Monday, February 15, 2016

വലിയ അശുദ്ധി

വലിയ അശുദ്ധി
******************
നിസ്ക്കരിക്കുന്നതിന് കുളി
നിര്ബന്ധമാകുന്ന അവസ്ഥ. ഇതിനാണ്
വലിയ അശുദ്ധി എന്നു പറയുന്നത്. വലിയ
അശുദ്ധിയില്നിന്നും ശുദ്ധി
നേടുന്നതിനുള്ള ഉപാധി കുളിയാണ്. ആറ്
കാരണങ്ങളാല് കുളി നിര്ബന്ധമാകുന്ന
അവസ്ഥ സംജാതമാകുന്നതാണ്. ഇതില്
മൂന്നു കാരണങ്ങള് സ്ത്രീകള്ക്കും
പുരുഷന്മാര്ക്കും ഒരുപോലെ
ഉണ്ടാകുന്നതാണ്. ബാക്കി മൂന്നു
കാരണങ്ങളാകട്ടെ, സ്ത്രീകള്ക്ക് മാത്രം
ഉണ്ടാകുന്നതും. കുളി നിര്ബന്ധമാക്ക
ിത്തീര്ക്കുന്ന കാരണങ്ങള് താഴെ
പറയുന്നവയാണ്
1. സ്ത്രീ - പുരുഷ ലൈംഗിക വേഴ്ച.
2. ഉറക്കത്തിലോ അല്ലാത്തപ്പോഴോ
ഉണ്ടാകുന്ന ശുക്ലസ്ഖലനം.
3. മരണം (രക്തസാക്ഷിത്വം അല്ലാത്ത)
ഈ മൂന്നു കാരണങ്ങളും പുരുഷന്മാര്ക്ക
ും സ്ത്രീകള്ക്കും ഒരു പോലെ
സംഭവിക്കാവുന്നതാണ്.
4. ആര്ത്തവ രക്തസ്രാവം (ഹൈള്)
5. പ്രസവം
6. പ്രസവ രക്തസ്രാവം (നിഫാസ്)
ഈ ആറു കാരണങ്ങളില് ഏതെങ്കിലും
ഒന്ന് ഉണ്ടായാല് വലിയ അശുദ്ധിയുണ്ടാകു
ം. അതോടെ നിസ്ക്കാരം, ഥവാഫ്
തുടങ്ങി ചെറിയ അശുദ്ധി മൂലം
നിഷിദ്ധമയിത്തീര്ന്ന എല്ലാ
കാര്യങ്ങളും നിഷിദ്ധമായിത്തീരും.
അതിനും പുറമെ പള്ളിയിലെ താമസം,
ഖുര്ആന് പാരായണം എന്നിവയും
നിഷിദ്ധമായിത്തീരും. ആര്ത്തവ
വേളയിലെ ലൈംഗിക വേഴ്ചയും,
ഹൈളും നിഫാസും ഉള്ളവര് നോമ്പ്
അനുഷ്ഠിക്കുന്നതും നിരോധിക്കപ്പെട്
ടിരിക്കുന്നു.
കുളിയുടെ ശര്ഥുകളും ഫര്ളുകളും
വുളുവിന്റെ ശര്ഥുകളും തന്നെയാണ്
കുളിയുടെ ശര്ഥുകളും. അവയവങ്ങളില്
വെള്ളം ഒഴുകി കഴുകുക എന്നതാണ്
രണ്ടാമത്തെ ശര്ഥ്. എന്നാല് കുളിയുടെ
അവയവങ്ങള് ശരീരം മുഴുവനുമാണ്.
സ്ഥിരമായ അശുദ്ധിയുള്ളവര്‍ നിസ്ക്കാര
സമയം ആയതിനു ശേഷം മാത്രം വുളൂഅ്
ചെയ്യുക എന്നതാണ് മറ്റൊരു ശര്ഥ്.
മൂത്രസ്രാവം, രക്തസ്രാവം എന്നിവ
പോലെ പതിവായി ശുക്ലസ്രാവം
ഉള്ളവരെയും കണ്ടേക്കാം. ഇത്തരക്കാര്
നിസ്ക്കാരത്തിന്റെ സമയം ആയതിനു
ശേഷം മാത്രമേ കുളിക്കാവൂ. കുളിക്ക്
രണ്ട് ഫര്ളുകളുണ്ട്
1. നിയ്യത്ത് (കരുതല്, ഒദ്ദേശ്യം ). വലിയ
അശുദ്ധിയെ ഉയര്ത്തുന്നു എന്നോ,
ജനാബത്തിനെ ഉയര്ത്തുന്നു എന്നോ,
നിര്ബന്ധ കുളി കുളിക്കുന്നു എന്നോ
കരുതുക. ആര്ത്തവമുള്ളവര് ആര്ത്തവ കുളി
കുളിക്കുന്നു എന്നും നിഫാസുകാരി
നിഫാസ് കുളി കുളിക്കുന്നു എന്നും
കരുതണം.
2. ദേഹത്തിന്റെ പ്രത്യക്ഷ
ഭാഗമെല്ലാം കഴുകലാണ്. ശരീരത്തിലെ
തൊലിയും മുടിയും എല്ലാം നനച്ചു
കഴുകണം. ഏതെങ്കിലും ഒരു ഭാഗം
നനയാതെ അവശേഷിച്ചാല് കുളി
ശരിയാവുകയില്ല. നഖത്തിനടിയില്
ചെളിയുണ്ടെങ്കില് അത് നീക്കം
ചെയ്യുകയോ നഖം മുറിക്കുകയോ
ചെയ്യേണ്ടതാണ്. ഇല്ലെങ്കില് കുളി
അസാധുവായിത്തീരുന്നതാണ്.
കുളിയുടെ സുന്നത്തുകള്
കുളിയുടെ സുന്നത്തുകള് താഴെ
പറയുന്നവയാണ്

1. കുളി തുടങ്ങുമ്പോള് ബിസ്മി ചൊല്ലുക.
ബിസ്മില്ലാഹിര്റഹ്മാനിര്റഹീം (പരമ
കാരുണികനും കരുണാനിധിയുമായ
അല്ലാഹുവിന്റെ നാമത്തില് ഞാന്
തുടങ്ങുന്നു) എന്നു പറയുക.
2. കുളിക്കുന്നതിന്‌ മുമ്പായി വുളൂഅ്
ചെയ്യുക.
3. ശരീരത്തില് മ്ളേച്ഛമായ
വസ്തുക്കളെന്തെങ്കിലും ഉണ്ടെങ്കില്
അവ ആദ്യമേ നീക്കം ചെയ്യുക.
4. മൂക്കിന്റെ ദ്വാരം, ചെവിക്കുഴികള്,
കക്ഷം തുടങ്ങിയ സ്ഥലങ്ങള് ശ്രദ്ധിച്ചു
കഴുകുക.
5. കുളിക്കുമ്പോള് ഖിബ്ലയെ
അഭിമുഖീകരിക്കുക.
6. മുടി ചീകി വിടര്ത്തുക.
7. വെള്ളം ഒഴിച്ചാണ് കുളിക്കുന്നതെങ്
കില് ആദ്യം തലയിലും പിന്നെ വലതു
ഭാഗത്തും പിന്നെ ഇടതു ഭാഗത്തും
ഒഴിച്ചു കുളിക്കുക.
8. മുങ്ങിയാണ് കുളിക്കുന്നതെങ്കില് മൂന്നു
പ്രാവശ്യം മുങ്ങിക്കുളിക്കുക.
9. ശരീരം തേച്ചു വൃത്തിയാക്കി
കുളിക്കുക.
10. കുളിച്ചു കഴിഞ്ഞാല് ശഹാദത്തും
പ്രാര്ത്ഥനയും ചൊല്ലുക. വുളൂഇന്നു ശേഷം
ചൊല്ലുന്ന പ്രാര്ത്ഥന തന്നെ കുളിക്കു
ശേഷവും ചൊല്ലാവുന്നതാണ്.
സുന്നത്തായ കുളികള്
കുളി ഐഛീകമായി കണക്കാക്കപ്പെടു
ന്ന ചില സന്ദര്ഭങ്ങളുണ്ട്. അവ താഴെ
കൊടുത്തിരിക്കുന്നു.
1. എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅ
നിസ്ക്കാരത്തിനു വേണ്ടി.
2. ഈദുല് ഫിഥ്ര്, ഈദുല് അള്ഹാ എന്നീ
ദിവസങ്ങളില് പെരുന്നാള്
നിസ്ക്കാരത്തിനു വേണ്ടി.
3. സ്വലാത്തുല് ഇസ്തിസ്ഖാഇനു (മഴയെ
തേടിയുള്ള നിസ്ക്കാരം) വേണ്ടി.
4. ഗ്രഹണ നിസ്ക്കാരത്തിനു വേണ്ടി.
5. മയ്യിത്ത് കുളിപ്പിച്ചതിനു ശേഷം.
6. ബോധക്ഷയം, ഭ്രാന്ത് തുടങ്ങിയവയില്
നിന്നു രക്ഷപ്പെട്ടതിനു ശേഷം.
7. ഹജ്ജ്, ഉംറ കര്മ്മങ്ങള്ക്ക് ഇഹ്റാം
ചെയ്യുന്നതിനു വേണ്ടി.
8. മക്കയിലേക്ക് കടക്കാന് വേണ്ടി.
9. അറഫയില് നില്ക്കുന്നതിനു വേണ്ടി.
10. കഅ്ബ ഥവാഫ് ചെയ്യാന് വേണ്ടി.
11. മിനായില് രാപ്പാര്ക്കുന്നതിനു
വേണ്ടി.
മേല്പറഞ്ഞ കാര്യങ്ങള്ക്കു
വേണ്ടിയെല്ലാം കുളിക്കല് സുന്നത്താണ്.
കുളിക്കുമ്പോള് ഉചിതമായ നിയ്യത്ത്
ഉണ്ടാവണം. എന്തിനു വേണ്ടിയാണ്
കുളിക്കുന്നത് എന്നു കരുതണം.
കുളിയുടെ പൂര്ണ്ണരൂപം
***************************
സ്ഖലനം സംഭവിച്ചവരാണെങ്കില്
കുളിയുടെ മുമ്പ് മൂത്രമൊഴിച്ച് ശൌച്യം
ചെയ്യുക. പിന്നീടു കുളിമുറിയില്
പ്രവേശിക്കുന്നു. മുട്ടുപൊക്കിളിനിടയില്
മറയത്തക്കരീതിയില് മുണ്ടോ തുണിയോ
ധരിക്കണം. ഖിബ്ലക്ക് മുന്നിട്ടു നിന്ന്
മൂന്നൂ പ്രാവശ്യം ബിസ്മി ചൊല്ലുക.
ബിസ്മി ചൊല്ലുമ്പോള് കുളിയുടെ സുന്നത്
നിറവേറ്റുകയാണെന്നു മനസ്സില്
നിയ്യതുണ്ടാകണം. പിന്നീട്
ശരീരത്തിലുള്ള അഴുക്കുകള് നീക്കം
ചെയ്യണം. അതിനു ശേഷം വായില്
വെള്ളം കൊപ്ലിക്കുകയും മൂക്കില്
വെള്ളം കയറ്റിചീറ്റുകയും ചെയ്യുക.
പിന്നീട് പൂര്ണ്ണമായ ഒരു വുളൂഅ് എടുക്കുക.
കുളിയുടെ സുന്നതായ വുളൂഅ് എടുക്കുന്നു
എന്നാണ് ഈ വുളൂഇനുള്ള നിയ്യത്. ഈ വുളൂഅ്
മുറിയാതെ കുളി അവസാനിക്കും വരെ
സൂക്ഷിക്കണം. മുറിഞ്ഞുപോയാല് ഉടനെ
വീണ്ടും വുളൂഅ് എടുക്കുക. പിന്നീട്
ശരീരത്തിലെ ചുളിഞ്ഞ ഭാഗങ്ങള്
പ്രത്യേകം ശ്രദ്ധിച്ചു കഴുകുക. ചെവി,
കക്ഷം, പൊക്കിള്, പീളക്കുഴി,
വിണ്ടുകീറിയ ഭാഗങ്ങള്, രോമങ്ങളുടെയും
മുടികളുടെയും മുരടുകള് എന്നിവ
അവയില്പ്പെടും. തലയില്
മുടിയുണ്ടെങ്കില് അത് തിക്കകറ്റുക.
പിന്നെ വലിയ അശുദ്ധി ഉയര്ത്തുന്നു എന്ന
നിയ്യതോടെ തലയില് വെള്ളം ഒഴിക്കുക.
പിന്നീട് ശരീരത്തിന്റെ വലതു ഭാഗത്തും
വെള്ളം ഒഴിക്കുക. അതിനു ശേഷം ഇടതു
ഭാഗത്തും ഒഴിക്കുക. വെള്ളം
ഒഴിക്കുമ്പോള് ഉരച്ചു കഴുകകയും വേണം.
ഇങ്ങനെ മൂന്നു പ്രാവശ്യം തലയിലും വലതു
ഇടതു ഭാഗങ്ങളില് വെള്ളം ഒഴിക്കുകയും
ഉരച്ചു കഴുകകയും ചെയ്യുക. ശരീരത്തിലെ
എല്ലാ ഭാഗങ്ങളിലും മുടികളിലും
മടക്കുകളിലും ചുളിവുകളിലും വെള്ളം
എത്തിക്കണം. ഇവയെല്ലാം
തുടര്ച്ചയായി ചെയ്യുക. ഇടയില്
സംസാരം ഒഴിവാക്കുക. അകാരണമായി
തോര്ത്താതിരിക്കുക.
കുളി കഴിഞ്ഞ ഉടനെ ഖിബ്ലയിലേക്ക്
മുന്നിട്ട് രണ്ടു കൈകളും ഉയര്ത്തി
ആകാശത്തേക്ക് നോക്കി ഇങ്ങനെ മൂന്നു
പ്രാവശ്യം പറയുക
ﺃَﺷْﻬَﺪُ ﺃَﻥْ ﻻَ ﺇِﻟﻪَ ﺇِﻻَّ ﺍﻟﻠﻪُ ﻭَﺣْﺪَﻩُ ﻻَ ﺷَﺮِﻳﻚَ ﻟَﻪُ ﻭَﺃَﺷْﻬَﺪُ ﺃَﻥَّ ﻣُﺤَﻤَّﺪًﺍ ﻋَﺒْﺪُﻩُ
ﻭَﺭَﺳُﻮﻟًﻪُ – ﺳًﺒْﺤَﺎﻧَﻚَ ﺍﻟﻠَّﻬُﻢَّ ﻭَﺑِﺤَﻤْﺪِﻙَ، ﻭَﺃَﺷْﻬَﺪُ ﺃَﻥْ ﻻَ ﺇِﻟﻪَ ﺇِﻻَّ ﺃَﻧْﺖَ ﺃَﺳْﺘَﻐْﻔِﺮُﻙَ
ﻭَﺃَﺗُﻮﺏُ ﺇِﻟَﻴﻚَ، ﺍﻟﻠَّﻬُﻢَّ ﺍﺟْﻌَﻠْﻨِﻲ ﻣِﻦَ ﺍﻟﺘَّﻮَّﺍﺑِﻴﻦَ ﻭَﺍﺟْﻌَﻠْﻨِﻲ ﻣِﻦَ ﺍﻟْﻤُﺘَﻄَﻬِّﺮِﻱﻥَ
ﻭَﺍﺟْﻌَﻠْﻨِﻲ ﻣِﻦَ ﻋِﺒَﺎﺩِﻙَ ﺍﻟﺼَّﺎﻟِﺤِﻴﻦَ ﻭَﺍﺟْﻌَﻠْﻨِﻲ ﺻَﺒُﻮﺭًﺍ ﺷَﻜُﻮﺭًﺍ ﻭَﺃَﺫْﻛُﺮُﻙَ ﺫِﻛْﺮًﺍ ﻛَﺜِﻴﺮًﺍ
ﻭَﺃُﺳَﺒِّﺤُﻚَ ﺑُﻜْﺮَﺓً ﻭَﺃَﺻِﻴﻼً
(ഏകനായ അല്ലാഹു മാത്രമല്ലാതെ ഒരു
ആരാധ്യനുമില്ലെന്നും അവനു യാതൊരു
പങ്കുകാരനില്ലെന്നും ഞാന് സാക്ഷ്യം
വഹിക്കുന്നു. മുഹമ്മദ് (സ) അവന്റെ ദാസനും
ദൂതനുമാണെന്നും ഞാന് സാക്ഷ്യം
വഹിക്കുന്നു. അല്ലാഹു നീ എത്ര
പരിശുദ്ധന്. നിനക്കു തന്നെയാണ് സര്വ്വ
സ്ത്രോതങ്ങളും. നീ അല്ലാതെ മറ്റൊരു
ഇലാഹ് ഇല്ലെന്നു ഞാന് സാക്ഷ്യപ്പെടുത്
തുന്നു. നിന്നോട് ഞാന്
പൊറുക്കാനപേക്ഷിക്കുന്നു.
നിന്നിലേക്ക് പശ്ചാതപിച്ചു മടങ്ങുന്നു.
അല്ലാഹുവേ എന്നെ നീ നന്നായി
പശ്ചാതപിച്ചു മടങ്ങുന്നവരില്
ആക്കേണമേ. വളരെ വിശുദ്ധിയുള്ളവര
ിലും ആക്കേണമേ. നിന്റെ നല്ലവരായ
ദാസന്മാരിലും ആക്കാണമേ. എന്നെ നീ
നന്നായി ക്ഷമയുള്ളവനും, കൂടുതല് നന്ദി
ചെയ്യുന്നവനും ധാരാളം ദിക്റ് ചൊല്ലി
നിന്നെ ഓര്ക്കുന്നവനും രാവിലെയും
വൈകുന്നേരവും നിനക്കു തസ്ബീഹു
ചൊല്ലുന്നവനുമാക്കാണമേ.)
പിന്നീട് ഇതിനു ശേഷം മൂന്നു പ്രാവശ്യം
നബി(സ)യുടെ മേല് സ്വലാതും സലാമും
ചൊല്ലുക. കൈ താഴ്തിയതിനു ശേഷം
മൂന്നു പ്രാവശ്യം സുറതുല് ഖദ്റ് (ഇന്നാ
അന്സല്നാഹു) ഓതുക.
സുന്നതു കുളികളും മേല്പറഞ്ഞ
പോലെയാണ്. നിയ്യതില് മാത്രം
മാറ്റം വരുത്തണം. ഉദാഹരണത്തിനു
ജുമുഅയുടെ സുന്നത് കുളി ഞാന് കുളിക്കുന്നു
എന്നു കരുതണം.
വലിയ അശുദ്ധിയുടെ കുളി
ശ്രദ്ധിക്കേണ്ട കാര്യം !!!!
*********************************
വലിയ അശുദ്ധി യുണ്ടായി കുളിക്കുമ്പോള്
സഹോദരങ്ങള് ശ്രധിക്കഞ്ഞാല് തുടര്ന്നുള്ള
ഫര്ലും, സുന്നത്തുകളും എല്ലാം
നഷ്ടപെട്ടുപോകും. സൂക്ഷിക്കുക. കാരണം.
ബാത്രൂമിലെ ബക്കറ്റിലെ വെള്ളത്തില്
ആശുധിയായ കൈ വിരല് തട്ടിയാലും
വെള്ളം ആശുധിയകുമെന്നു ഈയിടെ
പള്ളിയിലെ ഉസ്താദ് പറഞ്ഞു. നമ്മള്
ആരും അത്ര ശ്രദ്ധിക്കാത്ത വിഷയം.
ഫലമോ കഷ്ടപ്പെട്ട് സമ്പാദിച്ച അമലുകള്
വെള്ളത്തില് വരച്ച വര പോലെയാകും.
ആയതു കൊണ്ട്, ആദ്യം കപ്പില് ഒരു കപ്പു
വെള്ളം എടുത്തു (കൈ നനയാതെ) ഇടതു
കൈ കൊണ്ട് വലതു കൈ മുഴുവനായി
കഴുകുക. അപ്പോള് നിയ്യത് ചെയ്യുക.
തുടര്ന്ന്. ഇടതു കൈയും അത് പോലെ
കഴുകുക. (നിയ്യത് ചെയ്തു) അപ്പോള്
നിയ്യത് ഇപ്പ്രകാരം വെക്കാം. വലിയ
അശുദ്ധിയില് നിന്നും ശുദ്ധിയവാന്
വേണ്ടി കുളി എന്നാ ഫര്ലിനെ
വെട്ട്ടുന്നതിനു മുന്നോടിയായി കൈകള്
ഞാന് അശുദ്ധിയില് നിന്നും ഉയര്ത്തുന്നു.
തുടര്ന് വിരല് വെള്ളത്തില് തട്ടിയാലും
വെള്ളം ആശുധിയവില്ലെന്നു ഉസ്താദ്
പറഞ്ഞു. ഷവറില് കുളിക്കുന്നവര്ക്ക്
അതാണ് ഏറ്റവും നല്ലത്. നിയ്യത് ചെയ്തു
മൂന്നു തവണയായി വെള്ളം തലയില്
ഒഴിച്ച് (വീഴ്ത്തിയോ) കുളിക്കാം

No comments: