അള്ളാഹു ലോകത്തിലെ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടി ഇറക്കപ്പെട്ട പരിശുദ്ധ ഖുര്‍"ആന്‍ Q & A
ഇത് നമുക്കും നമ്മുടെ മക്കളേയും പഠിപ്പിക്കുക!!! അറൂസുല്‍ ഖുര്‍ആന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സൂറത്ത് ❓
a) സൂറ: അറ്രഹ്മാന്‍
2⃣ ബിസ്മില്ലാഹി റഹ്മാനി റഹീം എത്ര തവണ ഖുര്‍ആനില്‍ വന്നിട്ടുണ്ട്❓
a) 114
3⃣ ബിസ്മി കൊണ്ട് ആരംഭിക്കാത്ത ഒരു സൂറത്ത്❓
a) സൂറത്ത് തൗബ:
4⃣ അനന്തരാവകാശ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൂറ: ഏതാണ് ❓
a) സൂറ: അന്നിസാഅ سورة النساء
5⃣ ആയിരം രാവുകളെക്കാള്‍ പുണ്യമുള്ളതു എന്ന് ഖുര്‍ആന്‍ പറഞ്ഞ രാവ്?
A) ലൈലതുല്‍ ഖദ്ര്
6⃣ ഖുര്‍ആനില്‍ എത്ര മക്കി സൂറത്തുകള്‍ ഉണ്ട്?
❓
a) 86
7⃣ ഖുര്‍ആനില്‍ മദനി സൂറത്തുകള്‍ എത്ര?
❓
a) 28
8⃣ ഒരു ലോഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന സൂറത്ത് ❓
a) സൂറത്തുല്‍ ഹദീദ് (ഇരുമ്പ്).
9⃣ ഖുര്‍ആനില്‍ ആകെ എത്ര സൂറത്തുകള്‍ ഉണ്ട്❓
a) 114
1⃣0⃣ഏതു സൂറ: ആണ് قلب القران (ഖല്ബുല് ഖുര്‍ആന്‍) എന്ന പേരില്‍ അറിയപ്പെടുന്നത്❓
a) സൂറ: യാസീന്‍
1⃣1⃣ ഏതെല്ലാം സൂറത്തുകളാണ് معودتين (മുഅവ്വാദത്തൈനി) എന്ന പേരില്‍ അറിയപ്പെടുന്നത്❓
a) സൂറ: അല്‍ ഫലഖ്, സൂറ: അന്നാസ് (سورة الفلق، سورة الناس)
1⃣2⃣ഖുര്‍ആനിലെ സൂറത്തുകള്‍ക്ക് പേര് നല്‍കിയത് ആരാണ്❓
a) അല്ലാഹു
1⃣3⃣റൂഹുല്‍ അമീന് എന്ന പേര് ഖുര്‍ആനില്‍ പറഞ്ഞത് ആരെക്കുറിച്ചാണ്❓
a) മലക്ക് ജിബ്രീല്‍
1⃣4⃣ഇബ്ലീസിനെ സൃഷ്ടിച്ചതു എന്തുകൊണ്ടാണ്❓
a) തീ
1⃣5⃣ഇബ്ലീസ് ഏതു വര്‍ഗത്തില്‍ പെട്ടവനാണ്❓
a) ജിന്ന്
1⃣6⃣ഖുര്‍ആന്‍ ഗ്രന്ഥരൂപത്തില്‍ ആക്കിയത് ഏതു ഖലീഫയാണ്❓
a) മൂന്നാം ഖലീഫ ഉസ്മാന് (റ)
1⃣7⃣ ഖുര്‍ആനില്‍ 'രണ്ടില്‍ രണ്ടാമന് (الثاني إثنين)' എന്ന് വിശേഷിപ്പിച്ചത് ആരെയാണ്❓
a) അബൂബക്കര്‍ (റ)
1⃣8⃣ അവര്‍ നരകത്തിന്റെ അടിത്തട്ടിലായിരിക്കും എന്ന് ഖുര്‍ആന്‍ ഏതു വിഭാഗത്തെ കുറിച്ചാണ് പറഞ്ഞത്❓
a) കപട വിശ്വാസികള്‍ (മുനാഫികുകള്‍)
1⃣9⃣ഖുര്‍ആനില്‍ പേരെടുത്തു പ്രതിപാദിച്ച ഒരു സ്ത്രീ❓
a) മറിയം
2⃣0⃣അല്ലാഹു നേരില്‍ സംസാരിച്ചത് ഏതു പ്രവാചകനോടാണ്❓
a) മൂസാ(അ)
2⃣1⃣തൊട്ടിലില്‍ വെച്ച് ജനങ്ങളോട് സംസാരിച്ച പ്രവാചകന്❓
a) ഈസാ(അ)
2⃣2⃣ ക്രൈസ്തവര്‍ ഈസാ(അ)നെ ദൈവപുത്രന് എന്ന് വിശേഷിപ്പിക്കുന്നു. എന്നാല്‍ ജൂതന്മാര് ദൈവപുത്രന് എന്ന് വിളിക്കുന്നത് ആരെയാണ്❓
a) ഉസൈര്‍
2⃣3⃣രണ്ടു ബിസ്മിയുള്ള സൂറത്ത് ഏതാണ്?❓
a) സൂറത്ത് അന്നമല്‍ سورة النمل
2⃣4⃣ഖുര്‍ആനിലെ ഏറ്റവും നീളം കൂടിയ ആയത് ഏതാണ് ? ഏതു സൂറത്തില്‍? ❓
a) ആയതുദയ്ന്‍, സൂറത്ത് അല്‍ ബഖറ سورة البقرة - آية الدين
2⃣5⃣ആയതുദയ്നിലെ പ്രതിപാദ്യ വിഷയം?❓
a) കടം, സാമ്പത്തിക ഇടപാട്
2⃣6⃣ സൂറത്ത് തൌബയുടെ മറ്റൊരു പേര് ❓
a) ബറാഅ:
2⃣7⃣ഖുര്‍ആനില്‍ ഫിര്‍ഔനിന്റെ നാമം എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട് ❓
a) 74
2⃣8⃣അസ്ഹാബുല്‍ ഐക്ക എന്നറിയപ്പെടുന്നതു ഏതു പ്രവാചകന്റെ ജനതയാണ് ❓
a) ശുഐബ്(അ)
2⃣9⃣അല്ലാഹുവിന്റെ ഒട്ടകം ഇറക്കപ്പെട്ടത് ഏതു സമുദായത്തിലാണ്? ❓
a) സമൂദ് ഗോത്രം
3⃣0⃣ഖുര്‍ആനില്‍ يا أيها الناس (യാ അയ്യുഹന്നാസ്) എന്ന് ആരംഭിക്കുന്ന സൂറകള്‍ എത്ര ❓
a) 2
3⃣1⃣ഖുര്‍ആനിലെ ജന്തു കഥകള്‍ ആരുടെ പുസ്തകമാണ്❓
a) അഹമദ് ബഹ്ജത്
3⃣2⃣ഒരു സ്ത്രീക്ക് അല്ലാഹു ബോധനം നല്‍കിയതായി ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്. ആരാണ് ആ മഹതി ❓
a) മൂസാ നബിയുടെ ഉമ്മ
3⃣3⃣ നരകത്തില്‍ വളരുന്ന മരം❓
a) സഖൂം
3⃣4⃣'സൂറതുന്‍' എന്ന പദം കൊണ്ട് ആരംഭിക്കുന്ന ഒരു സൂറ❓
a) സൂറ: അന്നൂര്‍
3⃣5⃣ ആയത്തുല്‍ ഹിജാബ് അവതരിപ്പിക്കപ്പെട്ട വര്‍ഷം❓
a) ഹിജ്റ 5
്
3⃣6⃣താഴ്വരകളില്‍ പാറകള്‍ തുരന്നു വീടുണ്ടാക്കിയവര്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ജനത❓
a) സമൂദ് ഗോത്രം
3⃣7⃣ മറിയം ബീവിയുടെ പിതാവ് ആരാണ്❓
a) ഇംറാന്‍
3⃣8⃣ ഖുര്‍ആന്‍ അവതരണം എത്ര വര്‍ഷം കൊണ്ടാണ് പൂര്‍ണ്ണമായത്❓
a) 23
3⃣9⃣ അളവ് തൂക്കത്തില്‍ കുറവ് വരുത്തുന്നവര്‍ക്ക് താക്കീതായി അവതരിച്ച സൂറ:❓
a) അല്‍ മുത്വഫ്ഫിഫീന്‍
4⃣0⃣ ഖുര്‍ആനില്‍ ഏറ്റവും വലിയ സൂറ: ഏതാണ്❓
a) അല്‍ ബഖറ:
4⃣1⃣അല്ലാഹുവെ ആരാധിക്കാന്‍ വേണ്ടി ഭൂമിയില്‍ നിര്‍മിക്കപ്പെട്ട ആദ്യത്തെ ഭവനം❓
a) കഅബ
4⃣2⃣ 'യൗമുല്‍ ഫുര്‍ഖാന്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സുപ്രധാന യുദ്ധം❓
a) ബദര്‍ യുദ്ധം
4⃣3⃣പൂര്‍ണ്ണ അധ്യായമെന്ന നിലയില്‍ ആദ്യമായി അവതരിച്ച സൂറ ഏതാണ്❓
a) സൂറത്തുല്‍ ഫാത്തിഹ
4⃣4⃣സൂറത്തുല്‍ ഫീലില്‍ പ്രതിപാദിച്ച പക്ഷി ഏതാണ്❓
a) അബാബീല്‍ പക്ഷികള്‍
4⃣5⃣ഗുഹാ വാസികളുടെ കൂടെ ഉണ്ടായിരുന്ന മൃഗം❓
a) നായ
4⃣6⃣ വിശുദ്ധ ക`അബാലയം തകര്‍ക്കുന്നതിന് വേണ്ടി ആനകള്‍ ഉള്‍പ്പെടെയുള്ള സൈന്യവുമായി പുറപ്പെട്ട രാജാവ്❓
a) അബ്റഹത്
4⃣7⃣സാഹിബുല്‍ ഹൂത് എന്നറിയപ്പെടുന്ന പ്രവാചകന്❓
a) യൂനുസ് നബി (അ)
4⃣8⃣ മലയാളത്തില്‍ എഴുതിയ ആദ്യ ഖുര്‍ആന്‍ പരിഭാഷയുടെ കര്‍ത്താവ്❓
a) മായിന്‍കുട്ടി ഇളയ
4⃣9⃣ഖുര്‍ആനിലെ ഏറ്റവും ചെറിയ സൂറ: ഏതാണ്❓
a) സൂറത്തുല്‍ കൌസര്ര്ര്ര്
5⃣0⃣ഒരു സൂറത്തില്‍ മുഴുവന്‍ സൂക്തങ്ങളിലും അല്ലാഹു എന്ന് ആവര്‍ത്തിച്ചു വന്നിരിക്കുന്നു. ഏതാണ് ആ സൂറ❓
a) സൂറ: അല്‍ മുജാദല
5⃣1⃣ഖുര്‍ആനില്‍ എത്ര തവണ سجود التلاوة (സുജൂദിന്റെ ആയത്തുകള്‍) വന്നിട്ടുണ്ട്❓
a) 15
5⃣ 2⃣ഒരേ സൂറത്തില്‍ രണ്ടു തവണ سجود التلاوة ഉള്ള സൂറത്ത് ഏതാണെന്ന് അറിയാമോ❓
a) സൂറത്തുല്‍ ഹജ്ജ് (ആയത്തുകള്‍: പതിനെട്ടു, എഴുപത്തി ഏഴു)
5⃣3⃣ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പേര് പറഞ്ഞ പ്രവാചകന്❓
a) മൂസാ (അ)
5⃣4⃣തന്റെ സമൂഹത്തില്‍ നിലനിന്നിരുന്ന 'അളവിലും തൂക്കത്തിലും കൃതൃമം കാണിക്കുക' എന്ന സാമൂഹിക തിന്മക്കെതിരെ ശക്തമായി രംഗത്ത് വന്ന പ്രവാചകന് ആരായിരുന്നു❓
a) ശുഐബ് (അ)
5⃣5⃣ഒരു യുദ്ധത്തിന് വേണ്ടി പുറപ്പെടുന്നതില്‍ അമാന്തം കാണിച്ചതിന്റെ പേരില്‍ അല്ലാഹു നടപടി സ്വീകരിച്ച മൂന്ന് സ്വാഹബികള്‍ ആരെല്ലാം❓ ഏതായിരുന്നു ആ യുദ്ധം❓
a) ക`അബ് ബന് മാലിക്(റ), ഹിലാലുബുനു ഉമയ്യത് (റ), മുറാറത്ത് ബ്ന് റുബൈഅ (റ) - തബൂക് യുദ്ധം.
5⃣6⃣ നബി (സ)യുടെ ഗോത്രത്തിന്റെ പേരില്‍ അറിയപ്പെടുന്ന സൂറത്ത് ഏതാണ്❓
a) സൂറത്ത് ഖുറൈശ്
5⃣7⃣ആദ്യ ഖിബ്ല ആയിരുന്ന ബൈത്തുല്‍ മുഖദ്ദിസില് നിന്ന് മക്കയിലെ ബൈത്തുല്‍ ഹറാം മുസ്ലിംകളുടെ ഖിബ്ല ആക്കി അള്ളാഹു പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം ഏതു സൂറത്തില്‍ ആണ്❓ എത്രാമത്തെ ആയത്ത് ആണ്❓
a) സൂറത്ത് അല്‍ ബഖറ സൂക്തം - 144
5⃣8⃣ഖുര്‍ആനില്‍ ഏതു സൂറത്തിലാണ് വുദുവിന്റെയും തയമ്മുമിന്റെയും രൂപം വ്യക്തമാക്കുന്നത്❓എത്രാമത്തെ ആയത്ത് ആണ്❓
a) സൂറത്ത് അല്‍ മാഇദ സൂക്തം - 6 (ആറു)
5⃣9⃣ഭൂമിയിലെ ആദ്യ കൊലപാതകം നടത്തിയ ആദമിന്റെ മകന് തന്റെ സഹോദരന്റെ മൃതദേഹം എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കെ അത് എങ്ങിനെ സംസ്കരിക്കണമെന്ന് അല്ലാഹു ഒരു പക്ഷിയെ നിയോഗിച്ചു. ഏതാണ് ആ പക്ഷി.❓
a) കാക്ക
6⃣0⃣പ്രപഞ്ചം ആദ്യം ഒട്ടിപ്പിടിച്ച അവസ്ഥയില്‍ ആയിരുന്നു, പിന്നീട് ഒരി വിസ്ഫോടനത്തിലൂടെ വേര്‍പെട്ടു എന്നുള്ള സത്യം ശാസ്ത്രം കണ്ടെത്തും മുമ്പേ ഖുര്‍ആനില്‍ പരാമര്‍ശിച്ചിരുന്നു. ഏതു സൂറത്തിലാണ് ഈ പരാമര്‍ശമുള്ളത്❓
a) സൂറത്ത് അംബിയാഅ സൂക്തം - 30 سورة الأنبياء
6⃣1⃣ധിക്കാരിയായ ഫിര്‍ഔന്റെ ശവശരീരം ലോകത്തിനു ഒരു ദൃഷ്ടാന്തമായി സൂക്ഷിക്കുമെന്നു പറഞ്ഞത് ഏതു സൂറത്തില്‍ ആണ്❓
a) സൂറത്ത് യൂനുസ് സൂക്തം - 92 سورة يونس
6⃣2⃣റസൂല്‍ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകന് ആര്❓
a) നൂഹ് നബി(അ)
6⃣3⃣പ്രവാചകന് മുഹമ്മദ് (സ) തന്റെ ജീവിതത്തിനിടയില്‍ എത്ര ഉംറയാണ് നിര്‍വഹിച്ചത്❓
a) നാല് (ഒന്ന്, ഉംറതുല്‍ ഹുദൈബിയ്യ. രണ്ട്, ഉംറതുല്‍ ഖദാഅ്. മൂന്ന്, ജുഅ്റാനയില്‍ നിന്ന്. നാല്, ഹജ്ജിന്റെ കൂടെ) ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും അയച്ചു കൊടുക്കുക...
ഉഖ്ബത്തുബ്നു അംറ്(റ) നിവേദനം ചെയ്യുന്നു: റസൂല്‍(സ) പറഞ്ഞു: നല്ലത് കാണിച്ച് കൊടുക്കുന്നവന് അത് പ്രവര്‍ത്തിച്ചവന്റെ തുല്യപ്രതിഫലം ലഭിക്കുന്നതാണ്. (മുസ്ലിം)
No comments:
Post a Comment