Thursday, June 18, 2015

സൂപ്പർ ഫാസ്റ്റ്  തറാവീഹ്!!!

സൂപ്പർ ഫാസ്റ്റ്  തറാവീഹ്!!!

ബിസ്മിയിൽ തുടങ്ങി മുസ്തഖീം എന്നതിൽ നിർത്തിയത്  ടോപ്‌ ഗിയർ മാറ്റാനായിരുന്നു.
പിന്നെ വലള്ളാല്ലീൻ വരെ ഒരു ചരക്ക് ലോറിയെ മറികടക്കുന്ന സ്പീഡ്,
വീണ്ടും അലം തറ തുടങ്ങുന്നതും ബൈ പാസ്സിൽ കയറിയ ആശ്വാസത്തിൽ ഡ്രൈവർ ആഞ്ഞു ചെവിട്ടി. അറുപതും എഴുപതും കഴിഞ്ഞ മുൻനിരയിലെ കുറച്ചു പാവങ്ങൾ കുരച്ചും കിതച്ചും ഈ മരണപ്പാചലിൽ ഒരു സഡൻ ബ്രേക്കിട്ട ബസ്സിൽ നില്കുന്നവനെ പോലെ ആടിയുലഞ്ഞു. യുവത്വം വലിയൊരു കാര്യത്തിൽ ചെയ്തു തീർകുന്ന പരിശുദ്ധ മനസോടെ ഇമാമിനേകാൾ വേഗതയിൽ യുവാകളും മത്സരിച്ചു.
തറാവീഹ് എന്നാലെന്ത് എന്നുസ്താദ് ചോദിച്ചാൽ കുറച്ചു സമയത്തിൽ കുറേ കുത്തിമറിയുന്ന  ഒരു പ്രതേക നിസ്കാരമാണെന്ന് മനസിലാകി കുട്ടികളും ഒരു  ഗെയിം ഓവർ പോലെ ആ  വേഗത ആസ്വദിച്ചു.
40 മിനുട്ടുകൾകുള്ളിൽ 4 റകആത് ഇശാ, 2 സുന്നത്, 20 തറാവീഹ്,3 വിതർ , ദുആകൾ എന്നിവ പൂർത്തിയാകി തൃശൂർ കോഴിക്കോട്‌ റൂട്ടിലെ സൂപ്പർ ഫാസ്റ്റിന്റെ ഡ്രൈവറെ പോലെ  ഇമാം അഭിമാനത്തോടെ മൗമൂമീങ്ങൾകിടയിൽ  വിയർപ്പു തുടച്ചു കൊണ്ട്  വെള്ളമെടുത്തു കുടിച്ചു. നമ്മുടെ നാടുകളിൽ കണ്ടുവരുന്ന  ഒരു കൊപ്രായമാണിത്.
സത്യത്തിൽ ഇങ്ങനെ ഒരു  തറാവീഹ് ആരാ  നമുക്ക് പഠിപ്പിച്ചത് ?
ഏതു നിസ്കാരമായാലും അതിനെല്ലാം നാം പഠിച്ച  ശർത്തും ഫർലും ബാധകമല്ലേ ? വിശുദ്ധ മാസത്തിലെ  പവിത്രമായ  പകലുകൾ നിർബന്ധമായി  നോമ്ബെടുക്കാനും  രാവുകൾ ഐചികമായി  പ്രത്യേക നിസ്കാരം  നടത്താനും നമുക്ക് കല്പനയുള്ളത് ഈ തറാവീഹ് ആണെന്നും  അത് ഇരുപതാണെന്നും എന്നതിൽ തർകമില്ല.
ഈ നിസ്കാരത്തെ അതിന്റെ സന്പൂർണ രീതിയിൽ  ദീർഘമായി മക്കത്തും മദീനത്തും നിർവഹിക്കുന്നത് പോലെ നടപ്പിലാകാൻ  കഴിയുന്നില്ല  എന്നത് ശരിയാണ് , പക്ഷെ നാം നിസ്കരിക്കുന്ന  ഈ വികൃത  രൂപത്തിൽ നിന്ന് അല്പം വേഗത കുറച്ചു അടങ്ങി  ഒതുങ്ങി നിസ്കരിക്കാൻ ഈ വിനിയോഗിക്കുന്ന  സമയത്തിൽ ഒരു പത്തോ  ഇരുപതോ  മിനുട്ടുകൾ കൂടി കൂട്ടിയാൽ മതി. എന്നാൽ  നാം നിർവഹിക്കുന്നതിന്റ് പ്രത്യക്ഷമായ സ്വീകാര്യതയെങ്കിലും  നമുക്ക് പ്രതീക്ഷിക്കാം,അടക്കമില്ലാത്ത  സുജൂദുകളും  വ്യക്തമല്ലാത്ത  ഫാത്തിഹകളും മനപ്പൂർവം വേഗതയുടെ  പേരിൽ  കാട്ടിക്കൂട്ടി നാം  നിസ്കരിച്ചു  എന്നാശ്വസിക്കുന്നത്  വിഡ്ഢിത്വം അല്ലേ?
നാളെ നമുക്കനുകൂലമായി  നില്കേണ്ട  റമദാൻ ഒരു ചെറിയ സമയ ലാഭത്തിനു വേണ്ടി പ്രതികൂലമാവാതിരിക്കട്ടെ !
അള്ളാഹു  നമ്മുടെ അമലുകൾ  സ്വീകരിക്കട്ടെ

No comments: