Tuesday, June 30, 2015

തറാവീഹ്

കേരളത്തില്‍ 1941 ന് മുന്‍പായി തറാവീഹ് റക്അതില്‍ അഭിപ്രായ വിതൃാസം ഉണ്‍ടായിരുന്നില്ല. മുജാഹിദുകളും  ഇരുപത് റക്അതാണെന്നായിരുന്നു ആദൃംപഠിപ്പിച്ചിരുന്നത്. തറാവീഹ് റക്അത്തില്‍ വിവാദംതുടങ്ങിയ മൗലവിമാര്‍ക്ക് ഇപ്പോഴും എത്രറക്അത്താണ് തറാവീഹ്  എന്ന് തീര്‍ത്തുപറയാന്‍ കഴിഞ്ഞിട്ടില്ല.

  തറാവീഹ്  വെട്ടികുറക്കാന്‍ ഹദീസുകള്‍ തിരിമറി ചെയ്തും  ഇമാമുകളുടെ ഗ്രന്ഥങ്ങള്‍ ദുര്‍വൃാഖൃാനിച്ചും   വഹാബീ ദുര്‍വൃാഖൃാനരാജന്‍മാരുടെ കൈകുഴഞ്ഞിരിക്കുന്നു.

    തറാവീഹും കേരളവഹാബിസത്തിലെ വൈരുദ്ധൃങ്ങളും  കാണൂ .. ഇവര്‍  മതവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ യോഗൃരാണോ എന്ന് ചിന്തിക്കുക..?
     
   വഹാബീ നേതാക്കളായ ഇ.കെ.മൗലവി.ടി.കെ.മൗലവി.എം.സി.സി.മൗലവി എന്നിവര്‍ ആദൃകാല മദ്രസാപാഠപുസ്തകത്തിലൂടെ മുജാഹിദുകളെ‍ പഠിപ്പിച്ചതെന്തായിരുന്നു !   സുന്നത്ത് നിസ്ക്കാരങ്ങള്‍ വിവരിച്ചുകൊണ്‍ടെഴുതുന്നു

1' റവാതിബ്,2.വിത്ര്‍, ഇത്കുറഞ്ഞാല്‍ ഒരു റകഅത്തും അധികരിച്ചാല്‍ പതിനൊന്ന് റകഅത്തുമാണ്.അതിന്‍റെസമയം ഇശാനിസ്കാരത്തിന്‍റെ ശേഷമാകുന്നു.3. തറാവീഹ് ഇതും ഇശാ നിസ്ക്കാരത്തിന്‍റെ ശേഷമാണ്. പക്ഷേ റമളാനില്‍ മാത്രമേയുളളൂ.ഇത് ഇരുപത് റകഅത്തുണ്‍ട്. എല്ലാ ഈരണ്‍ടുറകഅത്തിലും സലാം വാജിബാണ്. (കിത്താബ് അവ്വലു ഫില്‍ അമലിയാത്ത്.ഒന്നാം പതിപ്പ്. പേജ്. 28-29)

ഇരുപത് റകഅത്തായിട്ടാണ് ഇവിടങ്ങളില്‍മാത്രമല്ല മിക്കമുസ്ലിം രാജൃങ്ങളിലും തറാവീഹ്നിസ്ക്കാരം നിര്‍വഹിച്ചുവരാറ്. അത്പത്ത് സലാമോട് കൂടി നിര്‍വഹിക്കണം എന്നനിബന്ധനകൂടിയുണ്‍ട്. കെ.എം.മൗലവി. അല്‍ മുര്‍ശിദ്-പുസ്തകം:2-പേജ്  395 )

ജനങ്ങള്‍ ഉമര്‍(റ) വിന്‍റെ കാലത്ത് റംസാനില്‍ 23 റകഅത്ത് നിസ്കരിച്ചിരുന്നു എന്ന് യസീദ്(റ)മാലിക്കോട്പറഞ്ഞു.ഈ സനദ്ബുഖാരിയുടേതാണ്. (അല്‍ മുര്‍ശിദ് പുസ്തകം:3-പേജ്:416 )

    ഇനി  മുജാഹിദ് തറാവീഹിന്‍റെ  എണ്ണം വെട്ടി മാറ്റുന്നത് കാണുക..

  തറാവീഹ്  പതിനൊന്ന് റക്അത്താണ്.( അല്‍ മനാര്‍- 2001‍ ആഗസ്റ്റ് 7 )

തറാവീഹ് എട്ടു റക്അത്താണെന്നതിന് മുജാഹിദുകള്‍ക്ക് മകളില്‍പറഞ്ഞതെളിവുകള്‍ മതി (അല്‍ ഇസ്ലാഹ്- 1996
-സപ്തംബര്‍,പേജ്, 2 )

തറാവീഹ് പതിനൊന്നില്‍ കൂടുതല്‍ നിസ്കരിക്കല്‍ അനാചാരമാണ്.(മുസ്ലിംകളിലെ അനാചാരങ്ങള്‍  274 )

  ഇനി തറാവീഹ് റമളാനിലെ പ്രതൃേക നിസ്ക്കാരമാണോ  ?  വഹാബീ വൈരുദ്ധൃങ്ങള്‍ കാണുക.

സ്ഥാപക നേതാക്കളായ   എം.സി.സി.മൗലവി.ടി.കെ.മൗലവി തുടങ്ങിയവര്‍ മുജാഹിദ് മദ്രസാ പാഠപുസതകത്തിലൂടെ പഠിപ്പിച്ചത്    തറാവീഹ്  ഇത് റമളാനിലെ പ്രതൃേകനിസ്കാരമാണ്. ( കിതാബ് അവ്വലു ഫില്‍ അമലിയാത്ത്. പേജ്. 36-ആറാം പതിപ്പ്.1936 )

തറാവീഹ് റമളാനിലെ പ്രതൃേകനിസ്കാരമാണ്  അത് 8 റക്അത്താണ്.(ചിലന്തിവല.ലഘുലേഖ 8-9-1982 രണ്‍ടത്താണി )

തറാവീഹ്  റമാളാനിലെ പ്രതൃേക നിസ്ക്കാരം അല്ല (അല്‍മനാര്‍ ആഗസ്റ്റ്
-1-2010)

തറാവീഹ് എന്നപ്രതൃേക നിസ്ക്കാരം ഇല്ല, ഖിയാമുല്ലൈലേഒളളൂ റംസാനില്‍ ഇതിന് തറാവീഹെന്നുപറയുന്നു. (ഇസ്ലാമിക കര്‍മ്മശാസ്ത്രം ഭാഗം 1-പേജ്.32-1985)

ഇതാണ്  തറാവീഹും കേരള മുജാഹിദുകളും
   ഖുര്‍ആനും സുന്നത്തും മാറിയതല്ല. വഹാബിസം മാറിയതാണ്. ?

No comments: