Tuesday, June 16, 2015

മുതലാളിയുടെ ബാധ്യത സക്കാത്ത് കൊണ്ട് തീരില്ല..!

മുതലാളിയുടെ ബാധ്യത സക്കാത്ത് കൊണ്ട് തീരില്ല..!

സ്വരുക്കൂട്ടി വയ്ക്കുന്ന സംബാദ്യങ്ങളിൽ ചിലവഴിച്ചത് മാത്രം ഉപകാരത്തിന് എത്തുന്ന നാളിൽ സമ്പാദിച്ചത് എത്ര എന്നതിനേക്കാൾ ചിലവഴിച്ചത് എത്ര എന്നതിലേക്ക് ആശയോടെയും പ്രതീക്ഷയോടെയും നോക്കി നിൽക്കേണ്ടി വരുന്ന അവസ്ഥയെ ഒന്ന് നിരൂപിച്ചു നോക്കൂ..

കോടിക്കണക്കായ സമ്പാദ്യങ്ങൾ, അതും രണ്ടും മൂന്നും തലമുറക്ക് ജീവിക്കാനുള്ളതിനെ ശേഖരിച്ച് അതിൽ നിന്നും വെറും രണ്ടര ശതമാനം സക്കാത്ത് എന്ന പേരിൽ കൊടുത്തു വീടിയത് കൊണ്ട് മാത്രം തന്റെ കടപ്പാടുകൾ എല്ലാം തീരുന്നു എന്ന് മനസ്സിലാക്കിയവർ മൂഡന്മാരുടെ സ്വർഗ്ഗത്തിലാണ്.

മുതലിന്റെ ബാധ്യത മാത്രമാണ് സക്കാത്ത്. മുതലാളിയുടെ ബാധ്യത അല്ല. അത് തന്നെ നിർണ്ണിതമായ വസ്തുക്കളിൽ മാത്രം ഒതുങ്ങുന്നതാണ്. ഈ സാങ്കേതികമായ സക്കാത്തിന്റെ ബാധ്യതയിൽ തത്വത്തിൽ പണക്കാരൻ അല്ലാത്തവർ കൂടെ പെട്ട് കൂടെന്നില്ല. ഫിത്വര് സക്കാത്തും കച്ചവടത്തിന്റെ സക്കാത്തും പാവപ്പെട്ടവൻ എന്ന് വിളിക്കപ്പെടുന്നവൻ വരേ നൽകേണ്ടി വരുന്നതാണെന്ന് ഏവർക്കും അറിയാവുന്നതാണ്.

എന്നാൽ മുതലിന്റെ സക്കാത്തിന്റെ അപ്പുറം മുതലാളിക്ക് ബാധ്യത ഉണ്ട് എന്നും അത് ഒരുവേള സക്കാത്തിന്റെ നിശ്ചിതമായ വിഹിതത്തേക്കാൾ വിശാലമായ ബാധ്യത ആണ് എന്നും ഷാഫിഈ കർമ്മശാസ്ത്രം കൃത്യമായി പഠിപ്പിക്കുന്നു. സമൂഹത്തിലെ പണക്കാരൻ, മുതലാളി എന്നൊക്കെ വിളിക്കപ്പെടാവുന്നവരുടെ സാങ്കേതിക നിർവ്വചനം ബന്ധപ്പെടുന്ന ആരൊക്കെ ഉണ്ടോ അവർക്ക് അല്ലാഹു മിച്ചമായി നൽകിയ സമ്പത്തിൽ ആണ് പാവപ്പെട്ടവന്റെ അടിസ്ഥാന ആവശ്യങ്ങളും അവകാശങ്ങളും നടക്കാൻ ആവശ്യമായതിനെ ഇസ്ലാം വകയിരുത്തിയിട്ടുള്ളത്.

കേവലം ചോദിച്ചു വരുന്നവന് നൂറോ അഞ്ഞൂറോ കൊടുത്തു വിടുക എന്നതിനപ്പുറം പാവപ്പെട്ടവന്റെ ഏറ്റവും മൌലികമായ ആവശ്യങ്ങളായ ആഹാരം, പാർപ്പിടം, വസ്ത്രം മുതലായവയൊക്കെ നൽകൽ സമൂഹത്തിലെ ധനികരുടെ നിർബന്ധമായ കൂട്ടുത്തരവാദിത്തമാണ്. അതിൽ വീഴ്ച വരുത്തുന്നവൻ അല്ലാഹുവിന്റെ നിയമ വ്യവസ്ഥ തന്റെ മേൽ ബാധ്യതയാക്കിയ നിർബന്ധത്തെ പൂർത്തിയാക്കാത്ത തെറ്റുകാരൻ ആണെന്നതിൽ തർക്കമില്ല.

കുമിഞ്ഞു കൂടുന്ന സ്വത്തു സമ്പാദ്യങ്ങൾ മുഴുവൻ തന്റെ മേൽ വന്നു വീഴുന്ന പൂർത്തിയാക്കാൻ ബുദ്ധിമുട്ടുള്ള വല്ലാത്ത ബാധ്യതയാണ് എന്ന തിരിച്ചറിവ് നമുക്ക് വരുന്നേയില്ല - എത്ര ലഭിച്ചാലും മതിയാകാതെ അതിന്റെ പുറകെ ഭ്രാന്തമായി ഓടുകയാണ് നാം. ഒടുക്കം ഒന്നുമൊന്നും കയ്യിൽ ഇല്ലാതെ ജീവിച്ച സഹോദരനും നാമും പോകുന്നത് മൂന്നേ മൂന്നു കഷണം തുണിയും കയ്യിൽ എടുത്താണ്...

അവിടെ മണ്ണിനടിയിൽ പണക്കാരനും പാവപ്പെട്ടവനും എന്ന വ്യത്യാസം കാർന്നു തിന്നാൻ വരുന്ന ക്ഷുദ്ര ജീവികൾക്ക് അറിയുകയേയില്ല. മറുകൈ അറിയാതെ കൊടുത്തു തീർത്തത് മാത്രമാണ് അവിടെ നമുക്ക് സഹായിയായി എത്തുക. ബാക്കി വെച്ചതൊക്കെ ശ്വാസം നിലക്കുന്നതോടെ നമ്മുടെത് അല്ലാതായി മാറിക്കഴിഞ്ഞു..

ആര്‍ഭാടങ്ങള്‍ക്ക് വേണ്ടി ലക്ഷങ്ങള്‍ പൊടിക്കാന്‍ മടിയില്ലാത്ത ആവശ്യങ്ങള്‍ക്കും കടമാകള്‍ക്കും നേരെ മുഖം തിരിക്കുന്ന നമ്മുടെ മന്സ്സിലെക്കിരങ്ങട്ടെ...

രക്ഷിതാവിന്റെ കോടതിയില്‍ ചിലവഴിച്ചതും അല്ലാത്തതുമായ ഓരോ തുട്ട് നാണയത്തിന്റെയും കണക്ക് ബോധിപ്പിക്കേണ്ടി വരും എന്ന ബോധമാകട്ടെ നമ്മുടെ വഴി കാട്ടി... najeeb moulavi

No comments: