Thursday, September 17, 2015

പരിശുദ്ധ ഖുര്‍"ആന്‍ Q & A 

അള്ളാഹു ലോകത്തിലെ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടി ഇറക്കപ്പെട്ട പരിശുദ്ധ ഖുര്‍"ആന്‍ Q & A 

ഇത് നമുക്കും നമ്മുടെ മക്കളേയും പഠിപ്പിക്കുക!!! അറൂസുല്‍ ഖുര്‍ആന്‍ എന്ന‍ പേരില്‍ അറിയപ്പെടുന്ന സൂറത്ത് 

a) സൂറ: അറ്രഹ്മാന്‍

2⃣ ബിസ്മില്ലാഹി റഹ്മാനി റഹീം എത്ര തവണ ഖുര്‍ആനില്‍ വന്നിട്ടുണ്ട്

a) 114

3⃣ ബിസ്മി കൊണ്ട് ആരംഭിക്കാത്ത ഒരു സൂറത്ത്

a) സൂറത്ത് തൗബ:

4⃣ അനന്തരാവകാശ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൂറ: ഏതാണ്

a) സൂറ: അന്നിസാഅ سورة النساء

5⃣ ആയിരം രാവുകളെക്കാള്‍ പുണ്യമുള്ളതു എന്ന് ഖുര്‍ആന്‍ പറഞ്ഞ രാവ്?

A) ലൈലതുല്‍ ഖദ്ര്‍

6⃣ ഖുര്‍ആനില്‍ എത്ര ‍മക്കി സൂറത്തുകള്‍ ഉണ്ട്?

a) 86‍

7⃣ ഖുര്‍ആനില്‍ ‍മദനി സൂറത്തുകള്‍ എത്ര?

a) 28‍

8⃣ ഒരു ലോഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന സൂറത്ത്

a) സൂറത്തുല്‍ ഹദീദ് (ഇരുമ്പ്).

9⃣ ഖുര്‍ആനില്‍ ആകെ എത്ര സൂറത്തുകള്‍ ഉണ്ട്

a) 114

1⃣0⃣ഏതു സൂറ: ആണ് قلب القران (ഖല്ബുല്‍ ഖുര്‍ആന്‍) എന്ന പേരില്‍ അറിയപ്പെടുന്നത്

a) സൂറ: യാസീന്‍

1⃣1⃣ ഏതെല്ലാം സൂറത്തുകളാണ് معودتين (മുഅവ്വാദത്തൈനി) എന്ന പേരില്‍ അറിയപ്പെടുന്നത്

a) സൂറ: അല്‍ ഫലഖ്, സൂറ: അന്നാസ് (سورة الفلق، سورة الناس)

1⃣2⃣ഖുര്‍ആനിലെ സൂറത്തുകള്‍ക്ക് പേര് നല്‍കിയത് ആരാണ്

a) അല്ലാഹു

1⃣3⃣റൂഹുല്‍ അമീന്‍ എന്ന പേര് ഖുര്‍ആനില്‍ പറഞ്ഞത്‌ ആരെക്കുറിച്ചാണ്

a) മലക്ക്‌ ജിബ്‌രീല്‍

1⃣4⃣ഇബ്‌ലീസിനെ സൃഷ്ടിച്ചതു എന്തുകൊണ്ടാണ്

a) തീ

1⃣5⃣ഇബ്‌ലീസ് ഏതു വര്‍ഗത്തില്‍ പെട്ടവനാണ്

a) ജിന്ന്

1⃣6⃣ഖുര്‍ആന്‍ ഗ്രന്ഥരൂപത്തില്‍ ആക്കിയത് ഏതു ഖലീഫയാണ്

a) മൂന്നാം ഖലീഫ ഉസ്മാന്‍ (റ)

1⃣7⃣ ഖുര്‍ആനില്‍ 'രണ്ടില്‍ രണ്ടാമന്‍ (الثاني إثنين)' എന്ന് വിശേഷിപ്പിച്ചത് ആരെയാണ്

a) അബൂബക്കര്‍ (റ)

1⃣8⃣ അവര്‍ നരകത്തിന്റെ അടിത്തട്ടിലായിരിക്കും എന്ന് ഖുര്‍ആന്‍ ഏതു വിഭാഗത്തെ കുറിച്ചാണ് പറഞ്ഞത്

a) കപട വിശ്വാസികള്‍ (മുനാഫികുകള്‍)

1⃣9⃣ഖുര്‍ആനില്‍ പേരെടുത്തു പ്രതിപാദിച്ച ഒരു സ്ത്രീ

a) മറിയം

2⃣0⃣അല്ലാഹു നേരില്‍ സംസാരിച്ചത് ഏതു പ്രവാചകനോടാണ്

a) മൂസാ(അ)

2⃣1⃣തൊട്ടിലില്‍ വെച്ച് ജനങ്ങളോട്‌ സംസാരിച്ച പ്രവാചകന്‍

a) ഈസാ(അ)

2⃣2⃣ ക്രൈസ്തവര്‍ ഈസാ(അ)നെ ദൈവപുത്രന്‍ എന്ന് വിശേഷിപ്പിക്കുന്നു. എന്നാല്‍ ജൂതന്മാര്‍ ദൈവപുത്രന്‍ എന്ന് വിളിക്കുന്നത് ആരെയാണ്

a) ഉസൈര്‍

2⃣3⃣രണ്ടു ബിസ്മിയുള്ള സൂറത്ത് ഏതാണ്?

a) സൂറത്ത് അന്നമല്‍ سورة النمل‍

2⃣4⃣ഖുര്‍ആനിലെ ഏറ്റവും നീളം കൂടിയ ആയത് ഏതാണ് ? ഏതു സൂറത്തില്‍?

a) ആയതുദയ്ന്‍, സൂറത്ത് അല്‍ ബഖറ سورة البقرة - آية الدين‍

2⃣5⃣ആയതുദയ്നിലെ പ്രതിപാദ്യ വിഷയം?

a) കടം, സാമ്പത്തിക ഇടപാട്

2⃣6⃣ സൂറത്ത് തൌബയുടെ മറ്റൊരു പേര്

a) ബറാഅ:

2⃣7⃣ഖുര്‍ആനില്‍ ഫിര്‍ഔനിന്റെ നാമം എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട് 

a) 74

2⃣8⃣അസ്ഹാബുല്‍ ഐക്ക എന്നറിയപ്പെടുന്നതു ഏതു പ്രവാചകന്‍റെ ജനതയാണ്

a) ശുഐബ്(അ)

2⃣9⃣അല്ലാഹുവിന്‍റെ ഒട്ടകം ഇറക്കപ്പെട്ടത്‌ ഏതു സമുദായത്തിലാണ്?

a) സമൂദ്‌ ഗോത്രം‍

3⃣0⃣ഖുര്‍ആനില്‍ يا أيها الناس (യാ അയ്യുഹന്നാസ്‌) എന്ന് ആരംഭിക്കുന്ന സൂറകള്‍ എത്ര  ?
(a) 2
3⃣1⃣ഖുര്‍ആനിലെ ജന്തു കഥകള്‍ ആരുടെ പുസ്തകമാണ്

a) അഹമദ് ബഹ്ജത്‌

3⃣2⃣ഒരു സ്ത്രീക്ക് അല്ലാഹു ബോധനം നല്‍കിയതായി ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്. ആരാണ് ആ മഹതി

a) മൂസാ നബിയുടെ ഉമ്മ

3⃣3⃣ നരകത്തില്‍ വളരുന്ന മരം

a) സഖൂം

3⃣4⃣'സൂറതുന്‍' എന്ന പദം കൊണ്ട് ആരംഭിക്കുന്ന ഒരു സൂറ

a) സൂറ: അന്നൂര്‍

3⃣5⃣ ആയത്തുല്‍ ഹിജാബ് അവതരിപ്പിക്കപ്പെട്ട വര്ഷം

a) ഹിജ്റ 5

3⃣6⃣താഴ്വരകളില്‍ പാറകള്‍ തുരന്നു വീടുണ്ടാക്കിയവര്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ജനത❓

a) സമൂദ്‌ ഗോത്രം

3⃣7⃣ മറിയം ബീവിയുടെ പിതാവ് ആരാണ്❓

a) ഇംറാന്

3⃣8⃣ ഖുര്‍ആന്‍ അവതരണം എത്ര വര്‍ഷം കൊണ്ടാണ് പൂര്‍ണ്ണമായത്❓

a) 23

3⃣9⃣ അളവ് തൂക്കത്തില്‍ കുറവ് വരുത്തുന്നവര്‍ക്ക് താക്കീതായി അവതരിച്ച സൂറ:❓

a) അല്‍ മുത്വഫ്ഫിഫീന്‍

4⃣0⃣ ഖുര്‍ആനില്‍ ഏറ്റവും വലിയ സൂറ: ഏതാണ്❓

a) അല്‍ ബഖറ:

4⃣1⃣അല്ലാഹുവെ ആരാധിക്കാന്‍ വേണ്ടി ഭൂമിയില്‍ നിര്‍മിക്കപ്പെട്ട ആദ്യത്തെ ഭവനം❓

a) കഅബ‍

4⃣2⃣ 'യൗമുല്‍ ഫുര്‍ഖാ‌ന്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സുപ്രധാന യുദ്ധം❓

a) ബദര്‍ യുദ്ധം‍

4⃣3⃣പൂര്‍ണ്ണ അധ്യായമെന്ന നിലയില്‍ ആദ്യമായി അവതരിച്ച സൂറ ഏതാണ്❓

a) സൂറത്തുല്‍ ഫാത്തിഹ

4⃣4⃣സൂറത്തുല്‍ ഫീലില്‍ പ്രതിപാദിച്ച പക്ഷി ഏതാണ്❓

a) അബാബീല്‍ പക്ഷികള്

4⃣5⃣ഗുഹാ വാസികളുടെ കൂടെ ഉണ്ടായിരുന്ന മൃഗം❓

a) നായ

4⃣6⃣ വിശുദ്ധ ക`അബാലയം തകര്‍ക്കുന്നതിന്‌ വേണ്ടി ആനകള്‍ ഉള്‍പ്പെടെയുള്ള സൈന്യവുമായി പുറപ്പെട്ട രാജാവ്❓

a) അബ്റഹത്

4⃣7⃣സാഹിബുല്‍ ഹൂത്‌ എന്നറിയപ്പെടുന്ന പ്രവാചകന്‍❓

a) യൂനുസ്‌ നബി (അ)

4⃣8⃣ മലയാളത്തില്‍ എഴുതിയ ആദ്യ ഖുര്‍ആന്‍ പരിഭാഷയുടെ കര്‍ത്താവ്❓

a) മായിന്‍കുട്ടി ഇളയ‍

4⃣9⃣ഖുര്‍ആനിലെ ഏറ്റവും ചെറിയ സൂറ: ഏതാണ്❓

a) സൂറത്തുല്‍ കൌസര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍‍

5⃣0⃣ഒരു സൂറത്തില്‍ മുഴുവന്‍ സൂക്തങ്ങളിലും അല്ലാഹു എന്ന് ആവര്‍ത്തിച്ചു വന്നിരിക്കുന്നു. ഏതാണ് ആ സൂറ❓

a) സൂറ: അല്‍ മുജാദല

5⃣1⃣ഖുര്‍ആനില്‍ എത്ര തവണ سجود التلاوة (സുജൂദിന്റെ ആയത്തുകള്‍) വന്നിട്ടുണ്ട്❓

‍a) 15

5⃣ 2⃣ഒരേ സൂറത്തില്‍ രണ്ടു തവണ سجود التلاوة ഉള്ള സൂറത്ത് ഏതാണെന്ന് അറിയാമോ❓

a) സൂറത്തുല്‍ ഹജ്ജ്‌ (ആയത്തുകള്‍: പതിനെട്ടു, എഴുപത്തി ഏഴു)

5⃣3⃣ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പേര് പറഞ്ഞ പ്രവാചകന്‍❓

a) മൂസാ (അ)

5⃣4⃣തന്റെ സമൂഹത്തില്‍ നിലനിന്നിരുന്ന 'അളവിലും തൂക്കത്തിലും കൃതൃമം കാണിക്കുക' എന്ന സാമൂഹിക തിന്മക്കെതിരെ ശക്തമായി രംഗത്ത് വന്ന പ്രവാചകന്‍ ആരായിരുന്നു❓

a) ശുഐബ് (അ)

5⃣5⃣ഒരു യുദ്ധത്തിന് വേണ്ടി പുറപ്പെടുന്നതില്‍ അമാന്തം കാണിച്ചതിന്റെ പേരില്‍ അല്ലാഹു നടപടി സ്വീകരിച്ച മൂന്ന് സ്വാഹബികള്‍ ആരെല്ലാം❓ ഏതായിരുന്നു ആ യുദ്ധം❓

a) ക`അബ് ബന്‍ മാലിക്(റ), ഹിലാലുബുനു ഉമയ്യത് (റ), മുറാറത്ത് ബ്ന്‍ റുബൈഅ (റ) - തബൂക് യുദ്ധം.

5⃣6⃣ നബി (സ)യുടെ ഗോത്രത്തിന്റെ പേരില്‍ അറിയപ്പെടുന്ന സൂറത്ത് ഏതാണ്❓

a) സൂറത്ത് ഖുറൈശ്

5⃣7⃣ആദ്യ ഖിബ്‌ല ആയിരുന്ന ബൈത്തുല്‍ മുഖ‌ദ്ദിസില് നിന്ന് മക്കയിലെ ബൈത്തുല്‍ ഹറാം മുസ്‌ലിംകളുടെ ഖിബ്‌ല ആക്കി അള്ളാഹു പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം ഏതു സൂറത്തില്‍ ആണ്❓ എത്രാമത്തെ ആയത്ത് ആണ്❓

a) സൂറത്ത് അല്‍ ബഖറ സൂക്തം - 144

5⃣8⃣ഖുര്‍ആനില്‍ ഏതു സൂറത്തിലാണ് വുദുവിന്‍റെയും തയമ്മുമിന്റെയും രൂപം വ്യക്തമാക്കുന്നത്❓എത്രാമത്തെ ആയത്ത് ആണ്❓

a) സൂറത്ത് അല്‍ മാഇദ സൂക്തം - 6 (ആറു)

5⃣9⃣ഭൂമിയിലെ ആദ്യ കൊലപാതകം നടത്തിയ ആദമിന്റെ മകന്‍ തന്‍റെ സഹോദരന്‍റെ മൃതദേഹം എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കെ അത് എങ്ങിനെ സംസ്കരിക്കണമെന്ന് അല്ലാഹു ഒരു പക്ഷിയെ നിയോഗിച്ചു. ഏതാണ് ആ പക്ഷി.❓

a) കാക്ക

6⃣0⃣പ്രപഞ്ചം ആദ്യം ഒട്ടിപ്പിടിച്ച അവസ്ഥയില്‍ ആയിരുന്നു, പിന്നീട് ഒരി വിസ്ഫോടനത്തിലൂടെ വേര്‍പെട്ടു എന്നുള്ള സത്യം ശാസ്ത്രം കണ്ടെത്തും മുമ്പേ ഖുര്‍ആനില്‍ പരാമര്‍ശിച്ചിരുന്നു. ഏതു സൂറത്തിലാണ് ഈ പരാമര്‍ശമുള്ളത്❓

a) സൂറത്ത് അംബിയാഅ സൂക്തം - 30 سورة الأنبياء

6⃣1⃣ധിക്കാരിയായ ഫിര്‍ഔന്‍റെ ശവശരീരം ലോകത്തിനു ഒരു ദൃഷ്ടാന്തമായി സൂക്ഷിക്കുമെന്നു പറഞ്ഞത് ഏതു സൂറത്തില്‍ ആണ്❓

a) സൂറത്ത് യൂനുസ്‌ സൂക്തം - 92 سورة يونس

6⃣2⃣റസൂല്‍ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകന്‍ ആര്❓

a) നൂഹ് നബി(അ)

6⃣3⃣പ്രവാചകന്‍ മുഹമ്മദ് (സ) തന്‍റെ ജീവിതത്തിനിടയില്‍ എത്ര ഉംറയാണ് നിര്‍വഹിച്ചത്❓

a) നാല് (ഒന്ന്, ഉംറതുല്‍ ഹുദൈബിയ്യ. രണ്ട്, ഉംറതുല്‍ ഖദാഅ്. മൂന്ന്, ജുഅ്‌റാനയില്‍ നിന്ന്. നാല്, ഹജ്ജിന്റെ കൂടെ) ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും അയച്ചു കൊടുക്കുക...

ഉഖ്ബത്തുബ്നു അംറ്(റ) നിവേദനം ചെയ്യുന്നു: റസൂല്‍(സ) പറഞ്ഞു: നല്ലത് കാണിച്ച് കൊടുക്കുന്നവന് അത് പ്രവര്‍ത്തിച്ചവന്റെ തുല്യപ്രതിഫലം ലഭിക്കുന്നതാണ്. (മുസ്ലിം)

No comments: