Tuesday, June 30, 2015

ബദ്ര്‍ യുദ്ധം

ബദ്ര്‍ യുദ്ധം

ബദ്ര്‍ എവിടെ സ്ഥിതി ചെയ്യുന്നു?
– മദീനയില്‍ നിന്നും 135ഉം മക്കയില്‍ നിന്നും 345 ഉം കി.മി. ദൂരത്ത്.
സ്ഥലത്തിന് ബദ്ര്‍ എന്ന പേര് കിട്ടാന്‍ കാരണം?
– ബദ്ര്‍ ബിന്‍ യഖ്‌ലദ് എന്നയാള്‍ താമസിച്ചതിനാല്‍
ഒന്നാം ബദ്ര്‍ എന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ച സംഭവം ഏത്?
– കുര്‍സ് ബ്‌നു ജാബിര്‍ അല്‍ ഫിഹ്‌രി എന്നയാള്‍ മദീനക്കാരുടെ നാല്‍ക്കാലികളെ കൊള്ളയടിച്ചത് അന്വേഷിക്കാന്‍ നബി(സ)യും ഏതാനും അനുയായികളും ബദ്‌റിലേക്ക് പോയെങ്കിലും ഫിഹ്‌രിയെ കണ്ടെത്താതെ തിരിച്ചുപോന്ന സംഭവം.
ബദ്‌റുല്‍ കുബ്‌റാ നടന്നത് എന്ന്?
– ഹിജ്‌റ 2 റമളാന്‍ 17ന്
മുസ്‌ലിം സംഘബലം?
– 313 പേര്‍
ശത്രു സംഘബലം?
– ആയിരത്തോളം പേര്‍
ബദ്‌റിലേക്ക് പുറപ്പെടുമ്പോള്‍ മുസ്‌ലിംകളുടെ ലക്ഷ്യം എന്തായിരുന്നു?
– ശാമില്‍ നിന്നും വരുന്ന അബൂ സുഫ്‌യാന്റെ കച്ചവടസംഘത്തെ നേരിടുക.
മുസ്‌ലിംകളുടെ വാഹനം?
– 70 ഒട്ടകം
നബി(സ)യോടൊപ്പം ഒട്ടകപ്പുറത്ത് സഹയാത്രികര്‍ ആരായിരുന്നു?
– അലി(റ), മര്‍സദ് ബിന്‍ മര്‍സദ്(റ).
സംഘത്തെ മുസ്‌ലിംകളില്‍ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെടാന്‍ അബൂ സുഫ്‌യാന്‍ മക്കയിലേക്ക് അയച്ചത് ആരെ?
– ളംളമുബ്‌നു അംറില്‍ ഗിഫാരിയെ.
കച്ചവടസംഘം രക്ഷപ്പെട്ട വാര്‍ത്തയറിഞ്ഞപ്പോള്‍ ഖുറൈശി പക്ഷത്ത് നിന്നും ഒരു സംഘം തിരിച്ചുപോയി. ആര്?
– അഖ്‌നസുബ്‌നു ശരീഖിന്റെ നേതൃത്വത്തില്‍ സഹ്‌റാ ഗോത്രക്കാര്‍.
മുസ്‌ലിംകളുടെ ജലസംഭരണി തകര്‍ക്കാന്‍ വന്നതാര്?
– അസ്‌വദ് ബിന്‍ അബ്ദുല്‍ അസദ്
അസ്‌വദിനെ വധിച്ചത്?
– ഹംസ(റ)
ഖുറൈശി നേതാവ് അബൂ ജഹ്‌ലിനെ വധിച്ചത്?
– മുആദ് ബ്‌നു അംറ്(റ), മുഅവ്വിദ് ബ്‌നു അഫ്‌റാഅ് എന്നീ രണ്ട് കുട്ടികള്‍.
ഖുറൈശി പ്രമുഖന്‍ ഉമയ്യത്തിനെ കൊലപ്പെടുത്തിയത്?
– മുമ്പ് തന്റെ അടിമയായിരുന്ന ബിലാല്‍(റ).
ബദ്‌റില്‍ പിശാച് ആരുടെ വേഷത്തിലാണ് വന്നത്?
– കിനാന ഗോത്രപ്രമുഖന്‍ സുറാഖതുബ്‌നു മാലികിന്റെ വേഷത്തില്‍.
ബദ്‌റിലേക്ക് നബി(സ) പുറപ്പെട്ടത് എന്ന്?
– റമളാന്‍ 12 ശനിയാഴ്ച
മദീനയില്‍ നിസ്‌കാരത്തിന് നേതൃത്വം കൊടുക്കാന്‍ നബി(സ) ഏല്‍പ്പിച്ചത് ആരെ?
– അബ്ദുല്ലാഹിബ്‌നു ഉമ്മി മക്തൂം(റ)നെ.
മദീനയിലെ ഭരണച്ചുമതല നല്‍കിയത് ആര്‍ക്ക്?
– റൗഹാഇല്‍ നിന്നും തിരിച്ചയച്ച അബൂലുബാബ(റ)ന്.
16 വയസ്സുകാരനായ ………………….നെ നബി(സ) തിരിച്ചയച്ചു. പക്ഷെ അദ്ദേഹം കരഞ്ഞു. നബി(സ) അദ്ദേഹത്തിന് യുദ്ധത്തില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കി. ബദ്‌റില്‍ ശഹീദാവുകയും ചെയ്തു. ആരാണ് ആ വ്യക്തി?
– ഉമൈറുബ്‌നു അബീ വഖാസ്(റ)
കാലാള്‍ പടയുടെ നേതാവായി നിയമിച്ചത് ആരെ?
– ഖൈസുബ്‌നു അബീ സഅ്‌സഅ(റ)യെ.
കച്ചവടസംഘം രക്ഷപ്പെട്ടെന്ന് മനസ്സിലാക്കിയ അബൂ സുഫ്‌യാന്‍ ഖുറൈശികളോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. ആരെയാണ് പറഞ്ഞയച്ചത്?
– ഖൈസുബ്‌നു ഇംരില്‍ ഖൈസിനെ
ബദ്‌റില്‍ പങ്കെടുക്കാതെ ബദ്‌രിയ്യ് ആയവരാണ് ഉസ്മാന്‍(റ). കാരണം എന്ത്?
– തന്റെ ഭാര്യയും തിരുനബി(സ)യുടെ മകളുമായ റുഖിയ്യ(റ) ബദ്ര്‍ സമയത്ത് രോഗശയ്യയിലായിരുന്നു. ശുശ്രൂഷക്ക് തിരുനബി(സ) ഉസ്മാന്‍(റ)ന് അനുവാദം കൊടുത്തു.
ബദ്‌റില്‍ മുസ്‌ലിം പക്ഷത്തെ പതാക വാഹകന്‍?
– മുസ്വ്അബ് ബ്‌നു ഉമൈര്‍(റ)
സൈന്യത്തിന്റെ ഇരുപാര്‍ശ്വങ്ങളിലും കറുത്ത ഓരോ പതാക ഉണ്ടായിരുന്നു. അത് വഹിച്ചിരുന്നത്?
– അലി(റ)വും ഒരു അന്‍സ്വാരിയും
ബദ്‌റിന്റെ ആദ്യമുസ്‌ലിം രക്തസാക്ഷി?
– ഉമര്‍(റ)ന്റെ അടിമയായിരുന്ന മിഹ്ജഅ്(റ) ‌

ﺍَﻟﻠَّﻬُﻢَّ ﺻَﻞِّ ﺻَﻠَﻮﺓً ﻛَﺎﻣِﻠَﺔً ﻭَﺳَﻠِّﻢْ ﺳَﻼَﻣًﺎ ﺗَﺎﻣًّﺎ ﻋَﻠَﻰ ﺳَﻴِّﺪِﻧَﺎ ﻣُﺤَﻤَّﺪٍﻥِ ﺍﻟَّﺬِﻱ ﺗَﻨْﺤَﻞُّ ﺑِﻪِ ﺍﻟْﻌُﻘَﺪُ ﻭَﺗَﻨْﻔَﺮِﺝُ ﺑِﻪِ ﺍﻟْﻜُﺮَﺏُ ﻭَﺗُﻘْﻀَﻰ ﺑِﻪِ ﺍﻟْﺤَﻮَﺍﺋِﺞُ ﻭَﺗُﻨَﺎﻝُ ﺑِﻪِ ﺍﻟﺮَّﻏَﺎﺋِﺐُ ﻭَﺣُﺴْﻦُ ﺍﻟْﺨَﻮَﺍﺗِﻢِ ﻭَﻳُﺴْﺘَﺴْﻘَﻰ ﺍﻟْﻐَﻤَﺎﻡُ ﺑِﻮَﺟْﻬِﻪِ ﺍﻟْﻜَﺮِﻳﻢِ ﻭَﻋَﻠَﻰ ﺁﻟِﻪِ ﻭَﺻَﺤْﺒِﻪِ ﻓِﻲ ﻛُﻞِّ ﻟَﻤْﺤَﺔٍ ﻭَﻧَﻔَﺲٍ ﺑِﻌَﺪَﺩِ ﻛُﻞِّ ﻣَﻌْــﻠُﻮﻡٍ
☆☆☆☆☆☆☆☆☆☆☆☆☆☆

No comments: