Tuesday, June 30, 2015

ആയിശാ.. നാല് കാര്യം ചെയ്യാതെ നീ ഉറങ്ങരുത്.

ആയിശാ.. നാല് കാര്യം ചെയ്യാതെ നീ ഉറങ്ങരുത്.
============================================

ആയിശാ, നാല് കാര്യം ചെയ്യാതെ നീ ഉറങ്ങരുത്.
ഒന്ന്‍: ഖുര്‍ആന്‍ മുഴുവന്‍ ഒതുക.

രണ്ട്: അമ്പിയാക്കളുടെ ശുപാര്‍ശ ലഭിക്കാന്‍ പരിശ്രമിക്കുക.

മൂന്ന്‍: എല്ലാ മുസ്‌ലിംകളുടെയും സ്നേഹം കൈവരിക്കുക.

നാല്: ഹജ്ജും ഉംറയും നിര്‍വഹിക്കുക.

ഈ ഉപദേശം കഴിഞ്ഞ് നബി(സ) നിസ്കാരത്തില്‍ ഏര്‍പ്പെട്ടു. നിസ്കാരശേഷം നബി(സ) തങ്ങളോട് മഹതി ചോദിച്ചു:

"എനിക്കെങ്ങനെയാണ് ഉറങ്ങുന്നതിനു മുമ്പ് ഇവകള്‍ ചെയ്യാന്‍ സാധിക്കുക?"

നബി(സ) മറുപടി പറഞ്ഞു:
മൂന്ന്‍ ഇഖ്'ലാസ് (ഖുല്‍ഹുവല്ലാഹു) ഒതിയാല്‍ ഖുര്‍ആന്‍ മുഴുവന്‍ ഓതിയ ഫലമാണ്.

എനിക്കും മറ്റു മുര്‍സലീങ്ങള്‍ക്കും സ്വലാത്ത് ചൊല്ലിയാല്‍ അമ്പിയാക്കളുടെ ശുപാര്‍ശ ലഭിക്കും.

"എല്ലാ മുഅ'മിനീങ്ങള്‍ക്കും പൊറുക്കണേ റബ്ബേ" എന്ന് ദുആ ചെയ്താല്‍ അവരുടെ സ്നേഹവും നിനക്ക് ലഭിക്കും.

سبحان الله و الحمد لله و لا اله الا الله و الله اكبر എന്ന് ചൊല്ലിയാല്‍ ഹജ്ജും ഉംറയും നിര്‍വഹിച്ച ഫലവും ലഭിക്കും.

അല്ലാഹു തൌഫീഖ് നല്‍കട്ടെ...

സ്വല്ലല്ലാഹു അലാ മുഹമ്മദ്‌സ്വല്ലല്ലാഹു അലൈഹി വസ്വല്ലം
സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസ്വല്ലം
അബൂഹുറൈറ(റ) നിവേദം: നബി(സ) അരുളി: നോമ്പ് ഒരു പരിചയാണ്. അതിനാല്‍ നോമ്പ്കാരന്‍ തെറ്റായ പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുകയും വിഡ്ഢിത്തം പ്രകടിപ്പിക്കാതിരിക്കുയും ചെയ്യട്െ. വല്ലവനും അവനോട് ശണ്ഠ കൂടുകയോ അവനെ ശകാരിക്കുകയോ ചെയ്തെങ്കില്‍ അവന്‍ നോമ്പ്കാരനാണ് എന്ന് രണ്ടു പ്രാവശ്യം അവന്‍ പറയട്ടെ. എന്‍റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം! നോമ്പുകാരന്‍റെ വായയുടെ മണം അല്ലാഹുവിന്റ അടുത്തു കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ്. (അല്ലാഹു പറയുന്നു)അവന്‍ അവന്‍റെ ഭക്ഷണ പാനീയങ്ങളും ദേഹേച്ഛയും എനിക്കുവേണ്ടിയാണുപേക്ഷിച്ചിരിക്കുന്നത്. നോമ്പ് എനിക്കുള്ളതാണ്. ഞാന്‍ തന്നെയാണ് അതിനു പ്രതിഫലം നല്‍കുക. ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. (ബുഖാരി. 3. 31. 118)
ഇമാം തുര്മുദി [റ] പറയുന്നു 15അടയാളം നിങ്ങളുടെ കണ്ണില് കണ്ടാൽ നിങ്ങള് കിയാമത്ത്നാളിനെ ദിവസം .അടയാളപ്പെടുത്തണം എന്നു നബി(സ) പറഞ്ഞിരിക്കുന്നു.

⚠ പൊതു ഖജനാവ് കട്ടുമുടിക്കുന്ന ഭരണാധികാരികളുടെ കാലം വന്നാല്

⚠ ഒരാളെയും വിശ്വസിക്കാന് വയ്യാത്തകാലം വന്നാല്

⚠ പണക്കാരന് സകാത്കൊടുക്കാതെ പാവങ്ങളുടെ ഹഖ് തിന്നുന്നകാലം വന്നാല്.

⚠അല്ലാഹുവിന്റെദീനിന്റെ ആവശ്യത്തിനുവേണ്ടിയല്ലാതെ ദീന് കൊണ്ട്  തട്ടിക്കളിക്കുന്ന കാലം വന്നാല്

⚠ഭാര്യമാരെ ഭയപ്പെട്ടു കൊണ്ട്ഭര്ത്താവക്കന്മാര്ക്ക് ജീവിക്കേണ്ടകാലം വന്നാല്

⚠ സ്വന്തം ഉമ്മായെ മക്കള് തരം താഴ്ത്തുന്നകാലം വന്നാല്

⚠ബന്ധുക്കളെക്കാളും കൂട്ടുകാര്ക്ക് മുന്തിയസ്ഥാനം നല്കു്ന്ന കാലം വന്നാല്

⚠ പിതാവിനെ വീട്ടില് നിന്നും പുറത്താക്കുന്നകാലം വന്നാല്

⚠പള്ളികളില് തർക്കം തുടങ്ങുന്നകാലം വന്നാല്

⚠ജനങ്ങള് തിരഞ്ഞെടുക്കുന്ന ഭരണാധികാരികള് കള്ള്കുടിയന്മാരും പെണ്ണ് പിടിയന്മാരുമാകുന്നകാലം വന്നാല്

⚠ഒരാളെ പേടിച്ചുജനങ്ങള്ക്ക്െ കഴിയേണ്ടി വരുന്നകാലം വന്നാല്

⚠പാട്ട് പാടി നടക്കുന്ന പെണ്ണുങ്ങൾ പെരുകുന്ന കാലം വന്നാല്

⚠സംഗീത ഉപകരണങ്ങള് വര്ദ്ധിക്കുന്നകാലം വന്നാല്..

⚠ലോകമാകെ മദ്യത്തിന്റെ കീഴിലാകുന്ന ഒരു കാലം വന്നാല്

⚠കഴിഞ്ഞു പോയ നല്ല വെക്തിത്വങ്ങളെ അവസാനംവരുന്നവര് കുറ്റം പറയുന്നകാലം വന്നാല്

നബി തങ്ങള് തുടരുന്നു. ഈ 15 അടയാളങ്ങള് കണ്ടുതുടങ്ങിയാല് ലോകത്ത് കൊടും കാറ്റുഉണ്ടാകും. ഇടയ്ക്കിടെ ഭൂമി കുലുക്കങ്ങളുണ്ടാകും ഭൂമിയുടെ പലഭാഗങ്ങളില് പിളരും :::

ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് !
   - (വിശുദ്ധ ഖുർആൻ) -
എന്താണ് മരണം..,? സയന്‍സിനു ഇന്നേ വരെ
വ്യക്തമായ ഉത്തരമില്ല.

പണ്ട് ജൂത പണ്ഡിതന്മാര്‍ നബിയോട് ചോദിച്ചു

''നബിയെ എന്താണ് ആത്മാവ്..?''

നബി ﷺ പറഞ്ഞു ''എനിക്കറിയില്ല..''

പിന്നീട് ഖുര്‍ ആന്‍ അവതരിച്ചു

'' നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ്‌ എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അതിനെ പറ്റിയുള്ള അറിവ് അല്‍പമല്ലാതെ മനുഷ്യര്‍ക്ക്‌ നല്‍കപ്പെട്ടിട്ടില്ല.''

(Qur-an 17/85)

അതായതു ആത്മാവ് എന്നത് അല്ലാഹുവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് സാരം..

ആദ്യ മനുഷ്യന്‍ ആദമിലേക്കു '' അള്ളാഹു തന്നില്‍ നിന്നുള്ള ആത്മാവ് ഊതി'' എന്ന് ഖുര്‍ ആന്‍ പറയുന്നു...

''ഊതുക'' എന്നത് ശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നുവല്ലോ..
അത് കൊണ്ടാണ് ശ്വാസം
അധിക നേരം പിടിച്ചു നില്‍ക്കാന്‍ ആര്‍ക്കും സാധിക്കാത്തത്..

ശ്വാസം നിലച്ചുള്ള മരണം വളരെ വേഗം സംഭവിക്കുന്ന ഒന്നാകുന്നതിന്‍റെ പിന്നിലെ രഹസ്യവും അത് തന്നെ..

ഉറക്കം എന്നത് താല്‍ക്കാലിക മരണമാണെന്ന്
ഖുര്‍ ആന്‍ പറയുന്നു..
ഉറക്കത്തില്‍ മരണപ്പെടുന്നതിനെ പറ്റിയും വ്യക്തമാക്കുന്നു..

''ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു..
മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും.
എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവന്‍ മരണം
വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു.
മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും ഇതില്‍
ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.''
(Qur-an 39/42)

എല്ലാ മരണവും നാം മറക്കുകയാണ്.. എത്ര പേര്‍
നമ്മുടെ കുടും ബത്തില്‍ , സുഹൃത്തുക്കളില്‍ ,തന്നെ മരിച്ചു..? അവര്‍ ഇപ്പൊ മരണം എന്തെന്ന്
അറിഞ്ഞു.. ദൈവം എന്തെന്ന് അറിഞ്ഞു..
നാളെ നമ്മളും അറിയും... ആഘോഷങ്ങള്‍ നിറഞ്ഞ
ഭൂമിയെ നാം കാണുന്നുള്ളൂ.. മണ്ണിനടിയില്‍
കിടക്കുന്ന വരെ നാം ഓര്‍ക്കുന്നില്ല...

നബി ഒരിക്കല്‍ ബാലനായ അനസിനോട് പറഞ്ഞു

'' മകനെ, നീ അല്ലാഹുവിനെ സൂക്ഷിക്കുക,
എങ്കില്‍ ഒരു വഴികാട്ടിയായി അവന്‍ നിനക്ക് മുന്നിലുണ്ടാകും... രാവിലെയായാല്‍ നീ രാത്രി പ്രതീക്ഷിക്കരുത്... രാത്രിയായാല്‍ പകലും..
നിന്‍റെ ഈ ജീവിതത്തില്‍ നീ പരലോകത്തിന്
വേണ്ടി കരുതിവെക്കുക..''

മരണം കഠിനമായ വേദനയാണ്.. പണ്ഡിതന്മാര്‍
പറയുന്നത് പ്രസവ വേദന മരണ വേദനയുടെ
നാല്‍പ്പതില്‍ ഒരംശം മാത്രമാണെന്നാണ്..

മരണമടുത്ത മനുഷ്യന് മരണത്തിന്‍റെ മാലാഖ
വരുന്നത് കാണുമ്പോള്‍ ''ഇതെന്തു കാഴ്ച''
എന്നാണു ആദ്യം അമ്പരക്കുക..

ആ അമ്പരപ്പ് തീരും മുന്‍പേ ആത്മാവ് ശരീരത്തില്‍
നിന്നും വലിച്ചെടുക്കപ്പെടും...
കണ്ണുകള്‍ ആത്മാവിനെ പിന്തുടരും..

അതോടെ നിന്‍റെ അവസരം കഴിഞ്ഞു..

നിന്‍റെ വീര വാദം , നിന്‍റെ കൊലവിളികള്‍, നിന്‍റെ അഹങ്കാരം.. നിന്‍റെ സുന്ദരിപ്പട്ടം..

എല്ലാം തീര്‍ന്നു... നീ വെറും ശവം...നാറുന്ന ശവം
മാത്രം

ഇനി നിന്നെ രക്ഷിക്കാന്‍ നിന്‍റെ നല്ല
കര്‍മ്മങ്ങള്‍ക്ക് മാത്രമേ കഴിയൂ...

അതിനു നിനക്ക് നല്ല കര്‍മ്മങ്ങള്‍ എവിടെ?

നിന്‍റെ പകുതി ജീവിതം ചാറ്റ് റൂമില്‍ തീര്‍ന്നു..
പിന്നെ കുറെ നേരം നീ സുന്ദരന്‍/ .-,/സുന്ദരി
ചമഞ്ഞു തീര്‍ത്തു..

പിന്നെ കുറെ പൊങ്ങച്ചം, പരദൂഷണം,
അവിഹിത ബന്ധം, വഞ്ചന..
ഇതിനിടയ്ക്ക് നിനക്ക് മരണത്തെ ഓര്‍ക്കാന്‍ സമയമുണ്ടായിരുന്നോ?
മരണം വന്നപ്പോള്‍ നീ അന്ധാളിക്കുകയും ചെയ്തു..

ഏതു രാജാവ് മരിച്ചാലും പിന്നെയത് ശവം/മയ്യിത്ത് ആണ്..
ശവം ദഹിപ്പിച്ചോ, മയ്യിത്ത്‌ അടക്കിയോ എന്നൊക്കെയേ നമ്മള്‍ ചോദിക്കൂ..

ആറടി മണ്ണ് പോലും സ്വന്തമായി ഇല്ലാത്ത
നമ്മള്‍ പിന്നെന്തിനാണ്
അന്യന്‍റെ ധനം പിടിച്ചടക്കാനും ,
കോടികളുടെ മണി മാളികകള്‍ കെട്ടിപ്പൊക്കാനും മത്സരിക്കുന്നത്?

ഞാനും മരിക്കും, നിങ്ങളും മരിക്കും
നമ്മുടെ കര്‍മ്മ ഫലങ്ങള്‍ മാത്രം ബാക്കി നില്‍ക്കും
എല്ലാവർക്കും മരണം വരെ അവധിയുണ്ട്.

ഖുര്‍ ആന്‍ പറയുന്നു..

'' എല്ലാം നശിക്കുന്നതാണ്... നിന്‍റെ നാഥന്‍
മാത്രം ബാക്കിയാകും''

അതെ അവന്‍ മാത്രം ബാക്കിയാകും.. ആകാശ
ഭൂമികള്‍ സൃഷ്ടിച്ചവന്‍..
എന്നിട്ടും നമ്മള്‍ പറയുന്നു.... നമുക്കാണ്
കഴിവുള്ളതെന്ന്..
ദൈവമില്ല എന്നുള്ള നമ്മുടെ സകല
അഹങ്കാരവും തീരുന്നത് മരണം
എന്ന സത്യത്തിനു മുന്നിലാണ്..

''നാളെ താന്‍ എന്താണ്‌ പ്രവര്‍ത്തിക്കുക എന്ന്‌
ഒരാളും അറിയുകയില്ല.
താന്‍ ഏത്‌ നാട്ടില്‍ വെച്ചാണ്‌ മരിക്കുക എന്നും
ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു...''
( ഖുര്‍ ആന്‍ 31/34)

''(മനുഷ്യരെ) മരണമടുത്ത ഒരുവന്‍റെ ജീവന്‍
അവന്‍റെ തൊണ്ടക്കുഴിയോളമെത്തുകയും ,
അവന്‍ മരിക്കുന്നത് നിങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍,

അവനില്‍ നിന്നും പോകുന്ന ജീവനെ
കൊണ്ട് തിരികെ വരുത്താന്‍ ആകുന്നില്ല..
നിങ്ങള്‍ അത്ര കഴിവുള്ളവരാണെങ്കില്‍.....,..

അന്നേരം അവനുമായി ഏറ്റവും അടുത്തവന്‍ നാം ആകുന്നു..
നിങ്ങള്‍ക്കത് കാണുന്നില്ലെന്ന് മാത്രം..''

( Qur-an 56/83-87)

ഇത് ഫോര്‍വേഡ്‌ ചെയ്യുക

''ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ   നന്‍മ ചെയ്യുന്നവനെ പോലെയാണ്..     .... I

No comments: