Tuesday, June 23, 2015

muth nabiyude mozhi muthukal..


1⃣➡മതം ഗുണങ്ങളുടെ സംഹിതയാവുന്നു��
2⃣➡ഖുർആൻ അന്ത്യനാളിൽ അത് പാരായണം ചെയ്യുന്നവർക്ക് ശുപാർശ ചെയ്യും��
3⃣ ➡കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മിൽപെട്ടവനല്ല.��
4⃣➡.വഴിയിൽ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്‌��
5⃣➡എൻറെ സമുദായം 73 വിഭാഗമായി ഭിന്നിക്കും..അതിൽ ഒന്നൊഴിച്ച് എല്ലാം നരകത്തിലാണ്.ഞാനും എൻറെ സ്വഹാബത്തും കാട്ടിയ വഴിയിൽ ഗമിക്കുന്നവരാണ് ആ സ്വർഗസംഘം��
6⃣➡ നിങ്ങൾ വിവാഹം  പരസ്യപ്പെടുത്തണം��.
7⃣➡ഒരാൾ കച്ചവടം പറഞ്ഞതിന്റെ മേൽ നിങ്ങൾ വിലകൂട്ടി പറയരുത്.��
8⃣➡നിങ്ങൾ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്��
9⃣➡നിങ്ങൾ പരസ്പരം ഭീഷണിപ്പെടുത്തരുത്��
��➡നിങ്ങൾ മരിച്ചവന്റെ പേരിൽ അലമുറ കൂട്ടരുത്.��
1⃣1⃣➡.മരിച്ചവരെ പറ്റി നിങ്ങൾ കുറ്റം പറയരുത്��
1⃣2⃣നന്മ കൽപിക്കണം തിന്മ വിരോധിക്കണം��
.1⃣3⃣➡ഒരുവൻ രോഗിയായാൽ അവനെ സന്ദർശിക്കണം.��.
1⃣4⃣➡ആരെങ്കിലും ക്ഷണിച്ചാൽ ആ ക്ഷണം
സ്വീകരിക്കണം��
1⃣5⃣➡പരസ്പരം കരാറുകൾ പലിക്കണം.��
1⃣6⃣➡.അതിഥികളെ ആദരിക്കണം.��.
1⃣7⃣➡അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.��.
1⃣8⃣➡ആപൽക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.��.
1⃣9⃣➡തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അർഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളിൽ ഞാൻ ശത്രുതയി
ലായിരിക്കും.��.
2⃣0⃣➡വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവൻ അതീവ ഭാഗ്യവാൻ.��.
2⃣1⃣➡അധികാരം അനർഹരിൽ കണ്ടാൽ നിങ്ങൾ അന്ത്യനാൾ പ്രതീക്ഷിക്കുക.��.
2⃣2⃣➡ഭരണാധികാരിയുടെ വഞ്ചനെയെക്കാൾ കടുത്ത വഞ്ചനയില്ല.��
2⃣3⃣➡മർദ്ദിതന്റെ പ്രാർത്ഥന നിങ്ങൾ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മിൽ യാതൊരു മറയും ഇല്ല.��.
2⃣4⃣➡നിങ്ങളിൽ ശ്രേഷ്ടൻ ഭാര്യയോട് നന്നായി വർത്തിക്കുന്നവനാണ്��
2⃣5⃣➡അല്ലാഹു  ഏറ്റവും വെറുപ്പോടെ അനുവദിച്ച കാര്യമാണ് വിവാഹമോചനം.��.
2⃣6⃣➡നിങ്ങൾ.സ്വന്തം ഭാര്യക്ക് ഭക്ഷണം നൽകുന്നതിൽ പോലും നിങ്ങൾക്ക് പ്രതിഫലമുണ്ട്.��
2⃣7⃣➡ധനം എല്ലാവർക്കും നൽകാൻ കഴിയില്ല. എന്നാൽ മുഖപ്രസന്നയും സദ്സ്വഭാവവും എല്ലാവർക്കും നൽകാൻ കഴിയും.��.
2⃣8⃣➡ഭക്തിയും സദ്സ്വഭാവവും ഒരുവനെ സ്വർഗ്ഗരാജ്യത്തേക്കടുപ്പിക്കും.��.
2⃣9⃣➡അസൂയാർഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാർഗത്തിൽ ചെലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും��
3⃣0⃣➡സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളിൽ ഏറ്റവും ഉത്തമമായത്.��.
3⃣1⃣➡അല്ലാഹുവിൻറെ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. അല്ലാഹുവിൻറെ കോപംമാതാപിതാക്കളുടെ കോപത്തിലാണ്.��
3⃣2⃣➡അല്ലാഹു ഏറ്റവും വേഗം പ്രതിഫലം നൽകുന്നത് ദാനത്തിനും കുടുംബബന്ധം ചേർക്കുന്നതിനുമാണ്��
3⃣3⃣➡മല്ലയുദ്ധത്തിൽ ജയിക്കുന്നവനല്ല ശക്തൻ. കോപം വരുമ്പോൾ അത് അടക്കി നിർത്തുന്നവനാണ്��.
3⃣4⃣➡കോപം വന്നാൽ മൗനം പാലിക്കുക.��.
3⃣5⃣➡നിങ്ങൾ ആളുകൾക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.��.
3⃣6⃣➡മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതിൽ നിങ്ങൾക്ക് പുണ്യമുണ്ട്.��.
3⃣7⃣➡നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കിൽ നിങ്ങളും കുട്ടികളെ പോലെയാവുക.��.
3⃣8⃣➡നിങ്ങൾക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങൾ മറച്ചു വയ്ക്കരുത്. അത് നന്ദികേടാണ്.��.
3⃣9⃣➡മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.��
4⃣0⃣➡ഒരാൾ മറ്റൊരാളുടെ ന്യൂനത മറച്ചുവച്ചാൽ അന്ത്യ നാളിൽഅല്ലാഹു  അവന്റെ ന്യൂനതയും മറച്ചു വയ്ക്കും.��
4⃣1⃣➡.തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചുകളയും��.
4⃣2⃣➡ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.��
4⃣3⃣➡മദ്യം മ്ലേച്‌ഛ വൃത്തിയുടെ മാതാവാകുന്നു.��.
4⃣4⃣➡പലിശ വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയിൽ നിൽക്കുന്നവനെയും അല്ലാഹു  ശപിച്ചിരിക്കുന്നു��
.4⃣5⃣➡പിശുക്ക് സൂക്ഷിക്കുക.അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാൻ പ്രേരിപ്പിക്കും.��
.4⃣6⃣➡മുഖസ്തുതി പറയുന്നവന്റെ വായിൽ മണ്ണു വാരിയിടണം.��
4⃣7⃣➡സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാൾ ഉത്തമമായ ഭക്ഷണമില്ല.��
.4⃣8⃣➡പ്രഭാതപ്രാർത്ഥന കഴിഞ്ഞാൽ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങൾ വിശ്രമിക്കരുത്.��.
4⃣9⃣➡സ്വയം ചെറിയവനെന്നു കരുതി ജീവിക്കുന്നവൻ മറ്റുള്ളവരുടെ മനസിൽ വലിയവനായിരിക്കും.��
5⃣0⃣➡ഒഴുകുന്ന പുഴക്കരികിലാണെങ്കിൽ പോലും നിങ്ങൾ ജലം മിതമായി ഉപയോഗിക്കുക.��.
5⃣1⃣➡ശുചിത്വം സത്യവിശ്വാസത്തിന്റെ പകുതിയാകുന്നു��.
5⃣2⃣➡.വഴിയിൽ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.��.
5⃣3⃣➡മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.��.
5⃣4⃣➡നിങ്ങൾക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങൾ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.��
5⃣5⃣➡ഐശ്വര്യം സമ്പൽ സമൃദ്ധി അല്ല മനസിന്റെഐശ്വര്യം കൊണ്ടാണ് ഉണ്ടാവുന്നത്��
.5⃣6⃣➡കർമ്മങ്ങൾ അഖിലവും ഉദ്ദേശത്തിലതിഷ്ഠിതമാണ്.��.
5⃣7⃣➡സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവർക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി��
5⃣8⃣➡നിങ്ങൾ ദാരിദൃത്തെ ഭയപ്പെടുമ്പോൾ നൽകുന്ന ദാനമാണ് ദാനങ്ങളിൽ ഉത്തമം.��.
5⃣9⃣➡..സത്യം പറയുക. അതെത്ര കൈപ്പുള്ളതാണെങ്കിലും ശരി��
.6⃣0⃣➡കരുണകാണിക്കാത്തവന് അല്ലാഹുവിൻറെ ലരുണ്യം ലഭിക്കുന്നില്ല��
6⃣1⃣➡അറിവുേതടി ചൈനവരെ പോകേണ്ടി വന്നാലും അത തേടുക.��
6⃣2⃣➡കേട്ടറിവ് , കണ്ടറിവ് പോലെയല്ല.��
6⃣3⃣➡അറിവുതേടി പുറപ്പെട്ട ഒരുവൻ, തിരികെയെത്തുന്നതുവരെ അല്ലാഹുവിൻറെ മാർഗ്ഗത്തിലെ യാത്രക്കാരനായിരിക്കും��
6⃣4⃣➡മാതാവിന്റെ കാൽകീഴിൽ സ്വർഗ്ഗം സ്ഥിതി ചെയ്യുന്നു��.
6⃣5⃣➡യോഗ്യന് അറിവ് യോഗ്യത കൂട്ടുന്നു��
6⃣6⃣➡നിങ്ങളിൽ ഉത്തമർ ഖുർആൻപഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്.��
6⃣7⃣➡..നിങ്ങളിൽ വെച്ച് ഏറ്റവും നല്ലവൻ സ്വന്തം ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവനാകുന്നു��
6⃣8⃣➡.നിങ്ങള് മൂന്നു പേരുള്ളപ്പോള് രണ്ട് പേര് മാറിനിന്ന് സ്വകാര്യം പറയരുത്.��.
6⃣9⃣➡നിങ്ങള് മൂന്നു പേര് ഒരു യാത്ര പോവുകയാണെങ്കില് അതിലൊരാള് നേതാവാവട്ടെ.��.
7⃣0⃣➡നിങ്ങള് പരസ്പരം ഭീഷണിപ്പെടുത്തരുത്.��.
7⃣1⃣➡കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്പ്പെട്ടവനല്
��
7⃣2⃣➡ഒരുവന് രോഗിയായാല് അവനെ സന്ദര്ശിക്കുക��.
7⃣3⃣➡ഏത് വസ്തുവിന്റെ വലിയ അളവ് ലഹരിയുണ്ടാക്കുന്നുവോ അതിന്റെ ചെറിയ അളവുപോലും അനുവദിനീയമല്ല��.
7⃣4⃣➡കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില് നിൽക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു��
7⃣5⃣➡.അനീതിമാനായ ഒരു ഭരണാധികാരിയുടെ മുന്നിൽ സത്യം പറയുന്നതാണ് അത്യുത്തമമായ ജിഹാദ്��
7⃣6⃣➡തെറ്റിദ്ധാരണയുടെ ഇടങ്ങൾ നിങ്ങൾ സൂക്ഷിക്കുക��
7⃣7⃣➡അല്ലാഹുവിൻറെ സഹായം സംഘത്തിന് മേലാവുന്നു��
7⃣8⃣➡ഞാൻ ആദം സന്തതിക  ൾക്കഖിലം നേതാവാകുന്നു��
7⃣9⃣➡നിങ്ങൾ സൃഷ്ടികളിലേക്ക്  ചിന്തിക്കൂ..സൃഷ്ടാവിനെ കണ്ടെത്താം��
8⃣0⃣➡ദാനധർമ്മങ്ങൾ ആപത്തിനെ തടയും��
8⃣1⃣➡ഖൽബിൽ ലവലേശം അഹങ്കാരമുളളവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല��
8⃣2⃣➡അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം പളളികളും വെറുക്കപ്പെട്ടത് അങ്ങാടികളുമാവുന്നു��
8⃣3⃣➡അറിവ് ഇസ്ലാമിൻറെ ജീവനാകുന്നു��
8⃣4⃣➡സ്ത്രീകളെ നമസ്കാര സ്ഥലങ്ങളിൽ ഗുണകരമായത് വീടിൻറെ ഉൾഭാഗമാണ്��
8⃣5⃣➡തീർച്ചയായും ഞാൻ അല്ലാഹുവിൻറെ ദൂതനാണ്,ഞാൻ അവന് എതിർ പ്രവർത്തിക്കുകയില്ല��
8⃣6⃣➡ഞാൻ നിങ്ങളിൽ ഒരാളെപ്പോലെയുമല്ല��
8⃣7⃣➡നിങ്ങൾ രോഗിയുടേയോ മയ്യിത്തിൻറെയോ അരികിൽ സന്നിഹിതരായാൽ ഗുണകരമായത് ചൊല്ലുവീൻ��
8⃣8⃣➡എൻറെ ഖബർ ആരെങ്കിലും സിയാറത്ത് ചെയ്താൽ അവന് എൻറെ ശഫാഅത്ത് നിർബന്ധമായി��
8⃣9⃣➡എൻറെ ജീവിതവും മരണവും നിങ്ങൾക്ക് ഖൈറാണ്��
9⃣0⃣➡നിങ്ങളുടെ സ്വന്തം മാതാപിതാക്കളേക്കാളും മക്കളേക്കാളും മറ്റെല്ലാവരേക്കാളും എന്നെ സ്നേഹിക്കുന്നത് വരെ നിങ്ങളിലൊരാളും പരിപൂർണ്ണ വിശ്വാസിയാവുകയില്ല ��
9⃣1⃣➡മദ്യം സർവ്വ തിന്മകളുടെയും താക്കോലാകുന്നു ��
9⃣2⃣➡കണ്ണേറ് സത്യമാകുന്നു��
9⃣3⃣➡നിങ്ങൾ കാലത്തെ പഴിക്കരുത്,നിശ്ചയം അല്ലാഹുവാണ് കാലത്തെ നിയന്ത്രിക്കുന്നവൻ��
9⃣4⃣➡വിശ്വാസത്തോടെ പ്രതിഫലം കാംക്ഷിച്ച് ആരെങ്കിലും നോമ്പനുഷ്ഠിച്ചാൽ അവൻറെ കഴിഞ്ഞതും വരാനിരിക്കുന്നതുമായ മുഴുവൻ പാപങ്ങളും പൊറുക്കപ്പെടുന്നതാണ്��
9⃣5⃣➡പണ്ഡിതർ പ്രവാചകരുടെ അ നന്തരാവകാശികളാണ്��
9⃣6⃣➡പണ്ഡിതരുടെ വിയോഗം തീരാനഷ്ടമാണ്��
9⃣7⃣➡പള്ളിയുമായി ഹൃദയബന്ധം സ്ഥാപിച്ച പുരുഷന്ന് അർശിൻറെ തണലുണ്ട്��
9⃣8⃣➡അല്ലാഹുവിൻറെ നോട്ടം മനസ്സിലേക്കാണ്��
9⃣9⃣➡പിതാവിനെ അകറ്റി കൂട്ടുകാരനെ അടുപ്പിക്കൽ അന്ത്യനാളിൻറെ ലക്ഷണമാണ്��
1⃣0⃣0⃣➡ദിക്ർ ഹൽഖഃ മനഃശാന്തി.. നൽകും��
1⃣0⃣1⃣➡നിങ്ങളും നിങ്ങളെ പിതാക്കളും കേൾക്കാത്ത വാദങ്ങളുമായി അവസാനകാലം ചില കളളവാദികൾ രംഗത്ത് വരും,അവരെ നിങ്ങൾ സൂക്ഷിക്കുക ��
����������������
അല്ലാഹു ഇത് നിർമ്മിച്ച VMH wandoor നും ഇത് ഷെയർ ചെയ്യുന്നവർക്കും മുത്ത് നബിയുടെ ശഫാഅത്തരുളട്ടെ..ആമീീീീൻ ����

No comments: