Saturday, June 13, 2015

ഒരിക്കലും നിറയാത്ത പാത്രം !!

ഇത്‌ പ്രിയപെട്ട  തറവാടികള്‍ക്ക്‌ വേണ്ടി   സമർപിക്കുന്നു
〰〰〰〰〰〰〰〰 ഒരിക്കലും നിറയാത്ത പാത്രം !!
===============

എന്‍റെ ഒരു ബന്ധു വീട്ടിൽ കുട്ടിക്കാലത്ത്
ഞങ്ങൾ ചെല്ലുമ്പോൾ അവിടത്തെ ഉമ്മ പറയും,

'' ഇന്നലെ ഒരു ചെമ്പ് ബിരിയാണിയാ ബാക്കിയായത്.. എല്ലാം കുഴിച്ചിട്ടു.. കുറെ ഇറച്ചിയും ബാക്കിയായി..''

അമിതമായി ഭക്ഷണം ഉണ്ടാക്കുകയും, സൽക്കരിക്കുകയും പിന്നെ ബാക്കി വന്ന ഭക്ഷണം
കുഴിച്ചിട്ടതിന്‍റെ വീമ്പു പറയുകയും ചെയ്യുക എന്നത് ആ ഉമ്മയുടെ സ്ഥിരം സ്വഭാവമായിരുന്നു..

അവരാകട്ടെ കൂടുതല്‍ ഭക്ഷണം കഴിക്കുകയുമില്ല..

അഞ്ച് ആണ്‍ മക്കളുണ്ടായിട്ടും അവസാനം ഒരു നേരത്തെ ഭക്ഷണത്തിനു പോലും ഗതിയില്ലാതെ ആ
കുടുംബം പിന്നീട് കഷ്ടപ്പെട്ടു.. ആ ഉമ്മ ഏറെ, ഖേദിച്ചു പറയും

'' എത്ര ഭക്ഷണമാണ് ഞാൻ കുഴിച്ചിട്ടു നശിപ്പിച്ചതെന്ന്..''

തിരൂരിലെ ഒരു ബന്ധുവിന്‍റെ കല്യാണത്തിനു പോയപ്പോൾ കണ്ട കാഴ്ച ഇതിലും ഭീകരം..

രാവിലെ എഴുമണി മുതൽ പാതിരാത്രി പന്ത്രണ്ടു വരെ ഭക്ഷണം..! ബാക്കി വന്ന ഭക്ഷണം പലർക്കും നൽകിയിട്ടും, ബാക്കി വന്നു...!

ധൂർത്തിൽ എല്ലാവരെയും കടത്തിവെട്ടണം എന്ന വാശിയിലാണ് മുസ്ലിം സമുദായം എന്ന് തോന്നും
ചിലതൊക്കെ കണ്ടാൽ..

കല്യാണ മാമാങ്കം തന്നെ ഒന്നാം സ്ഥാനത്ത്..
⚠പുതിയാപ്പിളയുടെ കൂട്ടുകാർ എന്ന സംഘം കാട്ടുന്ന
പേക്കൂത്തുകൾ പറയാൻ തന്നെ ലജ്ജ തോന്നുന്നു..

✈ഗൾഫിലുള്ള ഒരു സഹോദരൻ ഈയിടെ പറഞ്ഞു..അയാൾ ജോലിക്ക് പോകുമ്പോൾ ഒരു ചായയും 
ഒരു കുബ്ബൂസും മാത്രമാണ് കഴിച്ചത്,
നാട്ടിൽ ഭാര്യ നാല് നേരത്തിലധികം ഭക്ഷണം ധൂർത്ത് അടിക്കുന്നതറിഞ്ഞു
ഉപദേശിച്ചപ്പോൾ കിട്ടിയ മറുപടി :

➡'ഞങ്ങൾ തറവാട്ടുകാർ നന്നായി തിന്നു വളർന്നവരാണ്'' എന്നതായിരുന്നു...

തറവാട്ടുകാരെ, അറിയുക!!
ഏറ്റവും ഉന്നത തറവാടിയായ , അല്ലാഹുവിന്‍റെ പുണ്യ പ്രവാചകൻ '' നന്നായി തിന്നു വളർന്നിരുന്നില്ല..'' 

അവിടുന്ന് പറഞ്ഞു :

''മനുഷ്യൻ നിറക്കുന്ന പാത്രങ്ങളിൽ ഏറ്റവും മോശം പാത്രം വയറാണ്..''

''നിങ്ങൾ ഭക്ഷണം ഒറ്റയ്ക്ക് കഴിക്കരുത്.. ഒരാളുടെ ഭക്ഷണം രണ്ടു പേർക്കും, രണ്ടു പേരുടെ ഭക്ഷണം
മൂന്നു പേർക്കും മതിയാകും..''

''മനുഷ്യന്‍റെ മുതുകു നിവർന്നു നടക്കാൻ ഒരു പിടി ഭക്ഷണം മതിയാകും..''

♦വിശപ്പ്‌ കാരണം രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമായിരുന്നു നമ്മുടെ നബിﷺ(s)

പത്നി ആയിഷ നബിയുടെ വയർ തടവിക്കൊടുക്കും.. 

'' അങ്ങെന്തിനാണ് നബിയെ ഇങ്ങനെ കഷ്ടപ്പെടുന്നത്..? '' എന്ന് ചോദിച്ച ബീവി യോട് നബി ﷺ പറഞ്ഞു:

◾'' ആയിഷ എനിക്ക് മുൻപ് വന്ന നബിമാർ എല്ലാവരും ഇത് പോലെ കഷ്ടപ്പെട്ടവരാണ്... ''

ഒരിക്കൽ വിശപ്പ്‌ സഹിക്ക വയ്യാഞ്ഞ് അബൂബകറും ഉമറും രാത്രി മരുഭൂമിയിലൂടെ
നടക്കുകയായിരുന്നു.. മുന്നിലോരാളുടെ നിഴൽ കണ്ടു അവർ ചോദിച്ചു 

''ആരാണത്''

''മുഹമ്മദാണ്''

''എന്താണ് നബിയെ അങ്ങീ രാത്രിയിൽ ഇറങ്ങി നടക്കുന്നത്?''

''നിങ്ങൾ ഏതു കാരണത്താലോ വന്നത്, അതെ കാരണം..''

വിശപ്പായിരുന്നു ആ കാരണം..❗

അവർ മൂവരും ഒരു നബി ശിഷ്യന്‍റെ വീട്ടിലെത്തി.. അദ്ദേഹം അവർ മൂവർക്കും ഭക്ഷണം ഉണ്ടാക്കി
കൊടുത്തപ്പോൾ അതിൽ നിന്നും ഒരു റൊട്ടി എടുത്തു നബി ﷺ ആ വീട്ടിലെ വേലക്കാരനോട്‌ പറഞ്ഞു

'' സഹോദരാ, ഇത് എന്‍റെ മോൾ ഫാത്തിമയ്ക്കു നൽകാമോ.. ഒരാഴ്ചയായി എന്‍റെ മോൾ
പട്ടിണിയിലാണ്..''

ആ നബിയുടെ അനുയായികൾ ഭക്ഷണ മാമാങ്കങ്ങൾ കൊണ്ടാടുകയും, പിന്നെ കുഴിച്ചിട്ടു വീര വാദം
പറയുകയും ചെയ്യുന്നതെത്ര പരിതാപകരമായ കാര്യമാണ്..!

ഒരിക്കൽ മദീനയിൽ ഒരു വിദേശ വൈദ്യൻ വന്നു താമസമാക്കി.. 2 മാസം കഴിഞ്ഞിട്ടും ആരും
രോഗികളായി അദ്ദെഹത്തെ സമീപിക്കാത്തതിൽനിരാശനായ അദ്ദേഹം നബിയോട് യാത്ര പറഞ്ഞു
പോകാനിറങ്ങി..

'' അല്ലയോ നബിയെ, എന്തു കൊണ്ടാണ് ഇവിടെ വലുതായി രോഗം കാണാത്തത്..❓''

എന്ന് ചോദിച്ച അദ്ദേഹത്തോട് നബി ﷺ പറഞ്ഞ മറുപടി

⌚'' സഹോദരാ, ഞങ്ങൾ വിശക്കുമ്പോൾ മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ '' എന്നാണ്..

അതെ നബിയുടെ അനുയായികളെന്ന് ഊറ്റം കൊള്ളുന്നവർക്ക് അമിത ഭക്ഷണം കാരണം ഇന്ന്
ആശുപത്രി വിട്ടു ഇറങ്ങാൻ നേരമില്ല.. ഏതു ആശുപത്രി എടുത്താലും രോഗികളിൽ ഭൂരിഭാഗവും
മുസ്ലിംകളാണ്..

ഒരിക്കൽ യുദ്ധത്തിൽ അണിയൊപ്പിച്ചു നിന്ന ഒരാളുടെ കുട വയറിനു തട്ടിയിട്ടു നബി ﷺ പറഞ്ഞു..''

''ഇത് നമുക്ക് പറഞ്ഞതല്ല'' എന്ന്..

എന്തെ ഇക്കാര്യം ആരും കാണാതെ പോകുന്നു..❓

'' കുറഞ്ഞ ഭക്ഷണം കൊണ്ട് തൃപ്തിപ്പെടുന്ന അടിമയെ, കുറഞ്ഞ ആരാധന കൊണ്ട് അല്ലാഹുവും
തൃപ്തിപ്പെടും..''
( നബി വചനം )

⛔ഇന്ന് ആരാധനയുടെ പേരിലാണ് തീറ്റയും കുടിയും.. എന്തെങ്കിലും ഒന്ന് കിട്ടാൻ കാത്തു
നില്ക്കുകയാണ് നമ്മൾ..
അതൊന്നു ആഘോഷിക്കാൻ..
അതിന്‍റെ പേരിൽ കുറെ വെച്ച് വിളമ്പി കളയാൻ..

''ഭക്ഷണത്തളികയിൽ നിന്നും വീണ ഭക്ഷണം പോലും വെറുതെ കളയരുത്'' എന്ന് നബി ﷺ 
പഠിപ്പിക്കുന്നു..

കുപ്പത്തൊട്ടിയിൽ നിന്ന് പോലും ഭക്ഷണം എടുത്തു കഴിക്കേണ്ടി വരുന്ന പാവങ്ങൾക്കറിയാം  ഒരു
തരി ഭക്ഷണത്തിന്‍റെ വില..❗

നമ്മൾ ചിലവാക്കുന്ന ഓരോ ചില്ലിക്കാശും അള്ളാഹു നാളെ വിചാരണ ചെയ്യും.. അപ്പോൾ പട്ടിണി കിടന്നവനും, ദരിദ്രനുമൊക്കെ വേഗം രക്ഷപ്പെടും..

ഭക്ഷണം തിന്നു മദിച്ചവരും, ധൂർത്തന്മാരുമൊക്കെ കൈ കെട്ടി നിന്ന് ഉത്തരം കൊടുക്കേണ്ടി വരും..

അതിനാൽ ഇനിയെങ്കിലും മാറ്റി ചിന്തിക്കുക..
ഭക്ഷണം ആവശ്യത്തിനു മാത്രം ഉണ്ടാക്കുക..
ബാക്കി വരുന്നത് അടുത്ത ബന്ധുക്കൾക്കോ,
പാവങ്ങൾക്കോ നല്കുക..
പുതിയ വസ്ത്രങ്ങൾ വാങ്ങുമ്പോൾ പഴയതും അതെ പോലെ ദാനം
ചെയ്യുക..

✅എങ്കിൽ ഒരു പരിധി വരെ അല്ലാഹുവിന്‍റെ കോപം ഇല്ലാതാക്കാം..

ഒന്ന് വ്യക്തമായി അറിയുക.. ഏതു കോടീശ്വരനെയും പിച്ചക്കാരനാക്കാൻ അല്ലാഹുവിനു നിമിഷ നേരം പോലും വേണ്ട..
ഒതുങ്ങി ജീവിച്ചാൽ ഗൾഫു പണം ഇല്ലാതായാലും നാളെ വിഷമം വരില്ല,

''എന്‍റെ സമുദായത്തിൽ ഒരു കാലം വരും
അഞ്ചെണ്ണം അവർ ഇഷ്ടപ്പെടും അഞ്ചെണ്ണം അവർ മറക്കും..

ജീവിതത്തെ ഇഷ്ടപ്പെടും , മരണത്തെ മറക്കും

ധനത്തെ ഇഷ്ടപ്പെടും, പരലോക വിചാരണ മറക്കും

മണിമാളിക ഇഷ്ടപ്പെടും, ഖബറിനെ മറക്കും

ഈ ലോകത്തെ ഇഷ്ടപ്പെടും, പരലോകത്തെ മറക്കും

സൃഷ്ടികളെ ഇഷ്ടപ്പെടും, സൃഷ്ടാവിനെ മറക്കും'' 
( നബി വചനം )

അള്ളാഹു ഖുർ ആനിൽ പറയുന്നു :

''നീ ( ധനം ) ദുര്‍വ്യയം ചെയ്തു കളയരുത്‌.
തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു...

പിശാച്‌ തന്‍റെ രക്ഷിതാവിനോട്‌ ഏറെ നന്ദികെട്ടവനാകുന്നു...

നീ പിശുക്കരുത്.. ദുർവ്യയം ചെയ്യുകയും അരുത്..

അങ്ങനെ ചെയ്യുന്ന പക്ഷം (പിശുക്കിലൂടെ) നീ നിന്ദിതനും (ദുർവ്യയത്തിലൂടെ) നീ കഷ്ടപ്പെട്ടവനുമായിത്തീരും ..''
(17/ 26-29)

ഭാവിയിൽ കഷ്ടപ്പെടാതിരിക്കാൻ,

നിന്ദിതരാവാതിരിക്കാൻ.....

〰〰〰〰〰〰〰
[ഇത്‌ ഷെയർ ചെയ്‌ത്‌ നമ്മുടെ സുഹൃത്തുക്കളില്‍ എത്തിക്കാന്‍ ശ്രമിക്കുക]  《ഒരു  നന്‍മ ഒരാളെ ചെയ്യാന്‍ പ്രേരിപിച്‌ അദ്ധേഹം അത്‌ ചെയ്‌താല്‍ അവർക്ക്‌ ലഭിക്കുന്നത്‌ പോലെയുള്ള പ്രതിഫലം നമുക്കും ലഭിക്കുന്നതാണ്........ അള്ളാഹു നമ്മുടെ  പാപങ്ങളെല്ലാം പൊറുത്തു അവന്റ ജന്നാത്തുനഹീമില്‍ ഒരുമിച്‌ ക്കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ........  

No comments: