഇമാമോടുകൂടി പൂർണ്ണമായി നിസ്കരിക്കുന്നില്ല .
10. അത്താഴം ഒഴിവാക്കുന്നു .(അള്ളാഹുവും മലക്കുകളും അത്താഴം കഴിക്കുന്നവന്റെ മേല്‍ സ്വലാത്ത് ചൊല്ലുന്നു എന്ന് ഹദീസ് )
11. അത്താഴ സമയത്തുള്ള പ്രധാനപ്പെട്ട ദുആ ഒഴിവാക്കുന്നു .
12. നോമ്പിനു രാത്രി നിയ്യത്ത് വെക്കുന്നില്ല .
13. നോമ്പ് തുടങ്ങുന്ന ആദ്യത്തെ തറാവീഹു ഒഴിവാക്കുന്നു .
14. സംശയത്തിന്റെ ദിവസം നോമ്പ് നോൽക്കാൻ പാടില്ല (മാസം കണ്ടോ ഇല്ലേ  എന്ന് സംശയം ആകുന്ന ദിവസം)
15. ലൈലത്തുൽ ഖദറിന്റെ രാത്രികൾ  ഹയാത്താക്കുന്നില്ല .
16. ഖുർആൻ ഖത്തം തീർക്കാൻ മടി കാണിക്കുന്നു.
17. മക്കളെ കൊണ്ട് നോമ്പ് നോക്കിക്കുന്നില്ല .
18. റമദാനിൽ മാത്രം നിസ്കരിക്കുന്നു .
19. അനാവശ്യ വിനോദങ്ങളിൽ ഏർപ്പെടുന്നു..
ഒരു നന്മ അറിയിച്ച് കൊടുക്കുന്നവനു അതു പ്രവര്‍ത്തിക്കുന്നവന്റെ (തുല്യപ്രതിഫലം ലഭിക്കുന്നതാണ്.)
ദുആ വസിയ്യത്തോടെ .....

No comments: